Crime
-
രാത്രി സുഹൃത്തിനെ കാണാനെത്തിയ മധ്യവയസ്‌കനുനേരേ ആക്രമണം, 23-കാരനെതിരേ പരാതി
കോഴിക്കോട്: കായപ്പനച്ചിയില്‍ സുഹൃത്തിനെ കാണാനെത്തിയ മധ്യവയസ്‌കനുനേരേ ആക്രമണംനടന്നതായി പരാതി. ആക്രമിച്ച യുവാവിന്റെപേരില്‍ പോലീസ് കേസെടുത്തു. ഇരിങ്ങണ്ണൂരിലെ പള്ളിയില്‍ താഴെക്കുനി പ്രകാശ(53)നാണ് അപരിചിതനില്‍നിന്ന് അകാരണമായി ആക്രമണം നേരിട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.45-ന് കായപ്പനച്ചി എകെജി റോഡരികില്‍വെച്ച് കായപ്പനച്ചി സ്വദേശി അര്‍ജുന്‍ (23) എന്ന യുവാവ് കാരണമില്ലാതെ കടന്നാക്രമിച്ചെന്നാണ് പരാതി. പ്രകാശനെ തടഞ്ഞുവെച്ച് വണ്ടിയില്‍നിന്ന് ചവിട്ടിവീഴ്ത്തുകയായിരുന്നെന്നാണ് പറയുന്നത്. തലയ്ക്കും കണ്ണിനുമുള്‍പ്പെടെ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ പരിക്കുകളോടെ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനിടെ പ്രതി പ്രകാശന്റെ മൊബൈല്‍ഫോണ്‍ എറിഞ്ഞുതകര്‍ക്കുകയും വാഹനം ചവിട്ടിമറിച്ചിടുകയും ചെയ്തതില്‍ ഏകദേശം 15,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടന്ന് പ്രകാശന്‍ നാദാപുരം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read More » -
ഓഫർ 6 മാസത്തെ പരിശീലനവും തുടർന്ന് അസി. മാനേജർ പോസ്റ്റും 35,000 ശമ്പളവും, ചെന്നുപെട്ടാലോ 20 രൂപ വഴിച്ചെലവിന്, ബാക്കി പാത്രവും തേയിലപ്പൊടിയും വിറ്റുണ്ടാക്കണം, 30 പേർക്ക് ഒരു വീട്, രണ്ടാം ഘട്ടം ടാർഗറ്റ് തികഞ്ഞവരെ വച്ച് സഹപ്രവർത്തകരെ പീഡിപ്പിക്കും’
കൊച്ചി: കൊച്ചിയിലെ ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിൽ സ്ഥാപനത്തിൽ നടന്നത് അതി ക്രൂരമായ തൊഴിൽ പീഡനമെന്ന് സഹികെട്ട് ജീവനുംകൊണ്ട് രക്ഷപ്പെട്ട മുൻ ജീവനക്കാർ. എറണാകുളത്തും സമീപ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലുമായി പ്രവർത്തിക്കുന്ന ഡയറക്ട് മാർക്കറ്റിങ് കമ്പനികളിലെ ജീവനക്കാരാണ് മനുഷ്യത്വരഹിതമായ പീഡനങ്ങളും അവഹേളനവും ഏറ്റുവാങ്ങിയതിന്റെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തുവരുന്നത്. പരസ്യം കണ്ട് ജോലിക്കുകയറിയ തങ്ങൾ കടുത്ത പീഡനങ്ങൾ സഹിച്ച് വർഷങ്ങളായി ജോലി ചെയ്തിട്ടും മതിയായ ശമ്പളമോ, മനുഷ്യത്വപരമായ പെരുമാറ്റമോ ഇല്ലാത്തതിനെ തുടർന്ന് സ്ഥാപനം വിടുകയായിരുന്നു. പിന്നീട് ഇവർ പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല. പിന്നീടാണ് സ്ഥാപനത്തിൽ ജീവനക്കാർക്കു നേരെ നായ്ക്കൾക്ക് സമാനമായ രീതിയിൽ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് മുട്ടിൽ നടത്തിക്കുന്നതടക്കമുള്ള ക്രൂരമായ ദൃശ്യങ്ങൾ പുറത്തുവന്നത്. പെരുമ്പാവൂരിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ കമ്പനിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ശനിയാഴ്ച പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സമാന രീതിയിൽ അനുഭവങ്ങൾ പങ്കുവച്ച് പലരും രംഗത്തെത്തിയിരുന്നു, ഇങ്ങനെ പരസ്യം കണ്ട് പെട്ടുപോയ ഒരു…
Read More » -
തൃശൂരില്‍ ട്രെയിനില്‍നിന്ന് ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോയി; തമിഴ്നാട് സ്വദേശി പിടിയില്‍
തൃശൂര്‍: ഒഡീഷ ദമ്പതികളുടെ ഒന്നര വയസുകാരിയായ കുഞ്ഞിനെ തൃശൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി വെട്രിവേല്‍ (32) ആണ് പാലക്കാട് നിന്നും പൊലീസിന്റെ പിടിയിലായത്. കുഞ്ഞ് ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ആലുവയില്‍ നിന്ന് ഒഡീഷയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ദമ്പതികള്‍ അറിയാതെ കുഞ്ഞിനെ വെട്രിവേല്‍ തട്ടിയെടുത്തത്. ഉടന്‍തന്നെ കുഞ്ഞിനെ കാണാതായ വിവരം ദമ്പതികള്‍ തൃശൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുഞ്ഞിനെ കിട്ടിയ വിവരമറിഞ്ഞ് ദമ്പതികളെ പാലക്കാട് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ആലുവയില്‍ ജോലി ചെയ്യുകയാണ് ഒഡീഷ ദമ്പതികള്‍.
Read More » -
ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടില്‍ നടത്തിച്ചു! കൊച്ചിയില്‍ ടാര്‍ഗെറ്റിന്റെ പേരില്‍ പീഡനം
കൊച്ചി: ടാര്‍ഗെറ്റിന്റെ പേരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കടുത്ത തൊഴില്‍ പീഡനം. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെപ്പോലെ മുട്ടില്‍ നടത്തിച്ചു. കാലൂരിലെ ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവനക്കാതെ മുട്ടുകാലില്‍ നടത്തി, നിലത്തുനിന്ന് നാണയങ്ങളും ചീഞ്ഞ പഴങ്ങളും അടക്കം നക്കിയെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇവിടെയുള്ള ജീവനക്കാരെ വിവിധ ഇടങ്ങളില്‍ കമ്പനിയുടെ തന്നെ താമസ സ്ഥലത്താണ് താമസിപ്പിച്ചിരുന്നത്. ടാര്‍ഗെറ്റ് നേടാത്ത ജീവനക്കാരെ സ്ഥിരമായി ക്രൂര പീഡനത്തിന് ഇരയാക്കാറുണ്ടെന്നാണ് ജീവനക്കാര്‍ അടക്കം പറയുന്നത്. സംഭവത്തില്‍ തൊഴില്‍ വകുപ്പ് ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചു. കമ്പനിയുടെ വിവിധ ബ്രാഞ്ചുകളില്‍ പരിശോധന നടത്തുമെന്നാണ് തൊഴില്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഫോര്‍ട്ടുകൊച്ചി, പെരുമ്പാവൂര്‍ ശാഖകളിലും പരിശോധന നടത്തുമെന്നാണ് വകുപ്പ് അറിയിച്ചിരക്കുന്നത്.
Read More » -
തിരുവനന്തപുരത്ത് ഐടിഐ വിദ്യാര്‍ഥിനികള്‍ തമ്മില്‍ സംഘര്‍ഷം; മൂന്നുപേര്‍ ആശുപത്രിയില്‍
തിരുവനന്തപുരം: ധനുവച്ചപുരത്ത് വിദ്യാര്‍ഥിനികള്‍ തമ്മില്‍ സംഘര്‍ഷം. മര്‍ദനത്തില്‍ പരിക്കേറ്റ മൂന്നു വിദ്യാര്‍ഥിനികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഐടിഐ കെട്ടിടത്തിന് പുറകില്‍വെച്ചായിരുന്നു സംഭവം. ധനുവച്ചപുരം ഐടിഐയിലെ മൂന്നുവിദ്യാര്‍ഥിനികള്‍ തമ്മിലാണ് കൈയാങ്കളിയും സംഘര്‍ഷവുമുണ്ടായത്. ഹോളി ആഘോഷദിവസം ഈ വിദ്യാര്‍ഥിനികള്‍ തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതാണ് വെള്ളിയാഴ്ച കൈയാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചതെന്നാണ് വിദ്യാര്‍ഥിനികളുടെ മൊഴി. സംഘര്‍ഷത്തിനിടെ വിവരമറിഞ്ഞെത്തിയ സഹപാഠികളും അധ്യാപകരുമാണ് വിദ്യാര്‍ഥിനികളെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് പരിക്കേറ്റ മൂന്നുപേരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
അന്നദാനത്തിനിടെ അച്ചാര്‍ കൊടുത്തില്ല; ആലപ്പുഴയില്‍ ക്ഷേത്രഭാരവാഹിക്കും ഭാര്യയ്ക്കും മര്‍ദനം
ആലപ്പുഴ: എല്‍ഐസി ഓഫിസിനടുത്തുള്ള ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തില്‍ അന്നദാനത്തിനിടെ ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മര്‍ദനം. തുടരെ തുടരെ അച്ചാര്‍ ചോദിച്ച് അലോസരപ്പെടുത്തിയ യുവാവിന് അച്ചാര്‍ കൊടുക്കാത്തതിനെത്തുടര്‍ന്ന് ക്ഷേത്രഭാരവാഹിയെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ ഭാര്യയുടെ മുതുകിനും ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചതായാണ് പരാതി. ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് അത്തിപ്പറമ്പ് വീട്ടില്‍ രാജേഷ് ബാബു, ഭാര്യ അര്‍ച്ചന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലിനാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശി അരുണ്‍ എന്ന യുവാവിന് എതിരെ സൗത്ത് പോലീസ് കേസെടുത്തു
Read More » -
മുനമ്പത്ത് യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം
കൊച്ചി: മുനമ്പത്ത് വീട്ടിനുള്ളില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുനമ്പം മാവുങ്കല്‍ സ്വദേശി സ്മിനോയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവാവ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഫോണ്‍ എടുക്കാതെ വന്നതോടെ അന്വേഷിച്ചെത്തിയ കൂട്ടുകാരനാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടതെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു. ‘മരിച്ചയാളുടെ മാലയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് മോഷണശ്രമമാണെന്ന് സംശയിക്കുന്നത്. തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. കുറച്ചുകാലമായി യുവാവ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു’, പ്രദേശവാസി പറഞ്ഞു. അതേസമയം, മുനമ്പം ഭൂമി കൈവശക്കാരുടെ അവകാശം കണ്ടെത്താന്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍നായര്‍ കമ്മിഷനെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി, സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടി. കമ്മിഷനെ നിയമിച്ചത് വഖഫ് ഭൂമിയാണോ എന്ന് കണ്ടെത്താനല്ല , ഭൂമി കൈവശമുള്ളവരെ സഹായിക്കാനാണ്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പരിഹരിക്കേണ്ട കടമ സര്‍ക്കാരിനുണ്ടെന്നും എജി അറിയിച്ചു. ഭൂമിയുമായി…
Read More » -
റിട്ട. ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശികള്‍ പിടിയില്‍
കൊച്ചി: വിരമിച്ച ഹൈക്കോടതി ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികളെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. കോഴിക്കോട് വടകര സ്വദേശികളായ മിര്‍ഷാദ്, മുഹമ്മദ് ഷര്‍ജില്‍ എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറ എരൂര്‍ അമൃത ലെയ്ന്‍ സ്വപ്നത്തില്‍ ശശിധരന്‍ നമ്പ്യാര്‍ക്കാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പ്രതികള്‍ക്ക് കംബോഡിയ, ചൈന കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ആറ് പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സംഘങ്ങളില്‍ നിന്ന് പ്രതിഫലമായി 30 ലക്ഷം രൂപ ഇവര്‍ക്ക് കിട്ടിയതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്ത് ഇവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട് ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിങ് എന്ന പേരിലുള്ള ഓഹരിവിപണി സംബന്ധിച്ച വാട്സാപ്പ് ഗ്രൂപ്പില്‍ റിട്ട. ജഡ്ജിയെ അംഗമാക്കിയിരുന്നു. തുടര്‍ന്ന് പണം നിക്ഷേപിച്ചാല്‍ 850 ശതമാനം ലാഭം ലഭിക്കുമെന്ന വാഗ്ദാനമുണ്ടായി. ഗ്രൂപ്പില്‍ തന്നെ പങ്കുവെച്ച…
Read More » -
‘കൊല്ലപ്പെട്ട’ ഭാര്യ ഒളിച്ചോടിയത്! ഒന്നരവര്‍ഷം ജയിലില്‍കിടന്ന യുവാവിനെ വിട്ടയച്ചു
ബംഗളൂരു: ‘കൊല്ലപ്പെട്ട’ ഭാര്യ മൈസൂരു സെഷന്‍സ് കോടതിയില്‍ ഹാജരായതിനെ തുടര്‍ന്ന് കൊലപാതകക്കേസില്‍ ഒന്നര വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചയാളെ കോടതി വിട്ടയച്ചു. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 17ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പിയോട് കോടതി നിര്‍ദേശിച്ചു. 2020 ഡിസംബറില്‍, ഭാര്യ മല്ലികയെ കാണാനില്ലെന്ന് അറിയിച്ച് കുടക് കുശാല്‍നഗര്‍ സ്വദേശി സുരേഷ് (38) പൊലീസില്‍ പരാതി നല്‍കി. അതേ കാലയളവില്‍ മൈസൂരുവിലെ പെരിയപട്ടണയില്‍ കാവേരി നദിയില്‍നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചിരുന്നു. തുടര്‍ന്ന്, അതു മല്ലികയുടേതാണെന്നും സുരേഷ് അവരെ കൊലപ്പെടുത്തിയതാണെന്നും വരുത്തിത്തീര്‍ത്ത കുശാല്‍നഗര്‍ റൂറല്‍ പൊലീസ് ഡിഎന്‍എ പരിശോധനാഫലം വരുന്നതിനു മുന്‍പേ കുറ്റപത്രം തയാറാക്കുകയായിരുന്നു. അതോടെ, സുരേഷിനു ജയില്‍ശിക്ഷ ലഭിച്ചു. എന്നാല്‍, കഴിഞ്ഞദിവസം മല്ലിക മറ്റൊരാളോടൊപ്പം മടിക്കേരിയിലെ ഹോട്ടലിലിരുന്ന ആഹാരം കഴിക്കുന്നതു കണ്ട സുരേഷിന്റെ സുഹൃത്ത് വിഡിയോ ഫോണില്‍ പകര്‍ത്തുകയും കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മല്ലികയെ അറസ്റ്റ് ചെയ്ത് ഹാജരാക്കി. മറ്റൊരാളോടൊപ്പം ഒളിച്ചോടുകയായിരുന്നെന്ന് മല്ലിക കോടതിയില്‍ മൊഴി നല്‍കിയതോടെയാണ്, സുരേഷിനെ…
Read More » -
വിധവയെ ബസില്‍ കൂട്ടബലാത്സംഗംചെയ്തത് മക്കളുടെ മുന്നിലിട്ട്; ദളിത് യുവതിയെ 2000 രൂപ നല്‍കി പറഞ്ഞുവിട്ടു
ബംഗളൂരു: കര്‍ണാടകയില്‍ ബസില്‍ മക്കളുടെ മുന്നില്‍വെച്ച് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ദാവണഗെരെ ജില്ലയിലെ ഛന്നാപുരയില്‍ മാര്‍ച്ച് 31നാണ് സംഭവം നടന്നത്. തുടക്കത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാനായിരുന്നു പൊലീസിന്റെ ശ്രമം. തുടര്‍ന്ന് പ്രദേശത്തെ ദളിത് നേതാക്കള്‍ ഇടപെട്ട് വിജയനഗര എസ്പിക്ക് പരാതി നല്‍കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിജയനഗര സ്വദേശിനിയായ ദളിത് യുവതിയാണ് പരാതിക്കാരി. ഉച്ഛാംഗിദുര്‍ഗ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനായാണ് യുവതിയും മക്കളും ദാവണഗെരെയിലുള്ള ഹരപ്പനഹള്ളിയിലെത്തിയത്. ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്ത ശേഷം യുവതിയും മക്കളും തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനായി ദാവണഗെരെയിലേക്ക് ബസ് കയറി. രാത്രി ഏറെ വൈകിയതിനാല്‍ ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഇവര്‍ പലയിടങ്ങളിലായി ഇറങ്ങി. ഒടുവില്‍ ബസില്‍ യുവതിയും മക്കളും മാത്രമായി. ഈ സമയം ബസ് ഛന്നാപുരയിലായിരുന്നു. ഇവിടെ വിജനമായ സ്ഥലത്തുവെച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. മക്കളുടെ വായില്‍ തുണി തിരുകിയെന്നും ഇരുവരേയും കെട്ടിയിട്ട ശേഷം അവരുടെ മുന്നിലിട്ട് പീഡിപ്പിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍നിന്ന് മടങ്ങുകയായിരുന്ന കര്‍ഷകര്‍…
Read More »