Crime
-
‘യുട്യൂബ് നോക്കി സ്വര്‍ണക്കടത്ത് പഠിച്ചു; ആറടി പൊക്കമുള്ളയാള്‍ സ്വര്‍ണം കൈമാറി, അരക്കെട്ടിലും പോക്കറ്റിലും തിരുകി’
ബംഗളൂരു: ആഫ്രിക്കന്‍ അമേരിക്കന്‍ ശൈലിയില്‍ സംസാരിക്കുന്നയാളാണ് തനിക്ക് ദുബായ് എയര്‍പോര്‍ട്ടില്‍ വച്ച് സ്വര്‍ണം കൈമാറിയതെന്ന് സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ കന്നട നടി രന്യ റാവു. ബംഗളൂരുവില്‍ വിമാനത്താവളത്തിന്റെ സര്‍വീസ് റോഡില്‍ തന്നെ കാത്തുനില്‍ക്കുന്ന ഓട്ടോറിക്ഷയിലുള്ളയാള്‍ക്ക് സ്വര്‍ണം കൈമാറാനായിരുന്നു നിര്‍ദേശം. ഈ വ്യക്തിയെ തനിക്ക് മുന്‍പരിചയമില്ലെന്നും നടി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. മാര്‍ച്ച് 1ന് വിദേശത്തുനിന്ന് അജ്ഞാതന്‍ തന്നെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. രണ്ടാഴ്ചയോളം ഇതു തുടര്‍ന്നു. ഢീകജ നെറ്റ്വര്‍ക്കില്‍ നിന്നാണ് ഫോണ്‍ വന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3ന്റെ ഗേറ്റ് എയില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റാനും, ഇതു ബെംഗളൂരുവില്‍ എത്തിക്കാനുമായിരുന്നു നിര്‍ദേശം. തന്നെ മറ്റേതെങ്കിലും രീതിയില്‍ ഇതു ബാധിക്കുമോയെന്ന് പേടിച്ചതു കൊണ്ടാണ് പൊലീസിനെ വിവരം അറിയിക്കാതിരുന്നതെന്നും രന്യ റാവു പറഞ്ഞു. ദുബായ് വിമാനത്താവളത്തിലെ ഗേറ്റ് എയിലെ എക്‌സ്‌പ്രെസോ മെഷീനടുത്ത് വെള്ള ഗൗണ്‍ ധരിച്ച ആറടി ഉയരവും നല്ല ശരീരപ്രകൃതമുള്ള വ്യക്തിയെ കാണാന്‍ ഫോണ്‍ വിളിച്ചയാള്‍ എനിക്ക് നിര്‍ദേശം നല്‍കി. സുരക്ഷാ…
Read More » -
ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം; ഒന്നോ രണ്ടോ പൊതി കഞ്ചാവ് പ്രതീക്ഷിച്ച പോലീസ് കിലോക്കണക്കിന് കഞ്ചാവ് കണ്ട് ഞെട്ടി; പുറമേ മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും…
കൊച്ചി: കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ കഴിഞ്ഞദിവസം രാത്രി നടന്ന കഞ്ചാവ് വേട്ടയില്‍ ശരിക്കും ഞെട്ടിയത് റെയ്ഡിന് എത്തിയ പോലീസുകാരാണ്. ഹോളി ആഘോഷിക്കാനായി കഞ്ചാവ് എത്തിയിട്ടുണ്ട് എന്നത് അറിഞ്ഞാണ് പോലീസ് റെയ്ഡിന് എത്തിയത്. പോലീസ് എത്തുമ്പോള്‍ ഏതാനും പാക്കറ്റ് കഞ്ചാവേ ഉണ്ടാകൂ എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ഈ പ്രതീക്ഷ തെറ്റിച്ചു കൊണ്ടാണ് കിലോക്കണക്കിന് കഞ്ചാവ് പിടികൂടിയത്. രണ്ട് കിലോ കഞ്ചാവാണ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും പിടികൂടിയത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഹോളി ആഘോഷത്തിനായി വന്‍തോതില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനക്കെത്തിയത്. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച മിന്നല്‍ പരിശോധന പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. പോലീസ് നടത്തിയ പരിശോധനക്കിടെ കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും കണ്ടെത്തിയിട്ടുണ്ട്. കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോ കഞ്ചാവും ആലപ്പുഴ സ്വദേശിയായ ആദിത്യന്‍,…
Read More » -
ദാമ്പത്യദോഷം മാറ്റാന്‍ പൂജനടത്തണമെന്ന് മൈമൂന; വീട്ടിലെത്തിയ ജ്യോത്സ്യനെ മര്‍ദിച്ച് വിവസ്ത്രനാക്കി, നഗ്‌നയായി മുറിയിലെത്തിയ സ്ത്രീയ്ക്കൊപ്പം ഫോട്ടോ എടുത്ത് തട്ടിപ്പ്
പാലക്കാട്: കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യന്റെ നഗ്നചിത്രവും ദൃശ്യവും പകര്‍ത്തി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയെന്ന കേസില്‍ പിടിയിലായ പ്രതികളെ ജില്ലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരില്‍ താമസിക്കുന്ന മൈമൂന (44), നല്ലേപ്പിള്ളി പാറക്കാല്‍ വട്ടേക്കാട് എസ്. ശ്രീജേഷ് (24) എന്നിവരാണ് റിമാന്‍ഡിലായത്. മുഖ്യപ്രതികളായ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ള എന്‍. പ്രതീഷ് (36), നല്ലേപ്പിള്ളി കുറ്റിപ്പള്ളം ജിതിന്‍ (24) എന്നിവര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചു പൊലീസ്: ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നോടെ കൊഴിഞ്ഞാമ്പാറയിലെത്തിയ ജ്യോത്സ്യനെ രണ്ട് യുവാക്കള്‍ ചേര്‍ന്നു കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു കൊണ്ടുപോയി. കൊലപാതകം ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളില്‍ പ്രതിയായ പ്രതീഷിന്റെ വീടായിരുന്നു അത്. വീട്ടില്‍ പൂജയ്ക്കുള്ള…
Read More » -
പാഴ്സലില്‍ ഗ്രേവി കുറഞ്ഞതിന് ഹോട്ടലില്‍ അതിക്രമം; ഉടമയെ ചട്ടുകത്തിനടിച്ചു, മറ്റു രണ്ടുപേര്‍ക്കും പരിക്ക്
ആലപ്പുഴ: പാഴ്‌സലില്‍ ഗ്രേവി കുറഞ്ഞെന്നുപറഞ്ഞ് ഹോട്ടലില്‍ അതിക്രമം നടത്തിയ മൂന്നംഗസംഘം, ഉടമയെയും ബന്ധുക്കളെയുമടക്കം മൂന്നുപേരെ മര്‍ദിച്ചു. താമരക്കുളം ജങ്ഷനു പടിഞ്ഞാറ് പ്രവര്‍ത്തിക്കുന്ന ബുഖാരി ഹോട്ടല്‍ ഉടമ താമരക്കുളം ആഷിക് മന്‍സിലില്‍ മുഹമ്മദ് ഉവൈസ് (37), സഹോദരന്‍ മുഹമ്മദ് നൗഷാദ് (43), ഭാര്യാമാതാവ് റെജില (47) എന്നിവര്‍ക്കാണു പരിക്കേറ്റത്. ചട്ടുകത്തിനുള്ള അടിയേറ്റ ഉവൈസിന്റെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. വൈകീട്ട് അഞ്ചോടെ സ്‌കൂട്ടറിലെത്തിയ സംഘം പൊറോട്ട, ബീഫ് ഫ്രൈ, ഗ്രേവി ഉള്‍പ്പെടുന്ന പാഴ്സല്‍ വാങ്ങി പോയിരുന്നു. ആറോടെ തിരികെവന്ന സംഘം കടയ്ക്കുള്ളില്‍ അതിക്രമിച്ചുകയറി. പാഴ്സലില്‍ ഗ്രേവി കുറഞ്ഞെന്നു പറഞ്ഞ് അക്രമം നടത്തുകയായിരുന്നു. നമസ്‌കാരശേഷം കടയിലേക്കു വന്ന ഉവൈസിനെ ചട്ടുകം ഉപയോഗിച്ച് തലയ്ക്കും ശരീരത്തും മര്‍ദിക്കുകയായിരുന്നു. പിടിച്ചുമാറ്റാന്‍ വന്ന ജ്യേഷ്ഠനെയും സംഘം ക്രൂരമായി മര്‍ദിച്ചു. കടയുടെ മുന്‍വശത്തെ കൗണ്ടറിന്റെ ചില്ലുള്‍പ്പെടെ അക്രമികള്‍ അടിച്ചുപൊട്ടിച്ചു. സ്ഥലത്തെത്തിയ നൂറനാട് പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചിലിലാണ്.
Read More » -
കളമശ്ശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് വേട്ട; പിടിയിലായവരില്‍ SFI നേതാവായ കോളേജ് യൂണിയന്‍ സെക്രട്ടറിയും
കൊച്ചി: കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ പ്രതികളില്‍ എസ്എഫ്ഐ നേതാവും. പിടിയിലായ കരുനാഗപ്പള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയന്‍ സെക്രട്ടറിയാണ്. അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അക്കാദമിക് കൗണ്‍സില്‍ കൂടി പിടിയിലായ കുട്ടികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് പോലീസ് നടത്തിയ മിന്നല്‍പരിശോധനയില്‍ പിടികൂടിയത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കൂടാതെ മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ച എസ്എഫ്ഐ യൂണിയന്‍ സമ്മേളനം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെ കൊടിതോരണങ്ങള്‍ കെട്ടുന്ന തിരക്കിനിടയിലായിരുന്നു തങ്ങളെന്നും ഈ സമയത്ത് കരുതിക്കൂട്ടി ആരോ മുറിയില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതാണെന്നാണ് കരുതുന്നതെന്നാണ് പിടിയിലായ അഭിരാജ് പോലീസിന് മൊഴി നല്‍കിയത്. ആദിത്യന്‍, അഭിരാജ് എന്നിവരുടെ മുറികളില്‍നിന്ന് ഒമ്പത് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കുളത്തൂപ്പുഴ…
Read More » -
സ്‌കൂട്ടര്‍ റോഡില്‍ വെച്ച് പ്രിയയും മകളും റെയില്‍ പാളത്തിലെത്തി; ജോലി രാജിവച്ച് ഒസ്‌ട്രേലിയയ്ക്ക് ചെല്ലാന്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധം, വീണ്ടും ചോരക്കളമായി റെയില്‍വേ ട്രാക്ക്
ആലപ്പുഴ: അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. തകഴി പഞ്ചായത്ത് രണ്ടാം വാര്‍ഡ് കേളമംഗലം തെക്കേടം വീട്ടില്‍ പ്രിയ (46) മകള്‍ കൃഷ്ണപ്രിയയുമാണ് (13) ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. വ്യാഴം ഉച്ചയ്ക്ക് രണ്ടുമണിയോടെ എത്തിയ ട്രെയിനിന് മുന്നില്‍ ചാടിയാണ് അമ്മയും മകളും ജീവനൊടുക്കിയത്. തകഴി ഗവ. ആശുപത്രിക്ക് സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവല്‍ ക്രോസിന് സമീപമാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ പ്രിയയും മകളും സ്‌കൂട്ടര്‍ റോഡില്‍ വെച്ച ശേഷം പാളത്തിലേക്ക് കടക്കുകയായിരുന്നു. ഈ സമയം എത്തിയ ആലപ്പുഴ – കൊല്ലം പാസഞ്ചര്‍ ട്രെയിനിന് മുന്നിലേക്ക് ഇരുവരും ചാടുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. മൃതദേഹം കണ്ടെത്തിയ റെയില്‍വേ പാളത്തിനോട് ചേര്‍ന്ന് ലഭിച്ച പ്രിയയുടെ ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇന്നലെ ഉച്ചവരെ പ്രിയ വീയപുരം പഞ്ചായത്തില്‍ ഉണ്ടായിരുന്നു. വീയപുരം പഞ്ചായത്തിലെ…
Read More » -
ഒളിപ്പിച്ചത് മലദ്വാരത്തില്‍! അസ്വാഭാവികമായ പെരുമാറ്റം വിനയായപ്പോള്‍ കുടുങ്ങി
തൃശൂര്‍: രാസ ലഹരി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. വില്‍പ്പനയക്കായി 38.55 ഗ്രാം രാസലഹരി മലദ്വാരത്തിലൂടെ കടത്തികൊണ്ടുവന്ന കൊച്ചി വാതിരുത്തി സ്വദേശിയായ നികര്‍ത്തില്‍ ആന്റണി എന്നുവിളിക്കുന്ന വിനു (38)വിനെയാണ് ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ കെ.സി ബൈജുവും സംഘവും പിടികൂടിയത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീച്ചി പൊലീസ് സ്റ്റേഷന്‍ ലിമിറ്റിലെ മുടിക്കോട് എന്ന സ്ഥലത്തുവച്ച് ഡാന്‍സാഫ് സംഘം കെ എസ് ആര്‍ ടി സി ബസ്സില്‍ നടത്തിയ പരിശോധനയില്‍ ശാരീരിക അസ്വസ്ഥതയോടെ അസ്വഭാവികമായി പെരുമാറിയ ഒരാളെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും എക്സ്റേ എടുത്തതില്‍ മലദ്വാരത്തില്‍ അസ്വഭാവികമായി ഒരു വസ്തുവുള്ളതായും കാണപെടുകയും ചെയ്തു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി നടത്ത വിശദമായ പരിശോധനയില്‍ മലദ്വാരത്തില്‍ നിന്നും ഇന്‍സുലേഷന്‍ ടേപ്പ്കൊണ്ട് ഒട്ടിച്ച നിലയിലുള്ള 38.55 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
രാത്രി വീട്ടുകാരറിയാതെ പുറത്തുചാടും; വടകരയില്‍ ‘കുട്ടിക്കള്ളന്‍മാര്‍’ മോഷ്ടിച്ചത് ആറ് ബൈക്കുകള്‍; ഒടുവില്‍ പിടിവീണു
കോഴിക്കോട്: വടകരയില്‍ മോഷ്ടിച്ച ബൈക്കുകളുമായി അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പൊലീസ് പിടിയില്‍. ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് പിടിയിലായത്. മോഷ്ടിച്ച ആറ് ബൈക്കുകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു. വടകര ഭാഗത്ത് വ്യാപകമായി മോഷണം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കള്ളന്‍മാര്‍ പിടിയിലായത്. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ബൈക്കുകളുടെ ലോക്കുകള്‍ പൊട്ടിച്ചാണ് ഇവര്‍ മോഷണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. ബൈക്കിന്റെ വയര്‍ മുറിച്ച് സ്റ്റാര്‍ട്ടാക്കി പോയ ശേഷം വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് ചേസിസ് നമ്പര്‍ ചുരണ്ടിയും രൂപ മാറ്റം വരുത്തിയും മേമുണ്ട, ചല്ലി വയല്‍ ഭാഗങ്ങളില്‍ കറങ്ങുകയാണ് പതിവ്. ബൈക്ക് തകരാറായാല്‍ റോഡരികില്‍ ഉപേക്ഷിക്കും. ഇവര്‍ ഇത്തരത്തില്‍ കൂടുതല്‍ മോഷണം നടത്തിയോയെന്നതുള്‍പ്പടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ വീട്ടില്‍ പറയാതെ പുറത്തിറങ്ങിയാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. കുട്ടികള്‍ പിടിയിലാപ്പോള്‍ മാത്രമാണ് രക്ഷിതാക്കള്‍ വിവരം അറിഞ്ഞതെന്നും മോഷ്ടിച്ച ബൈക്കുകള്‍ ഇവര്‍ നിറം…
Read More » -
പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു; ആക്രമണം മദ്യലഹരിയില്‍
എറണാകുളം: പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു. ചേലാമറ്റം സ്വദേശി ജോണിയാണ് (67) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോ അറസ്റ്റിലായി. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അച്ഛന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മകന്‍ ശ്രമിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് ജോണിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞതായി കണ്ടെത്തിയത്. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് മെല്‍ജോ കുറ്റസമ്മതം നടത്തിയത്.
Read More » -
വര്‍ക്കലയില്‍ അളിയനെ വെട്ടിക്കൊന്ന് യുവാവ്; തലയ്ക്ക് വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ 54 വയസ്സുകാരനെ സഹോദരി ഭര്‍ത്താവ് വെട്ടിക്കൊന്നു. പുല്ലിനിക്കോട് സ്വദേശി സുനില്‍ദത്താണ് (54) മരിച്ചത്. സഹോദരി ഉഷാകുമാരിയുടെ ഭര്‍ത്താവ് ഷാനിയാണ് സുനിലിനെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഉഷാകുമാരി (46) ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഉഷാകുമാരിയും ഭര്‍ത്താവ് ഷാനിയും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വൈകിട്ട് 6 മണിയോടെ കുടുംബ വീട്ടിലെത്തിയ ഷാനിയും സുഹൃത്തുകളും ഉഷാകുമാരിയുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് ഉഷയുടെ സഹോദരന്‍ സുനില്‍ദത്ത് പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരെയും ഷാനി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉഷാകുമാരിയുടെ തലയിലും സുനില്‍ ദത്തിന്റെ കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്. ഇരുവരെയും ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ സുനില്‍ദത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഉഷാകുമാരിയുടെ നില ഗുരുതരമായതോടെ ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Read More »