Crime
-
രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വിദേശത്തുനിന്നെത്തിച്ചത് തസ്ലീമയുടെ ഭർത്താവ്, വെറുതെ വിട്ട ഭർത്താവിനെതിരെ തെളിവ് കണ്ടെത്തിയത് എക്‌സൈസ്, പ്രതി തമിഴ്നാട്ടിൽ പിടിയിൽ
ആലപ്പുഴ: രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേർ പിടിയിലായ സംഭവത്തിൽ മുഖ്യപത്രിയുടെ ഭർത്താവും അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ തസ്ലീമ സുൽത്താന(ക്രിസ്റ്റീന-41)യുടെ ഭർത്താവ് സുൽത്താനെയാണ് എക്‌സൈസ് സംഘം തമിഴ്‌നാട്ടിൽനിന്ന് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് ഇയാളാണെന്നാണ് എക്‌സൈസിന്റെ കണ്ടെത്തൽ. ഇതിന്റെ തെളിവുകൾ സുൽത്താന്റെ പാസ്‌പോർട്ട് പരിശോധനയിൽ എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് ആന്ധ്ര-തമിഴ്‌നാട് അതിർത്തിയിൽനിന്ന് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഒന്നിന് രാത്രിയാണ് മാരാരിക്കുളത്തെ റിസോർട്ടിൽനിന്ന് തസ്ലീമയെയും സുഹൃത്തായ മണ്ണഞ്ചേരി സ്വദേശി കെ. ഫിറോസി(26)നെയും മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഭർത്താവ് സുൽത്താനും രണ്ടുമക്കൾക്കും ഒപ്പം വാടകയ്‌ക്കെടുത്ത കാറിലാണ് തസ്ലീമ മാരാരിക്കുളത്തെ റിസോർട്ടിന് സമീപമെത്തിയത്. തുടർന്ന് ഫിറോസിനൊപ്പം ഇടപാടുകൾക്കായി റിസോർട്ടിലേക്ക് പോകുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. അതേസമയം സംഭവസമയത്ത് കാറിലുണ്ടായിരുന്ന ഭർത്താവിന് ലഹരിക്കടത്തിൽ ബന്ധമില്ലെന്ന നിഗമനത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നില്ല. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് ഇയാളാണെന്ന് വ്യക്തമായത്. കൂടാതെ തസ്ലീമയുടെ സഹോദരിയെയും കഞ്ചാവ് കടത്താൻ…
Read More » -
ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെന്ന് പരാതി; മുന്‍ എം.എല്‍.എയടക്കം മൂന്നു പേര്‍ക്കെതിരേ കേസ്
ഇടുക്കി: മുന്‍ എംഎല്‍എ മാത്യു സ്റ്റീഫന്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ തട്ടിപ്പ് കേസ്. ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. മാത്യു സ്റ്റീഫന്‍, ജിജി, സുബൈര്‍ എന്നിവരെ പ്രതിയാക്കി തൊടുപുഴ പൊലീസ് ആണ് കേസെടുത്തത്. ജനാധിപത്യ സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് പ്രതികള്‍. പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം കടമായി വാങ്ങിയ ശേഷം പണം നല്‍കിയില്ലെന്നാണ് പരാതി. പണം ചോദിച്ചപ്പോള്‍ ജ്വല്ലറി ഉടമയ്‌ക്കെതിരെ ജിജി പൊലീസില്‍ പരാതി നല്‍കി. പരാതി പിന്‍വലിക്കാന്‍ കൂടുതല്‍ പണവും ആവശ്യപ്പെട്ടു. തട്ടിപ്പ് ബോധ്യപ്പെട്ടപ്പോള്‍ ജ്വല്ലറി ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിലടക്കം ബ്രാഞ്ചുകളുള്ള ഒരു ജ്വല്ലറിയിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ജനുവരി 17ന് എംഎല്‍എയും ജിജിയും സുബൈറും ജ്വല്ലറിയുടെ ഒരു ശാഖയില്‍ എത്തി, നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ 1,69,000 രൂപയുടെ സ്വര്‍ണം കടമായി നല്‍കണം എന്നാവശ്യപ്പെടുകയായിരുന്നു. മുന്‍ എംഎല്‍എ എന്ന നിലയ്ക്ക് ജ്വല്ലറി ഉടമ സ്വര്‍ണം നല്‍കി. രണ്ട് ചെക്ക് ലീഫുകള്‍…
Read More » -
വെഞ്ഞാറമൂട്ടില്‍ 16 കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി; കാണാതായത് 2 ദിവസം മുന്‍പ്
തിരുവനന്തപുരം: രണ്ടു ദിവസം മുന്‍പ് വെഞ്ഞാറമൂട്ടില്‍നിന്നു കാണാതായ പതിനാറുകാരനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടില്‍ അനില്‍ കുമാറിന്റെയും മായയുടെയും മകനായ അര്‍ജുന്റെ (16) മൃതദേഹമാണ് കിണറ്റില്‍നിന്നു കണ്ടെത്തിയത്. അര്‍ജുനെ തിങ്കളാഴ്ച വൈകിട്ട് 6 ന് ശേഷം കാണാനില്ലെന്നു കാട്ടി കുടുംബം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും നാട്ടുകാരും ഊര്‍ജിതമായി അന്വേഷണം നടത്തി വരുകയായിരുന്നു. ഇന്നു രാവിലെയാണ് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്തു.
Read More » -
എല്ലാം അമ്മയുടെ ഇഷ്ടത്തിന്, മകളുടെ ഭർത്താവിനെ കണ്ടെത്തിയത് അമ്മ, വിവാഹത്തിനു വേണ്ട കാര്യങ്ങൾ അടുപ്പിച്ചതും അമ്മ!! ഒടുവിൽ മകളുടെ വിവാഹത്തിനായി കരുതിയ സ്വർണവും പണവുമായി അമ്മ മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടി
ലഖ്‌നൗ: സ്വന്തം മകളുടെ വിവാഹത്തിന് കരുതിവച്ച സ്വർണവും പണവുമായി അമ്മ മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടിയതായി പരാതി. ഉത്തർപ്രദേശിലെ അലിഗഢിലെ മന്ദ്രാക് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഏപ്രിൽ 16-ന് വിവാഹം നടക്കാനിരിക്കെയാണ് പ്രതിശ്രുത വധുവിന്റെ അമ്മ മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയത്. മകളുടെ വിവാഹം അമ്മതന്നെയാണ് മറ്റൊരു യുവാവുമായി ഉറപ്പിച്ചത്. വിവാഹത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രതിശ്രുത വരൻ വധുവിന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. ഈ സന്ദർശനങ്ങൾക്കിടെയാണ് വധുവിന്റെ അമ്മയും പ്രതിശ്രുത വരനും അടുപ്പത്തിലായതെന്നാണ് വിവരം. ഇതിനിടെ വധുവിന്റെ അമ്മയ്ക്ക് ഇയാൾ മൊബൈൽഫോണും സമ്മാനിച്ചിരുന്നു. എന്നാൽ ഇതിലൊന്നും ഭർത്താവിനും മകൾക്കും ബന്ധുക്കൾക്കാർക്കും സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ, കഴിഞ്ഞദിവസം വധുവിന്റെ അമ്മയും വരനായ യുവാവും ഷോപ്പിങ്ങിനെന്ന് പറഞ്ഞ് ഒരുമിച്ച് വീട്ടിൽനിന്ന് പോയി. ഏറെനേരം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്തിയില്ല. ഇതോടെ സ്ത്രീയുടെ ഭർത്താവ് വീട്ടിൽ പരിശോധിച്ചപ്പോഴാണ് മകളുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വർണവും പണവും കാണാനില്ലെന്ന് മനസിലായത്. സ്വർണവും പണവും കൈക്കലാക്കി ഇരുവരും ഒളിച്ചോടിയെന്ന് വ്യക്തമായതോടെ കുടുംബം…
Read More » -
മാസപ്പടി കേസിൽ അന്വേഷണത്തിനൊരുങ്ങി ഇഡി, വീണയ്‌ക്കെതിരെ കേസെടുക്കും
കൊച്ചി: ടി.വീണയ്‌ക്കെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങൾ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി). കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) ചെയ്യാത്ത സേവനത്തിന് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് 2.70 കോടി രൂപയോളം നൽകിയെന്നാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കുറ്റപത്രം.കേസിൽ വിചാരണയ്ക്ക് അധികാരമുള്ള എറണാകുളത്തെ അഡിഷനൽ സെഷൻസ് കോടതി എസ്എഫ്ഐഒ കുറ്റപത്രം സൂക്ഷ്മപരിശോധന നടത്തി കൈമാറിയ ശേഷമാകും ഇ.ഡി. അന്വേഷണം. സിഎംആർഎലിൽനിന്ന് അതിന്റെ ഉപകമ്പനിയായ എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഈടും പലിശയുമില്ലാതെ 77 ലക്ഷം രൂപ എക്സാലോജിക്കിനു വായ്പ നൽകിയതിലും അന്വേഷണമുണ്ടാകും. സിഎംആർഎലുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടത്തിയിട്ടുള്ള കമ്പനികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഇ.ഡി 2024 മാർച്ചിൽ തന്നെ പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. സിഎംആർഎലിൽനിന്നു വിവിധ സ്ഥാപനങ്ങളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർക്ക് 133 കോടി രൂപയോളം കൈമാറിയതായി കണ്ടെത്തിയിരുന്നു. ഈ വിഭാഗത്തിലാണ് എക്സാലോജിക്കും ഉൾപ്പെടുന്നത്. ഇത് റജിസ്റ്റർ ചെയ്തിരിക്കുന്നത് കൊച്ചിയിൽ ആയതിനാൽ…
Read More » -
പത്ത് വയസുകാരിയെ ചിപ്സും ചോക്ലേറ്റും നൽകി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി!! അർദ്ധനഗ്നയായ പെൺകുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയിൽ തള്ളി, 20 കാരൻ പിടിയിൽ
താനെ: പത്ത് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ അയൽക്കാരനായ യുവാവ് അറസ്റ്റിൽ. തിങ്കളാഴ്‌ചയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. മുംബ്ര സ്വദേശിയായ 20കാരൻ വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ശേഷം അർദ്ധനഗ്നമായ മൃതദേഹം കെട്ടിടത്തിന്റെ മാലിന്യക്കുഴിയിൽ തള്ളുകയായിരുന്നെന്ന് പോലീസ് പറയുന്നു. 11 കാരൻ നൽകിയ മൊഴിയാണ് സംഭവത്തിൽ വഴിത്തിരിവായത്. തിങ്കളാഴച വൈകിട്ട് ഏഴരയോടെ ഒരാൾ ചിപ്‌സും ചോക്ലേറ്റും നൽകി പെൺകുട്ടിയെ അടുത്തുള്ള അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്ന് പെൺകുട്ടിയുടെ സുഹൃത്തായ 11കാരനാണ് കുട്ടിയുടെ അമ്മയോട് പറഞ്ഞത്. കുട്ടിയെ കുറച്ചുനാളായി ഇയാൾ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും ആൺകുട്ടി പറഞ്ഞു. സമയം 9.45 ആയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഈ സമയം സമീപത്തെ അപ്പാർട്ട്‌മെന്റിലെ മാലിന്യക്കുഴിയിലേക്ക് എന്തോ വീഴുന്ന വലിയ ശബ്‌ദം കേട്ടു. ഇതോടെ അവിടുത്തെ താമസക്കാർ നടത്തിയ പരിശോധനയിലാണ് അർദ്ധനഗ്നമായ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം വീട്ടുജോലിക്ക് പോയാണ് പെൺകുട്ടിയുടെ അമ്മ കുടുംബം പുലർത്തിയിരുന്നത്.…
Read More » -
പട്ടാപ്പകൽ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം, മദ്യപിച്ചെത്തി ശല്യപ്പെടുത്തുന്നു എന്ന് പരാതി നൽകിയതാണ് കാരണം; യുവതി അതീവ ഗുരുതരാവസ്ഥയിൽ
കാസർകോട്: മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നൽകിയ കാരണത്താൽ തൊട്ടടുത്ത കടക്കാരൻ യുവതിയുടെ ദേഹത്തു തിന്നർ ഒഴിച്ച് തീകൊളുത്തി. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുന്ന സി.രമിതയെ (32) അതേ കെട്ടിടത്തിൽ കട നടത്തിയിരുന്ന തമിഴ്നാട് സ്വദേശി രാമാമൃതമാണ് (57) ആക്രമിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 4 മണിയോടെ ആണു സംഭവം. മദ്യപിച്ചെത്തിയ പ്രതി രമിതയുടെ ദേഹത്ത് ഫർണിച്ചർ ജോലിക്ക് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ചശേഷം കരുതിയ പന്തത്തിനു തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിനു തീപിടിച്ചതാണെന്നു കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവർത്തനം നടത്തിയത്. ബേഡകം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. രമിതയെ അതീവഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന 8 വയസ്സുള്ള മകനും മകന്റെ സഹപാഠിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കടയ്ക്കു മുന്നിൽ നിർത്തിയിട്ട ബസിൽ കയറി കടക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ ബസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പൊലീസിനു കൈമാറി. രമിതയുടെ കടയുടെ തൊട്ടടുത്ത മുറിയിൽ പ്രതി ഫർണിച്ചർ കട നടത്തിയിരുന്നു. മദ്യപിച്ചെത്തി ശല്യംചെയ്യുന്നു…
Read More » -
ജയിലില്‍നിന്നിറങ്ങി സഹതടവുകാരന്റെ ഭാര്യയുമായി അടുപ്പം; വീട്ടിലേക്കു വിളിച്ചുവരുത്തി ‘കച്ചോടംതീര്‍ത്തു’; മീനടം സന്തോഷ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി
കോട്ടയം: ഭാര്യയുടെ കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പലയിടത്തായി തള്ളിയ കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. കോട്ടയം പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷ് ഫീലിപ്പോസിനെ (34) കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ഓഗസ്റ്റ് 23-നായിരുന്നു സംഭവം. തലയില്ലാതെ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷത്തിലാണ് കൊല്ലപ്പെട്ടയാളെയും പ്രതിയെയും കണ്ടെത്തിയത്. കൊല്ലപ്പെട്ട സന്തോഷിന്റെ സുഹൃത്തായ കോട്ടയം മുട്ടമ്പലം വെട്ടിമറ്റം എ.ആര്‍. വിനോദ്കുമാര്‍ (കമ്മല്‍ വിനോദ്-46), ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദം ഇങ്ങനെ-അച്ഛനെ കൊന്ന കേസില്‍ വിനോദ്കുമാര്‍ ജയിലില്‍ ചെല്ലുമ്പോള്‍ സന്തോഷും അവിടെ ഉണ്ടായിരുന്നു. പുറത്തിറങ്ങിയ സന്തോഷിനോട് തന്റെ ഭാര്യ കുഞ്ഞുമോളെ നോക്കണമെന്ന് വിനോദ് പറഞ്ഞിരുന്നു. തുടര്‍ന്ന് കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി. പുറത്തിറങ്ങിയ വിനോദ്, വിവരമറിഞ്ഞ് സന്തോഷിനെ കൊല്ലാന്‍ തീരുമാനിച്ചു. ഇതിനായി നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും, ഭാര്യയും കേസിലെ പ്രതിയുമായ കുഞ്ഞുമോളെക്കൊണ്ട്, ഭര്‍ത്താവില്ലെന്നും രാത്രിവരണമെന്നും പറഞ്ഞ് സന്തോഷിനെ മീനടത്തെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി.…
Read More » -
കോട്ടയത്ത് വീടു കുത്തിത്തുറന്ന് 1,10,000 രൂപ കവര്‍ന്നു; മോഷ്ടിച്ചത് ശസ്ത്രക്രിയ നടത്താന്‍ സൂക്ഷിച്ച പണം, മോഷ്ടാവ് അകത്ത് കടന്നത് സിസിടിവി ക്യാമറകള്‍ മുകളിലേക്കു തിരിച്ചുവച്ച ശേഷം
കോട്ടയം: വീടു കുത്തി തുറന്ന് അകത്തു കയറിയ കള്ളന്‍ 1,10,000 രൂപ മോഷ്ടിച്ചു. തലയോലപ്പറമ്പ് പൊതിയിലാണ് സംഭവം. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ കള്ളന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. പൊതി റെയില്‍വേ മേല്‍പാലത്തിനു സമീപം പുത്തന്‍പുരയ്ക്കല്‍ പി.വി.സെബാസ്റ്റ്യന്റെ(72) വീട്ടിലാണ് മോഷണം നടത്തിയത്. ശനിയാഴ്ച രാത്രി 11നും ഇന്നലെ പുലര്‍ച്ചെ ഒന്നിനും ഇടയിലാണ് മോഷണം നടന്നത്. അടുത്ത ദിവസം വീട്ടുടമയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി സൂക്ഷിക്ക പണമാണ് മോഷണം പോയത്. ശസ്ത്രക്രിയയ്ക്ക് പോകാനായി കഴിഞ്ഞ ദിവസമാണ് ബാങ്കില്‍നിന്നു പണമെടുത്തു വീട്ടില്‍ സൂക്ഷിച്ചത്. ഏതാനും ദിവസം മുന്‍പ് വീട്ടുകാര്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ മുകളിലേക്കു തിരിച്ചുവച്ച ശേഷമാണ് മോഷ്ടാവ് അകത്തുകടന്നത്. വിമുക്തഭടനായ സെബാസ്റ്റ്യനും റിട്ട. നഴ്സിങ് കോളജ് പ്രിന്‍സിപ്പലായ ഭാര്യ ഏലിയാമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഒന്നോടെ ഉറക്കമുണര്‍ന്നപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ടപ്പോഴാണ് മോഷണവിവരം വീട്ടുകാര്‍ അറിഞ്ഞത്. തലയോലപ്പറമ്പ് പൊലീസും കോട്ടയത്തുനിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി…
Read More » -
കാരണവര്‍ വധക്കേസ്; വിവാദങ്ങള്‍ക്ക് പിന്നാലെ ഷെറിന് പരോള്‍, സ്വാഭാവിക നടപടിയെന്ന് ജയില്‍ വകുപ്പ്
തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ഒന്നാം പ്രതി ഷെറിന് പരോളനുവദിച്ച് സര്‍ക്കാര്‍. ഏപ്രില്‍ അഞ്ചുമുതല്‍ 15 ദിവസത്തേയ്ക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. മൂന്നുദിവസ യാത്രയ്ക്കും അനുമതിയുണ്ട്. സ്വാഭാവിക നടപടിയെന്നാണ് പരോളില്‍ ജയില്‍ വകുപ്പിന്റെ പ്രതികരണം. ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ വിവാദമായിരുന്നു. മന്ത്രിസഭാ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയരുകയും സഹതടവുകാരിയെ മര്‍ദ്ദിച്ചതിന് ഷെറിന്‍ വീണ്ടും കേസില്‍ പ്രതിയാവുകയും ചെയ്തതോടെ സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ചിരുന്നു. ശിക്ഷാ കാലയളവ് 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഷെറിന് ഇളവ് നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത്. മോചനം തടയണമെന്ന് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിക്കാന്‍ സാദ്ധ്യത ഉണ്ടെന്നും സര്‍ക്കാരിന് സൂചന ലഭിച്ചു. പിന്നാലെയാണ് തീരുമാനം മരവിപ്പിച്ചത്. ഭാസ്‌കര കാരണവരെ മകന്റെ ഭാര്യയായ ഷെറിന്‍ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവര്‍ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം…
Read More »