
ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സ്ത്രീയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കടക്കരപ്പള്ളിയില്‍ സ്വദേശി സുമി (53) യുടെ മരണത്തിലാണ് ഭര്‍ത്താവ് ഹരിദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ എയര്‍ ഫോഴ്‌സില്‍നിന്ന് വിരമിച്ചയാളാണ്. ഹരിദാസിന്റെ രണ്ടാം ഭാര്യയാണ് സുമി. 5 വര്‍ഷമായി ഇവര്‍ ഇവിടെ താമസിച്ചുവരുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് സുമി മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ സുമിയുടെ കഴുത്തിലെ ചില പാടുകള്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സുമിയുടെ മരണം കൊലപാതകമാണോയെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പട്ടണക്കാട് പൊലീസ് ഹരിദാസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സുമിയുടെ സംസ്‌കാരം ഇന്നലെ വൈകിട്ട് കഴിഞ്ഞിരുന്നു.