Crime
-
കുളിമുറിദൃശ്യം പകര്‍ത്തി ബ്ലാക്ക്‌മെയില്‍; വിദ്യാര്‍ഥിനിയെ ഏഴുപേര്‍ നിരന്തരം ബലാത്സംഗം ചെയ്തത് 16 മാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ കോളേജ് വിദ്യാര്‍ഥിനിയെ 16 മാസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. ബനാസ്‌കന്ധ സ്വദേശിനിയായ 20 വയസ്സുകാരിയാണ് ഏഴുപേര്‍ ചേര്‍ന്ന് മാസങ്ങളോളം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. 2023-ല്‍ പെണ്‍കുട്ടി പാലന്‍പുരിലെ കോളേജില്‍ പ്രവേശനം തേടിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. കേസിലെ മുഖ്യപ്രതിയായ വിശാല്‍ ചൗധരി എന്നയാള്‍ ഈ സമയത്താണ് വിദ്യാര്‍ഥിനിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായത്. 2023 നവംബറില്‍ ഇയാള്‍ വിദ്യാര്‍ഥിനിയെ ഒരുമിച്ച് ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിലേക്ക് ക്ഷണിച്ചു. ഭക്ഷണം കഴിക്കുന്നതിനിടെ പ്രതി മനഃപൂര്‍വം വിദ്യാര്‍ഥിനിയുടെ വസ്ത്രത്തിലേക്ക് ഭക്ഷണം ചൊരിഞ്ഞു. തുടര്‍ന്ന് വസ്ത്രം വൃത്തിയാക്കാനെന്ന വ്യാജേന ഹോട്ടലിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ കുളിമുറിയില്‍വെച്ച് വിദ്യാര്‍ഥിനി വസ്ത്രം മാറുന്നതിനിടെ വിശാല്‍ ചൗധരിയും കുളിമുറിയിലേക്ക് അതിക്രമിച്ചുകയറി. പിന്നാലെ ഇയാള്‍ വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി. വിദ്യാര്‍ഥിനി ഇതിനെ എതിര്‍ത്തതോടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്നായിരുന്നു പ്രതിയുടെ ഭീഷണി. തുടര്‍ന്ന് ഇതേ വീഡിയോ…
Read More » -
നടി രന്യ പ്രതിയായ സ്വര്‍ണക്കടത്ത്: സിഐഡി അന്വേഷണ ഉത്തരവ് പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: കന്നഡ നടി രന്യ റാവു പ്രതിയായ സ്വര്‍ണക്കടത്തു കേസില്‍ സിഐഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ്) അന്വേഷണ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. തിങ്കളാഴ്ച രാത്രി ഇറക്കിയ ഉത്തരവ് രണ്ടു ദിവസങ്ങള്‍ക്കുശേഷം പിന്‍വലിക്കുകയായിരുന്നു. ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഉത്തരവ്. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. രന്യയുടെ രണ്ടാനച്ഛന്‍ രാമചന്ദ്ര റാവു കര്‍ണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടറാണ്. ഡിജിപി റാങ്കിലുള്ള ഇദ്ദേഹത്തിന്റെ പങ്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അതുകൊണ്ടാണ് ഉത്തരവ് പിന്‍വലിച്ചതെന്നുമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലപാട്. സ്വര്‍ണക്കടത്തില്‍ പ്രോട്ടോക്കോള്‍ അവകാശങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും റാവുവിന് പങ്കുണ്ടോ എന്നും ഗുപ്ത അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, രന്യയുടെ സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നായിരുന്നു രാമചന്ദ്ര റാവുവിന്റെ പ്രതികരണം.
Read More » -
തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു
ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകളുമാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്നങ്ങളാണെന്നാണ് സൂചന. ഉച്ചയ്ക്കാണ് സംഭവം. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. ട്രെയിന്‍ വരുന്ന സമയത്ത് ഇരുവരും മെമുവിന് മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബപ്രശ്നങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്. ആത്മഹത്യ ചെയ്യാന്‍ പെട്ടെന്ന് തോന്നാനുള്ള കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.
Read More » -
8.3 ലക്ഷം കോടിയുടെ ക്രിപ്റ്റോ തട്ടിപ്പ്; അമേരിക്കന്‍ ‘വാണ്ടഡ് ക്രിമിനല്‍’ കേരളത്തില്‍ പിടിയില്‍
തിരുവനന്തപുരം: വമ്പന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ അമേരിക്ക തിരയുന്ന ലിത്വാനിയ സ്വദേശി കേരളത്തില്‍ അറസ്റ്റില്‍. അലക്‌സേജ് ബെസിയോക്കോവിനെ സിബിഐയും കേരള പൊലീസും ചേര്‍ന്ന് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. റാന്‍സംവെയര്‍, കമ്പ്യൂട്ടര്‍ ഹാക്കിങ്, മയക്കുമരുന്ന് ഇടപാടുകള്‍ തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വെളുപ്പിക്കുന്നതിനായി ‘ഗാരന്റക്‌സ്’ എന്ന പേരില്‍ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് നടത്തി വരികയായിരുന്നു പ്രതി. ഇന്ത്യ വിടാന്‍ പദ്ധതിയിടുമ്പോഴാണ് ബെസിയോക്കോവിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷം ഗാരന്റക്‌സിനെ നിയന്ത്രിച്ചിരുന്നത് ബെസിയോക്കോവ് ആണ് എന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകളില്‍ പറയുന്നു. ക്രിപ്റ്റോ കറന്‍സിയിലുള്ള കുറഞ്ഞത് 9600 കോടി ഡോളര്‍ ഇടപാടുകളാണ് ഗാരന്റക്‌സിനെ ഉപയോഗിച്ച് വെളുപ്പിച്ചത്. ഭീകര സംഘടനകള്‍ ഉള്‍പ്പെടെ അന്തര്‍ദേശീയ ക്രിമിനല്‍ സംഘടനകളുടെ കള്ളപ്പണ ഇടപാടുകളാണ് ഇത്തരത്തില്‍ നിയമവിരുദ്ധമായി വെളുപ്പിച്ചത്. ക്രിമിനല്‍ ഇടപാടുകളിലൂടെ ഗാരന്റക്‌സിന് കോടിക്കണക്കിന് രൂപയാണ് വരുമാനമായി ലഭിച്ചത്. കൂടാതെ ഹാക്കിങ്, റാന്‍സംവെയര്‍, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയുള്‍പ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ഇത് ഉപയോഗിച്ചതായും അമേരിക്കന്‍ രേഖയില്‍…
Read More » -
ജ്യോത്സ്യനെ നഗ്‌നനാക്കി ഹണിട്രാപ്പില്‍ കുടുക്കി; സ്ത്രീയും സുഹൃത്തും അറസ്റ്റില്‍
പാലക്കാട്: ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്‌നനാക്കി നിര്‍ത്തി വീഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരില്‍ താമസിക്കുന്ന മൈമൂന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാല്‍ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ജ്യോത്സ്യന്റെ നാലര പവന്‍ സ്വര്‍ണമാലയും മൊബൈല്‍ ഫോണും പണവും സംഘം കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികള്‍, ഇത് കൊടുത്തില്ലെങ്കില്‍ നഗ്‌നഫോട്ടോയും വിഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെ ദോഷം തീര്‍ക്കാന്‍ പൂജ ചെയ്യാനെന്ന വ്യാജേനയാണ് ജ്യോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: മൈമൂനയും ശ്രീജേഷും ചൊവ്വാഴ്ച വൈകീട്ട് കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നോടെ ജ്യോത്സ്യന്‍ കൊഴിഞ്ഞാമ്പാറയിലെത്തി. കൊലപാതകം ഉള്‍പ്പെടെ…
Read More » -
വിവാഹകാര്യവുമായി ബന്ധപ്പെട്ട തര്‍ക്കം; കോഴിക്കോട് മകന്റെ മര്‍ദനമേറ്റ പിതാവ് മരിച്ചു
കോഴിക്കോട്: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് കരിമ്പാടം സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകന്‍ സനലിന്റെ മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഗിരീഷ്. മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു മര്‍ദനം. സനലിന്റെ വിവാഹകാര്യവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഗിരീഷിനെ സനല്‍ മര്‍ദിച്ചത് . ഉറങ്ങുകയായിരുന്നു ഗീരീഷിനെ സനല്‍ അടിക്കുകയും കട്ടിലില്‍ നിന്ന് താഴെവീണ് തലയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗീരിഷിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിതാവിനെ മകന്‍ മര്‍ദിച്ചെന്ന പരാതിയില്‍ നല്ലളം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മരണം. പോലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.
Read More » -
‘മാല കടം ചോദിച്ചു, തരില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി; ബന്ധുവായ പെണ്‍കുട്ടിയെ കൊല്ലാനും ലക്ഷ്യമിട്ടു’
തിരുവനന്തപുരം: ബന്ധുവായ പെണ്‍കുട്ടിയെയും പിതൃമാതാവിനെയും കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം തട്ടിയെടുക്കാനാണു വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നു സൂചന. പെണ്‍കുട്ടിയുടെ മാല തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമീപിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. കടമായി മാല വേണമെന്നും ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാല്‍ മതിയെന്നു പറഞ്ഞെങ്കിലും കടം നല്‍കാന്‍ പറ്റില്ല എന്നറിയിച്ച് പെണ്‍കുട്ടി ഒഴിഞ്ഞു മാറുകയായിരുന്നു. മാതാവ് ഷെമിയെക്കൊണ്ടും പെണ്‍കുട്ടിയില്‍നിന്ന് മാല വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് താഴെ പാങ്ങോട് താമസിക്കുന്ന പിതൃമാതാവ് സല്‍മാബീവിയുടെ മാല തട്ടിയെടുക്കാന്‍ അഫാന്‍ ലക്ഷ്യമിട്ടത്. കടബാധ്യത വര്‍ധിച്ചതോടെ പിതാവിന്റെ ബന്ധുക്കള്‍ തുടര്‍ച്ചയായി ഷെമിയെ കുറ്റപ്പെടുത്തുന്നതു ചൊടിപ്പിച്ചിരുന്നുവെന്നും അഫാന്‍ പൊലീസിനു മൊഴി നല്‍കി. രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് അഫാനെ ഇന്നലെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. അടുത്ത കേസിന്റെ തെളിവെടുപ്പിനായി വെള്ളിയാഴ്ച കസ്റ്റഡിയില്‍ വാങ്ങാനാണ് വെഞ്ഞാറമൂട് പൊലീസിന്റെ തീരുമാനം. വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഷെമി ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ്…
Read More » -
സ്വത്തു തർക്കം: പാലായിൽ മരുമകന്റെ വെട്ടേറ്റ് അമ്മായിയമ്മയും സഹോദരിയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
പാലാ: കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകളുടെ ഭര്‍ത്താവിന്റെ വെട്ടേറ്റ് അമ്മായിയയും തടയാന്‍ ശ്രമിച്ച സഹോദരിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. വലവൂര്‍ വെള്ളംകുന്നേല്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ യമുന (50), ഇവരുടെ ജേഷ്ഠ സഹോദരി സോമവല്ലി (60) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സോമവല്ലിയുടെ മകളുടെ ഭര്‍ത്താവ് കരിങ്കുന്നം സ്വദേശി കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആദര്‍ശ് പീതാംബരനെ (കണ്ണന്‍-40) സംഭവവുമായി ബന്ധപ്പെട്ട് പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖത്തും കഴുത്തിനും ഗുരുതര പരിക്കുകളോടെ യമുനയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും സോമവല്ലിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 7ന് വലവൂരിലെ യമുനയുടെ വീട്ടിലാണ് സംഭവം. സോമവല്ലിയുടെ കുടുംബസ്വത്തിന്റെ വിഹിതം സഹോദരി യമുനയ്ക്ക് നല്‍കുന്നതിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സോമവല്ലി ബുധനാഴ്ചയാണ് സഹോദരിയുടെ വീട്ടില്‍ എത്തിയത്. ഈ വിവരം അറിഞ്ഞ് സോമവല്ലിയുടെ മരുമകന്‍ ആയുധവുമായി എത്തുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്ത് ചക്ക വെട്ടി ഒരുക്കുകയായിരുന്നു സഹോദരിമാര്‍ ഇരുവരും. സോമവല്ലിയെ ആക്രമിക്കുന്നത് തടയാന്‍…
Read More » -
അവിശുദ്ധ ബന്ധത്തിൻ്റെ ഇര: കുട്ടമ്പുഴയിൽ യുവതിയെ കൊലപ്പെടുത്തിയത് ഒപ്പം താമസിച്ചിരുന്ന കാമുകൻ, പ്രതി കസ്റ്റടിയിൽ
അവിഹിത ബന്ധങ്ങളും അവിശുദ്ധ ബന്ധങ്ങളും നാൾക്കുനാൾ വർദ്ധിച്ചു വരുകയും തന്മൂലം സ്ത്രീകൾ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുന്നത് പതിവായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം കോതമംഗലത്തിനടുത്ത് കുട്ടമ്പുഴ മാമലക്കണ്ടം എളംബ്ലാശേരിയിൽ ഗോത്രവർഗ യുവതിയെ രാത്രി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനു പിന്നിലും ഇതേ കാരണങ്ങളാണ്. പിണവൂർക്കുടി മുത്തനാമുടി ഓമനയുടെ മകൾ മായ (37) ആണു മരിച്ചത്. മലയാറ്റൂർ മുളങ്കുഴി ചാരപ്പുറത്ത് ജിജോ ജോൺസനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. മായയ്ക്ക് വേറെ ഭർത്താവും കുട്ടികളുമുണ്ട്. പ്രതി ജിജോ ജോൺസണും ഭാര്യയും മക്കളുമുണ്ട്. മായയെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകാനെന്നു പറഞ്ഞു ജിജോ ഓട്ടോറിക്ഷ വിളിച്ചുവരുത്തി. മായയുടെ കിടപ്പു കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ആശാവർക്കറെ വിവരം അറിയിക്കുകയായിരുന്നു. ഇരുവരും താമസിച്ചിരുന്ന എളംബ്ലാശേരിയിലെ വീട്ടിൽ നിലത്തുകിടക്കുന്ന നിലയിൽ രാവിലെയാണു മൃതദേഹം കണ്ടത്. രാത്രി മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ജിജോ മായയെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മുഖത്തും തലയിലും മർദ്ദനമേറ്റ പാടുകളുണ്ട്.…
Read More » -
മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല, ബൈക്കുകള്‍ക്ക് തീയിട്ട് യുവാവ്
മുംബൈ: മയക്കുമരുന്ന് വാങ്ങാന്‍ പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് 13 മോട്ടോര്‍ ബൈക്കുകള്‍ അഗ്‌നിക്കിരയാക്കി യുവാവ്. പുണെ പിംബ്രി ചിന്‍ച്വാദ് റസ്ഡന്‍ഷ്യല്‍ കോളനിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. 27-കാരനായ സ്വപ്നില്‍ ശ്വശരണ്‍ പവാറാണ് അതിക്രമം കാട്ടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. താമസക്കാര്‍ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കടുത്തെത്തി യുവാവ് പെട്രോള്‍ പോലെ എന്തോ ദ്രാവകം ഒഴിക്കുന്നതും തുടര്‍ന്ന് തീകൊളുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പതിമൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചതായി പോലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയായപ്പോള്‍ വീട്ടിലെത്തിയ മകന്‍ തന്നോട് പണം ആവശ്യപ്പെട്ടതായി യുവാവിന്റെ മാതാവ് പറഞ്ഞു. പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ അമ്മയെ അടക്കം കെട്ടിടം മുഴുവന്‍ തീയിട്ട് നശിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് താമസസ്ഥലത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ടത്. മകനെ ജാമ്യത്തില്‍ വിടരുതെന്ന് മാതാവ് പോലീസിനോട് അഭ്യര്‍ഥിച്ചു. ‘അവനെ ജയിലില്‍നിന്ന് പുറത്തുവിടരുതെന്ന് ഞാന്‍…
Read More »