Crime
-
ഭർത്താവിനോടു പറഞ്ഞു, രക്ഷയില്ല… ആറുവർഷമായി ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നു, പുറത്തുപറഞ്ഞാൽ മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണി, സ്കൂൾ ക്യാബിനിലും ലിഫ്റ്റിനു സമീപവും വച്ച് ഇയാൾ മോശമായി പെരുമാറി, എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചു,!! പരാതിയുമായി സ്കൂൾ പ്രിൻസിപ്പൽ
ബെംഗളൂരു: ബെംഗളൂരുവിലെ ആർടി നഗറിലുള്ള സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പൽ, തന്റെ ഭർതൃപിതാവിനെതിരെ ലൈംഗിക പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും പോലീസിൽ പരാതി നൽകി. കഴിഞ്ഞ ആറ് വർഷമായി താൻ ഭർതൃ പിതാവിൽ നിന്ന് പീഡനത്തിന് ഇരയാവുകയാണെന്നാണ് യുവതിയുടെ ആരോപണം. 2020 മുതലാണ് ഉപദ്രവം തുടങ്ങിയത്. തനിച്ചുള്ള സമയങ്ങളിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭർതൃപിതാവ് മോശമായി പെരുമാറിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അതേസമയം പുറത്തുപറഞ്ഞാൽ മക്കളെ ഉപദ്രവിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തും. ഭയം കാരണം ആദ്യം മൗനം പാലിച്ചെങ്കിലും പിന്നീട് ഭർത്താവിനോട് കാര്യം പറഞ്ഞു. കുടുംബത്തിലെ മുതിർന്നവർ ഇടപെട്ട് ഇയാളെ താക്കീത് ചെയ്തെങ്കിലും രക്ഷയില്ല. വീടിനു പുറമെ യുവതിയുടെ സ്‌കൂൾ ക്യാബിനിലും ലിഫ്റ്റിനു സമീപവും വച്ച് ഇയാൾ മോശമായി പെരുമാറി. അശ്ലീല പരാമർശങ്ങളുള്ള കത്തുകൾ നൽകുന്നതും പതിവാണ്. 2025 ഡിസംബർ 15ന് ലിഫ്റ്റിനു സമീപം വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിന് യുവതിയുടെ വയറ്റിൽ ഇയാൾ ഇടിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം…
Read More » -
‘തോമസിന്റെ മകനാണോടാ’… ചോദിച്ച് ആദ്യ അടി തലയ്ക്കിട്ട് ആദ്യ അടിയെന്ന് കൗമാരക്കാർ!!ഹെൽമറ്റിനും കൈയ്ക്കും അടിച്ചതു മൂലം തല മുതൽ താടിയെല്ല് വരെ അനക്കാൻ വയ്യാത്ത വേദനയാണ്’… ബൈക്കപകടത്തിൽ പരുക്കേറ്റ് കിടക്കുകയാണെന്നു കരുതി രക്ഷിക്കാനെത്തിയ മരട് സ്വദേശിക്കും മദ്യപന്മാരുടെ ക്രൂര മർദ്ദനം… മൂന്നുപേർ വധശ്രമത്തിന് അറസ്റ്റിൽ
കൊച്ചി: ‘‘ഇനി ആരൊക്കെ ചാകാൻ കിടന്നാലും എന്റെ ഭാഗത്തുനിന്ന് ആദ്യ പ്രതികരണം ഉണ്ടാവില്ല. അവർ തല്ലിയതു മാത്രമല്ല, പത്തു മിനിറ്റോളം കുറെയേറെ പേർ ഇതു കണ്ടു നിൽക്കുകയായിരുന്നു. ഒരാളു പോലും ഇടപെടുകയോ പിടിച്ചു മാറ്റുകയോ ചെയ്തില്ല എന്നതാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്, അവർ ഹെൽമറ്റിനും കൈയ്ക്കും അടിച്ചതു മൂലം തല മുതൽ താടിയെല്ല് വരെ അനക്കാൻ വയ്യാത്ത വേദനയാണ്…’’ സംഭവം ഇങ്ങനെ-ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. നെട്ടൂർ നോർത്ത് പാലമിറങ്ങി ബൈക്കിൽ വരുന്നതിനിടെയാണ് ഒരാൾ റോഡിന്റെ നടുക്ക് കിടക്കുന്നതും രണ്ടു പേർ കരഞ്ഞുകൊണ്ട് അടുത്തിരിക്കുന്നതും മരട് സ്വദേശിയായ യുവാവും ഭാര്യയും കാണുന്നത്. ‘‘അപകടമാണെന്നു കരുതി ഞാൻ വണ്ടി നിർത്തി ഓടിച്ചെന്നു. വീട്ടിലേക്കു അഞ്ചു മിനിറ്റ് നടക്കാനേ ദൂരമുള്ളൂ എന്നതിനാൽ ഭാര്യയോട് വീട്ടിലേക്ക് പൊയ്ക്കൊള്ളാനും പറഞ്ഞിട്ടാണ് ചെന്നത്. അയാൾ അനക്കമില്ലാതെ കിടക്കുകയാണ്. ഞാൻ ഓടിച്ചെന്ന് അടുത്തുള്ള കടയിൽനിന്ന് ഒരു പാത്രത്തിൽ വെള്ളം വാങ്ങി ഇയാൾക്ക് കൊടുത്തിട്ട് പാത്രം അടുത്തിരുന്ന ആളിനു കൊടുത്തു. അപ്പോഴേക്കും…
Read More » -
മലപ്പുറത്തെ ഞെട്ടിച്ച് വൻ ലഹരി വേട്ട; തേഞ്ഞിപ്പലത്ത് ഒരു വീട്ടിൽ നിന്നും 1.16 കിലോ എംഡിഎംഎ പിടിച്ചെടുത്തു; പ്രതികൾ കാലിക്കറ്റ് സര്‍വകലാശാല ഉൾപ്പെടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നവർ
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് നടത്തിയ ലഹരി വേട്ടയിൽ 1.16 കിലോ എംഡിഎംഎ പിടിച്ചെടുത്തു. ചേലേമ്പ്ര പൈങ്ങോട്ടൂര്‍ സ്വദേശി ജാസിറിൻ്റെ വീട്ടിൽ നിന്ന് ഒരു കിലോ പതിനാറ് ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് റെയ്ഡ്. ഗോവണിയുടെ താഴെയായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. പൊലീസ് എത്തുന്നത് അറിഞ്ഞ് മാറ്റാൻ ഒരുങ്ങുമ്പോഴാണ് പിടിവീണത്. കാലിക്കറ്റ് സര്‍വകലാശാല ഉൾപ്പെടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നവരാണ് പ്രതികൾ. വില്പനയടക്കം എല്ലാം നിയന്ത്രിച്ചിരുന്ന പ്രധാന പ്രതി ജാസിര്‍ ഒളിവിൽ പോയി. ചില്ലറ വിൽപ്പനയായിരുന്നു ലക്ഷ്യമിട്ടാണ് ഇത്രയളവിൽ ലഹരിവസ്തു സൂക്ഷിച്ചത്. പൊലീസ് എത്തിയപ്പോൾ ഗൃഹനാഥൻ അസീസും ഭാര്യ കമറുന്നീസയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിശോധന തുടരുന്നതിനിടെ അതിവേഗത്തിൽ ഒരാൾ ബൈക്ക് ഓടിച്ച് വീട്ടുമുറ്റത്തെത്തി. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടര്‍ന്ന പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. എംഡിഎംഎ മറ്റൊരു ഒളിയിടത്തിലേക്ക് മാറ്റാൻ എത്തിയതായിരുന്നു ജാസറിൻ്റെ സുഹൃത്തായ സലാഹുദ്ദീൻ. ലഹരി വച്ച സ്ഥലം വീട്ടുകാര്‍ കാണിച്ചു തരും ജാസിറിന്റെ നിർദ്ദേശപ്രകാരമാണ് സലാഹുദ്ദീൻ എത്തിയത്. ലഹരി വച്ച…
Read More » -
മാനന്തവാടിയിൽ നാലു വയസുകാരിയെ കാണാതായ സംഭവം: കുട്ടിയെ തട്ടികൊണ്ടുപോയതുതന്നെ; പ്രതി പിടിയിൽ
മാനന്തവാടി: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കോഴിക്കോട് സ്റ്റേഷനിൽ വച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച് കുട്ടിയെ കണ്ടെത്തിയിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ ആണ് പെട്ടന്ന് കാണാതായത്. നാട്ടുകാരും പോലീസും ചേർന്ന് തെരച്ചിലിന് ഒടുവിൽ രണ്ട് മണിക്കൂറിന് ശേഷം 9.45 ഓടെ തരുവണയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ദ്വാരകയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള കുട്ടി എങ്ങനെ എത്തിപ്പെട്ടുവെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. അന്വേഷണത്തിൽ ചില സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു. ഇതിൽ സ്കൂട്ടറിൽ ഒരാളുടെ കുട്ടിയെ കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
Read More » -
മകനൊപ്പം പോകുന്നതിനിടെ എംഡിഎംഎയുമായി പിടിയിലായ അഭിഭാഷക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ, പ്രതി ജാമ്യത്തിലിറങ്ങിയത് 20 ദിവസം മുൻപ്, അസ്വഭാവിക മരണത്തിനു കേസെടുത്ത് പോലീസ്
അമ്പലപ്പുഴ: മകനൊപ്പം യാത്രചെയ്യുന്നതിനിടെ എംഡിഎംഎയുമായി പിടിയിലായ കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരൂർ കൗസല്യനിവാസിൽ സത്യമോൾ (46) ആണ് മരിച്ചത്. 2025 ഒക്ടോബർ 13-നാണ് സത്യമോളെയും മകൻ സൗരവ്ജിത്തിനെയും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേർന്ന് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന്മൂന്നുഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. തുടർന്നു വീട്ടിൽ നടത്തിയ പരിശോധനയിൽ 2.5 ഗ്രാം എംഡിഎംഎയും 400 ഗ്രാം കഞ്ചാവും രണ്ടുഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. നേരത്തേ കരുനാഗപ്പള്ളി കുടുംബക്കോടതിയിലെ അഭിഭാഷകയായിരുന്നു സത്യമോൾ. റിമാൻഡിലായിരുന്ന സത്യമോൾ 20 ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇവരും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 11-നാണ് അമ്പലപ്പുഴ പോലീസിൽ വിവരം ലഭിക്കുന്നത്. പോലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. പുലർച്ചെ മരിച്ചതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മറ്റു സംശയങ്ങളില്ലെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവികമരണത്തിന് അമ്പലപ്പുഴ പോലീസ് കേസെടുത്തു.
Read More » -
കാനഡയിലെ സ്കൂളിൽ വെടിവെപ്പ്, ആക്രമിയുൾപ്പെടെ 10 പേർ കൊല്ലപ്പെട്ട നിലയിൽ, ആറുപേരുടെ മൃതദേഹം സ്കൂളിൽ, രണ്ടുപേർ സ്കൂളിനു സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ, 25 പേർക്കു പരുക്ക്
സ്കൂളിലെത്തിയ അക്രമി വെടിയുതിർത്തു, പിന്നാലെ സ്വയം വെടിവച്ചു,, കാനഡയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ ആക്രമിയുൾപ്പെടെ 10 പേർ ഒട്ടാവ: കാനഡയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ അക്രമി അടക്കം പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 25 പേർക്കു പരുക്ക്. ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശികസമയം ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അക്രമിയുടെ വെടിയേറ്റ് ആറുപേരെ സ്‌കൂളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമിയെന്ന് കരുതുന്നയാളും സ്‌കൂൾ വളപ്പിൽ കൊല്ലപ്പെട്ടനിലയിലായിരുന്നു. ഇയാൾ സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് നിഗമനം. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഒരാൾ മരിച്ചതെന്നും അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട സ്കൂളിനു സമീപമുള്ള വീട്ടിൽ നിന്ന് രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പരുക്കേറ്റ 25 പേരെ പ്രാദേശിക മെഡിക്കൽ സെന്ററിൽ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, “ അക്രമിയെ ഒഴികെ സ്കൂളിനുള്ളിൽ ആറുപേരെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പേരെ ഗുരുതരമായതോ ജീവൻ അപകടത്തിലാക്കുന്നതോ ആയ പരുക്കുകളോടെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.…
Read More »



