CrimeNEWS

കടയ്ക്ക് മുന്നിലെ ചെടിച്ചട്ടികള്‍ വലിച്ചെറിഞ്ഞ് ബിജെപി പഞ്ചായത്തംഗം; കട ഉടമയായ സ്ത്രീക്ക് മര്‍ദ്ദനം

തിരുവനന്തപുരം: കടയ്ക്ക് മുന്നിലെ ചെടിച്ചട്ടികള്‍ വലിച്ചെറിഞ്ഞ് ബിജെപി പഞ്ചായത്തംഗം. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം നടന്നത്. പൂച്ചെടികള്‍ വില്‍ക്കുന്ന നഴ്‌സറിക്ക് നേരെയായിരുന്നു അതിക്രമം. ബിജെപി പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ ബിനുവാണ് വനിത നടത്തുന്ന കടയ്ക്ക് മുന്നിലെത്തി അതിക്രമം നടത്തിയത്. ചെടിച്ചട്ടികള്‍ വലിച്ചെറിഞ്ഞ് ബിനു നടത്തിയ അക്രമത്തില്‍ കട ഉടമയായ സ്ത്രീയ്ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു.

വട്ടപ്പാറ വേറ്റിനാട് മണ്ഡപം ജംഗ്ഷനിലെ ഏദന്‍ നഴ്‌സറിക്ക് നേരെയാണ് വേറ്റിനാട് വാര്‍ഡ് മെമ്പര്‍ ബിനുവിന്റെ ആക്രമണം നടന്നത്. കടയ്ക്ക് മുന്നിലെ ചെടികള്‍ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം. ചെടിച്ചട്ടികള്‍ കൊണ്ട് ആര്‍ക്കും തടസമില്ലെന്ന് കട ഉടമയായ കനകരസി പറഞ്ഞെങ്കിലും ബിനു അംഗീകരിച്ചില്ല. തുടര്‍ന്ന് ചെടി ചട്ടികള്‍ കടയ്ക്കുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞു .ഇത് തടയാന്‍ ചെന്ന കനകരസിയെ പിടിച്ചു മര്‍ദിച്ചു.

Signature-ad

ബിജെപി നേതാവ് ബിനുവിന്റെ മര്‍ദ്ദനത്തില്‍ കൈയ്ക്കും മുഖത്തും, വയറിനും പരിക്കേറ്റ അവര്‍ ആദ്യം കന്യാകുളങ്ങര ആശുപത്രിയിലും പിന്നീട് മെഡി. കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഒടുവില്‍ സ്ത്രീയുടെ പരാതിയില്‍ പഞ്ചായത്തംഗം ബിനുവിനെതിരെ വട്ടപ്പാറ പോലീസ് കേസെടുക്കുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു. ബിനു ചെടിച്ചട്ടികള്‍ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Back to top button
error: