Crime

  • പൊറോട്ടയും ബീഫും കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും: അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ഭീഷണി മുഴക്കി യുവാവ്

    നീലേശ്വരം: വെട്ടുകത്തിയുമായി അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സാഹസികമായി താഴെ എത്തിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശ്രീധരന്‍ എന്നയാള്‍ അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ ഏണിവഴി കയറിയത്. തുടര്‍ന്ന് വെട്ടുകത്തിയെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം എസ്‌ഐ കെ.വി. പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല. ബീഫും പൊറോട്ടയും വേണമെന്നായിരുന്നു ശ്രീധരന്റെ പ്രധാന ആവശ്യം. നാട്ടുകാരും പോലീസും പലയിടങ്ങളില്‍ ചെന്നെങ്കിലും ഞായറാഴ്ച ആയതിനാല്‍ ബീഫും പൊറോട്ടയും കിട്ടിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഇതിനിടയില്‍ എസ്‌ഐ കെ.വി. പ്രദീപനും സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍ കാങ്കോല്‍, സജില്‍ കുമാര്‍, ഹോംഗാര്‍ഡ് ഗോപിനാഥന്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ വീടിനുമുകളില്‍ കയറി ശ്രീധരനെ താഴെ ഇറക്കുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരന്‍ ഇതിനുമുമ്പും പലവട്ടം ആത്മഹത്യാ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറഞ്ഞു.

    Read More »
  • പോലീസ് കാന്റീന്‍ കാര്‍ഡ് എസ്ഡിപിഐ നേതാവിന് നൽകി: ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐക്ക് സസ്പെൻഷൻ

    ആലുവ: സ്വന്തം പോലീസ് കാന്റീന്‍ കാര്‍ഡ് എസ്ഡിപിഐ സംസ്ഥാന നേതാവിനു നല്‍കിയ ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തു. എഎസ്ഐ സലീമിനെയാണ് എറണാകുളം റൂറല്‍ എസ്പി ഡോ. വൈഭവ് സക്സേന സസ്പെന്‍ഡ് ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരിക്കേ ഗുരുതരമായ കൃത്യനിര്‍വഹണമാണ് സലീം നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. കാര്‍ഡ് കൈവശപ്പെടുത്തിയ എസ്ഡിപിഐ നേതാവ് വി.കെ. ഷൗക്കത്തലി പെരുമ്പാവൂര്‍ പോലീസ് കാന്റീനില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നു. സംശയം തോന്നിയ കാന്റീന്‍ ജീവനക്കാര്‍ റൂറല്‍ എസ്പിയെ വിവരം അറിയിച്ചു. തുടര്‍ന്ന് എസ്പിയുടെ സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് സലീമിനെ സസ്പെന്‍ഡ് ചെയ്തത്.

    Read More »
  • വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചു; മണിപ്പുരില്‍ ബിജെപി നേതാവിന്റെ വീടിന് തീയിട്ടു

    ഇംഫാല്‍: മണിപ്പുരില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് അസ്‌കര്‍ അലി മക്കാക്മയുവിന്റെ വസതി തീയിട്ട് നശിപ്പിച്ചു. തൗബല്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ സര്‍വീസിനെയും പൊലീസിനെയും പ്രതിഷേധക്കാര്‍ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വഖഫ് ഭേദഗതി ബില്ലിനെ അസ്‌കര്‍ പിന്തുണച്ചിരുന്നതായും അതിനെതിരെ പ്രതിഷേധിച്ച ആളുകളെ ഇയാള്‍ വിമര്‍ശിച്ചതായും പ്രദേശവാസികള്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് അസ്‌കര്‍ അലി ക്ഷമാപണം നടത്തുകയും പുതിയ നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ‘വഖഫ് ഭേദഗതി ബില്ലില്‍ രാഷ്ട്രീയം കളിക്കരുത്. ഞങ്ങള്‍ ബില്ലിനെ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ വഖഫ് ഭേദഗതിയെ പിന്തുണയ്ക്കുന്നു,’ എന്നായിരുന്നു അദ്ദേഹം ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു, ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി എന്നിവരെ ടാഗ് ചെയ്താണ് അദ്ദേഹം ആദ്യം പോസ്റ്റിട്ടത്. വീടിന് തീയിട്ടതിന് പിന്നാലെ അദ്ദേഹം…

    Read More »
  • വിദ്വേഷവാര്‍ത്ത: കര്‍മ ന്യൂസ് എംഡി അറസ്റ്റില്‍, പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

    തിരുവനന്തപുരം: ഓണ്‍ലൈന്‍ ചാനലായ കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ വിദേശത്തുനിന്നു വന്നിറങ്ങിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. കളമശ്ശേരി സ്ഫോടന സംഭവത്തെക്കുറിച്ച് തെറ്റായി വാര്‍ത്ത പ്രചരിപ്പിച്ച കേസിലായിരുന്നു നടപടി. 2023 ഒക്ടോബറില്‍ കൊച്ചി കളമശ്ശേരിയില്‍ ‘യഹോവസാക്ഷി’കളുടെ കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെയായിരുന്നു സ്ഫോടനമുണ്ടായത്. ഈ സംഭവത്തിനു പിന്നാലെ സ്പര്‍ധയുണ്ടാക്കുന്നതരം വാര്‍ത്ത കര്‍മ ന്യൂസില്‍ വന്നതിനാണ് കേസെടുത്തത്. വിദേശത്തായിരുന്ന വിന്‍സ് മാത്യുവിന്റെ പേരില്‍ കേരള പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഓസ്ട്രേലിയയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചു. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനുശേഷം വിന്‍സ് മാത്യുവിനെ കോടതിയില്‍ ഹാജരാക്കും.

    Read More »
  • പിതൃസഹോദരനെ കുത്തിവീഴ്ത്തി മാല മോഷ്ടിച്ചു; കടന്നുകളഞ്ഞ പ്രതി 33 കൊല്ലത്തിനുശേഷം പിടിയില്‍

    കോട്ടയം: 1992-ല്‍ നടന്ന കത്തിക്കുത്ത് കേസിലേ പ്രതിയെ 33 വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി. പിതൃസഹോദരനെ കത്തിക്കുത്തില്‍ പരിക്കേല്‍പ്പിച്ചശേഷം ഒളിവില്‍പ്പോയ മുണ്ടക്കയം കോരൂത്തോട് മൂഴിക്കല്‍ കൊച്ചുവീട്ടില്‍ സുനില്‍കുമാറിനെ(52)യാണ് മൂന്നാറില്‍നിന്ന് പെരുവന്താനം പോലീസ് പിടികൂടിയത്. സംഭവം നടക്കുമ്പോള്‍ സുനില്‍കുമാറിന് 18 വയസ്സായിരുന്നു പ്രായം. പിതൃസഹോദരനായ വിജയനെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല മോഷ്ടിച്ചത്. ശേഷം തമിഴ്നാട്ടിലേക്ക് നാടുവിട്ടു. നാലുവര്‍ഷം ചെന്നൈയില്‍ താമസിച്ചശേഷം മൂന്നാറിലെത്തി. പേരും മതവും മാറി തമിഴ്നാട് സ്വദേശിയെ വിവാഹംചെയ്തു. പിടികിട്ടാപ്പുള്ളികളുടെ കേസുകള്‍ പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍, മൂന്നുവര്‍ഷംമുന്‍പ് സുനില്‍കുമാര്‍ നാട്ടിലുള്ള സഹോദരന്റെ വീട്ടില്‍ വന്നിരുന്നതായി വിവരം കിട്ടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്, മൂന്നാറില്‍നിന്ന് സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

    Read More »
  • ‘ഞാൻ ദൃശ്യം-4 നടപ്പാക്കി’, ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാൻഹോളിൽ ഒളിപ്പിച്ച ശേഷം ജോമോന്റെ ഫോൺ കോൾ!! ജോമോന്റെ ഭാര്യയും അറസ്റ്റിലായേക്കും, ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാൻ വോയ്സ് ടെസ്റ്റ്

    തൊടുപുഴ: ബിസിനസ് പങ്കാളി ബിജു ജോസഫിനെ കൊലപ്പെടുത്തി മൃതദേഹം ചെത്തിമറ്റത്തെ മാൻഹോളിൽ ഒളിപ്പിച്ച സംഭവത്തിൽ നിർണായക തെളിവായി ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കോർഡ് പുറത്ത്. കൊലപാതകത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് താൻ ‘ദൃശ്യം -4’ നടത്തിയെന്ന് പറഞ്ഞതായി പോലീസിന്റെ കണ്ടെത്തൽ. ജോമോന്റെ ഫോണിൽ നിന്നാണ് ബിജുവിനെ കൊലപ്പെടുത്തിയതിനു നിർണായക തെളിവായ കോൾ റെക്കോർഡ് കിട്ടിയത്. അത്സമയം ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാൻ പോലീസ് വോയ്സ് ടെസ്റ്റ് നടത്തും. കൂടാതെ താൻ ബിജുവിനെ കൊലപ്പെടുത്തിയെന്ന് ജോമോൻ വെളിപ്പെടുത്തിയ ആളുകളുടെയും മൊഴിയെടുക്കും. ജോമോന്റെ ഭാര്യയെയും പോലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ബിജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രണത്തെപ്പറ്റി ഇവർക്കും അറിവുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിൽ ജോമോൻ ഉൾപ്പെടെയുള്ള പ്രതികൾക്കായി പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിക്കും. ഒന്നാം പ്രതി ജോമോനും കൊല്ലപ്പെട്ട ബിജു ജോസഫും മുൻപ് ബിസിനസ് പങ്കാളികളായിരുന്നു. വളരെക്കാലമായി ഇവർ തമ്മിൽ സാമ്പത്തിക…

    Read More »
  • മലപ്പുറത്തെ അസ്മയുടെ മരണത്തില്‍ സംശയം; പെരുമ്പാവൂരില്‍ സംസ്‌കാരം രഹസ്യമായി നടത്താനുള്ള ഭര്‍ത്താവിന്റെ നീക്കം തടഞ്ഞു

    എറണാകുളം: മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്നു മരിച്ച യുവതിയുടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചു രഹസ്യമായി സംസ്‌കരിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. മൃതദേഹം പൊലീസ് ഏറ്റെടുത്തു താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കളമശേരി മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം പെരുമ്പാവൂരില്‍ കബറടക്കും. പെരുമ്പാവൂര്‍ അറയ്ക്കപ്പടി പ്ലാവിന്‍ ചുവട് കൊപ്രമ്പില്‍ കുടുംബാംഗവും മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മന്‍സിലില്‍ സിറാജുദീന്റെ ഭാര്യയുമായ അസ്മ (35) ആണ് മരിച്ചത്. പ്രസവാനന്തരം പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും ആശുപത്രിയില്‍ എത്തിക്കുകയോ നവജാത ശിശുവിനെ പരിചരിക്കുകയോ ചെയ്തില്ലെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. നവജാത ശിശുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 6 ന് പ്രസവിച്ച അസ്മ, രാത്രി 9 ന് മരിച്ചു. ഈ വിവരം രാത്രി 12 ന് ആണ് അസ്മയുടെ വീട്ടില്‍ അറിയിച്ചത്. മൃതദേഹവും നവജാതശിശുവുമായി സിറാജുദീന്‍ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആംബുലന്‍സില്‍ ഞായറാഴ്ച രാവിലെ 7 ന്…

    Read More »
  • ഗര്‍ഭിണിയാണെന്ന് മറച്ചുവച്ചു; ആശുപത്രി ചികിത്സ വിലക്കി ഭര്‍ത്താവ്; അസ്മയുടെ 5-ാം പ്രസവം വീട്ടില്‍ നടത്തിയത് അക്യുപങ്ചര്‍ രീതിപ്രകാരം

    മലപ്പുറം: വീട്ടില്‍ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍. അസ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഭര്‍ത്താവ് സിറാജുദ്ദീന് താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വിവരം. അസ്മ ഗര്‍ഭിണിയായിരുന്ന കാര്യം മറച്ചുവെക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ആശാപ്രവര്‍ത്തകരോ നാട്ടുകാരോ അറിഞ്ഞാല്‍ ആശുപത്രിയില്‍ പോകേണ്ടി വരുമെന്നതിനാലാണ് വിവരം മറച്ചുവച്ചത്. കഴിഞ്ഞ ജനുവരിയില്‍ ആശാപ്രവര്‍ത്തകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ അസ്മ ഗര്‍ഭിണിയല്ലെന്ന വിവരമാണ് നല്‍കിയതെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശിയാണ് അസ്മ. ആലപ്പുഴ സ്വദേശി ഭര്‍ത്താവ് സിറാജുദ്ദീനും മക്കള്‍ക്കുമൊപ്പം മലപ്പുറം ചക്കിട്ടപ്പാറയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍. 35 വയസായിരുന്നു. അസ്മയുടെ ആദ്യ മൂന്ന് പ്രസവങ്ങള്‍ എവിടെ വച്ചാണ് നടത്തിയതെന്നതില്‍ വ്യക്തതയില്ല. നാലാമത്തെ പ്രസവം വീട്ടില്‍ വച്ചാണ് നടത്തിയത്. ഒടുവില്‍ അഞ്ചാമത്തെ പ്രസവവും വീട്ടില്‍ തന്നെ നടത്തിയതിന് പിന്നാലെയായിരുന്നു അസ്മയുടെ മരണം. അക്യുപങ്ചര്‍ ചികിത്സാരീതി പ്രകാരമായിരുന്നു പ്രസവം. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവമെന്ന് പൊലീസ് പറയുന്നു. മരണശേഷം അസ്മയുടെ മൃതദേഹവുമായി ഭര്‍ത്താവ് പെരുമ്പാവൂരിലേക്ക് പോയിരുന്നു. പെരുമ്പാവൂരാണ് അസ്മയുടെ…

    Read More »
  • സാറെ വീട്ടിൽ വയ്ക്കുന്നതിനേക്കാൾ സുരക്ഷിതം ബാങ്കിലാണെല്ലോന്നു കരുതി ഇട്ടതാ.. പക്ഷെ അതും പോയി… ഫോണിൽ വന്ന ഒരു ലിങ്കിൽ കയറിയതാ…

    “സാറേ…. പൈസ വീട്ടിൽ വയ്ക്കുന്നതിനേക്കാൾ സുരക്ഷിതമാണ്… ബാങ്കിൽ കിടക്കുന്നത്… എന്നാണു കരുതിയിരുന്നത്… അവന്റെ ഒരു ലക്ഷം രൂപയോളം ഇന്നലെ അകൗണ്ടിൽ നിന്നും പോയി….” കേട്ടപ്പോൾ വിശ്വസിക്കാനാകാതെ ഞാൻ ഇരുന്നു… ഡിജിറ്റൽ ഇടപാടുകൾ വന്നപ്പോൾ… ധാരാളം സൗകര്യങ്ങൾ ഉണ്ടായി… എവിടെയിരുന്നുകൊണ്ടും… ആർക്കും… എത്ര തുക വെണമെങ്കിലും നൽകാം… വാങ്ങാം… ടെൻഷൻ ഫ്രീ ആയി യാത്ര ചെയ്യാം.. കൂടെക്കൂടെ കീശയിൽ തപ്പി നോക്കെണ്ട ആവശ്യമില്ല… കള്ളന്മാരെയും പോക്കറ്റടിക്കാരെയും പേടിക്കേണ്ട… അങ്ങനെ… സൗകര്യങ്ങൾ പലതുമുണ്ട്… എന്നാൽ… പലർക്കും ബാങ്കിൽ നിന്നും തുക നഷ്ടമായി എന്നു പറഞ്ഞു കേട്ടിട്ടുണ്ട്… പത്രത്തിൽ വായിചിട്ടുമുണ്ട്… എങ്കിലും…. വേണ്ടപ്പെട്ട ഒരാളിൽ നിന്നും കാശ് പോയി എന്നറിഞ്ഞപ്പോൾ വിഷമം തോന്നി… അവനാണെങ്കിലൊ… അത്യാവശ്യം ഈ സംവിധാനമൊക്കെ ഉപയോഗിക്കുന്നതിൽ മിടുക്കനും… പുതിയ തലമുറയുടെ ഭാഗവും… അവനു പണി കിട്ടിയെങ്കിൽ… ഞാനൊക്കെ സൂക്ഷിക്കണം നമ്മെ…. അതിനേക്കാൾ വേഗത്തിൽ പറ്റിയ്ക്കാൻ സാധ്യത കൂടുതലാണൂ… കൂടുതല് അറിയുവാനായി അവനെ വിളിച്ചു… കാര്യങ്ങൾ തിരക്കി… കേട്ടപ്പോൾ… അതിശയം വർദ്ധിച്ചു… ഞാനും…

    Read More »
  • വീട്ടില്‍നിന്ന് 15 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്ന് യുവതി; അന്വേഷണത്തിനൊടുവില്‍ കള്ളന്‍ കപ്പലില്‍ തന്നെ!

    ആലപ്പുഴ: വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണം കവര്‍ന്നെന്ന യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഭര്‍ത്താവിന്റെ അടുത്ത്. പൊലീസിന്റെ അന്വേഷണത്തില്‍ സ്വര്‍ണം എടുത്തത് യുവതിയുടെ ഭര്‍ത്താവ് തന്നെയാണെന്ന് കണ്ടെത്തി. ആലപ്പുഴ ആലിശേരി സ്വദേശിയായ ഷംന ഷെഫീഖിന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്നെന്നായിരുന്നു പരാതി. നഗരസഭ എയ്റോബിക് പ്ലാന്റിലെ ജീവനക്കാരിയായ ഷംന(42) ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തിപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഷംന വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിലൂടെയാണ് ഷംനയുമായി അകന്നു കഴിയുന്ന ഭര്‍ത്താവ് ഷെഫീഖ് ആണ് സ്വര്‍ണം മോഷ്ടിച്ചതെന്നു സൂചന ലഭിച്ചത്. ഇരുവരും അകന്നു കഴിയുകയായിരുന്നെങ്കിലും ഷെഫീഖ് ഇടയ്ക്ക് വീട്ടിലെത്തുമായിരുന്നു. ഷെഫീക്കിനെ പൊലീസ് പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ വിവരം പുറത്താവുന്നത്. പൊലീസ് അന്വേഷണത്തില്‍ നഷ്ടപ്പെട്ടത് ഏഴേമുക്കാല്‍ പവന്‍ സ്വര്‍ണമാണെന്നും കണ്ടെത്തി. ഷെഫീഖ് സ്വര്‍ണം പണയം വച്ചെന്നു സംശയിക്കുന്ന നഗരത്തിലെ സ്വകാര്യ…

    Read More »
Back to top button
error: