CrimeNEWS

തീപ്പെട്ടി ചോദിച്ചിട്ട് കൊടുത്തില്ല; വയോധികനെ വീട്ടില്‍ക്കയറി മര്‍ദിച്ചു, കല്ലിന് തലയ്ക്കിടിച്ചു

തിരുവനന്തപുരം: തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് വയോധികനെ ഒരുസംഘം യുവാക്കള്‍ കല്ലുകൊണ്ട് ആക്രമിച്ചു. വെള്ളൂര്‍ ലക്ഷംവീട് കോളനിയില്‍ അശോകനെ(60)യാണ് ആക്രമിച്ചത്. സംഘം, കല്ലുകൊണ്ട് അശോകന്റെ മുഖത്തും തലയിലും ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അശോകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച വൈകിട്ടാണ് അതിക്രമമുണ്ടായത്.

Signature-ad

റോഡിനോടു ചേര്‍ന്നാണ് അശോകന്റെ വീട്. വീടിന് പുറത്തിരിക്കുകയായിരുന്ന അശോകനോട് ഒരുസംഘം യുവാക്കള്‍ തീപ്പെട്ടി ചോദിച്ചു. ഇത് നല്‍കാതിരുന്നതോടെ സംഘം പ്രകോപിതരാവുകയും കല്ലുകൊണ്ട് അശോകനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

Back to top button
error: