Crime

  • ആഡംബരജീവിതം കടക്കെണിയിലാക്കി, വിദേശത്ത് നിന്ന് ഭാര്യ അയച്ച പണം ധൂര്‍ത്തടിച്ചു; പോട്ടയിലെ ബാങ്ക് കൊള്ള ബാധ്യതവീട്ടാന്‍

    തൃശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബാങ്ക് കവര്‍ച്ച നടത്തി കടന്നുകളയുമ്പോള്‍ റിജോ ദേശീയപാതയെ കൂടുതലായി ആശ്രയിച്ചിരുന്നില്ല. ദേശീയ പാതയിലെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് പറയുന്നു. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ബൈക്ക് പതിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടറോഡുകളിലൂടെയാണ് പ്രതി പോയതെന്ന നിഗമനത്തില്‍ എത്തി. ഇതോടെ സ്ഥലത്തെ കുറിച്ച് വ്യക്തമായി അറിയുന്ന പ്രദേശവാസിയാണ് ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിന്റെ ചുവടുപിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ഏതാനും ദിവസം ബാങ്കിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാണ്…

    Read More »
  • അമേരിക്ക കയറ്റിവിട്ടതില്‍ രണ്ട് കൊലക്കേസ് പ്രതികളും; കൈയോടെ കസ്റ്റഡിയിലെടുത്ത് പോലീസ്

    ചണ്ഡീഗഡ്: അമേരിക്കയില്‍ അനധികൃതമായി കുടിയേറിയതിനാല്‍ തിരിച്ചയച്ച ഇന്ത്യക്കാരില്‍ രണ്ട് കൊലക്കേസ് പ്രതികളും. ഇന്നലെ 119 ഇന്ത്യക്കാരുമായി അമൃത്സറില്‍ ഇറങ്ങിയ യുഎസ് സൈനിക വിമാനത്തിലാണ് പോലീസ് അന്വേഷിക്കുന്ന രണ്ട് പ്രതികള്‍ ഇന്ത്യയില്‍ എത്തിയത്. ശനിയാഴ്ച അമൃത്സറിലെ ശ്രീ ഗുരു രാംദാസ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ഇരുവരെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. 2023 ല്‍ പഞ്ചാബിലെ പട്യാല ജില്ലയിലെ രാജ്പുര പട്ടണത്തില്‍ നടന്ന ഒരു കൊലപാതക കേസിലെ പ്രതികളാണ് ബന്ധുക്കളായ സന്ദീപ്, പ്രദീപ് എന്നിവര്‍. പ്രതികള്‍ ഇരുവരും രാജ്പുര പട്ടണത്തില്‍ നിന്നുള്ളവരാണ്. 2023 ജൂണ്‍ 26 ന് രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 307, 323, 506, 148, 149 എന്നീ വകുപ്പുകള്‍ പ്രകാരം രണ്ട് പ്രതികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നില്ല. ഇന്നലെ രാത്രിയോടെയാണ് രണ്ടാം ബാച്ച് ഇന്ത്യക്കാര്‍ പഞ്ചാബിലെ അമൃതസറില്‍ വിമാനം ഇറങ്ങിയത്. മടങ്ങിയെത്തിയ 119 പേരില്‍ 67 പേര്‍…

    Read More »
  • ഇന്‍സ്റ്റഗ്രാം വഴി പരിചയം, യുവതിയുടെ നഗ്‌ന വീഡിയോയും ഫോട്ടോയും എടുത്ത് ഭീഷണിപ്പെടുത്തല്‍; യൂട്യൂബര്‍ അറസ്റ്റില്‍

    കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ യു-ട്യൂബറെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുകപ്പറമ്പില്‍ മുഹമ്മദ് നിഷാലിന്റെ (25) അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലൈംഗിക ആവശ്യത്തിനായി ഉപയോഗിച്ച് നഗ്ന വീഡിയോകളും ഫോട്ടോകളും എടുത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പ്രതിക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.  

    Read More »
  • രണ്ട് വര്‍ഷം മുമ്പുള്ള വൈരാഗ്യം, കൊട്ടാരക്കരയില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു; പ്രതികള്‍ ഒളിവില്‍

    കൊല്ലം: കൊട്ടാരക്കര മൈലത്തുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. വെള്ളാരംകുന്ന് സ്വദേശി അരുണ്‍ പിതാവ് സത്യന്‍, അമ്മ ലത എന്നിവര്‍ക്കാണ് വെട്ടേറ്റത്. മുന്‍വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണം. വെള്ളാരംകുന്നില്‍ ക്ഷേത്രത്തില്‍ പൊങ്കാല ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. അരുണ്‍, മാതാവ് ലത, പിതാവ് സത്യന്‍, ഭാര്യ, ആറ് മാസം പ്രായമായ കുഞ്ഞ് എന്നിവര്‍. നടന്നുവരുന്നതിനിടെ രണ്ടംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ട് വര്‍ഷം മുമ്പ് കുടുംബാംഗങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെ ഈ ആക്രമി സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമിച്ച രണ്ടുപേരും ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.  

    Read More »
  • സ്ത്രീധനം പോരാ, 25 ലക്ഷവും എസ്യുവി കാറും വേണം; യുവതിക്ക് എച്ച്‌ഐവി ‘കുത്തിവച്ച്’ ഭര്‍തൃവീട്ടുകാര്‍

    ലക്‌നൗ: എസ്യുവി കാറും 25 ലക്ഷം രൂപയും ഉള്‍പ്പെടെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു ഭര്‍തൃവീട്ടുകാര്‍ ബലമായി യുവതിക്കു എച്ച്‌ഐവി കുത്തിവച്ചെന്നു ആരോപണം. യുവതിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗംഗോ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. കോടതി ഉത്തരവിനെ തുടര്‍ന്നു കേസ് റജിസ്റ്റര്‍ ചെയ്‌തെന്നു പൊലീസ് പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി മകള്‍ സോനാലിന്റെ വിവാഹം 2023 ഫെബ്രുവരി 15നാണു നടന്നത്. സ്ത്രീധനമായി കാറും 15 ലക്ഷം രൂപയും നല്‍കി. എന്നാല്‍, ഭര്‍തൃവീട്ടുകാര്‍ സന്തുഷ്ടരായില്ല. എസ്യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു അവരുടെ ആവശ്യമെന്ന് പിതാവ് നല്‍കിയ പരാതില്‍ പറയുന്നു. ഇത്രയും വലിയ സ്ത്രീധനം നല്‍കാനാകില്ലെന്നു യുവതിയുടെ കുടുംബം അറിയിച്ചു. ഇതോടെ ഭര്‍തൃവീട്ടുകാര്‍ യുവതിയെ വീട്ടില്‍നിന്നു പുറത്താക്കി. ഹരിദ്വാറിലെ ജസ്വാവാല പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടു യുവതിയെ ഭര്‍തൃവീട്ടിലേക്കു തിരിച്ചയച്ചു. എന്നാല്‍ യുവതി വീണ്ടും ശാരീരികവും മാനസികവുമായ പീഡനം സഹിക്കേണ്ടി വന്നു. എച്ച്‌ഐവി ബാധിതന്‍…

    Read More »
  • രക്ഷിതാക്കള്‍ വഴക്കുപറഞ്ഞെന്ന് കുറിപ്പ്; 11വയസുകാരി തൂങ്ങി മരിച്ച നിലയില്‍

    കൊല്ലം: കുരീപ്പുഴയില്‍ 11 വയസുള്ള പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുരീപ്പുഴ തെക്കേച്ചിറ സ്വദേശി അവന്തികയെ ആണ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം. വീട്ടില്‍ നിന്ന് പെണ്‍കുട്ടി എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പ് ലഭിച്ചു. രക്ഷിതാക്കള്‍ വഴക്കു പറഞ്ഞെന്നാണ് അതില്‍ എഴുതിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അഞ്ചാലുമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.  

    Read More »
  • നീലേശ്വരം സ്വദേശിയുടെ കാല്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി

    കാസര്‍ഗോഡ്: റിട്ട. വ്യോമസേന ഉദ്യോഗസ്ഥന് മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫിന്റെ മദര്‍നമേറ്റെന്ന പരാതിയില്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി. നീലേശ്വരം അങ്കക്കളരി അര്‍ച്ചനയിലെ പി.വി.സുരേശ(49) നാണ് മര്‍ദനമേറ്റത്. മംഗളൂരു റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ ബെഞ്ചില്‍ കിടക്കുമ്പോള്‍ ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ ലാത്തികൊണ്ട് മര്‍ദിച്ചതായാണ് പരാതി. ഇതേത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ഇദ്ദേഹത്തിന്റെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. മര്‍ദനത്തിലേറ്റ പരിക്ക് കാരണമാണ് കാല്‍ മുറിച്ചുമാറ്റേണ്ടിവന്നതെന്ന് സുരേശന്റെ മകള്‍ ഹൃദ്യ സുരേഷ് മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം സുരേശനെ മര്‍ദിച്ചിട്ടില്ലെന്നാണ് ആര്‍.പി.എഫ്. പറയുന്നത്. ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വൈകാതെ കിട്ടുമെന്നും അതിനുശേഷമേ സുരേശന്റെ ആരോഗ്യകാര്യങ്ങള്‍ വ്യക്തമാകൂവെന്നും റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ എ.ജെ.ഇന്ദിര പറഞ്ഞു. നിലവില്‍ അന്വേഷണ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അവര്‍ വ്യക്തമാക്കി. കാസര്‍കോട് എയര്‍ഫോഴ്‌സ് അസോസിയേഷന്‍ ചാപ്റ്റര്‍ പ്രസിഡന്റ് അശോക് കുമാര്‍, മംഗളൂരു എയര്‍ഫോഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് പ്രഭു എന്നിവര്‍ ആസ്പത്രിയില്‍ സുരേശനെ സന്ദര്‍ശിച്ചു. സംഭവത്തില്‍ അസോസിയേഷന്‍ പരാതി…

    Read More »
  • വീട്ടില്‍ അതിക്രമിച്ച് കയറി ഉമ്മ ചോദിച്ചു, സ്‌കൂള്‍ വിട്ട് വരുന്ന വഴിയിലും ശല്യം; പോക്സോ കേസില്‍ യുവാവിന് 22 വര്‍ഷം തടവ്

    തൃശൂര്‍: ലൈംഗികാതിക്രമ കേസില്‍ പ്രതിക്ക് 22 വര്‍ഷവും മൂന്ന് മാസവും കഠിനതടവും വിധിച്ച് കോടതി. 90,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വടക്കേക്കാട് സ്വദേശി കുന്നനെയ്യില്‍ ഷെക്കീര്‍ (33)നെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് വന്ന് കൈ പിടിച്ചു വലിച്ച്, ഉമ്മ തരുമോ എന്ന് ചോദിക്കുകയും പിന്നീട് സ്‌കൂള്‍ വിട്ടു വരുമ്പോള്‍ നാലാംകല്ല് പെട്രോള്‍ പമ്പിനടുത്ത് വെച്ച് പിന്‍തുടര്‍ന്ന് ആക്രമിക്കാന്‍ വരികയും ചെയ്തു. ഇതേതുടര്‍ന്ന് സഹോദരന്‍ ഇക്കാര്യം പ്രതിയോട് ചോദിച്ച വൈരാഗ്യത്തില്‍ ഇയാള്‍ അതിജീവിതയുടെ വീട്ടില്‍ രാത്രി വന്ന് അതിക്രമം കാട്ടിയെന്നാണ് കേസ്. വടക്കേക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. പോക്സോ ആക്ടിലെ വകുപ്പുകള്‍ പ്രകാരവും പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും പ്രതിയെ കുന്നംകുളം പോക്സോ ജഡ്ജ് ലിഷ എസ് ശിക്ഷ വിധിച്ചത്. ഇയാളുടെ പേരില്‍ പോക്സോ കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.  

    Read More »
  • ചാലക്കുടി ബാങ്ക് കവര്‍ച്ച ; മോഷ്ടിക്കാന്‍ കള്ളനെടുത്തത് വെറും 3 മിനിറ്റ്, ദുരൂഹത ബാക്കി

    തൃശൂര്‍: പോട്ട ഫെഡറല്‍ബാങ്കില്‍ പട്ടാപ്പകലുണ്ടായ കവര്‍ച്ച നടന്നിട്ട് 24 മണിക്കൂറിലധികം പിന്നിടുമ്പോഴും കള്ളനെക്കുറിച്ച് കൃത്യമായ സൂചന ലഭിക്കാതെ പോലീസ്. കള്ളന്റെയും വാഹനത്തിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടും യാതൊരു തുമ്പും ഇതുവരെ ലഭിച്ചില്ല. അധികമാര്‍ക്കുമില്ലാത്ത മോഡല്‍ ഇരുചക്രവാഹനത്തിലാണ് പ്രതിയെത്തിയത്. അതിനാല്‍ കണ്ടെത്താന്‍ എളുപ്പമാകുമെന്നാണ് കരുതുന്നത്. ഇലക്ട്രിക് സ്‌കൂട്ടറെന്നു തോന്നിപ്പിക്കുന്ന പെട്രോള്‍സ്‌കൂട്ടറാണ് ഇത്. ബാങ്കില്‍നിന്ന് പുറത്തിറങ്ങിയശേഷം ചാലക്കുടി ടൗണ്‍ ഭാഗത്തേക്കാണ് മോഷ്ടാവ് പോയത്. ഇതിനെ അടിസ്ഥാനപ്പെടുത്തി അങ്കമാലി, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍, അവിടങ്ങളിലേക്ക് മോഷ്ടാവ് എത്തിയിട്ടില്ലെന്ന് രാത്രി വൈകിയാണ് പോലീസ് തിരിച്ചറിഞ്ഞത്. ബാങ്കിന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള സുന്ദരിക്കവലയില്‍വെച്ചാണ് മോഷ്ടാവ് അപ്രത്യക്ഷനായത്. ഇവിടെനിന്ന് ചെറുറോഡുകള്‍ വഴി കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പ്രവേശിക്കാം. തൃശ്ശൂരില്‍ എത്തിയിരുന്നതായും സംശയമുണ്ട്. മോഷ്ടാവ് സംസ്ഥാനം കടന്നെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. കള്ളനെ അന്വേഷിച്ച് വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. പ്രതിയിലേക്കെത്താന്‍ വൈകുമെന്ന സൂചനയാണ് ലഭിക്കുന്നത്. 25 ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേകസംഘമാണ് അന്വേഷണത്തിന്. മോഷണം നടന്ന ബാങ്ക് ശാഖയുടെ സുരക്ഷ കൂട്ടി. ശനിയാഴ്ച…

    Read More »
  • വ്യാജമദ്യ വില്‍പന എതിര്‍ത്തു; എന്‍ജിനീയറിങ് വിദ്യാര്‍ഥിയെയും ബന്ധുവിനെയും വെട്ടിക്കൊന്നു

    ചെന്നൈ: മയിലാടുംതുറയില്‍ അനധികൃത മദ്യവില്‍പന എതിര്‍ത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥിയെയും ബന്ധുവിനെയും വ്യാജമദ്യ വില്‍പന സംഘം വെട്ടിക്കൊന്നു. 3 പേര്‍ അറസ്റ്റിലായി. മുട്ടം സ്വദേശികളായ ഹരീഷ് (24) ബന്ധുവും വിദ്യാര്‍ഥിയുമായ ഹരിശക്തി(20) എന്നിവരാണ് കൊല്ലപ്പെട്ടത്. മദ്യവില്‍പനക്കാരായ രാജ്കുമാര്‍, തങ്കദുരൈ, മൂവേന്ദന്‍ എന്നിവര്‍ അറസ്റ്റിലായി. മദ്യവില്‍പനയുടെ പേരില്‍ ഏതാനും ദിവസം മുന്‍പു രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2 ദിവസത്തിനു ശേഷം ഇയാള്‍ക്കു ജാമ്യം ലഭിച്ചു. തിരികെയെത്തിയ ഇയാള്‍ തനിക്കെതിരെ പരാതിപ്പെട്ട ദിനേശ് എന്ന യുവാവിനെ മര്‍ദിച്ചതോടെ ഹരീഷും ഹരിശക്തിയും ഇടപെട്ടു. തുടര്‍ന്നു തര്‍ക്കം രൂക്ഷമായി കയ്യാങ്കളിയിലെത്തിയപ്പോഴാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. രോഷാകുലരായ നാട്ടുകാര്‍ 3 പ്രതികളുടെയും വീടുകള്‍ തല്ലിത്തകര്‍ത്തു. അനധികൃത മദ്യവില്‍പനയ്ക്കു നേതൃത്വം നല്‍കുന്ന 2 സ്ത്രീകളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. എന്നാല്‍, മദ്യവില്‍പന സംബന്ധിച്ച തര്‍ക്കമല്ല ഇരു വിഭാഗവും തമ്മിലുള്ള മുന്‍വൈരാഗ്യമാണു…

    Read More »
Back to top button
error: