
ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗ (ഗേ) ഡേറ്റിങ് ആപ്ലിക്കേഷന്‍ വഴി ആളുകളെ ലൈംഗികബന്ധത്തിനായി വിളിച്ചുവരുത്തി തട്ടിപ്പുനടത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ലൈംഗിക ബന്ധത്തിന്റെ വിഡിയോ ചിത്രീകരിച്ചു പണത്തിനായി ബ്ലാക്മെയില്‍ ചെയ്ത സംഭവത്തില്‍ റിങ്കു, അജയ്, ശുഭം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുപേര്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ: ഗ്രിന്‍ഡര്‍ എന്ന ഗേ ഡേറ്റിങ് ആപ് വഴി ഒരാളെ പരിചയപ്പെട്ടുവെന്നും ഫ്‌ലാറ്റിലേക്കു ക്ഷണിച്ചുവെന്നുമാണു പൊലീസിനു ലഭിച്ച പരാതി. ഫ്‌ലാറ്റില്‍വച്ച് ഇരുവരും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഫ്‌ലാറ്റിലുണ്ടായിരുന്ന മറ്റു ചിലര്‍ അതു വീഡിയോ ചിത്രീകരിച്ചു. പിന്നീട് പണത്തിനായി ബ്ലാക്മെയില്‍ ചെയ്തു. 1.40 ലക്ഷം രൂപ അവര്‍ക്ക് കൊടുക്കേണ്ടിവന്നു. പിന്നീടാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്.

”റിങ്കു എന്നയാള്‍ ആണ് ഈ ഗ്യാങ്ങിന്റെ സൂത്രധാരന്‍. അജയ് എന്നയാളാണു പരാതിക്കാരനെ ഫ്‌ലാറ്റിലേക്കു വിളിച്ചുവരുത്തിയത്. രണ്ടുപേര്‍ ഒളിവിലാണ്. അവരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യും. റിങ്കുവില്‍നിന്ന് മൂന്ന് ഐഡികാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. അവ വ്യാജമാണോയെന്നു പരിശോധിക്കുകയാണ്. മൂന്നു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പണമായി 10,000 രൂപയും പിടിച്ചെടുത്തവയില്‍ പെടുന്നു. ജനുവരി രണ്ടിനാണ് ഇവര്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തത്. മറ്റു ചിലരെക്കൂടി ബ്ലാക്മെയില്‍ ചെയ്തിട്ടുണ്ടെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്” അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ സ്വതന്ത്ര കുമാര്‍ സിങ് പറഞ്ഞു.