Crime

  • കല്ലറ തുറന്ന് റീ പോസ്റ്റ്‌മോര്‍ട്ടം; 5 പവന്‍ കാണാനില്ല, ദേഹത്ത് ക്ഷതങ്ങളും, സെലീനാമ്മയുടെ മരണത്തില്‍ ദുരൂഹത

    തിരുവനന്തപുരം: മരണത്തില്‍ ദൂരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് റിട്ട. നഴ്‌സിങ് അസിസ്റ്റന്റിന്റെ മൃതദേഹം പള്ളിയിലെ കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിച്ചു. പ്രാഥമിക പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം, രാസപരിശോധന എന്നിവയുടെ ഫലം ലഭിക്കണമെന്നും പൊലീസ് പറഞ്ഞു. ധനുവച്ചപുരം വൈദ്യന്‍വിളാകം രാജ് ഭവനില്‍ സെലീനാമ്മയുടെ (75) മൃതദേഹമാണ് മണിവിള ചര്‍ച്ച് സെമിത്തേരിയില്‍ നിന്ന് ഇന്നലെ പുറത്തെടുത്തത്. ഒറ്റയ്ക്കു താമസിക്കുന്ന സെലീനാമ്മയെ 17നു വൈകിട്ടാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന നിഗമനത്തില്‍ പിറ്റേന്ന് സംസ്‌കരിച്ചു. മൃതദേഹത്തില്‍ പല ഭാഗത്തും ചതവും പാടുകളും കാണപ്പെട്ടതായി മൃതദേഹം കുളിപ്പിച്ച ബന്ധുക്കള്‍ പറഞ്ഞെങ്കിലും ഹൃദ്രോഗം അടക്കം ഉണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആദ്യം സംശയം തോന്നിയില്ല. എന്നാല്‍ സെലീനാമ്മയുടെ മാല മുക്കുപണ്ടം ആണെന്നും മാല, വള, മോതിരം എന്നിവ അടക്കം അഞ്ചു പവന്‍ വീട്ടില്‍ ഇല്ലെന്നും പിന്നീട് മനസ്സിലായതോടെ മകന്‍ രാജ്കുമാര്‍ പാറശാല പൊലീസിനു പരാതി നല്‍കുകയായിരുന്നു. മുക്കുപണ്ടം ഉപയോഗിക്കാത്ത ആളാണ് സെലീനാമ്മ. മരണത്തിനു…

    Read More »
  • പ്രതിയെത്തിയത് ക്വട്ടേഷനേറ്റെടുത്ത്? പൊലീസുകാരന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

    കോട്ടയം: തെള്ളകത്തെ പൊലീസുകാരന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതി ജിബിന്‍ ജോര്‍ജ് ക്വട്ടേഷന്‍ ഏറ്റെടുത്താണ് തട്ടുകടയില്‍ എത്തിയതെന്ന വിവരം പൊലീസ് അന്വേഷിക്കും. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും. പൊലീസുകാരന്റെ കൊലപാതകത്തില്‍ പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ കഴിഞ്ഞുവെങ്കിലും അക്രമത്തിലേക്ക് നയിച്ച കാരണങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. ഇതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കോടതില്‍ ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. സംഘര്‍ഷം ഉണ്ടായ തെള്ളകത്ത് കച്ചവടത്തില്‍ ചൊല്ലി തട്ടുകട ഉടമകള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ക്വട്ടേഷന്‍ ഏറ്റെടുത്ത് പ്രതി ജിബിന്‍ ജോര്‍ജ് എത്തിയതാണെന്ന് കട ഉടമകളില്‍ ഒരാള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കഴമ്പുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുക. ഫോണ്‍കോള്‍ രേഖകള്‍ അടക്കം ഇതിനായി അന്വേഷണസംഘം ശേഖരിക്കും. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജിബിന്‍ ജോര്‍ജിന്റെ ആക്രമണത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദ് കൊല്ലപ്പെട്ടത്.…

    Read More »
  • സമ്മതമില്ലാതെ വിവാഹ നിശ്ചയം, പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; ആണ്‍സുഹൃത്ത് കൈ ഞരമ്പ് മുറിച്ചു

    മലപ്പുറം: നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ വീടിനുള്ളില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കലങ്ങോട് സ്വദേശി ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് ഷൈമയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു ഷൈമയുടെ നിക്കാഹ് കഴിഞ്ഞത്. യുവതിയുടെ താല്‍പര്യമില്ലാതെയാണ് നിക്കാഹ് കഴിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. അയല്‍വാസിയായ 19കാരനുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാല്‍, വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഷൈമയുടെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. മതപരമായ ആചാരങ്ങള്‍ പ്രകാരമായിരുന്നു ചടങ്ങ്. നിക്കാഹ് കഴിഞ്ഞുവെങ്കിലും പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നില്ല. യുവതിയുടെ മരണ വാര്‍ത്തയറിഞ്ഞ് ഇയാള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് ഇയാളെ മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാരക്കുന്ന് ഹയര്‍ സെക്കന്‍ഡറി…

    Read More »
  • ‘ബ്ലാക്ക്മെയിലിങ്’ കൊണ്ട് വലഞ്ഞു; ശാരീരികബന്ധത്തിനിടെ യുവാവിനെ കൊലപ്പെടുത്തി 32-കാരി

    ലഖ്നൗ: ശാരീരികബന്ധത്തിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 32-കാരി അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. ഇഖ്ബാല്‍ എന്ന തുന്നല്‍ജോലിക്കാരനാണ് കൊല്ലപ്പെട്ടത്. ശാരീരികബന്ധം പുലര്‍ത്താന്‍ ഇഖ്ബാല്‍ തുടര്‍ച്ചയായി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നെന്നും അതില്‍നിന്ന് രക്ഷപ്പെടാനാണ് കൊലപ്പെടുത്തിയതെന്നും യുവതി പറഞ്ഞു. ഇഖ്ബാലിന്റെ മൃതദേഹം, അയാളുടെ വീടിന് പരിസരത്തുനിന്ന് രണ്ടുദിവസം മുന്‍പാണ് കണ്ടെടുത്തത്. ഇതിന് പിന്നാലെ ഞായറാഴ്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തുന്നല്‍ജോലി ചെയ്തിരുന്ന ഇഖ്ബാല്‍, യുവതിയുടെ ഗ്രാമത്തിലെ വീടുകളില്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. ഇത്തരമൊരു സന്ദര്‍ശനത്തിലാണ് യുവതിയും ഇഖ്ബാലും തമ്മില്‍ പരിചയത്തിലാകുന്നത്. മൊബൈല്‍ നമ്പറും കൈമാറി. ഇഖ്ബാലും യുവതിയും ഫോണില്‍ സംസാരിക്കുന്നതും പതിവായിരുന്നു. ഒരുദിവസം ഇഖ്ബാല്‍, യുവതിയെ തന്റെ വീട്ടിലേക്ക് വിളിച്ചു. യുവതിയുടെ വസ്ത്രത്തില്‍ തുന്നല്‍ജോലി ചെയ്യാനെന്ന് ധരിപ്പിച്ചായിരുന്നു ക്ഷണിച്ചത്. അവിടെ എത്തിയ യുവതിയെ ഇഖ്ബാല്‍ നിര്‍ബന്ധപൂര്‍വം ലൈംഗികബന്ധത്തിന് വിധേയയാക്കി. പ്രതിഷേധിച്ച യുവതിയോട്, ഇരുവരും തമ്മില്‍ സംസാരിച്ചതിന്റെ കോള്‍ റെക്കോഡിങ് തന്റെ പക്കലുണ്ടെന്നും കുടുംബം തകര്‍ക്കുമെന്നും ഇഖ്ബാല്‍ ഭീഷണിപ്പെടുത്തി. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇഖ്ബാല്‍…

    Read More »
  • പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനി കോളജ് ഹോസ്റ്റലില്‍ മരിച്ചനിലയില്‍, മുറിയില്‍ ആത്മഹത്യാ കുറിപ്പ്; മരിച്ചത് കോട്ടയം പാറമ്പുഴ സ്വദേശിനി

    എറണാകുളം: പെരുമ്പാവൂരിനടുത്ത് വേങ്ങൂരിലെ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജഗിരി വിശ്വജ്യോതി ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ മൂന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയുടെ കൈയില്‍ അടക്കം മുറിവുണ്ട്. ഇന്നലെയാണ് അനീറ്റ കോട്ടയെത്ത വീട്ടില്‍ നിന്നു മടങ്ങിയെത്തിയത്. ഇന്നലെ അവധിയായതിനാല്‍ മുറിയിലുള്ള മറ്റു കുട്ടികള്‍ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ളതാണ് ആത്മഹത്യ കുറിപ്പ്. ആത്മഹത്യാ കുറിപ്പിലെ കാര്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആത്മഹത്യാ കുറിപ്പ് വ്യക്തമല്ലെന്നും അന്വേഷണം നടത്തിവരികയാണെന്നുമാണ് പൊലീസ് പറയുന്നത്. മരണകാരണം വ്യക്തമായിട്ടില്ല. എന്താണ് മരണത്തിലേക്ക് നയിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.  

    Read More »
  • തട്ടുകടയില്‍ CPM-BJP പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; നശിച്ചത് 10 ട്രേ മുട്ട, 2 ക്യാന്‍ എണ്ണ, വാഴക്കുലകള്‍

    പത്തനംതിട്ട: അടൂര്‍ തെങ്ങമത്ത് തട്ടുകടയില്‍ കൂട്ടത്തല്ല്. സി.പി.എം-ബി.ജെ.പി. പ്രവര്‍ത്തകരാണ് തട്ടുകടയില്‍വെച്ച് പരസ്പരം ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്നു പരാക്രമം. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവിഭാഗവും തമ്മില്‍ നേരത്തെയുണ്ടായ തര്‍ക്കമാണ് തട്ടുകടയിലെ ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ആദ്യം ഇരുവിഭാഗവും തമ്മില്‍ റോഡില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിനുശേഷം ബി.ജെ.പി. പ്രവര്‍ത്തകരായ അഭിരാജ്, വിഷ്ണുരാജ് എന്നിവര്‍ തട്ടുകടയിലേക്ക് വന്നു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരും കടയിലെത്തി. പിന്നാലെ ഇരുസംഘങ്ങളും പരസ്പരം തമ്മില്‍ത്തല്ലുകയായിരുന്നു. മിനിറ്റുകളോളം കടയിലെ സംഘര്‍ഷംനീണ്ടുനിന്നു. കടയിലെ പാചകസാമഗ്രികള്‍ അടക്കം കൈയിലെടുത്താണ് ഇരുസംഘങ്ങളും തമ്മിലടിച്ചത്. 10 ട്രേ മുട്ട, രണ്ട് കന്നാസ് എണ്ണ, വാഴക്കുലകള്‍ തുടങ്ങിയവ നശിപ്പിച്ചു. തുടര്‍ന്ന് സമീപത്തുള്ളവരടക്കം എത്തിയാണ് ഇരുസംഘങ്ങളെയും അനുനയിപ്പിച്ച് സംഘര്‍ഷം അവസാനിപ്പിച്ചത്. അതേസമയം, സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിഷ്ണുരാജ്, അഭിരാജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. കൂട്ടയടി നടന്ന തട്ടുകട തമിഴ്നാട് ചെങ്കോട്ട സ്വദേശിയുടേതാണ്. കഴിഞ്ഞമാസം 20-ാം തീയതിയാണ് തട്ടുകട പ്രവര്‍ത്തനം ആരംഭിച്ചത്.

    Read More »
  • മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി ലോഡ്ജിന് മുകളില്‍നിന്ന് ചാടി; ഗുരുതര പരിക്ക്

    കോഴിക്കോട്: മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്ജിന് മുകളില്‍ നിന്നുചാടിയ യുവതിക്ക് ഗുരുതര പരിക്ക്. മുക്കത്തെ സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. ലോഡ്ജ് ഉടമയും ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. യുവതി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മുക്കം പൊലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 29 കാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. മൂന്നുമാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു യുവതി. ഇന്നലെ രാത്രി ഫോണില്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെ മൂന്നുപേരെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഈ സമയത്ത് പ്രാണരക്ഷാര്‍ത്ഥം ഓടി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.  

    Read More »
  • മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്  മേലുകാവ് സ്വദേശി സാജൻ സാമുവലിൻ്റേ മൃതദേഹം, 6 പേർ പിടിയിൽ

        ഇടുക്കി മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്  പൊലീസ്. കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശി സാജൻ സാമുവലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂലമറ്റം സ്വദേശി ഷാരോണ്‍ ബേബി ഉൾപ്പെടെ 6 പേര്‍ പിടിയിലായി. കാഞ്ഞാര്‍ പോലീസും വാഗമണ്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റടിയിലെടുത്തത് . സാജന്‍, പലപ്പോഴും തങ്ങളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നും ‘നിങ്ങളുടെ കൂട്ടത്തില്‍ ഒരാളെ ഞാന്‍ കൊണ്ടുപോകും’ എന്നു സാജന്‍ പറയാറുണ്ടായിരുന്നു എന്നും പിടിയിലായവര്‍ പറഞ്ഞു. അതിനാലാണത്രേ സാജനെ കൊലപ്പെടുത്തിയത്. ഇന്ന് (ഞായർ) രാവിലെയാണ് മൂലമറ്റം തേക്കിന്‍കൂപ്പ് ഭാഗത്തുനിന്ന് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെടുക്കുന്നത്. ദേഹം പുഴുവരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ജനുവരി 30-ാം തീയതിയാണ് സാജനെ കാണാതായത്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഡി.എന്‍.എ. പരിശോധന വേണ്ടിവരും. മൂലമറ്റത്തെ മറ്റൊരു സ്ഥലത്തുവെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഉറങ്ങിക്കിടക്കുകയായിരുന്ന സാജന്റെ തലയ്ക്കടിച്ച് കൊന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.…

    Read More »
  • ഭര്‍ത്താവിന്റെ വൃക്കവിറ്റ് കിട്ടിയ 10 ലക്ഷവുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി

    കൊല്‍ക്കത്ത: ഭര്‍ത്താവിന്റെ വൃക്കവിറ്റ് ലഭിച്ച പണവുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമബംഗാളിലെ ഹൗറയിലാണ് സംഭവം. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും കാമുകനെയും പിന്നീട് കണ്ടെത്തി. ഹൗറയിലെ സങ്കറെയ്ല്‍ സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിന്റെ വൃക്കവിറ്റ് കിട്ടിയ പത്തുലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ നിര്‍ബന്ധപ്രകാരമാണ് ഭര്‍ത്താവ് വൃക്ക വില്‍ക്കാന്‍ സമ്മതിച്ചതെന്നും എന്നാല്‍, പണം കിട്ടിയതിന് പിന്നാലെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം യുവതി ഒളിച്ചോടിയെന്നുമാണ് റിപ്പോര്‍ട്ട്. മകളുടെ പഠനത്തിനും വിവാഹാവശ്യത്തിനും പണം കണ്ടെത്താനായാണ് യുവതി ഭര്‍ത്താവിനോട് വൃക്ക വില്‍ക്കാന്‍ ആവശ്യപ്പെട്ടത്. പണം കിട്ടിയാല്‍ കുടുംബത്തിലെ ദാരിദ്ര്യം മാറുമെന്നും പറഞ്ഞു. യുവതിയുടെ നിര്‍ബന്ധപ്രകാരം ഭര്‍ത്താവ് വൃക്കവില്‍ക്കാന്‍ തയ്യാറായി. മൂന്നുമാസം മുമ്പ് വൃക്ക വാങ്ങാന്‍ തയ്യാറായ ഒരാളെ കണ്ടെത്തി. തുടര്‍ന്ന് വൃക്ക നല്‍കി പണവും വാങ്ങി. വൃക്കവിറ്റ് കിട്ടിയ പണംകൊണ്ട് കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ മാറുമെന്നും ഭാവിയില്‍ മകളുടെ വിവാഹം നല്ലരീതിയില്‍ നടത്താമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ധാരണ. എന്നാല്‍, ഇതേസമയം ഭാര്യ കാമുകനൊപ്പം നാടുവിടാനുള്ള പദ്ധതികള്‍ ആസൂത്രണം…

    Read More »
  • പട്ടാപ്പകല്‍ മോഷണം നാട്ടുകാര്‍ കണ്ടു, മുങ്ങാന്‍ ശ്രമിച്ച 60കാരനും 20കാരനും പിടിയില്‍

    കൊല്ലം: തെന്മല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടിടത്ത് റബര്‍ ഷീറ്റ് മോഷണം. പ്രതികള്‍ പിടിയില്‍. പുനലൂര്‍ തൊളിക്കോട് കൃഷ്ണ വിലാസത്തില്‍ ഗോപാല കൃഷ്ണ പിള്ള (60), പത്തനാപുരം ഇഞ്ചുര്‍ ലക്ഷം വീട്ടില്‍ ശ്രീകാന്ത്( 20) എന്നിവരെയാണ് തെന്മല എസ്.എച്ച്.ഒ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അമീന്‍, സിവില്‍ പൊലീസ് ഓഫീസര്‍ മാരായ പ്രവീണ്‍, വിഷ്ണു, മന്‍സൂര്‍, ശ്യാം, രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഈ കഴിഞ്ഞ 22ന് മോഷണ സംഘം ഓട്ടോയിലും ബൈക്കിലുമായി എത്തിയാണ് പട്ടാപ്പകല്‍ മോഷണം നടത്തിയത്. നാട്ടുകാര്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് പിന്തുടര്‍ന്ന്. നാട്ടുകാര്‍ പിന്തുടരുകയാണെന്ന് മനസിലാക്കിയ പ്രതികള്‍ ബൈക്ക് ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ചു രക്ഷപ്പെട്ടു. തുടര്‍ന്നു തെന്മല പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ ഈ സംഘത്തില്‍ ഉണ്ടെന്നും അവരെ ഉടന്‍ പിടികൂടുമെന്നും തെന്മല പൊലീസ് അറിയിച്ചു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

    Read More »
Back to top button
error: