Crime
-
ട്രെയിനില്‍ സൗഹൃദം സ്ഥാപിച്ചു; വീട്ടിലെത്തി ദമ്പതിമാരെ മയക്കിക്കിടത്തി 6 പവന്‍ കവര്‍ന്നു
മലപ്പുറം: യാത്രയ്ക്കിടെ ട്രെയിനില്‍വെച്ചു സൗഹൃദംസ്ഥാപിച്ച യുവാവ് പിന്നീട് വീട്ടിലെത്തി പ്രായമായ ദമ്പതിമാരുടെ ആറുപവന്‍ സ്വര്‍ണം കവര്‍ന്നു. വളാഞ്ചേരി കോട്ടപ്പുറം പെട്രോള്‍പമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രനെയും (75) ഭാര്യ ചന്ദ്രമതി(63)യെയുമാണ് ഇയാള്‍ മയക്കിക്കിടത്തി താലിമാലയും മറ്റൊരു മാലയും വളയുമുള്‍പ്പെടെ ആറുപവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നത്. ചന്ദ്രനും ഭാര്യ ചന്ദ്രമതിയും കഴിഞ്ഞ ചൊവ്വാഴ്ച മുട്ടുവേദനയ്ക്ക് ഡോക്ടറെ കാണാന്‍ കൊട്ടാരക്കരയില്‍ പോയിരുന്നു. മുംബൈയിലേക്കുള്ള ലോകമാന്യതിലക് ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്കയാത്ര. സീറ്റില്ലാതെ പ്രയാസപ്പെട്ട് വടികുത്തി നില്‍ക്കുന്ന ചന്ദ്രനടുത്തേക്ക് 35 വയസ്സു തോന്നിക്കുന്ന ഇയാള്‍ നാവികസേനയില്‍ ഉദ്യോഗസ്ഥനാണെന്നും പേര് നീരജാണെന്നും പറഞ്ഞ് പരിചയപ്പെട്ടു. താമസിയാതെ ചന്ദ്രമതിക്കും ഇയാള്‍ സീറ്റ് തരപ്പെടുത്തിനല്‍കി. തുടര്‍ന്ന് ഇവര്‍ക്കൊപ്പമിരുന്ന് കൊട്ടാരക്കരയ്ക്കു പോയ കാര്യമന്വേഷിച്ചു. മുട്ട് മാറ്റിവെക്കുന്നതിന് ലക്ഷങ്ങളാണ് ആശുപത്രികള്‍ വാങ്ങുന്നതെന്നും നാവികസേനാ ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയ ചെയ്യാന്‍ സൗകര്യമുണ്ടെന്നും താന്‍ ശ്രമിച്ചുനോക്കട്ടെയെന്നും പറഞ്ഞപ്പോള്‍ അവരത് വിശ്വസിച്ചു. ഇതിനിടെ ചന്ദ്രന്റെ ഫോണ്‍നമ്പരും വാങ്ങി. സ്നേഹത്തോടെ പെരുമാറിയ യുവാവ് ചേര്‍ത്തലയില്‍ ഇറങ്ങിയെന്നാണ് ചന്ദ്രന്‍…
Read More » -
പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ ജീവനക്കാരെ ബന്ദിയാക്കി കവര്‍ച്ച; 15 ലക്ഷം കവര്‍ന്നു
തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരെ ബന്ദിയാക്കി കവര്‍ച്ച. 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറില്‍നിന്നു കവര്‍ന്നത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്നാണ് വിവരം. ഉച്ചയോടെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു കവര്‍ച്ച. ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകര്‍ത്താണ് പണം അപഹരിച്ചത്. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നു എസ്പി ബി. കൃഷ്ണകുമാര്‍ പറഞ്ഞു. തുടര്‍ന്നു കയ്യില്‍ കിട്ടിയ കറന്‍സികള്‍ എടുത്ത ശേഷം രക്ഷപെടുകയായിരുന്നു. തിരക്കേറിയ ജംക്ഷനില്‍ പട്ടാപ്പകലായിരുന്നു കവര്‍ച്ച. പണം അപഹരിച്ച ശേഷം ഇയാള്‍ സ്‌കൂട്ടറില്‍ കയറി സ്ഥലം വിടുകയായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബാങ്കില്‍ ആ സമയം എട്ടു ജീവനക്കാരാണ് ഉണ്ടായിരുന്നത്.
Read More » -
ലക്ഷങ്ങളുടെ കടംവീട്ടാന്‍ എടിഎം കവര്‍ച്ച, മോഷണപഠനം യുട്യൂബില്‍; കവര്‍ച്ചാശ്രമത്തിനിടെ യുവ എന്‍ജിനീയര്‍ പിടിയില്‍
കോഴിക്കോട്: 42 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ക്കാന്‍ എ.ടി.എം. യന്ത്രം കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാര്‍ ശ്രമിച്ച യുവ എന്‍ജിനീയറെ പോലീസ് കൈയോടെ പിടികൂടി. കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക്. ബിരുദധാരിയായ മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മോന്തയില്‍ വിജേഷാണ് (37) സിറ്റി കണ്‍ട്രോള്‍ റൂം പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.20-ഓടെ കോഴിക്കോട്ടുനിന്ന് 15 കിലോമീറ്റര്‍ അകലെ പറമ്പില്‍ബസാറിനടുത്തുള്ള പറമ്പില്‍ക്കടവിലെ ഹിറ്റാച്ചി എ.ടി.എമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ്സംഘം, ഷട്ടര്‍ താഴ്ത്തിയിട്ട എ.ടി.എം. റൂമില്‍ വെളിച്ചവും അസ്വാഭാവികശബ്ദവും കേട്ടതാണ് പ്രതി കൈയോടെ പിടിയിലാകാന്‍ ഇടയാക്കിയത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍, കമ്പിപ്പാര, ചുറ്റിക, പണം ഉള്‍പ്പെട്ട ലോക്കറിലെ ബോക്സ് തിരികെ കൊണ്ടുപോകുന്നതിനുള്ള ബാഗ് എന്നിവയുമായാണ് വിജേഷ് എ.ടി.എമ്മിലെത്തിയത്. സി.സി. ടിവി ദൃശ്യങ്ങളില്‍ മുഖം വരാതിരിക്കാന്‍ മഫ്ളര്‍ ഉപയോഗിച്ച് തലയും മുഖവും മറച്ചാണ് എ.ടി.എമ്മിലേക്ക് എത്തിയത്. ഈ മുറിയുടെ തൊട്ടടുത്തുള്ള രണ്ട് കടകളിലെ ക്യാമറകള്‍, പുറകിലൂടെയെത്തി മുകളിലേക്ക് തിരിച്ചുവെച്ചാണ് എ.ടി.എമ്മിലെത്തിയത്. എ.ടി.എമ്മിനുള്ളിലെ ക്യാമറകളില്‍ പശിമയുള്ള…
Read More » -
”അവിഹിതം ചോദ്യം ചെയ്ത അമ്മയെ അച്ഛന്‍ വല്ലാതെ ഉപദ്രവിച്ചു; ഇഷ്ടത്തിനെതിരുനിന്നാല്‍ അമ്മയുടെ ഗതി വരുമെന്ന് ഭീഷണി”
ആലപ്പുഴ: ”എന്റെ കണ്‍മുന്നിലാണ് അതുണ്ടായത്. അച്ഛന്റെ വഴിവിട്ട ബന്ധങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ വഴക്ക് പതിവാണ്. അന്ന് അച്ഛന്‍ അമ്മയെ ചീത്ത വിളിക്കുകയും വല്ലാതെ ഉപദ്രവിക്കുകയും ചെയ്തു. അതിനിടെ മുടിക്കുത്തിനു പിടിച്ചു തല ഭിത്തിയില്‍ ആഞ്ഞിടിച്ചു. അമ്മ കുഴഞ്ഞുവീണു. ഞാന്‍ തൊട്ടടുത്തു താമസിക്കുന്ന ബന്ധുക്കളെ വിളിക്കാന്‍ ഓടി. അവരുമൊത്തു തിരികെ വന്നപ്പോള്‍ ‘ഒന്നുമില്ലെന്ന്’ പറഞ്ഞ് അച്ഛന്‍ അവരെ പറഞ്ഞുവിട്ടു. ഞാന്‍ അകത്തേക്കു ചെല്ലുമ്പോള്‍ അമ്മ അതേപടി കിടക്കുകയാണ്. പക്ഷേ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു” ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ നിന്നു മിഷ്മ തികഞ്ഞ മനക്കരുത്തോടെ ആ ദിവസം ഓര്‍മിച്ചെടുക്കുമ്പോള്‍ അകത്ത് അമ്മ സജിയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുകയായിരുന്നു. അപകടമരണമെന്നു കരുതിയ സംഭവത്തില്‍, കല്ലറ തുറന്ന് സജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ എത്തിച്ചത് അച്ഛന്‍ സോണിക്കെതിരെ മിഷ്മ പി.ഉലഹന്നാന്‍ നല്‍കിയ പരാതിയായിരുന്നു. ചേര്‍ത്തല നഗരസഭ 29ാം വാര്‍ഡ് പണ്ടകശാലപ്പറമ്പില്‍ വി.സി.സജിയുടെ (46) മരണത്തിന്റെ നാലാം ദിവസം ഭര്‍ത്താവ്…
Read More » -
അസൈന്‍മെന്റ് എഴുതണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തിച്ചു; സഹപാഠിയെ പീഡിപ്പിച്ച പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍
ആലപ്പുഴ: സഹപാഠിയായ 16കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍. ആലപ്പുഴയിലാണ് സംഭവം. എഎന്‍ പുരം സ്വദേശി ശ്രീശങ്കര്‍ (18) ആണ് പിടിയിലായത്. അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് ശ്രീശങ്കര്‍ 16കാരിയെ വീട്ടിലെത്തിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് എത്തി കൗമാരക്കാരനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എയര്‍ ഗണ്‍ ചൂണ്ടി സഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ മാസങ്ങള്‍ക്ക് മുന്‍പ് കേസെടുത്തിരുന്നു. അന്ന് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നു താക്കീത് നല്‍കി വിട്ടയച്ചു.
Read More » -
അമ്മയുടെ സമ്മതത്തോടെ കണ്‍മുന്നില്‍ 14-കാരിയെ ബലാത്സംഗംചെയ്തു; അമ്മയും കാമുകനായ കൊലക്കേസ് പ്രതിയും പിടിയില്‍
പത്തനംതിട്ട: അമ്മയുടെ സമ്മതത്തോടെ അവരുടെ കണ്‍മുന്നില്‍, 14 വയസ്സുള്ള മകളെ കൊലക്കേസ് പ്രതി ബലാത്സംഗം ചെയ്തു. അമ്മയുടെ കാമുകനാണ് ബലാത്സംഗം ചെയ്തയാള്‍. ഒളിവിലായിരുന്ന അമ്മയേയും കാമുകനേയും പത്തനംതിട്ട പോലീസ് അറസ്റ്റ്‌ചെയ്തു. റാന്നി അങ്ങാടിക്കല്‍ ഉന്നക്കാവ് പള്ളിനടയില്‍ ജയ്മോനും (42), തിരുവനന്തപുരം സ്വദേശിനിയായ 44 വയസ്സുകാരിയുമാണ് അറസ്റ്റിലായത്. ജയ്മോന്‍ മലപ്പുറം കാളികാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കൊലപാതകക്കേസിലെ പ്രതിയാണ്. മറ്റ് 11 ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ മൂന്ന് ബലാത്സംഗകേസുകളും ഒരു മോഷണക്കേസും പോക്‌സോ കേസുമുണ്ട്. ഒരു ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചു. കുട്ടിയുടെ അമ്മ, ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇയാള്‍ക്കൊപ്പം കൂടുകയായിരുന്നു. സെപ്റ്റംബര്‍ 15-ന് പുലര്‍ച്ചെ ഒന്നിന് പത്തനംതിട്ടയിലെ ലോഡ്ജ് മുറിയില്‍വെച്ചാണ് കുട്ടി ക്രൂരപീഡനത്തിന് ഇരയായത്. അമ്മ കുട്ടിയേയും കൂട്ടി ജയ്മോനൊപ്പം ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന കുട്ടിയെ വിളിച്ചുണര്‍ത്തി ഇയാള്‍ അമ്മയുടെ മുമ്പില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു. എല്ലാത്തിനും അമ്മ ഒത്താശചെയ്തു. ചൈല്‍ഡ് വെല്‍െഫയര്‍ കമ്മിറ്റി മുഖേനയാണ് സംഭവം പുറത്തായത്. കൗണ്‍സിലിങ്ങില്‍ കുട്ടി പീഡനവിവരം പറഞ്ഞു. തിരുവനന്തപുരം…
Read More » -
വീട്ടിലെത്തി പലിശക്കാരുടെ ഭീഷണി; മുറിയില്‍ക്കയറി ആത്മഹത്യയ്ക്കുശ്രമിച്ച യുവതി മരിച്ചു
തൃശൂര്‍: കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാറിനു സമീപം വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ മരിച്ചു. സംഭവത്തിനു പിന്നില്‍ സ്വകാര്യ പണമിടപാടുകാരുടെ ഭീഷണിയും സമ്മര്‍ദവുമെന്ന് ആരോപണമുണ്ട്. യു ബസാര്‍ പാലമുറ്റം കോളനിയില്‍ വാക്കാശേരി ഷിനി(35)യാണ് മരിച്ചത്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് വാങ്ങിയ വായ്പയുടെ തിരിച്ചടവിനായി കളക്ഷന്‍ ഏജന്റുമാര്‍ ഷിനി ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിയിലും വീട്ടിലുമെത്തി സമ്മര്‍ദം ചെലുത്തിവരുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ഏജന്റുമാര്‍ രണ്ട് ബൈക്കുകളിലായി വീട്ടിലെത്തി വരാന്തയിലിരുന്നതായി അയല്‍വാസികള്‍ പറയുന്നു. ഇതോടെ വീടിനകത്ത് കയറി ഷിനി വാതിലടച്ചുവെന്നും അപകടം മണത്ത ഏജന്റുമാര്‍ സ്ഥലംവിട്ടുവെന്നും നാട്ടുകാര്‍ പറയുന്നു. സംശയം തോന്നിയ അയല്‍വാസികള്‍ വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ ടൈല്‍സ് പണിക്കാരനായ ഭര്‍ത്താവ് രതീഷിനെ അറിയിച്ചു. ജോലിസ്ഥലത്തായിരുന്ന രതീഷ് ഷിനിയുടെ അച്ഛനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അച്ഛന്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ബലംപ്രയോഗിച്ച് വാതില്‍ തുറന്നു. ഉടന്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട് ആറോടെ മരിച്ചു. മക്കള്‍: രാഹുല്‍, രുദ്ര (ഇരുവരും എറിയാട്…
Read More » -
മുത്തശ്ശിയുടെ രണ്ടാം ഭര്‍ത്താവില്‍നിന്ന് ലൈംഗികാതിക്രമം; 17-കാരിയുടെ സുരക്ഷയ്ക്ക് സഹായിയെ നിയോഗിച്ചു
കൊച്ചി: മുത്തശ്ശിയുടെ രണ്ടാം ഭര്‍ത്താവില്‍നിന്ന് ലൈംഗികാതിക്രമത്തിനിരയായ 17-കാരിയുടെ സുരക്ഷയ്ക്കായി സഹായിയെ നിയോഗിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ തിരുവനന്തപുരം ശിശുക്ഷേമസമിതിക്കാണ് നിര്‍ദേശം നല്‍കിയത്. മറ്റെല്ലാ പൗരന്മാരെയുംപോലെ ഈ പെണ്‍കുട്ടിയും സന്തോഷത്തോടെ ജീവിക്കുന്നെന്നും സ്‌കൂള്‍ പഠനം മുടങ്ങാതെ നടത്തുന്നെന്നും ഉറപ്പാക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കി. വിക്ടിം റൈറ്റ്‌സ് സെന്ററിന്റെ റിപ്പോര്‍ട്ടടക്കം കണക്കിലെടുത്താണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. മാതാവ് കുട്ടിയുടെ എട്ടാം വയസ്സില്‍ മരിച്ചു. ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയതിനാല്‍ പിതാവിനെ കണ്ടിട്ടേയില്ല. ചെറുപ്രായംമുതല്‍ മുത്തശ്ശിയോടൊപ്പമാണ് കഴിയുന്നത്. ആറാം ക്ലാസ്മുതല്‍ കുട്ടിയെ മുത്തശ്ശിയുടെ 60 പിന്നിട്ട രണ്ടാം ഭര്‍ത്താവ് ലൈംഗികാതിക്രമത്തിനിരയാക്കി. സഹികെട്ട പെണ്‍കുട്ടി കഴിഞ്ഞ നവംബറില്‍ വിവരം പോലീസിനോട് വെളിപ്പെടുത്തി. വിവരം പുറത്തുപറഞ്ഞാല്‍ രണ്ടുപേരെയും നഷ്ടപ്പെടുമോ എന്ന് ഭയന്നിട്ടാണ് ആരോടും ഒന്നും പറയാതിരുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. കണ്ണീരോടെമാത്രമേ ആര്‍ക്കും ഇത് വായിക്കാനാകൂ എന്ന് കോടതി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റുചെയ്ത പ്രതി, ജാമ്യഹര്‍ജി ഫയല്‍ ചെയ്തപ്പോഴാണ് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തുന്നത്. ജാമ്യഹര്‍ജിയോടൊപ്പം മുത്തശ്ശിയുടെ സത്യവാങ്മൂലവും…
Read More » -
കുണ്ടറയില്‍ സൈനികന്റെ മരണം ലോക്കപ്പ് മര്‍ദനം മൂലമെന്ന് പരാതി; പോലീസില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനമെന്ന് കുടുംബം
കൊല്ലം: കുണ്ടറയില്‍ സൈനികനായ തോംസണ്‍ മരിക്കാന്‍ കാരണം ലോക്കപ്പ് മര്‍ദനമെന്ന പരാതിയുമായി അമ്മ ഡെയ്‌സി. കുണ്ടറ പോലീസ് അറസ്റ്റ് ചെയ്ത തോംസണ്‍ നേരിട്ടത് ക്രൂര പീഡനമെന്നും മാതാവിന്റെ പരാതി. ആന്തരിക അവയവങ്ങള്‍ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്. സിക്കിം യൂണിറ്റ് മദ്രാസ് റെജിമെന്റില്‍ ജോലി ചെയ്യുകയായിരുന്നു തോംസണ്‍. 2024 ഓഗസ്റ്റ് മാസം തോംസണ്‍ ലീവിന് നാട്ടിലെത്തി. ഒക്ടോബര്‍ 11ന് ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് പരാതി ലഭിച്ചതോടെ കുണ്ടറ പൊലീസ് തോംസണെ അന്വേഷിച്ചെത്തി. രാത്രിയോടെ പോലീസ് തോംസണെ പിടികൂടി. തുടര്‍ന്ന് മകന് കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു എന്നാണ് പരാതി. നവംബര്‍ ഏഴിന് ജയില്‍ മോചിതനായതിന് പിന്നാലെ ചികിത്സ തേടിയ തോംസണ്‍ ഡിസംബര്‍ 27 ന് മരിച്ചു. ശരീരത്തില്‍ ക്ഷതങ്ങള്‍ ഉള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നു. ഭാര്യ വീട്ടുകാരും മകനെ മര്‍ദിച്ചതായി അമ്മ ആരോപിക്കുന്നു. കുറ്റക്കാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും അമ്മ പരാതി നല്‍കി. വിവരം…
Read More » -
ഇന്നലെ വൈകിട്ട് മുതല്‍ കാണാനില്ല; കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: കാട്ടാക്കടയില്‍ പ്ലസ്വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ വൊക്കേഷണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ഥി എരുമക്കുഴി സ്വദേശി ബെന്‍സണ്‍ എബ്രാഹാം ആണ് മരിച്ചത്. സ്‌കൂളിലെ പ്രോജക്ട് കൃത്യസമയത്ത് വെക്കാന്‍ കഴിയാത്തതും ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരംവരെ കുട്ടി വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിക്കായി വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു പ്രോജക്ട് സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം. കഴിഞ്ഞ ദിവസം പ്രോജക്ടുമായി സ്‌കൂളില്‍ എത്തിയെങ്കിലും പ്രോജക്ടില്‍ സീല്‍ പതിക്കാനായി ഓഫീസില്‍ അനുമതിയില്ലാതെ കയറി സീല്‍ എടുത്തത് ക്ലര്‍ക്ക് കാണുകയും വഴക്കുപറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ക്ലര്‍ക്കുമായി തര്‍ക്കം നടന്നതായും പറയപ്പെടുന്നു. പിന്നാലെ പ്രിന്‍സിപ്പലിന്റെ ഓഫീലെത്തി കാര്യങ്ങള്‍ കുട്ടിയുടെ രക്ഷിതാവിനെ അറിയിച്ചു. ശേഷം വിദ്യാര്‍ഥി ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തുകയും ചെയ്തു. ഈ സംഭവം…
Read More »