Crime
-
ഇരയുടെ ആരോപണം സത്യമായാല്‍ പോലും ഇതവള്‍ ക്ഷണിച്ചുവരുത്തിയത്! ഉത്തരവാദിയും അവള്‍തന്നെ: വീണ്ടും വിവാദ വിധിയുമായി ഉത്തര്‍പ്രദേശിലെ അലഹബാദ് ഹൈക്കോടതി; ബലാത്സംഗ കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസില്‍ അതിജീവിതക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി അലഹബാദ് ഹൈക്കോടതി. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് അതിക്രമത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് വിലയിരുത്തിയ കോടതി ഉഭയസമ്മതി പ്രകാരമുള്ള ലൈഗിക ബന്ധമാണെന്ന പ്രതിയുടെ വാദം ശെരിവെച്ച് അയാള്‍ക്ക് ജാമ്യവും അനുവദിച്ചു. ഇരയുടെ ആരോപണം സത്യമാണെന്ന് അംഗീകരിച്ചാല്‍പോലും ഇത്തരമൊരു സംഭവം അവള്‍ ക്ഷണിച്ചുവരുത്തിയതാണെന്നും അതിനാല്‍ അവള്‍ തന്നെയാണ് ഉത്തരവാദിയെന്നാണ് കോടതിയുടെ അഭിപ്രായമെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിങ് പറഞ്ഞു. 2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നോയിഡയിലെ ഒരു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി അവളുടെ മൂന്ന് വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം ദല്‍ഹിയിലെ ഒരു റെസ്റ്റോറന്റില്‍ പോയി മദ്യപിച്ചു. അവിടെ വെച്ച് പ്രതി ഉള്‍പ്പെടെ ചില പുരുഷന്മാരെ അവര്‍ പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് മദ്യപിച്ചതിനെത്തുടര്‍ന്ന് യുവതിക്ക് തിരികെ യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ പ്രതി യുവതിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് നിര്‍ബന്ധിച്ചു. യാത്രയ്ക്കിടെ പ്രതി തന്നെ അനുചിതമായി സ്പര്‍ശിച്ചുവെന്നും നോയിഡയിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുപകരം ഗുഡ്ഗാവിലെ ഒരു ബന്ധുവിന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും യുവതിയുടെ…
Read More » -
മാളയിൽ 6 വയസുകാരനായ യുകെജി വിദ്യാർത്ഥിയെ കുളത്തിൽ മുക്കി കൊന്നു, കൃത്യം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചതിനു ശേഷമെന്ന് പൊലീസ്
ഹൃദയം നുറുങ്ങുന്ന ആ ക്രുരതയിൽ ഒരു നാടാകെ നടുങ്ങിപ്പോയി. തൃശൂർ മാള സ്വദേശി മഞ്ഞളി അജീഷിന്റെ മകന്‍ യുകെജി വിദ്യാർത്ഥിയായ 6 വയസുകാരൻ ഏബലിനെ അയൽവാസിയായ ജോജോ(20) കുളത്തിൽ മുക്കി കൊലപ്പെടുത്തിയത് ഇന്നലെ സന്ധ്യയ്ക്ക്. പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തപ്പോഴാണ് കുട്ടിയെ കൊന്നതെന്ന് പൊലീസ്. പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവത്രേ. ഏബലിൻ്റെ വീടിനു തൊട്ടടുത്താണ് ജോജോയുടെ താമസം. ബൈക്ക് മോഷണ കേസിൽ പ്രതിയായ ഇയാൾ ഈയടുത്താണ് ജാമ്യത്തിൽ ഇറങ്ങിയത്. വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നു എന്നുപറഞ്ഞാണ് ഏബല്‍ വീട്ടില്‍നിന്നിറങ്ങിയത്. വീടിനടുത്ത് സ്വർണ്ണപള്ള പാടശേഖരത്തിന് സമീപമുള്ള റോഡിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്ന ഏബലിനെ ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. എന്നാൽ പീഡനം ചെറുത്ത കുട്ടി നിലവിളിച്ചുകൊണ്ട് വിവരം അമ്മയെ അറിയിക്കുമെന്നു പറഞ്ഞു. കുപിതനായ ജോജോ ‘എന്നാ പോയി പറയെടാ’ എന്ന് പറഞ്ഞ്…
Read More » -
ഇന്ത്യലെത്തിച്ച ഇസ്ലാമിക തീവ്രവാദി തഹാവൂര്‍ റാണയുടെ ചിത്രം പുറത്തുവിട്ട് എന്‍ഐഎ; തൂക്കിലേറ്റണമെന്ന് മുംബൈ ഭീകരാക്രമണത്തില്‍ പരിക്കേറ്റ സുബേദാര്‍ മേജര്‍ പി.വി. മനേഷ്; റാണയെ ഇന്ത്യയില്‍ എത്തിച്ചത് 15 വര്‍ഷത്തെ അമേരിക്കന്‍ തടവിനുശേഷം
മുംബൈ: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ അറസ്റ്റില്‍. എന്‍ഐഎ ചിത്രങ്ങള്‍ പുറത്തുവിട്ടു. തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്നാണ് ഇന്ത്യയിലെത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. എന്‍ഐഎ ആസ്ഥാനത്തെത്തിച്ച് ഡി.ജി അടക്കം പന്ത്രണ്ട് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. തിഹാര്‍ ജയിലിലേക്കാണ് റാണയെ മാറ്റുക. എന്‍എസ്ജി, എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടെ സംഘമാണ് റാണയെ ഇന്ത്യയിലെത്തിച്ചതെന്ന് എന്‍ഐഎ പുറത്തുവിട്ട വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ലഷ്‌കറെ തോയ്ബ, ഹര്‍ക്കത്ത്-ഉള്‍-ജിഹാദി ഇസ്ലാമി തുടങ്ങിയ സംഘടനയുമായി ചേര്‍ന്നാണ് ഭീകരാക്രമണം നടത്തിയതെന്നും ഇരു സംഘടനകളെയും ഇന്ത്യ തീവ്രവാദി സംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചു. ഡല്‍ഹി പോലീസ് ‘സ്വാറ്റ് ‘ സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. തിഹാര്‍ ജയിലിലും എന്‍ഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പതിനഞ്ച് വര്‍ഷം തടവിലിട്ടതിന് ശേഷമാണ് റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുന്നത്. റാണയുടെ വിചാരണ ഡല്‍ഹിയിലും മുംബൈയിലുമായി നടത്തുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ബാഹ്യ ഇടപെടലോ പ്രാദേശിക സഹായമോ ലഭിച്ചോ എന്ന്…
Read More » -
മാളയില്‍ കാണാതായ ആറുവയസുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; നാടുമുഴുവന്‍ നടത്തിയ തെരച്ചിലിന് ഒടുവില്‍ കണ്ണീര്‍ വാര്‍ത്ത
തൃശൂര്‍: മാളയില്‍ കാണാതായ ആറുവയസുകാരന്‍ കുളത്തില്‍ മരിച്ചനിലയില്‍. കുഴൂര്‍ സ്വര്‍ണപ്പള്ളം മഞ്ഞളി അജീഷിന്റെ മകന്‍ ഏബല്‍ ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരനായ ജോജോയെ (20) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നു വൈകുന്നേരം മുതലാണ് ഏബലിനെ കാണാതായത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. കുട്ടി യുവാവിനൊപ്പം കളിക്കുന്നതും പിന്നീട് ഇയാള്‍ക്കു പിന്നാലെ കുട്ടി ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കുളത്തില്‍ ഉണ്ടെന്ന് ഇയാള്‍ പറയുന്നത്. ഇതനുസരിച്ച് പൊലീസ് തിരച്ചില്‍ നടത്തിയപ്പോള്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. താണിശ്ശേരി സെന്റ് സേവിയേഴ്‌സ് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് മരിച്ച ഏബല്‍. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പിടിക്കപ്പെട്ടയാളാണ് കസ്റ്റഡിയിലുള്ള യുവാവ്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Read More » -
ഹൈബ്രിഡ് കഞ്ചാവ് കടത്തുകേസ്; മൊഴികള്‍ നിര്‍ണായകം: നടന്‍മാരെ ചോദ്യം ചെയ്യാന്‍ എക്‌സൈസ്; പ്രതികള്‍ ലഹരി കടത്തിയത് കുടുംബ സമേതം; പാവത്താന്‍ ചമഞ്ഞു മുങ്ങിയ ഭര്‍ത്താവിന് രാജ്യാന്തര മയക്കുമരുന്ന് ബന്ധം
ആലപ്പുഴ: രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികള്‍ക്കു രാജ്യാന്തര സ്വര്‍ണക്കടത്തു ബന്ധവും. കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയ ചെന്നൈ എണ്ണൂര്‍ സത്യവാണി മുത്തുനഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലിയില്‍ (43) നിന്നാണു സുപ്രധാന വിവരങ്ങള്‍ എക്‌സൈസിനു ലഭിച്ചത്. അക്ബര്‍ അലിയാണു ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനെന്നാണു നിഗമനം. ഇയാളുടെ സ്ഥാപനത്തിന്റെ മറവിലാണു സ്വര്‍ണവും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും രാജ്യത്തേക്കു കടത്തിയിരുന്നത്. മൂന്നു വര്‍ഷത്തോളമായി അക്ബര്‍ അലിയും സംഘവും കഞ്ചാവും സ്വര്‍ണവും കടത്തിയിരുന്നെന്ന് എക്‌സൈസ് പറയുന്നു. പരിശോധനകള്‍ ഒഴിവാക്കാന്‍ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബമായാണ് കഞ്ചാവുമായി യാത്ര ചെയ്തിരുന്നത്. ഓമനപ്പുഴ മാരാരി ഗാര്‍ഡനില്‍ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താന (ക്രിസ്റ്റീന-43), സഹായി കെ.ഫിറോസ് (26) എന്നിവര്‍ പിടിയിലാകുമ്പോള്‍ തൊട്ടടുത്തുവരെ കാറില്‍ അക്ബറും ഉണ്ടായിരുന്നു. അന്നു കഞ്ചാവ് കടത്തില്‍ ഇയാളുടെ ബന്ധം തിരിച്ചറിയാനായില്ലെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ സൂത്രധാരനെന്നു കണ്ടെത്തി. തുടര്‍ന്നാണ് അന്വേഷണ സംഘം, ചെന്നൈ എണ്ണൂരിലെ വാടക വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.…
Read More » -
കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതില്‍ തര്‍ക്കം: മംഗളൂരുവില്‍ മലയാളി യുവാക്കളെ കൊന്ന് മൃതദേഹങ്ങള്‍ കാസര്‍കോട്ട് കുഴിച്ചിട്ടു; പ്രതികള്‍ കുറ്റക്കാര്‍
മംഗളൂരു: രണ്ട് മലയാളി യുവാക്കളെ മംഗളൂരുവിലെ വാടകവീട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം കാസര്‍കോട് കുണ്ടംകുഴി മരുതടുക്കത്ത് കുഴിച്ചിട്ട കേസില്‍ പ്രതികളായ മൂന്നുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കോഴിക്കോട് സ്വദേശി ടി.പി. ഫാഹിം (25), തലശ്ശേരി സ്വദേശി നഫീര്‍ അഹമ്മദ് ജാന്‍ (25) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ചെര്‍ക്കളയിലെ മുഹമ്മദ് മുനവര്‍ സനാഫ്, വിദ്യാനഗറിലെ മുഹമ്മദ് ഇര്‍ഷാദ് , മുഹമ്മദ് സഫ്വാന്‍ എന്നിവരെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജി എച്ച്.എസ് മല്ലികാര്‍ജുന്‍ സ്വാമി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ 16-ന് വിധിക്കും. വിദേശത്തുനിന്ന് എത്തിച്ച കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2014 ജൂലായ് ഒന്നിന് മംഗളൂരു അത്താവറിലെ വാടകവീട്ടില്‍വെച്ചാണ് കൊലനടത്തിയത്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി കുണ്ടംകുഴി മരുതടുക്കത്തെ, പ്രതികള്‍ വിലക്ക് വാങ്ങിയ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു. മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നതും പ്രതികള്‍ പിടിയിലാവുന്നതും. ചോദ്യം…
Read More » -
കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്; പ്രതി നൗഫല്‍ കുറ്റക്കാരന്‍
പത്തനംതിട്ട: കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതി നൗഫല്‍ കുറ്റക്കാരനെന്ന് കോടതി . 2020 സെപ്തംബര്‍ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലന്‍സില്‍ പീഡിപ്പിച്ചത്. കോവിഡ് സെന്ററിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സംഭവദിവസം രാത്രി 108 ആംബുലന്‍സിന്റെ ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫല്‍ കോവിഡ് പോസിറ്റീവായ പത്തൊന്‍പതുകാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലന്‍സ് വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്. പീഡിപ്പിച്ച ശേഷം പ്രതി നൗഫല്‍ ആംബുലന്‍സ് ഓടിക്കുന്നതിനിടെ ക്ഷമാപണം നടത്തുന്നത് അതിജീവിത മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിരുന്നു.
Read More » -
യുവതിയെ ഓട്ടോറിക്ഷയിടിച്ച് വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
കണ്ണൂര്‍: റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ഓട്ടോറിക്ഷയിടിച്ച് വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. എളയാവൂര്‍ സൗത്തിലെ പി.വി. പ്രിയയെയാണ് (43) കൊല്ലാന്‍ ശ്രമിച്ചത്. ഭര്‍ത്താവ് മാവിലായി മൂന്നുപെരിയയിലെ കുന്നുമ്പ്രത്തെ വി.എന്‍. സുനില്‍കുമാറിനെ (51) ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച വൈകിട്ട് യുവതി ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. എളയാവൂര്‍ സൗത്തിലെ പഴയ കോട്ടത്തിനടുത്ത് എത്തിയപ്പോള്‍ പിറകുവശത്ത്‌നിന്ന് ഓട്ടോ ഓടിച്ചെത്തിയ സുനില്‍കുമാര്‍ പ്രിയയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡരികില്‍ തെറിച്ചുവീണ യുവതിയുടെ ദേഹത്ത് പ്രതി ഓട്ടോയില്‍ കുപ്പിയില്‍ സൂക്ഷിച്ച പെട്രോള്‍ ഒഴിച്ച് തീവെക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ഇതിനിടയില്‍ കുതറിയോടിയ യുവതി അടുത്തവീട്ടില്‍ അഭയം തേടി. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സുനില്‍കുമാര്‍ ഓട്ടോയില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. രാത്രിയോടെ ടൗണ്‍ എസ്‌ഐ: വി.വി. ദീപ്തിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടിച്ചു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
കഴുത്തില്‍ പാടുകളില്‍ സംശയം പ്രകടിപ്പിച്ച് ഡോക്ടര്‍; ചേര്‍ത്തലയില്‍ സ്ത്രീയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സ്ത്രീയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കടക്കരപ്പള്ളിയില്‍ സ്വദേശി സുമി (53) യുടെ മരണത്തിലാണ് ഭര്‍ത്താവ് ഹരിദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ എയര്‍ ഫോഴ്‌സില്‍നിന്ന് വിരമിച്ചയാളാണ്. ഹരിദാസിന്റെ രണ്ടാം ഭാര്യയാണ് സുമി. 5 വര്‍ഷമായി ഇവര്‍ ഇവിടെ താമസിച്ചുവരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സുമി മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ സുമിയുടെ കഴുത്തിലെ ചില പാടുകള്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സുമിയുടെ മരണം കൊലപാതകമാണോയെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പട്ടണക്കാട് പൊലീസ് ഹരിദാസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സുമിയുടെ സംസ്‌കാരം ഇന്നലെ വൈകിട്ട് കഴിഞ്ഞിരുന്നു.
Read More »
