Crime
-
ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം; പിടിവളളിയായി മുക്കൂത്തി; വ്യവസായിയായ ഭര്‍ത്താവ് അറസ്റ്റില്‍; സംശയം ഉയര്‍ത്തിയത് ഭാര്യ ഫോണെടുക്കാതെ ദൂരെയാത്ര പോയെന്ന മൊഴി; ശ്വാസംമുട്ടിച്ചു കൊന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അഴുക്കുചാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 47 വയസ്സുകാരിയായ സീമ സിങ്ങിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലാണ് ഭര്‍ത്താവും വ്യവസായിയുമായ അനില്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 15നാണ് സീമയുടെ മൃതദേഹം ഒരു അഴുക്കുചാലില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കല്ലും സിമന്റ് ചാക്കും ഉപയോഗിച്ചത് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. സീമ ധരിച്ചിരുന്ന മൂക്കുത്തിയാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. തെക്കന്‍ ഡല്‍ഹിയിലെ ഒരു ജ്വല്ലറിയില്‍നിന്നാണ് മൂക്കുത്തി വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഗുരുഗ്രാം സ്വദേശിയായ വസ്തു ഇടപാടുകാരന്‍ അനില്‍ കുമാറാണ് ഇതു വാങ്ങിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അനില്‍ കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അനില്‍കുമാര്‍ പറഞ്ഞത്. ഭാര്യ സീമ മൊബൈല്‍ ഫോണ്‍ എടുക്കാതെ ഒരു ദൂരയാത്രയ്ക്കു പോയിരിക്കുകയാണെന്നും അനില്‍കുമാര്‍ പൊലീസിനോട് പറഞ്ഞു. ഇതാണ് പൊലീസില്‍ സംശയം ഉണര്‍ത്തിയത്. തുടര്‍ന്ന് സീമയുടെ അമ്മയെ പൊലീസ് ബന്ധപ്പെട്ടു. മാര്‍ച്ച് 11നു ശേഷം സീമയുടെ…
Read More » -
പുലര്‍ച്ചെ രണ്ടുമണിയോടെ കാണാതായി; കണ്ണൂരില്‍ അമ്മയും രണ്ട് മക്കളും കിണറ്റില്‍ മരിച്ചനിലയില്‍
കണ്ണൂര്‍: കണ്ണൂരില്‍ അമ്മയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ നഗരത്തിനടുത്തെ അഴിക്കോട് മീന്‍ കുന്നില്‍ ആണ് സംഭവം. മീന്‍കുന്ന് മമ്പറം പീടികയ്ക്ക് സമീപം മഠത്തിന്‍ ഹൗസില്‍ ഭാമ (45) മക്കളായ ശിവനന്ദ് (15) അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വളപട്ടണം പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വളപട്ടണം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മക്കളെ കിണറ്റില്‍ എറിഞ്ഞതിനു ശേഷം അമ്മയും കിണറ്റില്‍ ചാടിയതാണെന്നാണ് സൂചന. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവരെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാവിലെ അയല്‍വാസികളാണ് കിണറ്റില്‍ മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. എഎസ്പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Read More » -
അയല്‍വാസിയുടെ കൊലപാതകം; അച്ഛനും മകനും ജീവപര്യന്തം
തൃശ്ശൂര്‍: അയല്‍വാസിയായ യുവാവിനെ കൊലചെയ്ത കേസില്‍ പ്രതികളായ അച്ഛനും മകനും ജീവപര്യന്തം തടവിനൊപ്പം മറ്റു വകുപ്പുകളിലും ശിക്ഷ. മണലൂര്‍ ഉല്ലാസ് റോഡ് തിരുത്തിയില്‍ വേലുക്കുട്ടി(67), മകന്‍ അനില്‍കുമാര്‍(41) എന്നിവര്‍ക്കാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി ടി.കെ. മിനിമോള്‍ ശിക്ഷ വിധിച്ചത്. ജീവപര്യന്തം കഠിന തടവിനു പുറമേ, രണ്ടു ലക്ഷം രൂപ വീതം ഇരുവര്‍ക്കും ശിക്ഷ വിധിച്ചു. ആക്രമണത്തിന് പ്രതികള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും മറ്റു വിവിധ വകുപ്പുകളിലായി 10 മാസം തടവും 10,000 രൂപ പിഴയും വേറെ വിധിച്ചിട്ടുണ്ട്. ജീവപര്യന്തം ഒഴികെയുള്ള ശിക്ഷ ആദ്യം അനുഭവിക്കാനും അതിനുശേഷം മാത്രം ജീവപര്യന്തം ശിക്ഷ തുടങ്ങാനും കോടതി പ്രത്യേകം നിര്‍ദേശിച്ചു. 2014 ഏപ്രില്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ റബീഷ്, ശോഭിത് എന്നിവര്‍ പ്രതികളുടെ വീടിനു മുന്നിലൂടെ നടന്നുപോകുമ്പോള്‍ പ്രതികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി അരിവാള്‍കൊണ്ട് വെട്ടിയും അടിച്ചും ചവിട്ടിയും ആക്രമിക്കുകയായിരുന്നു. ശോഭിത്തിന്റെ വീട്ടുകാരുമായുണ്ടായിരുന്ന വൈരമാണ് കാരണം. ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി…
Read More » -
കോടതി കുടഞ്ഞു; കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ചിന്റെ ആദ്യ കുറ്റപത്രം ഉടന്‍; വായ്പ അപേക്ഷകളിലെ ഒപ്പും കൈയക്ഷരവും വ്യാജമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; ജീവനക്കാര്‍ കുടുങ്ങും; നടപടി വേഗത്തിലാക്കി ഇഡിയും
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പുകേസില്‍ ക്രൈം ബ്രാഞ്ചിന്റെ ആദ്യ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിക്കും. മറ്റു കുറ്റപത്രങ്ങള്‍ മൂന്നു മാസത്തിനകം. ആകെ എട്ടു കുറ്റപത്രമാണുള്ളത്. വ്യാജ വായ്പകള്‍ നല്‍കിയെന്ന പരാതികളിലാണു കേസ്. എന്‍ഫോഴ്‌സസ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ച് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് നല്‍കിയതിന്റെ ഫലം ലഭിച്ചിട്ടുണ്ട്. ഒപ്പ്, കൈയക്ഷരം തുടങ്ങിയവ വ്യാജമാണോ എന്നറിയുന്നതിനാണു എഫ്.എസ്.എല്ലിനു കൈമാറിയത്. പരാതിയുള്ള വായ്പാ അപേക്ഷകളിലെ ഒപ്പും കൈയക്ഷരവും വ്യാജമാണെന്നാണു തെളിഞ്ഞിരിക്കുന്നത്. ഇതോടെ വ്യാജ വായ്പ നല്‍കിയ ജീവനക്കാര്‍ കുടുങ്ങും. അന്വേഷണം ഏറ്റെടുക്കുന്നതില്‍ സി.ബി.ഐയും കുറ്റപത്രം സമര്‍പ്പിക്കുന്നതു സംബന്ധിച്ചു എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ഇന്നു മറുപടി നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജീവനക്കാര്‍ കുറവാണെങ്കിലും കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്നു സി.ബി.ഐ. അറിയിക്കാനാണു സാധ്യത. ക്രൈംബ്രാഞ്ച് അന്വേഷണം വൈകുന്നതിനാല്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു ബാങ്കില്‍നിന്നു പുറത്താക്കപ്പെട്ട ജീവനക്കാരന്‍ എം.വി. സുരേഷാണു ഹൈക്കോടതിയെ സമീപിച്ചത്. തട്ടിപ്പിനു കൂട്ടുനില്‍ക്കാത്തതിനാണു തന്നെ പുറത്താക്കിയതെന്നു പരാതിയില്‍ പറയുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ…
Read More » -
മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം; വെട്ടേറ്റ പാടുകള്‍ കണ്ടെത്തി
കാസര്‍കോട്: മഞ്ചേശ്വരത്ത് ആള്‍മറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തി. മംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെരീഫിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കര്‍ണ്ണാടക, മുല്‍ക്കി, കൊളനാട് സ്വദേശിയും മംഗ്‌ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷെരീഫി (52)നെ ഇന്നലെ രാത്രിയോടെയാണ് മഞ്ചേശ്വരം അടുക്കപ്പള്ളയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, ബേഡകത്ത് യുവതിയെ കടക്കുള്ളില്‍ വച്ച് ടിന്നര്‍ ഒഴിച്ച് തീകൊളുത്തി. പലചരക്ക് കട നടത്തുന്ന രമിതയ്ക്കാണ് (27) പൊള്ളലേറ്റത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമിതയുടെ കടയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ കട നടത്തിപ്പുകാരനായ തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) ആണ് കഴിഞ്ഞ ദിവസം യുവതിയെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാമാമൃതം മദ്യപിച്ച് കടയില്‍ വന്ന പ്രശ്‌നമുണ്ടാക്കുന്നത് രമിത…
Read More » -
കോവിഡ് ബാധിച്ച ദളിത് യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തം
പത്തനംതിട്ട: കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടില്‍ നൗഫലിനാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 1,08,000 രൂപ പിഴയും അടയ്ക്കണം. നൗഫല്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ബലാത്സംഗം , തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. നാലര വര്‍ഷമായി വിചാരണത്തടവിലുള്ള ഇയാള്‍ മുന്‍പും വധശ്രമക്കേസില്‍ പ്രതിയാണ്. 2020 സെപ്റ്റംബര്‍ 5ന് അര്‍ധരാത്രിയിലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം. അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് പന്തളത്തെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെ ആറന്മുളയില്‍ വച്ചാണ് യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചത്. കോവിഡ് പോസിറ്റീവായ മറ്റൊരു സ്ത്രീയും ആംബുലന്‍സിലുണ്ടായിരുന്നു. പന്തളത്ത് പെണ്‍കുട്ടിയെ ഇറക്കിയശേഷം ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വിടാനായിരുന്നു നിര്‍ദേശം. എന്നാല്‍, നൗഫല്‍ ആദ്യം കോഴഞ്ചേരിയില്‍ സ്ത്രീയെ ഇറക്കി. തുടര്‍ന്ന് ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക്…
Read More » -
തടിയനെന്നും കറുമ്പനെന്നും പറഞ്ഞു റാഗ് ചെയ്തു; പ്ലസ്ടു വിദ്യാര്‍ഥി അമ്മയുടെ കണ്‍മുന്നില്‍ ജീവനൊടുക്കി
ചെന്നൈ: ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികള്‍ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്തതിലും മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ഥി അമ്മയുടെ കണ്‍മുന്നില്‍ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്നു ചാടി ജീവനൊടുക്കി. ചെത്‌പെട്ട് മഹര്‍ഷി വിദ്യാ മന്ദിര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി കിഷോര്‍ (17) ആണ് മരിച്ചത്. തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് 3 മാസമായി സഹപാഠികളുടെ തുടര്‍ച്ചയായ കളിയാക്കലും റാഗിങ്ങും നേരിട്ട കിഷോര്‍ വലിയ വിഷമത്തിലായിരുന്നെന്നും സഹപാഠികളുടെ പെരുമാറ്റത്തെക്കുറിച്ചു പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നും പൊലീസ് പറഞ്ഞു. ഫോണ്‍ ചെയ്യാനെന്ന പേരില്‍ മുകളിലെത്തിയ വിദ്യാര്‍ഥി മാതാവു നോക്കി നില്‍ക്കെ താഴേക്കു ചാടുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ സംരക്ഷണ കമ്മിഷനും അന്വേഷണം ആരംഭിച്ചു.
Read More » -
ഏറ്റുമാനൂരില്‍ കാമുകിക്കൊപ്പം ചേര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ചു, കിണറ്റില്‍ തള്ളിയിട്ടു; കലിതീരാതെ കിണറ്റിലേക്ക് ചാടിയും ഭര്‍ത്താവിന്റെ പരാക്രമം
കോട്ടയം: ഏറ്റുമാനൂരില്‍ യുവാവും പെണ്‍സുഹൃത്തും ചേര്‍ന്നു ഭാര്യയെ മര്‍ദിച്ചു കിണറ്റില്‍ തള്ളിയിട്ടതായി പരാതി. പിന്നാലെ കിണറ്റില്‍ ചാടിയ യുവാവ് കിണറ്റിനുള്ളില്‍ വച്ചു വീണ്ടും മര്‍ദിച്ചെന്നും ഭാര്യ പരാതിയില്‍ പറയുന്നു. ഏറ്റുമാനൂര്‍ പൊലീസും അഗ്നിരക്ഷാസേനയുമെത്തി ഭാര്യയെയും ഭര്‍ത്താവിനെയും കിണറ്റില്‍നിന്നു കയറ്റി. ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ വാടകയ്ക്കു താമസിക്കുന്ന 37 വയസ്സുള്ള യുവാവിനെതിരെയാണ് 35 വയസ്സുള്ള ഭാര്യ പരാതി നല്‍കിയത്. കിണറ്റില്‍ വീണ് കാലിനും കൈയ്ക്കും പരിക്കേറ്റ ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനും പരിക്കുണ്ട്. ദമ്പതികള്‍ തമ്മില്‍ വര്‍ഷങ്ങളായി വഴക്കും കുടുംബപ്രശ്നങ്ങളുമുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ മര്‍ദിക്കുന്നതായി യുവതി ഏറ്റുമാനൂര്‍ പൊലീസിലും വനിതാ സെല്ലിലും മുന്‍പേ തന്നെ പരാതി കൊടുത്തിട്ടുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെയും മക്കളെയും ഉപേക്ഷിച്ചു പോയെന്നും പിന്നീട് വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ടു തനിക്കും മക്കള്‍ക്കുമായി വാടകവീട് എടുത്തു നല്‍കിയെന്നും യുവതി പറയുന്നു. പ്രശ്നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് യുവാവ് വീണ്ടും കുടുംബത്തോടൊപ്പം താമസം തുടങ്ങിയെങ്കിലും പ്രശ്നങ്ങള്‍…
Read More » -
കഴുത്തില്‍ തുണിമുറുക്കി ഭാര്യയെ കൊലപ്പെടുത്തി; വിമുക്തഭടന്‍ അറസ്റ്റില്‍, ചുരുളഴിച്ചത് അജ്ഞാത ഫോണ്‍വിളി
ആലപ്പുഴ: കഴുത്തില്‍ തുണിമുറുക്കി സ്ത്രീയെ ശ്വാസംമുട്ടിച്ചു കൊന്നു. ഇതുമായി ബന്ധപ്പെട്ട് വിമുക്തഭടനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ചേര്‍ത്തല കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ‘ഹരിതശ്രീ’യില്‍ സുമി (58) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഹരിദാസ് പണിക്കരെ (68) ആണ് പട്ടണക്കാട് പോലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സുമി മരിച്ചത്. നടന്നതു മറച്ചുവെച്ച് മരണവിവരം ഹരിദാസാണ് എല്ലാവരെയും അറിയിച്ചത്. അയല്‍വാസികള്‍ വീട്ടിലെത്തുമ്പോള്‍ സുമി മൂക്കില്‍നിന്നു രക്തംവാര്‍ന്നു സെറ്റിയില്‍ കിടക്കുകയായിരുന്നു. ആശുപത്രിയിലേക്കു മാറ്റാന്‍ പറഞ്ഞെങ്കിലും മരിച്ചതിനാല്‍ അതുവേണ്ടെന്ന നിലപാടിലായിരുന്നു ഹരിദാസ്. ആര്‍ക്കും സംശയം തോന്നാത്ത വിധമായിരുന്നു ഇയാള്‍ ഇടപെട്ടത്. രാവിലെ മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസിനു വിവരം കിട്ടി. ഒന്‍പതു മണിയോടെ പോലീസ് വീട്ടിലെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ബലപ്രയോഗം നടന്നതായും കൊന്നതാണെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. രാത്രിയോടെ ഹരിദാസ് പണിക്കരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ തുണികൊണ്ട് കഴുത്തുമുറുക്കി കൊന്നുവെന്നാണ് ഇയാളുടെ മൊഴി. ഇരുവരുടെയും പുനര്‍വിവാഹമാണ്.…
Read More » -
പരീക്ഷയില്‍ ജയിച്ചെന്ന് കള്ളം പറഞ്ഞു; ഏക മകളെ കുത്തിക്കൊന്ന് അമ്മ, ജീവപര്യന്തം തടവും പിഴയും
ബംഗളൂരു: പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വിജയിച്ചെന്ന് കള്ളം പറഞ്ഞതിന് ഏക മകളെ കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. ബനശങ്കരി സ്വദേശി ഭീമനേനി പത്മിനി റാണി (59) യെയാണ് സിറ്റി കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29നാണ് പത്മിനി മകള്‍ സാഹിതി ശിവപ്രിയയെ കുത്തിക്കൊന്നത്. പരീക്ഷാഫലം വന്നപ്പോള്‍ ശിവപ്രിയ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത് മറച്ചുവച്ച് തനിക്കു 95% മാര്‍ക്കുണ്ടെന്ന് അമ്മയെ വിശ്വസിപ്പിച്ചു. മകളുടെ വിജയം ആഘോഷിക്കാന്‍ ബന്ധുക്കള്‍ക്കു വിരുന്ന് ഉള്‍പ്പെടെ പത്മിനി നല്‍കി. ഡിഗ്രിക്ക് വിദേശത്ത് പഠിക്കാന്‍ വേണ്ട ക്രമീകരണം ചെയ്യുന്നതിനിടെയാണ് മകള്‍ പരാജയപ്പെട്ട കാര്യം പത്മിനി അറിയുന്നത്. ഇത് സംബന്ധിച്ച് തര്‍ക്കത്തിനിടെയാണ് അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ശിവപ്രിയയെ കുത്തിയത്. മകള്‍ മരിച്ചെന്ന് ഉറപ്പായപ്പോള്‍ പത്മിനി ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും അയല്‍ക്കാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
Read More »