Crime

  • കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്: പ്രതികള്‍ക്ക് ജാമ്യം, തീരുമാനം പ്രായം പരിഗണിച്ച്

    കോട്ടയം: സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. 50 ദിവസത്തിലേറെയായി ജയിലില്‍ കിടക്കുന്ന വിദ്യാര്‍ഥികളുടെ പ്രായമടക്കം പരിഗണിച്ച് ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി.രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ വീട്ടില്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ സി.റിജില്‍ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി.വിവേക് (21) എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്കെതിരെ ഭാരത നിയമ സംഹിതയിലെ 118ാം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ്…

    Read More »
  • മൂന്നു ദിവസത്തെ സത്ക്കാരം ഫലിച്ചു; മുത്തപ്പന്‍ വയറൊഴിഞ്ഞു, തൊണ്ടിമുതല്‍ പുറത്ത്, മോഷ്ടാവ് അകത്ത്

    പാലക്കാട്: ഒടുവില്‍, ആ തൊണ്ടിമുതല്‍ കിട്ടി. കള്ളന്‍ വയറൊഴിഞ്ഞു. മൂന്ന് രാവും പകലും കാവലിരുന്ന പോലീസിനും വിഴുങ്ങിയ സ്വര്‍ണമാല പുറത്തെത്തിക്കാന്‍ മൂക്കുമുട്ടെ തിന്നുമടുത്ത മോഷ്ടാവിനും ആശ്വാസം. ഞായറാഴ്ച രാത്രി മേലാര്‍കോട് വേലയ്ക്കിടെ മൂന്നു വയസ്സുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയ മധുര സ്വദേശി മുത്തപ്പന്റെ (34) വയറ്റില്‍നിന്ന് ബുധനാഴ്ച വൈകീട്ടാണ് മാല പുറത്തെത്തിയത്. ജില്ലാശുപത്രിയില്‍ പോലീസ് കാവലില്‍ റിമാന്‍ഡിലായിരുന്നു ഇയാള്‍. മാല നഷ്ടപ്പെട്ട കുട്ടിയുടെ അച്ഛന്‍ ചിറ്റൂര്‍ പട്ടഞ്ചേരി വിനോദ് ആലത്തൂര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ മാല തിരിച്ചറിഞ്ഞു. പോലീസ് പ്രതിയെ തൊണ്ടിമുതലുമായി ആലത്തൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. നേരത്തേ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തിരുന്നതിനാല്‍ ആലത്തൂര്‍ സബ്ജയിലിലേക്ക് മാറ്റി. ഉത്സവത്തിനിടെ പേരക്കുട്ടിയുടെ മാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയതിന് മുത്തശ്ശിയാണ് സാക്ഷി. പോലീസ് ആശുപത്രിയിലെത്തിച്ച് എക്‌സ്റേ പരിശോധന നടത്തി മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിക്കുകയും നിശ്ചിത ഇടവേളകളില്‍ എക്‌സ്റേയെടുത്ത് മാലയുടെ സ്ഥാനമാറ്റം ഉറപ്പാക്കുകയും ചെയ്തുകൊണ്ടിരുന്നു.

    Read More »
  • സുകാന്ത് വേറെ സ്ത്രീകളെയും ചൂഷണം ചെയ്തു; പറ്റിച്ചുണ്ടാക്കിയ പണം ഉപയോഗിച്ചത് അടിച്ചുപൊളിക്കാന്‍; ഐബിക്ക് തീരാക്കളങ്കമായി എടപ്പാളുകാരന്റെ ലീലാവിലാസങ്ങള്‍; ഇന്റലിജന്‍സുകാരനെ കണ്ടെത്താന്‍ കഴിയാത വലഞ്ഞ് പോലീസും

    തിരുവനന്തപുരം: ഐ.ബി ഉദ്യോഗസ്ഥയെ ആത്മഹത്യയിലേക്കു തള്ളിവിട്ട കേസില്‍ പ്രതിയായ സഹപ്രവര്‍ത്തകന്‍ സുകാന്ത് വേറെ സ്ത്രീകളെയും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന് കണ്ടെത്തിയിട്ടും ഐബി നടപടി എടുക്കാത്തത് വിവാദത്തില്‍. സുകാന്തിന്റെ അക്കൗണ്ട് പരിശോധിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. പ്രതി സുകാന്തിന്റെ അനവധി ബന്ധങ്ങളില്‍ ഒന്നു മാത്രമായിരുന്നു ആത്മഹത്യചെയ്ത യുവതി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ പ്രതി രാജ്യം വിട്ട് പോയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സുകാന്തിന്റെ അമ്മയുടെ ബന്ധുക്കളെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. നോര്‍ത്ത് ഈസ്റ്റിലെ യുവതിയേയും തിരുവനന്തപുരത്തുകാരിയേയും ചൂഷണം ചെയ്തുവെന്നാണ് വ്യക്തമായിട്ടുള്ളത്. യുവതികളെ വലയിലാക്കി പണം തട്ടുന്നത് ഇയാളുടെ പതിവ് രീതിയാണ്. ആഡംബര ജീവിതമായിരുന്നു സുകാന്തിന്റേത്. വിവാദം കനത്തതോടെ സുകാന്ത് സുരേഷിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി ഉടന്‍ എന്ന് ഐബിയും പറയുന്നു. പ്രാഥമികമായി സുകാന്തിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യും. വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും ഐ ബി തീരുമാനമായിട്ടുണ്ട്. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വരുന്ന 15ന് വിധി പറയും. യുവ ഐബി…

    Read More »
  • മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസ പ്രചാരണം, സിറാജുദ്ദിന്‍ ഭാര്യയെയും ഇരയാക്കി; അക്യൂപഞ്ചര്‍ പഠിച്ചതിനാല്‍ വേദനയില്ലാതെ പ്രസവിക്കാമെന്ന് തെറ്റിധരിപ്പിച്ച് മൂന്ന് പ്രസവങ്ങളും വീട്ടിലാക്കി…

    മലപ്പുറം: ചട്ടിപ്പറമ്പില്‍ അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ ആകുമ്പോള്‍ തെളിയുന്നത് ഭര്‍ത്താവിന്റെ ഗൂഡാലോചന. അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അസ്മയുടെ ഭര്‍ത്താവ് സിറാജ്ജുദ്ദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിറാജ്ജുദ്ദീന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഫാത്തിക പ്രവര്‍ത്തിച്ചത്. ഇതോടെ യുവതി ചികില്‍സ കിട്ടാതെ മരിച്ചതിന് കാരണം സിറാജ്ജുദ്ദീന്റെ അനാസ്ഥയാണെന്നും വ്യക്തമാകുകയാണ്. ഭാര്യ അസ്മയെ വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് സിറാജ്ജുദ്ദിനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. അസ്മയുടെ നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവം വീട്ടിലാണ് നടന്നത്. ആശുപത്രിയില്‍ പ്രസവത്തിന് സിറാജ്ജുദ്ദീന്‍ അനുവദിക്കാത്തതിനാലാണ് വീട്ടില്‍ പ്രസവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. യുവതിയുടെ മരണം അതി ദാരുണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ…

    Read More »
  • സാമ്പത്തിക പ്രാരബ്ധവും രോഗങ്ങളും; പത്തനംതിട്ടയില്‍ വയോധിക ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

    പത്തനംതിട്ട: വയോധിക ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വല്യയന്തി പൊന്തനാലില്‍ അപ്പു (68), ഭാര്യ രാജമ്മ (60) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മകനും കുടുംബത്തിനുമൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളും മകന്റെ രോഗങ്ങളും ഇവരെ അലട്ടിയിരുന്നു. അപ്പുവിന് മാനസിക ബുദ്ധിമുട്ടുള്ളയാളായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. പത്തനംതിട്ട പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.    

    Read More »
  • കാമുകിയുടെ വീട്ടില്‍ മറ്റൊരാളുടെ ബൈക്ക്, തീയിട്ട് യുവാവ്; സംഭവം പുലര്‍ച്ചെ രണ്ടുമണിക്ക്

    എറണാകുളം: പെരുമ്പാവൂരില്‍ കാമുകിയുടെ വീട്ടിലെത്തി പോര്‍ച്ചിലിരുന്ന ബൈക്ക് കത്തിച്ച യുവാവ് പിടിയില്‍. കൊല്ലം പള്ളിമുക്ക് മല്ലതോട്ടത്തില്‍ വീട്ടില്‍ അനീഷാണ് (38) പിടിയിലായത്. ഇരിങ്ങോള്‍ കാവ് റോഡില്‍ യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ പോര്‍ച്ചിലിരുന്ന ബൈക്കിനാണ് തീയിട്ടത്. ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു. വീടിന്റെ ജനല്‍ പാളികളും ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു ആക്രമണം. എറണാകുളത്ത് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയും ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തിയിരുന്ന അനീഷും മുന്‍പ് സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രി അനീഷ് യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ മുറ്റത്ത് പരിചയമില്ലാത്ത ബൈക്ക് കാണുകയും വിളിച്ചിട്ട് വാതില്‍ തുറക്കാതിരിക്കുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നു പറയുന്നു. യുവതിയുടെ പരാതി പ്രകാരം സ്ഥലത്തെത്തിയ പെരുമ്പാവൂര്‍ പോലീസ് വീടിന്റെ പരിസരത്തു നിന്നുതന്നെ പ്രതിയെ പിടികൂടി. യുവാവ് ടാക്സിയിലാണ് വീട്ടിലെത്തിയത്. ആക്രമണം തുടങ്ങിയതോടെ ടാക്സി ഡ്രൈവര്‍ കാറുമായി സ്ഥലംവിട്ടു.

    Read More »
  • വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവം: പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

    മലപ്പുറം: ചട്ടിപ്പറമ്പിലെ വീട്ടില്‍ അഞ്ചാം പ്രസവം നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയാണ് മലപ്പുറം പൊലീസിന്റെ കസ്റ്റഡിയിലായത്. സംഭവത്തില്‍ അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് ഭാര്യ അസ്മയെ നിര്‍ബന്ധിച്ചുവെന്നാണ് സിറാജുദ്ദീനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. അസ്മയുടെ നേരത്തെയുള്ള നാലു പ്രസവത്തില്‍ രണ്ടു പ്രസവം വീട്ടിലാണ് നടന്നത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സിറാജുദ്ദീനെ സഹായിച്ചവരെ കുറിച്ചും തെളിവ് നശിപ്പിക്കലിലും അന്വേഷണം നടത്തുമെന്ന് എസ്പി നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് അസ്മ പ്രസവിച്ചത്. രാത്രി 9 മണിക്ക് മരിച്ചു. പ്രസവശേഷം രക്തസ്രാവം നിര്‍ത്താനാവാതെ പോയതാണ് മരണകാരണമായത്.  

    Read More »
  • ദുരഭിമാനക്കൊല: 3 പേർക്ക് വധശിക്ഷ, 9 പേർക്ക് ജീവപര്യന്തം

      5 പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 3 പേർക്ക് വധശിക്ഷയും 9 പേർക്ക് ജീവപര്യന്തവും വിധിച്ച് കോടതി. കർണാടകയെ പിടിച്ചുകുലുക്കിയ 2020 ജൂലൈ 11ലെ പ്രമാദമായ സിന്ദനൂർ ദുരഭിമാന കൂട്ടക്കൊലക്കേസിലാണ് ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. വ്യത്യസ്ത ജാതിയിൽപ്പെട്ട പ്രണയവിവാഹത്തെ തുടർന്ന് ഒരു കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. പെൺകുട്ടിയുടെ പിതാവ് സന്ന ഫകീരപ്പ (46), ബന്ധുക്കളായ അമ്മണ്ണ (50), സോമശേഖർ (47) എന്നിവർക്കാണ് വധശിക്ഷ. കൂടാതെ 47,000 രൂപ വീതം പിഴയും വിധിച്ചു. കുറ്റക്കാരായ മറ്റ് 9 പേർക്ക് ജീവപര്യന്തം തടവും 97,500 രൂപ വീതം പിഴയും കോടതി വിധിച്ചു. എറപ്പ (65), ഭാര്യ സുമിത്രമ്മ (55), മക്കളായ നാഗരാജ് (38), ശ്രീദേവി (36), ഹനുമേഷ് (35) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയതാണ് കേസ്. എറപ്പയുടെ മരുമകൾ രേവതിക്കും അമ്മ തായമ്മയ്ക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഭിന്ന ജാതിക്കാരനായ മൗനേഷുമായുള്ള…

    Read More »
  • കള്ളപ്പണം വെളുപ്പിക്കല്‍: ലീഗ് മുന്‍ എംഎല്‍എയും പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍

    കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം.സി. കമറുദീനും ഫാഷന്‍ ഗോള്‍ഡ് എംഡി ടി.കെ. പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍. നിയമവിരുദ്ധ പണമിടപാടിന്റെ പേരിലാണ് നടപടി. രണ്ടുദിവസം മുമ്പാണ് ഇഡി രണ്ടുപേരെയും കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെ കൂടുതല്‍ ചോദ്യംചെയ്യലിനായി ഇഡിയുടെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. മലബാര്‍ ഫാഷന്‍ ഗോള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് എം.സി. കമറുദീനും പൂക്കോയ തങ്ങള്‍ക്കുമെതിരായി 210 കേസുകളാണ് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിലവിലുള്ളത്. ഇവയിലെല്ലാം അന്വേഷണം പുരോഗമിക്കുകയാണ്. ഇതില്‍ ഭൂരിഭാഗം കേസുകളുടെയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസുകളെ പിന്തുടര്‍ന്നുകൊണ്ട് ഇഡി നടത്തിയ പരിശോധനയിലാണ് എം.സി. കമറുദീനും പൂക്കോയ തങ്ങളും കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടി ഇടപെട്ടിട്ടുണ്ട് എന്ന സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏഴാം തീയതിയായിരുന്നു അറസ്റ്റ്. ഇന്നലെ ഇരുവരെയും കോഴിക്കോട് കോടതിയില്‍ ഹാജരാക്കി. കേസില്‍ കൂടുതല്‍ ചോദ്യംചെയ്യലിനായി ഇഡി ഇവരെ രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കോടതി രണ്ടുപേരെയും ഇഡി…

    Read More »
  • 24 കാരി വീട്ടമ്മയ്ക്ക് മറ്റു രണ്ടു യുവാക്കളുമായി അടുപ്പം; അവിഹിതത്തെച്ചൊല്ലി തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ മുന്നില്‍ കാമുകന്‍ യുവതിയെ കുത്തിക്കൊന്നു

    ന്യൂഡല്‍ഹി: മനുഷ്യബന്ധങ്ങള്‍ സങ്കീര്‍ണ്ണമാണ്. എന്നാല്‍, അത് അതിസങ്കീര്‍ണതയിലേക്കാണ് നീങ്ങുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെയായി കാമുകന്റെ സഹായത്തോടെ ഭര്‍ത്താന്മാരെ കൊലപ്പെടുത്തിയ നിരവധി വാര്‍ത്തകളാണ് ഉത്തരേന്ത്യയില്‍ നിന്നും പറത്ത് വന്നത്. ‘മീററ്റ് കൊലപാതകം’ എന്ന ടാഗ് ലൈന്‍ തന്നെ ഇത്തരം കൊലപാതകങ്ങള്‍ സൃഷ്ടിച്ച് കഴിഞ്ഞിരിക്കുന്നു. എന്നാല്‍, ഹരിയാന ഗുഡ്ഗാവില്‍നിന്നു പുറത്ത് വരുന്ന വാര്‍ത്ത ഇതിനെയെല്ലാം കവച്ച് വയ്ക്കുന്നതാണ്. ഗുഡ്ഗാവിന് സമീപത്തെ ബിനോള സ്വദേശിയായ നീലം (24) കൊല്ലപ്പെട്ടത് കാമുകന്മാരില്‍ ഒരാളുടെ കുത്തേറ്റാണെന്ന് ആരോപിച്ച് ഭര്‍ത്താവ് രംഗത്ത്. പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് യുവതിയുടെ കാമുന്മാരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. നീലത്തിന് വിനോദ്, സൂധീര്‍ എന്നീ രണ്ടു പേരുമായി ബന്ധമുണ്ടായിരുന്നു. സംഭവ ദിവസം നീലത്തിന്റെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ കാണുന്നത്, സൂധീറുമായുള്ള പ്രണയത്തിന്റെ പേരില്‍ നീലവുമായി തല്ലുകൂടുന്ന വിനോദിനെയാണ്. നീലം വിനോദിനോട് വീട്ടില്‍നിന്നു പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നീലം തന്നെ ഒഴിവാക്കുകയാണെന്ന് സംശയിച്ച വിനോദ് അടുക്കളയില്‍ ഇരുന്ന കറിക്കത്തി കൊണ്ട് നീലത്തിന്റെ…

    Read More »
Back to top button
error: