Crime

  • ബസ് സ്റ്റോപ്പില്‍ തമ്മിലടിച്ച് വിദ്യാര്‍ത്ഥിനികള്‍; കാമുകനെയും വിളിച്ചു വരുത്തി, നാട്ടുകാര്‍ ഇടപെട്ടതോടെ പോലീസും എത്തി

    തിരുവനന്തപുരം: ബാലരാമപുരത്ത് ബസ് സ്റ്റോപ്പില്‍ ഏറ്റുമുട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍. ബാലരാമപുരം-നെയ്യാറ്റിന്‍കര ബസ് സ്റ്റോപ്പില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടുകൂടിയാണ് സംഭവം. ബസ് കാത്തുനില്‍ക്കുന്ന ഭാഗത്തുനിന്നു ചെറിയ ഇടറോഡിലാണ് ഇവര്‍ തമ്മില്‍ ചെറിയ വാക്കുതര്‍ക്കം ആദ്യമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെയാണ് പരസ്പരം അടി തുടങ്ങിയത്. അടി മൂര്‍ച്ഛിച്ചതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ഇതിനിടെ പെണ്‍കുട്ടികളില്‍ ഒരാള്‍ തന്റെ ആണ്‍സുഹൃത്തിനെ വിളിച്ചുവരുത്തി. യുവാവ് ബൈക്കില്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും മറ്റേയാള്‍ കടന്നുകളഞ്ഞിരുന്നു. ഉടന്‍തന്നെ പോലീസും സ്ഥലത്തെത്തി. സ്ഥലത്തെത്തിയ പോലീസ് ആണ്‍സുഹൃത്തിനെ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുപോകുകയും പെണ്‍കുട്ടിയെ ബസ് കയറ്റി വിടുകയുമായിരുന്നു. അടികൂടിയ രണ്ടുപേരും സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്.

    Read More »
  • വീട്ടുടമയുടെ ഭാര്യയുമായി വാടകക്കാരന് അവിഹിതം: അധ്യാപകനെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി

    ചണ്ഡീഗഡ്: വീട്ടുടമയും സുഹൃത്തുക്കളും ചേര്‍ന്ന് വാടകക്കാരനെ ജീവനോടെ കുഴിച്ചുമുടിയ സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. ബാബ മസ്തനാഥ് സര്‍വകലാശാലയിലെ യോഗ അദ്ധ്യാപകനായിരുന്ന ജഗ്ദീപാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വീട്ടുടമയായ ഹര്‍ദീപും സുഹൃത്ത് ധരംപാലുമാണ് പിടിയിലായത്. ഹര്‍ദീപിന്റെ ഭാര്യയുമായി ജഗ്ദീപിന് വഴിവിട്ട ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. ഡിസംബറില്‍ നടന്ന സംഭവത്തേക്കുറിച്ച് ഇപ്പോഴാണ് പുറംലോകമറിയുന്നത്. ബാബാ മസ്ത്‌നാഥ് സര്‍വകലാശാലയിലെ യോഗാധ്യാപകനാണ് കൊല്ലപ്പെട്ട ജഗ്ദീപ്. ചര്‍ഖി ദാദ്രിയിലെ പാന്താവാസില്‍ ഏതാനും ജോലിക്കാരെ ഉപയോഗിച്ച് ഹര്‍ദീപ് ഏഴടിയുള്ള കുഴിയുണ്ടാക്കിയിരുന്നു. കുഴല്‍ക്കിണറിനുവേണ്ടിയാണെന്നാണ് ചോദിച്ചവരോടെല്ലാം ഹര്‍ദീപ് പറഞ്ഞിരുന്നത്. ഡിസംബര്‍ 24-ന് ഹര്‍ദീപും സുഹൃത്തുക്കളുംചേര്‍ന്ന് ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയി. കുഴിയിലിടുംമുന്‍പ് ഇവര്‍ യുവാവിന്റെ കൈകാലുകള്‍ ബന്ധിച്ചു. കുഴിയ്ക്കടുത്തെത്തിയ ശേഷമാണ് ജഗ്ദീപിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ഇവര്‍ തീരുമാനിച്ചത്. ശബ്ദമുണ്ടാക്കാതിരിക്കാന്‍ ജഗ്ദീപിന്റെ വായ ടേപ്പുകൊണ്ട് അടച്ചുവെക്കുകയും ചെയ്തശേഷമായിരുന്നു ക്രൂരകൃത്യം. ജഗ്ദീപിനെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ജഗ്ദീപിനെ കൊലപ്പെടുത്തി പത്തുദിവസത്തിനുശേഷം ശിവാജി…

    Read More »
  • ബന്ധുവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച 13കാരി ചികിത്സക്കിടെ മരിച്ചു

    കോഴിക്കോട്: ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കൊയിലാണ്ടി പന്തലായനിയിലുള്ള ബന്ധുവീട്ടിലാണ് പണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാതാവ്: പരേതയായ ജിജിന. സഹോദരി: ദിയ.  

    Read More »
  • വടക്കഞ്ചേരിയില്‍ ലഹരിക്കടത്ത് പിടികൂടാന്‍ ശ്രമിച്ച എഎസ്‌ഐയെ കാറിടിപ്പിച്ചു; മുങ്ങിയ പ്രതിയെ കോട്ടയത്തുനിന്ന് പിടികൂടി

    പാലക്കാട്: ലഹരിവസ്തുക്കള്‍ പിടികൂടാനുള്ള ശ്രമത്തിനിടെ എഎസ്‌ഐയെ കാറിടിപ്പിച്ച് പ്രതി രക്ഷപ്പെട്ടു. സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ കാവശ്ശേരി പത്തനാപുരം ചേറുംകൊട് പെരിയകുളം വീട്ടില്‍ ഉവൈസിന് (46) കാലിന് സാരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ലൈജുവിനും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ദേശീയപാത ചെമ്മണാംകുന്നിലാണ് സംഭവം. പ്രതി കണ്ണമ്പ്ര ചുണ്ണാമ്പുതറ പൂളയ്ക്കല്‍പറമ്പ് പ്രതുലിനെ (20) ചൊവ്വാഴ്ച പുലര്‍ച്ചെ കോട്ടയം കറുകച്ചാലില്‍വെച്ച് പോലീസ് പിടികൂടി. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഉവൈസും സീനിയര്‍ പോലീസ് ഓഫീസര്‍മാരായ റിനുമോഹന്‍, ലൈജു, ബ്ലെസ്സന്‍ ജോസഫ്, അബ്ദുള്‍ ജലാല്‍, സിവില്‍ പോലീസ് ഓഫീസര്‍ റിയാസുദ്ദീന്‍ എന്നിവര്‍ മൂന്നു ബൈക്കുകളിലായി പരിശോധനയ്ക്ക് എത്തുകയായിരുന്നു. ഈ സമയത്ത് ഒരു കാറും ഒരു ബൈക്കും നില്‍ക്കുന്നുണ്ടായിരുന്നു. സംശയാസ്പദമായി കണ്ട കാറിലെ ഡ്രൈവറോട് പുറത്തിറങ്ങാന്‍ പറയുന്നതിനിടെ പോലീസിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ പ്രതി കാറുമായി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ, ബൈക്കില്‍ ഉണ്ടായിരുന്നവരും രക്ഷപ്പെട്ടു. വടക്കഞ്ചേരി എസ്‌ഐ മധുബാലകൃഷ്ണനും സംഘവും പുറകെ എത്തിയപ്പോഴേക്കും വാഹനം…

    Read More »
  • കിടക്കപങ്കിടാന്‍ അമ്മായിയമ്മയെ നിര്‍ബന്ധിച്ചു; യുവാവിനെ കഴുത്തറുത്ത് കൊന്ന് ഭാര്യയും അമ്മയും

    ബംഗളൂരു: റിയല്‍എസ്റ്റേറ്റ് ബിസിനസുകാരന്റെ കൊലപാതകത്തില്‍ ഭാര്യയും ഭാര്യാമാതാവും പിടിയില്‍. ലോക്നാഥ് സിംഗിന്റെ കൊല്ലപ്പെടുത്തിയ കുറ്റത്തിനാണ് ഭാര്യ യശസ്വിനി സിംഗ് (19), അമ്മ ഹേമ ഭായി (37) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് കര്‍ണാടകയിലെ ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് കാണപ്പെട്ട കാറില്‍ നിന്നാണ് ലോക്നാഥ് സിംഗിന്റെ മൃതദേഹം ലഭിച്ചത്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും ആരോപിച്ചാണ് പ്രതികള്‍ ലോക്‌നാഥ് സിംഗിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഭക്ഷണത്തില്‍ ഉക്കഗുളികകള്‍ ചേര്‍ത്ത് ലോക്‌നാഥിനെ പ്രതികള്‍ മയക്കിക്കിടത്തി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു. ഡിസംബറിലാണ് ലോക്‌നാഥും യശസ്വിനിയും വിവാഹിതരായത്. കുടുംബത്തിന്റെ സമ്മതമില്ലാതെയായിരുന്നു വിവാഹം. വിവാഹശേഷം യശസ്വിനിയെ ലോക്‌നാഥ് ഉപദ്രവിക്കാന്‍ തുടങ്ങി. യശസ്വിനിയുടെ അമ്മയുമായി ശാരീരിക ബന്ധത്തിന് അവസരമൊരുക്കണമെന്ന് ലോക്‌നാഥ് ആവശ്യപ്പെട്ടു. തുടര്‍ന്ന് യശസ്വിനി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍, ലോക്നാഥ് വീട്ടിലെത്തി ഭീഷണി തുടര്‍ന്നു. ഒടുവില്‍ പൊറുതിമുട്ടി ലോക്‌നാഥിനെ കൊലപ്പെടുത്താന്‍ ഭാര്യയും മാതാവും തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ലോക്‌നാഥ്…

    Read More »
  • കൂളായി മോഷണം, ക്ഷേത്രഭണ്ഡാരം അടിച്ചുമാറ്റി കള്ളന്‍; വലവിരിച്ച് പൊലീസ്

    കണ്ണൂര്‍: പേരാവൂര്‍ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തില്‍ മോഷണം. രണ്ട് ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. തിങ്കളാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞു. ക്ഷേത്രത്തില്‍ കയറിയ മോഷ്ടാവ് ഭണ്ഡാരം മുഴുവനായി തന്നെ ഇളക്കി മാറ്റി കൊണ്ടുപോവുകയായിരുന്നു. ക്ഷേത്രത്തിന് അകത്ത് കയറിയ മോഷ്ടമാവ് ‘കൂളായാണ്’ ഭണ്ഡാരം തകര്‍ത്ത് പണം കവരുന്നത്. ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ മുഖം അടക്കം വ്യക്തമായി പതിയുകയും ചെയ്തിട്ടുണ്ട്. മോഷ്ടാവിനെ തേടി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സി.സി.ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.  

    Read More »
  • കുണ്ടറ സിറാമിക്‌സില്‍ മദ്യലഹരിയില്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; പരാതി കിട്ടിയിട്ടും പോലീസിന് കൈമാറാതെ എംഡി; കമ്പനിക്കുള്ളില്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമെന്ന് ആരോപണം

    കൊല്ലം: പൊതുമേഖല സ്ഥാപനമായ കുണ്ടറ സിറാമിക്‌സില്‍ മദ്യലഹരിയിലായ ജീവനക്കാരന്‍ സഹപ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച സംഭവം കമ്പനിക്കുളളില്‍ തന്നെ ഒതുക്കി തീര്‍ക്കാന്‍ മാനേജിങ് ഡയറക്ടര്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപം. ക്രൂരമര്‍ദനമേറ്റ ജീവനക്കാരന്‍ പരാതി നല്‍കിയിട്ടും അത് പോലീസിന് കൈമാറാതെ പ്രതിയായ ആള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുക മാത്രമാണ് എം.ഡി ചെയ്തിരിക്കുന്നത്. കഴിഞ്ഞ 15,16 തീയതികളിലാണ് സംഭവം. ക്ലീനര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന എസ്. കൃഷ്്്ണദാസ് എന്നയാള്‍ സി. അജീഷ്‌കുമാര്‍ എന്ന ജീവനക്കാരനെയാണ് മര്‍ദിച്ചത്. 15ന് രാത്രി 8.30 ന് പുരുഷന്മാരുടെ വിശ്രമസ്ഥലത്താണ് സംഭവം നടന്നത്. അജീഷ്്കുമാര്‍ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാന്‍ എത്തിയപ്പോള്‍ കൃഷ്ണദാസ് ഇവിടെ ഇരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യലഹരിയിലായ കൃഷ്ണദാസ് അജീഷ്‌കുമാറിനെ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. രാത്രി പതിനൊന്നര വരെ ക്രൂരമായ പീഡനം തുടര്‍ന്നു. മുന്‍പും പല തവണ അജീഷ്‌കുമാറിനെ ഈ രീതിയില്‍ മര്‍ദിച്ചുവെന്ന് പറയുന്നു. പിറ്റേന്ന് രാവിലെ ഡ്യൂട്ടി സ്ഥലത്ത് ചെന്നും അജീഷ്‌കുമാറിനെ മര്‍ദിക്കാന്‍ ശ്രമിച്ചു. മറ്റു തൊഴിലാളികളുടെ മുന്നില്‍…

    Read More »
  • ജോധ്പൂരിലെ ട്രെയിനിംഗിനിടെ മലപ്പുറത്തുകാരനുമായി അടുത്തു, പിന്മാറ്റം വേദനയായി; സ്ഥിരം പോകുന്ന വഴിയില്‍ റെയില്‍വേ ട്രാക്ക് ഇല്ല; മകളുടെ മരണത്തില്‍ അസ്വാഭാവികതയെന്ന് മേഘയുടെ അച്ഛന്‍

    തിരുവനന്തപുരം: മകളുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടോ എന്ന് കണ്ടെത്തണമെന്ന് മേഘയുടെ പിതാവ് മധുസൂദനന്‍. കൊച്ചിയില്‍ ജോലി ചെയ്യുന്ന മലപ്പുറത്തുകാരനായ യുവാവിനെയാണ് കുടുംബം സംശയ നിഴലില്‍ കാണുന്നത്. സംഭവത്തില്‍ ഐബിക്കും പോലീസിനും പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥ, ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ മേഘ (24) മരിച്ചത്. മേഘയെ ചാക്കയില്‍ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേഘയുടെ അച്ഛനേയും അമ്മയേയും ആര്‍ക്കും ആശ്വസിപ്പിക്കാന്‍ പോലുമാകുന്നില്ല. വികാരനിര്‍ഭര രംഗങ്ങളാണ് ആ വീട്ടില്‍. സഹപ്രവര്‍ത്തകന്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വിഷയത്തില്‍ ദുരൂഹതയാരോപിച്ച് രക്ഷിതാക്കള്‍ ഐബിക്കും പോലീസിനും പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൃതദേഹം പത്തനംതിട്ട അതിരുങ്കല്ലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മുറിയില്‍ പോകുന്നുവെന്ന് പറഞ്ഞ് പോയ മകള്‍ എങ്ങനെയാണ് റെയില്‍വേ ട്രാക്കില്‍ എത്തിയതെന്നും ഈ…

    Read More »
  • അമ്മയെ കൊലപ്പെടുത്തി ഇളയ മകന്‍ വിഷം കഴിച്ചു മരിച്ചു, ഒരു വ്യാഴവട്ടത്തിനിപ്പറം മൂത്ത മകന്റെ കൊലക്കത്തിയില്‍ അച്ഛനും…

    കോഴിക്കോട്: അമ്മയ്ക്ക് പിന്നാലെ അച്ഛനും കൊലക്കത്തിക്ക് ഇരയായതിന്റെ ഞെട്ടലില്‍ ഞെട്ടിലിലാണ് ബാലുശ്ശേരിക്കാര്‍. പനായി ചാണോറ അശോകനാണ് മൂത്ത മകന്‍ സുധീഷിന്റെ വെട്ടേറ്റ് ഇന്നലെ മരിച്ചത്. 2012 ല്‍ അശോകന്റെ ഭാര്യ ശോഭനയെ വെട്ടിക്കൊലപ്പെടുത്തിയ ഇളയ മകന്‍ സുമേഷ് വിഷം കഴിച്ച് മരിക്കുകയായിരുന്നു. രാവിലെ അച്ഛനുമായി തര്‍ക്കം ഉണ്ടാക്കിയ ശേഷം മകന്‍ സുധീഷ് അങ്ങാടിയില്‍ എത്തിയിരുന്നു. അതിനു ശേഷം ഇന്നലെ രാത്രി വീടിനു പുറത്ത് വച്ച് സുധീഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം. മുന്‍പും അശോകനു നേരെ സുധീഷ് ആക്രമണം നടത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അന്നു വലത് കൈയ്ക്ക് കുത്തേറ്റിരുന്നു. അയല്‍വാസി കണ്ടതു കൊണ്ടാണ് അശോകന്‍ രക്ഷപ്പെട്ടത്. പിന്നീട് മരണ ഭയത്താല്‍ മകനെ മുറിയിലാക്കി പൂട്ടിയ ശേഷമായിരുന്നു അശോകന്‍ ഉറങ്ങിയിരുന്നത്. 2 മാസം മുമ്പ് സുധീഷിനെ ചികിത്സയ്ക്ക് കൊണ്ടുപോയതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ചികിത്സ മുടങ്ങി.

    Read More »
  • ചിത്രത്തിനിട്ട കമന്റ് ഇഷ്ടപ്പെട്ടില്ല, ഇടിച്ചുകൂട്ടി; കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍

    പാലക്കാട്: രണ്ടാംവര്‍ഷ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളേജ് യൂണിയന്‍ ഭാരവാഹി ഉള്‍പ്പെടെ നാല് കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് ഹിസ്റ്ററി വിദ്യാര്‍ഥിയായ കാര്‍ത്തിക്കിനെ കെ.എസ്.യു. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ടതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ ക്രൂര മര്‍ദനമുണ്ടായത്. കോളേജ് യൂണിയന്‍ ഭാരവാഹികളായ ദര്‍ശന്‍, കെഎസ്‌യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി റഊഫ്, യൂണിറ്റ് വൈസ് പ്രസിഡന്റ സൂരജ്, കെഎസ്‌യു ഡിപ്പാര്‍ട്‌മെന്റ് പ്രസിഡന്റ് അഭിനേഷ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ ചെയ്ത കമന്റ് ഇഷ്ടപ്പെടാത്തതാണ് മര്‍ദനത്തിന് കാരണം. പരിക്കേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കഴുത്തിനും കൈയ്ക്കുമാണ് മുറിവേറ്റിരിക്കുന്നത്. ഒറ്റപ്പാലം പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

    Read More »
Back to top button
error: