Crime

  • പത്തനംതിട്ടയില്‍ പോലീസുകാരന്‍ തൂങ്ങിമരിച്ചനിലയില്‍

    പത്തനംതിട്ട: ചിറ്റാറില്‍ പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.ആര്‍. രതീഷിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചിറ്റാറിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഒരുമാസത്തോളമായി രതീഷ് അനധികൃതമായി അവധിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതേത്തുടര്‍ന്ന് വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാക്കി മേലധികാരികള്‍ക്ക് രതീഷിനെതിരേ റിപ്പോര്‍ട്ട് അയച്ചിരുന്നു. ഇതിനിടെയാണ് അദ്ദഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

    Read More »
  • കാസര്‍ഗോട്ട് തല്ലുമാല പ്രോമാക്‌സ്! വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലി തര്‍ക്കം: മുഖത്ത് തിളച്ച ചായ ഒഴിച്ചു, കത്തിക്കുത്ത്, ഒടുവില്‍ കുരുമുളക് സ്‌പ്രേയും

    കാസര്‍ഗോഡ്: ചെര്‍ക്കള വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിതാവിനും മകനും ഉള്‍പ്പെടെ നാലു പേര്‍ക്കു വെട്ടേറ്റു. ചെങ്കള സിറ്റിസന്‍ നഗര്‍ ഫയാസ് വില്ലയിലെ ഇബ്രാഹിം സൈനുദ്ദീന്‍ (62), മകന്‍ ഫയാസ് വില്ലയിലെ ഫവാസ്(20), ആലംപാടി മടവൂര്‍ റോഡ് തൈവളപ്പിലെ റസാഖ് മുഹമ്മദ് (50), സിറ്റിസന്‍ നഗര്‍ തൈവളപ്പ് ഫയാസ് വില്ലയിലെ ടി.എം.മുന്‍ഷീദ് (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സാരമായ പരുക്കേറ്റ ഫവാസ് മംഗളൂരുവിലും മറ്റുള്ളവര്‍ നാലാം മൈല്‍ സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 5 പേര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് വധശ്രമത്തിനു കേസെടുത്തു. എറമാളത്തെ അബ്ദുല്‍ ഖാദര്‍(24), മുഹമ്മദ് അസറുദ്ദീന്‍(29), മൊയ്തു(68) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള നാലാം മൈലില്‍ സഹകരണ ആശുപത്രിക്കു സമീപത്ത് കഴിഞ്ഞ ദിവസം രാത്രി 11.15ന് ആയിരുന്നു അക്രമം. നാലാം മൈലിലെ മുന്‍ പ്രവാസി കൂടിയായ കെ.സി.മുസ്തഫയുടെ വീടിനു മുന്നില്‍ തൈവളപ്പ് എരുമാളത്തുള്ള യുവാക്കളെത്തി പടക്കം പൊട്ടിക്കുന്നത് വീട്ടുടമസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ പാടില്ലെന്നു…

    Read More »
  • റോഡിലൂടെ നടന്നുപോയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം

    ബംഗളൂരു: റോഡിലൂടെ നടന്നുപോയ യുവതികളിലൊരാളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിന്റെ വീഡിയോ പുറത്ത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന അതിക്രമത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. ബംഗളൂരുവിലെ ബിടിഎം ലേഔട്ട് പ്രദേശത്ത് വച്ചായിരുന്നു സംഭവം. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാത്രി സമയത്ത് ഇടുങ്ങിയ റോഡിലൂടെ രണ്ട് യുവതികള്‍ നടന്നുപോകുന്നത് വീഡിയോയില്‍ കാണാം. സ്‌കൂട്ടറുകള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് യുവതികള്‍ എത്തിയതോടെയാണ് യുവാവ് ആക്രമിക്കാനായി പാഞ്ഞെത്തിയത്. യുവതികളില്‍ ഒരാളുടെ പിറക് വശത്ത് യുവാവ് കടന്നുപിടിക്കുകയും ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവാവ് ഓടിരക്ഷപ്പെട്ടു. പിന്നാലെ തന്നെ പരിഭ്രാന്തരായ യുവതികളും ഓടിരക്ഷപ്പെടുകയായിരുന്നു. യുവതികള്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. വീഡിയോയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

    Read More »
  • അത് ലോഡ്ജ് അല്ല റൂമാണ്, CCTV ഓഫ് ചെയ്തു, ഫോട്ടോ ഇട്ടത് കൈക്കൂലി കൊടുത്ത്: MDMA കേസ് പ്രതി റഫീന

    കണ്ണൂര്‍: പറശ്ശിനിക്കടവില്‍ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന യുവതികളും യുവാക്കളും പിടിയിലായ സംഭവത്തില്‍ എക്‌സൈസിനെതിരേ ആരോപണങ്ങളുമായി കേസിലെ പ്രതി റഫീന. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് റഫീന എക്‌സൈസിനെതിരേ ആരോപണം ഉന്നയിക്കുന്നത്. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ തന്നെ പിടിച്ചതെന്നും എന്തുകൊണ്ട് റിമാന്‍ഡ് ചെയ്തില്ലെന്നും റഫീന വീഡിയോയില്‍ ചോദിക്കുന്നു. മുറിയിലെ സിസിടിവികളടക്കം ഓഫ് ചെയ്തിരുന്നുവെന്നും ആരേയും ഫെയ്‌സ് ചെയ്യാന്‍ മടിയില്ലെന്നും കേസില്‍ പ്രതിയായ റഫീന പറയുന്നു. പിന്നീട്, റഫീനയുടെ വീഡിയോയ്ക്ക് കീഴില്‍ എക്‌സൈസ് കമന്റായി ഇതിനുള്ള വിശദീകരണം നല്‍കി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കുറഞ്ഞ അളവിലുള്ള ലഹരി ആയതുകൊണ്ടാണ് റിമാന്‍ഡ് ചെയ്യാതെ ജാമ്യത്തില്‍ വിട്ടതെന്നും എക്‌സൈസ് പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയുടെ കമന്റ് ബോക്‌സ് പെണ്‍കുട്ടി പിന്നീട് ഓഫ് ചെയ്തു. റഫീന വീഡിയോയില്‍ പറഞ്ഞത് എന്റെ പേരില്‍ കേസെടുക്കാതെ ചാനലുകളില്‍ വീഡിയോകള്‍ ഇട്ടിട്ട് കാര്യമില്ല. കൈക്കൂലി വാങ്ങിക്കുന്നവര്‍ക്ക് എന്തിനാണ് സര്‍ക്കാര്‍ ജോലി കൊടുക്കുന്നത്. എന്റെ പേരില്‍ കേസോ കാര്യങ്ങളോ ഇല്ല. ഞാന്‍ ജയിലിലാണ്, അവിടെയാണ്…

    Read More »
  • സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായി എത്തി യുവാവിന്റെ ഗുണ്ടായിസം

    കൊച്ചി: സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി യുവാവിന്റെ ഗുണ്ടായിസം. കളമശ്ശേരിയിൽ നിന്നും വൈറ്റിലയ്ക്ക് പോയ ബസ്സിലായിരുന്നു സംഭവം. ഈ മാസം നാലാം തീയതിയാണ് യുവാവ് യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്. ഗുണ്ടയാണെന്ന് സ്വയം വിളിച്ചുപറയുകയും ചുറ്റികയുമായി ബസിൽ കയറുന്നവരെയും ഭീഷണിപ്പെടുത്തി. യാത്രയ്ക്കിടയിൽ തന്നെ ഇയാൾ ബസിൽ നിന്നും ഇറങ്ങിപ്പോയി. ഇത് ആരാണ് എന്നതിൽ പൊലീസ് അന്വേഷണം നടത്തിവരികെയാണ്. യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

    Read More »
  • പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ അമ്മൂമ്മയ്ക് അയച്ചുകൊടുത്ത ബാഡ്മിന്റൺ പരിശീലകൻ അറസ്റ്റിൽ

    ബെംഗളൂരു ∙ ഹുളിമാവിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ ബാഡ്മിന്റൻ പരിശീലകനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബാലാജി സുരേഷ് (27) ആണ് അറസ്റ്റിലായത്. 2 വർഷമായി ബാലാജിയുടെ കീഴിൽ പരിശീലനം നടത്തുന്ന പെൺകുട്ടിയെ വീട്ടിൽവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് മൊഴി.പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അവരുടെ അമ്മൂമ്മയ്ക്ക് വാട്സാപ്പിൽ അയച്ച് കൊടുത്തെന്നും പരാതിയിലുണ്ട്. മറ്റു ചില കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളും ഇയാളുടെ ഫോണിൽനിന്ന് കണ്ടെടുത്തതായി ഹുളിമാവ് പൊലീസ് പറഞ്ഞു.

    Read More »
  • കൊച്ചി റെയിൽവെ പാളത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ അഞ്ജാത മൃതദേഹം

    കൊച്ചി: കൊച്ചിയിൽ പുല്ലേപ്പടിയിൽ അഞ്ജാത മൃതദേഹം. പുല്ലേപ്പടിയിൽ റെയില്‍വെ പാളത്തിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിനുള്ളിലാണ് മൃതദേഹം കണ്ടത്. അഴുകിയ നിലയിലാണ് മൃതദേഹം കിടക്കുന്നത്. വിവരം അറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

    Read More »
  • പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം; കാസര്‍കോട് നാലുപേര്‍ക്ക് വെട്ടേറ്റു

    കാസര്‍കോട്: കാസര്‍കോട് നാലാം മൈലില്‍ പ്രദേശവാസികളായ നാലുപേര്‍ക്ക് വെട്ടേറ്റു. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. വേട്ടേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാത്രി വീട്ടിന്റെ മുന്നിലിട്ട് പടക്കം പൊട്ടിക്കുന്നത് പ്രദേശവാസികള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് മടങ്ങിയ പോയ യുവാക്കള്‍ തിരിച്ച് ആയുധവുമായി വന്ന് പ്രദേശവാസികളെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ആക്രമിച്ചവര്‍ ലഹരിക്ക് അടിമകളാണെന്ന് പരിക്കേറ്റവര്‍ പറയുന്നു.  

    Read More »
  • അറസ്റ്റ് ചെയ്താല്‍ ഷൂട്ടിങ് മുടങ്ങും, വലിയ നഷ്ടം ഉണ്ടാവും; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി

    കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍. എക്സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താനയെയും സഹായി കെ ഫിറോസിനെയും എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ശ്രീനാഥ് ഭാസി അടക്കമുള്ള ചില സിനിമാ താരങ്ങള്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയിട്ടുണ്ട് എന്ന വിവരം എക്സൈസിന് ലഭിച്ചത്. തുടര്‍നടപടികളുമായി എക്സൈസ് മുന്നോട്ടുപോകുന്നതിനിടെയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ശ്രീനാഥ് ഭാസി ഹര്‍ജിയില്‍ പറയുന്നത്. തസ്ലിമ സുല്‍ത്താനയില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ല. നിലവില്‍ താന്‍ സിനിമാ ഷൂട്ടിങ്ങിലാണ്. ഈ പശ്ചാത്തലത്തില്‍ കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്താല്‍ ഷൂട്ടിങ് മുടങ്ങുകയും വലിയ നഷ്ടം ഉണ്ടാവാന്‍ ഇടയാക്കുകയും ചെയ്യും. അതുകൊണ്ട് ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണ്.…

    Read More »
  • സുകാന്തിന്റെ വീട്ടില്‍ റെയ്ഡ്; പെണ്‍കുട്ടിയെ പലയിടങ്ങളില്‍ കൊണ്ടുപോയതിന്റെ രേഖകളും ലാപ്‌ടോപ്പും കണ്ടെത്തി

    മലപ്പുറം: തിരുവനന്തപുരം വിമാനത്താവള ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലെ പ്രതി സുകാന്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. ഞായറാഴ്ച രാത്രി തിരുവനന്തപുരം പോലീസ് റെയ്ഡ് നടത്തിയത്. വീട്ടില്‍നിന്ന് തെളിവുകള്‍ കണ്ടെടുത്തതായാണ് വിവരം. അതേസമയം, സുകാന്ത് എവിടെ എന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. സുകാന്തിന്റെ മലപ്പുറത്തെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്ത് നിന്നെത്തി മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്ന പോലീസാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണ് പോലീസ് സുകാന്തിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. വീട്ടില്‍നിന്ന് സുകാന്തിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ഡയറികള്‍, യാത്രാ രേഖകള്‍ തുടങ്ങിയവ ലഭിച്ചതായാണ് വിവരം. സുകാന്തിനെ കണ്ടെത്താന്‍ സംഘങ്ങളായി തിരിഞ്ഞ് വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്. ഐബി ഉദ്യോഗസ്ഥയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി എന്ന് തെളിയിക്കുന്ന യാത്രാരേഖകളാണ് ലഭിച്ചതെന്നാണ് വിവരം. മൊബൈല്‍ ഫോണില്‍നിന്ന് ചാറ്റുകളും ലാപ്‌ടോപില്‍നിന്ന് കേസുമായി ബന്ധിപ്പെട്ട തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മാര്‍ച്ച് 24-നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍…

    Read More »
Back to top button
error: