CrimeNEWS

സ്വകാര്യദൃശ്യം പുറത്താകുമെന്ന് ഭയം; ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍; വായ്പയെടുത്ത് പണംകണ്ടെത്തി…

ലഖ്നൗ: ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയയാള്‍ അറസ്റ്റില്‍. 40,000 രൂപ വായ്പയെടുത്താണ് ഇയാള്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയത്. ജനുവരി 21-ന് യു.പി മീററ്റിലെ നാനു കനാലിലായിരുന്നു കേസിനാസ്പദമായ സംഭവം.

ആശിഷ് എന്നയാളാണ് അറസ്റ്റിലായത്. വാടകക്കൊലയാളികളായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആശിഷും മറ്റുരണ്ടുപേരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

Signature-ad

ഭാര്യയുടെ ഇളയസഹോദരിയുമായി ആശിഷ് പ്രണയത്തിലായിരുന്നു. യുവതി ബ്ലാക്മെയില്‍ ചെയ്യാന്‍ ആരംഭിച്ചതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇതിനായി ആശുപത്രി ജീവനക്കാരനായ ശുഭം എന്നയാളുടെ സഹായം തേടി. ഇയാള്‍ സഹായത്തിനായി ദീപക് എന്നയാളെക്കൂടെ കൂട്ടുകയായിരുന്നു. മൂവരും ചേര്‍ന്നാണ് കുറ്റകൃത്യം നടപ്പാക്കിയത്.

കൊലനടത്താന്‍ 30,000 രൂപയായിരുന്നു ശുഭം ആവശ്യപ്പെട്ടത്. ആശിഷ് 40,000 രൂപ വായ്പയായി സംഘടിപ്പിച്ചു. 10,000 രൂപ മുന്‍കൂറായി വാടകക്കൊലയാളികള്‍ക്ക് നല്‍കി. സംഭവത്തിന് ശേഷം 20,000 രൂപയും നല്‍കി.

ആശിഷും ശുഭവും ദീപകും ചേര്‍ന്ന് ഇരുചക്രവാഹനത്തില്‍ യുവതിയെ കടത്തിക്കൊണ്ടുപോയി. കനാലില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു. സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. തുടര്‍ന്ന് പെട്രോള്‍ ഒളിച്ച് തീകൊളുത്തുകയായിരുന്നു.

യുവതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് അന്വേഷണമാരംഭിച്ചത്. ആശിഷിനും ശുഭത്തിനും ദീപക്കിനുമൊപ്പമാണ് യുവതിയെ അവസാനമായി കണ്ടതെന്ന് പോലീസിന് കണ്ടെത്തി. ആശിഷിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. കത്തിക്കരിഞ്ഞ വസ്ത്രത്തിന്റെ ഭാഗവും മോതിരവും ലഭിച്ചു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: