Crime
-
വ്യാജമദ്യ വില്‍പന എതിര്‍ത്തു; എന്‍ജിനീയറിങ് വിദ്യാര്‍ഥിയെയും ബന്ധുവിനെയും വെട്ടിക്കൊന്നു
ചെന്നൈ: മയിലാടുംതുറയില്‍ അനധികൃത മദ്യവില്‍പന എതിര്‍ത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥിയെയും ബന്ധുവിനെയും വ്യാജമദ്യ വില്‍പന സംഘം വെട്ടിക്കൊന്നു. 3 പേര്‍ അറസ്റ്റിലായി. മുട്ടം സ്വദേശികളായ ഹരീഷ് (24) ബന്ധുവും വിദ്യാര്‍ഥിയുമായ ഹരിശക്തി(20) എന്നിവരാണ് കൊല്ലപ്പെട്ടത്. മദ്യവില്‍പനക്കാരായ രാജ്കുമാര്‍, തങ്കദുരൈ, മൂവേന്ദന്‍ എന്നിവര്‍ അറസ്റ്റിലായി. മദ്യവില്‍പനയുടെ പേരില്‍ ഏതാനും ദിവസം മുന്‍പു രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2 ദിവസത്തിനു ശേഷം ഇയാള്‍ക്കു ജാമ്യം ലഭിച്ചു. തിരികെയെത്തിയ ഇയാള്‍ തനിക്കെതിരെ പരാതിപ്പെട്ട ദിനേശ് എന്ന യുവാവിനെ മര്‍ദിച്ചതോടെ ഹരീഷും ഹരിശക്തിയും ഇടപെട്ടു. തുടര്‍ന്നു തര്‍ക്കം രൂക്ഷമായി കയ്യാങ്കളിയിലെത്തിയപ്പോഴാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. രോഷാകുലരായ നാട്ടുകാര്‍ 3 പ്രതികളുടെയും വീടുകള്‍ തല്ലിത്തകര്‍ത്തു. അനധികൃത മദ്യവില്‍പനയ്ക്കു നേതൃത്വം നല്‍കുന്ന 2 സ്ത്രീകളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. എന്നാല്‍, മദ്യവില്‍പന സംബന്ധിച്ച തര്‍ക്കമല്ല ഇരു വിഭാഗവും തമ്മിലുള്ള മുന്‍വൈരാഗ്യമാണു…
Read More » -
റാഗിങ് ക്രിമിനലുകളുടെ തുടര്‍പഠനം തടയും; നടപടിയുമായി നഴ്‌സിങ് കൗണ്‍സില്‍
തിരുവനന്തപുരം: ഗാന്ധിനഗര്‍ ഗവ. നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ പ്രതികളായ 5 വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടയും. നഴ്‌സിങ് കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഇക്കാര്യം കോളജ് അധികൃതരെ അറിയിക്കും. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ മാതൃകപരമായ നടപടി സ്വീകരിക്കണെന്നായിരുന്നു കൗണ്‍സിലിലെ ഭൂരിപക്ഷ അഭിപ്രായം. അതേസമയം, നഴ്‌സിങ് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ക്രൂരമായ റാഗിങ് നടക്കുമ്പോള്‍ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്നു വിവരം. വിദ്യാര്‍ഥികളില്‍ ഒരാള്‍ വിവരം സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഇടപെട്ടിരുന്നില്ലെന്നാണ് സൂചന. എന്നാല്‍ ഇത്തരത്തില്‍ റാഗിങ് നടന്നത് അറിഞ്ഞില്ലെന്നും ഇരയായ കുട്ടികള്‍ നിലവിളിക്കുന്നതു കേട്ടില്ലെന്നുമാണ് ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി മൊഴി നല്‍കിയത്. ഇതില്‍ പൊലീസിനു സംശയം ഉണ്ട്. റാഗിങ് നടന്ന മുറിയില്‍ നിന്നും കത്തിയും കോമ്പസും ഡമ്പലും കരിങ്കല്‍ കഷണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം. റാഗിങ്ങിനെതിരെ 4 വിദ്യാര്‍ഥികള്‍ കൂടി കോളജിന്റെ ആന്റി റാഗിങ് സെല്ലില്‍ പരാതി നല്‍കി. ഇതില്‍ ഒരാള്‍…
Read More » -
അയല്‍വീട്ടില്‍നിന്ന് 9.5 പവന്‍ കവര്‍ന്നു; അമ്മയും മകനും അറസ്റ്റില്‍
ഇടുക്കി: കട്ടപ്പന കടമാക്കുടിയില്‍ അയല്‍വാസികളുടെ വീട്ടില്‍നിന്ന് സ്വര്‍ണം കവര്‍ന്ന അമ്മയും മകനും അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളും ഇടുക്കിയില്‍ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചു വരുന്നതുമായ മുരുകേശ്വരി രമേശ് , മകന്‍ ശരണ്‍കുമാര്‍ എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വീട്ടില്‍ താമസിച്ചിരുന്നവര്‍ ആശുപത്രി ആവശ്യത്തിനായി വീടുവിട്ടുനിന്ന സമയത്താണ് ഇവര്‍ 9.5 പവന്‍ സ്വര്‍ണം മോഷ്ടിച്ചത്. മുരുകേശ്വരിയും ശരണും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ അടുത്തുള്ള വീട്ടുകാര്‍ ജനുവരി 23-ന് ആശുപത്രി ആവശ്യത്തിനായി പുറത്തു പോയിരുന്നു. ഫെബ്രുവരി രണ്ടിന് തിരിച്ചു വന്നപ്പോഴാണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 9.5 പവന്‍ സ്വര്‍ണം മോഷണം പോയ കാര്യം മനസിലാക്കുന്നത്. തുടര്‍ന്ന് കട്ടപ്പന പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടുകാര്‍ പുറത്തുപോവുമ്പോള്‍ താക്കോല്‍ ഒളിപ്പിച്ചു വെക്കുന്നത് മനസിലാക്കിയ പ്രതികള്‍ സ്വര്‍ണം കൈക്കലാക്കുകയായിരുന്നു എന്ന് കണ്ടെത്തി. മോഷ്ടിച്ച സ്വര്‍ണം നെടുങ്കണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച് പ്രതികള്‍ നാലു ലക്ഷം രൂപ വാങ്ങിയതായി തെളിഞ്ഞു. പ്രതികളെ…
Read More » -
താമരശ്ശേരിയില്‍ ആദിവാസി യുവാവ് റോഡില്‍ മരിച്ചനിലയില്‍
കോഴിക്കോട്: ആദിവാസി യുവാവ് റോഡില്‍ മരിച്ച നിലയില്‍. താമരശ്ശേരിക്ക് സമീപം ചമല്‍ കാരപ്പറ്റ-വള്ളുവോര്‍ക്കുന്ന് റോഡിരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയില്‍ ഗോപാലനാണ് മരിച്ചത്. രാവിലെ 6.45 ഓടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കൂടാന്‍ എത്തിയതായിരുന്നു ഗോപാലന്‍. ക്ഷേത്രത്തില്‍ തുടികൊട്ടിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. താമരശ്ശേരി പോലീസ് സംഭവ സ്ഥലത്തെത്തി. ആര്‍ടിഒ സ്ഥലത്തെത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.
Read More » -
24 ദിവസം ‘വെര്‍ച്വല്‍ അറസ്റ്റ്’; ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത് 50 ലക്ഷം നല്‍കി; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് 1.84 കോടി
തിരുവനന്തപുരം: ‘വെര്‍ച്വല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി 52 കാരന് 1.84 കോടി രൂപ നഷ്ടമായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസിനാണ് അന്വേഷണച്ചുമതല. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കവടിയാര്‍ സ്വദേശി പിഎന്‍ നായര്‍ക്കാണ് പണം നഷ്ടമായത്.സിബിഐ ഓഫീസര്‍ ചമഞ്ഞ് വിഡിയോ കോളില്‍ ഭീഷണിപ്പെടുത്തി 24 ദിവസത്തോളം വെര്‍ച്വല്‍ അറസ്റ്റിലാക്കിയാണ് പണം തട്ടിയത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലുള്ള ഓഫീസില്‍ നിന്നാണെന്നു പരിചയപ്പെടുത്തിവന്ന ഫോണ്‍കോളിലായിരുന്നു തട്ടിപ്പിന്റെ തുടക്കം. അശോക് ഗുപ്ത ഒന്നാം പ്രതിയായുള്ള കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാക്കിയിട്ടുണ്ടെന്നും കോള്‍ സിബിഐ ഇന്‍സ്പെക്ടര്‍ക്ക് കൈമാറുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥന്‍ എന്നുഭാവിച്ച് ഒരാള്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ച ശേഷം ബാങ്ക് പാസ്ബുക്കുകളും മറ്റും അയക്കാന്‍ ആവശ്യപ്പെട്ടു. പരാതിക്കാരനു ബാങ്കില്‍ സ്ഥിരനിക്ഷേപം ഉണ്ടെന്നു മനസിലാക്കിയ തട്ടിപ്പുസംഘം പണം നിയമവിധേയമാണോ എന്ന് പരിശോധിക്കണമെന്നും അല്ലെങ്കില്‍ കേസ് എടുക്കുമെന്നും…
Read More » -
റാഗിങ് തടയുന്നതില്‍ വീഴ്ച പറ്റി; കോട്ടയം നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പലിനും അസി. പ്രഫസര്‍ക്കും സസ്‌പെന്‍ഷന്‍
കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളജില്‍ നടന്ന റാഗിങ് അറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ വാദം തള്ളി ആഭ്യന്തര അന്വേഷണ സമിതി. ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പലിനേയും അസിസ്റ്റന്റ് പ്രൊഫസറേയും സസ്‌പെന്‍ഡ് ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ സുരേഖ എ.ടി, അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റാഗിങ് തടയുന്നതില്‍ വീഴ്ച പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൗസ് കീപ്പിങ് കം സെക്യൂരിറ്റിയെ നീക്കാനും തീരുമാനമുണ്ട്. റാഗിങ് സംബന്ധിച്ച് അറിവില്ലായിരുന്ന കോളജ് അധികൃതരുടെ നിലപാടാണ് ആഭ്യന്തര അന്വേഷണ സമിതി തള്ളിയത്. കുട്ടികള്‍ ക്രൂര പീഡനമേറ്റ് കരഞ്ഞപ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലും കേട്ടില്ലെന്ന മൊഴിയും അന്വേഷണസമയത്ത് പൊലീസിന് ലഭിച്ചിരുന്നു. അതോടെപ്പം, ഹോസ്റ്റലില്‍ ശാരീരിക പീഡനത്തിനായി ഉപയോഗിച്ച കോമ്പസും ഡമ്പലും ഉള്‍പ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പ്രതികളില്ലെന്നും കണ്ടെത്തി. അതേസമയം, കോണ്‍ഗ്രസ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു.
Read More » -
മികച്ച അദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് വാങ്ങി, ഏഴാം മാസം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍
ലോസ് ഏഞ്ചല്‍സ്: മികച്ച അദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് ലഭിച്ച മുപ്പത്തഞ്ചുകാരി വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ചതിന് അറസ്റ്റിലായി. കാലിഫോര്‍ണിയ സ്വദേശിയായ ജാക്വലിന്‍ മായാണ് അറസ്റ്റിലായത്. പതിനൊന്നും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളുമായി മാ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പൂര്‍ണ നഗ്‌ന ചിത്രങ്ങള്‍ കൈമാറുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. താന്‍ തെറ്റുചെയ്തു എന്ന് പാെട്ടിക്കരഞ്ഞുകൊണ്ട് മാ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ കേസില്‍ മാ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 2023ല്‍ ഒരു രക്ഷിതാവാണ് മായ്ക്കെതിരെ പരാതിയുമായി ആദ്യം രംഗത്തെത്തിയത്. 2022ലാണ് മായെ സാന്‍ ഡീഗോ കൗണ്ടിയിലെ ടീച്ചര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മാ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. അവാര്‍ഡ് ലഭിച്ച് ഏഴ് മാസം കഴിഞ്ഞപ്പോഴായിരുന്നു മായ്ക്കെതിരെ പരാതി ഉയര്‍ന്നത്. മാസങ്ങളോളം കുട്ടികളുമായി മാ ബന്ധം പുലര്‍ത്തിയിരുന്നു. കുട്ടികള്‍ക്ക് തന്റെ പൂര്‍ണ നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്തതിനൊപ്പം കുട്ടികളില്‍ നിന്ന് അത്തരത്തിലുള്ള ചിത്രങ്ങള്‍ വാങ്ങുകയും ചെയ്തു. അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായി. ഇത്തരം പ്രവൃത്തികള്‍ ചെയ്തതിനാല്‍ പ്രായപൂര്‍ത്തിയാകാത്തവരെ നിര്‍ബന്ധിത…
Read More » -
പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്നതിന് അടിച്ചു പല്ലു പൊട്ടിച്ച് പൊലീസ്; എസ്പിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല
ഇടുക്കി: കൂട്ടാറില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് മര്‍ദിച്ച കേസില്‍ പരാതി നല്‍കി ഒരു മാസം പിന്നിട്ടിട്ടും നടപടിയില്ല. കമ്പംമെട്ട് സിഐ ഷമീര്‍ഖാനെതിരെയാണ് പരാതി. നടപടി വൈകുന്നതില്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മര്‍ദനമേറ്റ മുരളീധരന്‍. കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. പുതുവത്സരദിനത്തില്‍ പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് പൊലീസിന്റെ ക്രൂരമര്‍ദനമേറ്റത്. പൊലീസിന്റെ അടിയേറ്റ് നിലത്തു വീഴുന്ന മുരളീധരന്റെ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് കുടുംബത്തിനു കിട്ടിയത്. മര്‍ദനത്തില്‍ തന്റെ പല്ലു പൊട്ടിപ്പോയെന്നും മുരളീധരന്‍ പറയുന്നു. മര്‍ദനമേറ്റ കാര്യം മുരളീധരന്‍ വീട്ടുകാരോടു പറഞ്ഞിരുന്നില്ല. പിന്നീട് വീഡിയോ പ്രചരിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നു മകള്‍ അശ്വതി പറഞ്ഞു. എസ്പി ഓഫീസില്‍ പരാതി നല്‍കിയതിനു പിന്നാലെ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചു മൊഴിയെടുത്തിരുന്നു. പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. ആശുപത്രി ചെലവു വഹിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതിനാല്‍ പരാതി ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ ചികിത്സ ചെലവ് വഹിക്കാതെ വന്നതോടെയാണ് എസ്പിയെ സമീപിച്ചത്. പത്തനംതിട്ടയില്‍ അകാരണമായി വിവാഹ സംഘത്തിനു നേരെയുണ്ടായ…
Read More » -
കവര്‍ച്ചയ്ക്കുശേഷം പോയത് അങ്കമാലിയിലേക്ക്, ചാലക്കുടി ബാങ്ക് കൊളളയില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി
തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്ന് പട്ടാപ്പകല്‍ 15 ലക്ഷം രൂപ കവര്‍ന്ന പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവര്‍ച്ച നടത്തിയതിനുശേഷം പ്രതി അങ്കമാലി ഭാഗത്ത് എത്തിയതായി പൊലീസിന് സിസിടിവിയില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിപുലമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആള്‍ തന്നെയാണ് മോഷണത്തിന് പിന്നില്‍ എന്ന സൂചനയാണ് പൊലീസിനുള്ളത്. ബാങ്ക് കൊള്ള നടത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കവര്‍ച്ച നടന്നത്. ബാങ്കിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയമാണ് മോഷണത്തിനായി തിരഞ്ഞെടുത്തത് എന്നത് ബാങ്കിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് പ്രതി എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്‍ടോര്‍ക്ക് എന്ന സ്‌കൂട്ടറിലാണ് പ്രതി എത്തിയത്. ക്യാഷ് കൗണ്ടറില്‍ 45 ലക്ഷം രൂപ ഉണ്ടായിട്ടും 15 ലക്ഷം രൂപ മാത്രമാണ് മോഷ്ടാവ് എടുത്തത്. ഇതും കേസിലെ…
Read More » -
കൊച്ചിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സുഖവാസം; മൂന്ന് ലക്ഷത്തിന്റെ ബില്ലടയ്ക്കാതെ മുങ്ങാന്‍ ശ്രമിച്ച യു.എന്‍ പ്രതിനിധി പിടിയില്‍
കൊച്ചി: ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് 3,01,969 രൂപയുടെ ബില്ലടക്കാതെ മുങ്ങാന്‍ ശ്രമിച്ച യു.എന്‍ പ്രതിനിധിയായി ആള്‍മാറാട്ടം നടത്തിയ അഹമ്മദാബാദ് സ്വദേശി പിടിയില്‍. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് പര്‍വേസ് മാലിക്കിനെ പിടികൂടിയത്.യു.എന്‍.പ്രതിനിധിയാണ് താനെന്നും ഔദ്യോദിക ആവശ്യത്തിന് വന്നതാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ ജനുവരി 13ന് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തു താമസം തുടങ്ങിയത്. മുറി വാടകയും,ഭക്ഷണവും മദ്യവും കഴിച്ച വകയില്‍ 3,01,969/രൂപ ബില്‍ അടക്കാതെ വന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയതോടെ നോവാറ്റെല്‍ മാനേജര്‍ അമിത് ഗോസായി ഇന്‍ഫോപാര്‍ക്ക് പൊലീസിനെ സമീപിക്കുകയായിരുന്നു. ഒരുമാസം യാത്ര ചെയ്ത വകയില്‍ ഇയാള്‍ സ്വകാര്യ ട്രാവല്‍ ഏജന്‍സിക്ക് 76948 രൂപ നല്‍കാതെ കബളിപ്പിച്ചതായും പരാതിയുള്ളതായി ഇന്‍ഫോപാര്‍ക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ സജീവ്കുമാര്‍ പറഞ്ഞു.
Read More »