Crime

  • ലഹരിക്കടിപ്പെട്ട യുവാക്കള്‍ അയല്‍വാസിയുടെ വീട്ടില്‍ അക്രമംനടത്തി; പോലീസുകാരനുള്‍പ്പെടെ 2 പേര്‍ക്ക് വെട്ടേറ്റു

    കാസര്‍കോട്: കാഞ്ഞിരത്തുങ്കല്‍ കുറത്തിക്കുണ്ടില്‍ ലഹരിക്കടിമപ്പെട്ട യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ബേഡകം പോലീസ് സ്റ്റേഷന്‍ സിപിഒ സൂരജിനും കുറത്തിക്കുണ്ടിലെ സതീശനുമാണ് വെട്ടേറ്റത്. ജിഷ്ണു, വിഷ്ണു എന്നിവരാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അയല്‍വാസികളായ അധ്യാപക ദമ്പതിമാരുടെ വീട്ടില്‍ അതിക്രമിച്ചുകയറി ജിഷ്ണുവും വിഷ്ണുവും അക്രമം നടത്തുകയായിരുന്നു. ഇതിനിടെ പിടിച്ചുമാറ്റാന്‍ ചെന്ന മറ്റൊരു അയല്‍ക്കാരനായ സതീശനെയാണ് ഇവര്‍ ആദ്യം അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അതിന് ശേഷം പോലീസ് എത്തി അക്രമികളെ കീഴക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബേഡകം പോലീസ് സ്റ്റേഷന്‍ സിപിഒ സൂരജിന് വെട്ടേറ്റത്. ഗുരുതരമായ പരിക്കേറ്റ സതീശനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിനുപിന്നാലെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി നാട്ടുകാരും പോലീസും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

    Read More »
  • ജയിലിന് മുമ്പില്‍നിന്ന് വിലങ്ങൂരി രക്ഷപ്പെട്ടു; ക്ഷേത്രവളപ്പില്‍ ഒളിച്ച മോഷണക്കേസ് പ്രതി പിടിയില്‍

    തിരുവനന്തപുരം: നെയ്യാറ്റിന്‍കര സബ്ജയിലില്‍ റിമാന്‍ഡ് ചെയ്യാന്‍കൊണ്ടുപോയവരില്‍ മോഷണക്കേസിലെ പ്രതി ജയിലിന് മുന്നില്‍വെച്ച് വിലങ്ങൂരി രക്ഷപ്പെട്ടു. പോലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതിയെ മണിക്കൂറുകള്‍ക്ക് ശേഷം സമീപത്തെ ക്ഷേത്രവളപ്പില്‍നിന്ന് പിടികൂടി. വിഴിഞ്ഞം ടൗണ്‍ഷിപ്പിലെ ആളില്ലാത്ത വീട്ടില്‍നിന്ന് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ റംസാന്‍കുളം വീട്ടുവിളാകം സ്വദേശി താജുദ്ദീന്‍( 24) ആണ് ജയിലിന് മുന്നില്‍നിന്ന് ശനിയാഴ്ച രാത്രി 8.15- ഓടെ ഓടി രക്ഷപ്പെട്ടത്. താജുദ്ദീനൊപ്പം മോഷണം നടത്തിയ അനുജന്‍ നജുമുദ്ദീന്‍, സുഹൃത്ത് ഹാഷിം എന്നിവര്‍ നെയ്യാറ്റിന്‍കര ജയിലില്‍ റിമാന്‍ഡിലാണ്. കേസിലെ മൂന്നാം പ്രതിയ താജുദീനെ കഴിഞ്ഞദിവസം രാത്രിയോടെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. പോക്‌സോ കേസില്‍ പ്രതിയായ വൈശാഖിനെയും മോഷണക്കേസില്‍ പ്രതിയായ താജുദ്ദീനെയും ഒരുമിച്ചായിരുന്നു വിലങ്ങിട്ടിരുന്നത്. വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി നിഷ(24) എന്ന യുവതിയെയും ഇവര്‍ക്കൊപ്പം റിമാന്‍ഡ് ചെയ്യുന്നതിനായി എത്തിച്ചിരുന്നു. പണം തട്ടിയകേസിലെ പ്രതി നിഷയെയും താജുദ്ദീനെയും വൈശാഖിനെയും ഒരുമിച്ചാണ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ റിമാന്‍ഡ് നടപടികള്‍ക്കായി എത്തിച്ചിരുന്നത്.…

    Read More »
  • കോന്നിയില്‍ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു; മദ്യലഹരിയില്‍ തീയിട്ടതെന്ന് സംശയം

    പത്തനംതിട്ട: കോന്നിയില്‍ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. ഇളകൊള്ളൂര്‍ സ്വദേശി മനോജ് (35) ആണ് മരിച്ചത്. കോന്നി ഇളകൊള്ളൂരില്‍ ഇന്നലെ രാത്രിയോടെയാണ് ദാരുണ സംഭവം. ഇളകൊള്ളൂര്‍ ലക്ഷംവീട് കോളനിയിലെ വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകനാണ് മനോജ്. വനജയും ഭര്‍ത്താവും മകന്‍ മനോജുമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെയാണ് തീപിടിത്തമുണ്ടായത്. മദ്യലഹരിയില്‍ മനോജ് തന്നെ വീടിന് തീയിട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. മദ്യലഹരിയില്‍ മനോജ് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു. ഇന്നലെയും വീട്ടില്‍ വഴക്കുണ്ടായെന്നും പിന്നീട് തീവച്ചെന്നുമാണ് സംശയിക്കുന്നത്. വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നത്. ഫയര്‍ഫോഴ്‌സും പൊലീസുമെത്തി തീയണച്ച ശേഷമാണ് മനോജിനെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. വനജയും ഭര്‍ത്താവും തീപിടിത്തമുണ്ടായപ്പോള്‍ വീട്ടില്‍ നിന്ന് മാറിയതിനാല്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • ഷൈന്റെ മുറിയില്‍ എത്തിയ മൂന്നുപേരില്‍ യുവതിയും; രാവിലെ എത്തിയ തൃശൂര്‍ സ്വദേശിനി മടങ്ങിയത് രാത്രിയോടെ

    കൊച്ചി: ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഡാന്‍സാഫ് ടീമിനെ വെട്ടിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ ഓടിരക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനെന്ന് പൊലീസിന്റെ എഫ്.ഐ.ആര്‍. ഗുണ്ടകള്‍ ആക്രമിക്കാന്‍ വരുന്നു എന്ന് വിചാരിച്ചാണ് ഓടിയതെന്ന നടന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. സംഭവദിവസം രാവിലെ ഒരു ഓട്ടോറിക്ഷയിലാണ് നടന്‍ ഹോട്ടലിലെത്തിയത്. ഇതിന് പിന്നാലെ തൃശൂര്‍ സ്വദേശിനിയായ ഒരു യുവതിയും മുറിയിലെത്തി. രാത്രി ഏഴുമണി വരെ യുവതി ഹോട്ടല്‍ മുറിയിലുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിന് ശേഷം രണ്ടുപേര്‍ കൂടി മുറിയില്‍ വന്നുപോയതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഷൈന്‍ താമസിച്ചിരുന്ന മുറിയില്‍ പൊലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ മലപ്പുറം സ്വദേശി അഹമ്മദ് ഷാ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളെയാണ് കേസില്‍ രണ്ടാംപ്രതിയാക്കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഷൈന്‍ ടോം ചാക്കോ തമിഴ്‌നാട്ടിലേക്കാണ് കടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസ് നോട്ടീസ് ലഭിച്ചതിന് പിന്നാലെ ശനിയാഴ്ച രാവിലെ നടന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. നാലുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ഷൈനിനെ പൊലീസ് അറസ്റ്റ് ചെയ്തത്.…

    Read More »
  • വളര്‍ത്തുനായ വീട്ടുവളപ്പില്‍ കയറിയതില്‍ തര്‍ക്കം, യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

    തൃശൂര്‍: കോടശ്ശേരിയില്‍ അയല്‍വാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയാണ് സംഭവം. കൊല്ലപ്പെട്ട ഷിജുവിന്റെ വീട്ടിലെ വളര്‍ത്തു നായ അന്തോണിയുടെ വീട്ടുവളപ്പില്‍ കയറിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.  

    Read More »
  • വീട്ടില്‍വന്ന് മദ്യപിക്കുന്നത് വിലക്കി; വയോധികനെ മര്‍ദ്ദിച്ച മകന്റെ സുഹൃത്ത് അറസ്റ്റില്‍

    പത്തനംതിട്ട: വീട്ടില്‍ വന്ന് മകനുമൊത്ത് മദ്യപിക്കുന്നത് വിലക്കിയതിന് വയോധികനെ മര്‍ദ്ദിച്ച് അവശനാക്കിയ പ്രതിയെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു. അതിരുങ്കല്‍ അഞ്ചുമുക്ക് സനീഷ് ഭവനം മച്ചാന്‍ എന്ന് വിളിക്കുന്ന സനീഷ്(39) ആണ് പിടിയിലായത്. എലിയാംമൂല തണ്ണീര്‍ പന്തലില്‍ വീട്ടില്‍ ശശി(60) ക്കാണ് ഇയാളുടെ മര്‍ദ്ദനമേറ്റത്. 18 ന് വൈകിട്ടായിരുന്നു സംഭവം. ശശിയുടെ മകനും പ്രതിയും സുഹൃത്തുക്കളാണ്. നേരത്തെയും ഈ വീട്ടിലെത്തി ഇയാള്‍ മകനുമൊത്ത് മദ്യപിച്ചിരുന്നു. അപ്പോഴൊക്കെയും ശശി വിലക്കാറുമുണ്ട്. കഴിഞ്ഞദിവസവും എത്തിയ പ്രതി മകന്റെ ഓട്ടോയില്‍ കയറിയിരിക്കുന്നതും തുടര്‍ന്ന് മദ്യപിക്കുന്നതും കണ്ടപ്പോള്‍ ഇറക്കിവിട്ടു. ഇതിന്റെ വിരോധത്താല്‍ വീണ്ടുമെത്തി ശശിയെ അസഭ്യം വിളിച്ചുകൊണ്ട് നെഞ്ചില്‍ തള്ളി താഴെയിട്ടു. തുടര്‍ന്ന് തടിക്കഷണം കൊണ്ട് തലയ്ക്കും മുഖത്തും മറ്റും മര്‍ദ്ദിക്കുകയായിരുന്നു. ഇടത് പുരികത്തിന് താഴെയായി മുഖത്തും ചെവിക്കു പിന്നില്‍ തലയിലും മുറിവുകള്‍ ഉണ്ടായി. പുറം ഭാഗത്തും ഇടതു തോളിലും മുറിവ് സംഭവിച്ചു. അടികൊണ്ടു സമീപത്തെ തോട്ടില്‍ വീണപ്പോള്‍ വലത് കാലിലും മുറിവുണ്ടായി. സംഭവം കണ്ടു വന്ന…

    Read More »
  • 916 മുക്കുപണ്ടം! പണയംവെച്ച് പണം തട്ടാന്‍ ശ്രമിച്ച ജൂവലറി ഉടമ അടക്കം മൂന്നുപേര്‍ പിടിയില്‍

    കാസര്‍കോട്: കരിന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ നീലേശ്വരത്തെ ജൂവലറി ഉടമ ഉള്‍പ്പെടെ മൂന്നുപേര്‍ റിമാന്‍ഡില്‍. നീലേശ്വരം ദേവനന്ദ ഗോള്‍ഡ് ഉടമയും അഞ്ചരക്കണ്ടി സ്വദേശിയുമായ പി.വി. ബിജു, കടയിലെ സെയില്‍സ് ഗേള്‍ വി. രമ്യ, ഇരിട്ടി പടിയൂര്‍ സ്വദേശിയും ചെറുവത്തൂര്‍ പുതിയ കണ്ടത്ത് താമസക്കാരനുമായ ടി. ഷിജിത്ത് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. വ്യാഴാഴ്ചയാണ് പ്രതികള്‍ 916 മുദ്ര പതിപ്പിച്ച 26.400 ഗ്രാം ആഭരണം പണയപ്പെടുത്തുന്നതിനായി കരിന്തളം സഹകരണ ബാങ്കില്‍ എത്തിയത്. ജീവനക്കാര്‍ക്ക് സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. തുടര്‍ന്ന് ബാങ്ക് സെക്രട്ടറി വി. മധുസൂദനന്‍ പോലീസില്‍ പരാതി നല്‍കി. രമ്യ, ഷിജിത്ത് എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുക്കുപണ്ടത്തിന് 916 മുദ്ര പതിപ്പിച്ച നല്‍കിയ ജൂവലറി ഉടമ ബിജുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പരിചയക്കാരായ രമ്യയും ഷിജിത്തും നീലേശ്വരത്തെ ഒരു ഫാന്‍സി കടയില്‍നിന്ന് മുക്ക് പണ്ടം വാങ്ങുകയും ഷിജിത്തിന്റെ…

    Read More »
  • പെണ്‍കുട്ടിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കാതെ ലഹരിയില്‍ ഡ്രൈവറുടെ പരാക്രമം; വീടിന്റെ പറമ്പിലേക്ക് ഓട്ടോ ഓടിച്ചുകയറ്റി

    എറണാകുളം: പെണ്‍കുട്ടിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കാതെ ഓട്ടോ ഡ്രൈവരുടെ പരാക്രമം; ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും ലഹരിയിലായ ഓട്ടോ ഡ്രൈവര്‍ വണ്ടി നിര്‍ത്തിയില്ല. യാത്രക്കാരിയായ പെണ്‍കുട്ടി പരിഭ്രാന്തയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മരട് പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച സന്ധ്യക്ക് തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്ന് പൂണിത്തുറ ഗാന്ധിസ്‌ക്വയര്‍ ഭാഗത്തേക്ക് ഡാന്‍സ് ക്ലാസിലേക്ക് പോകുവാനാണ് പെണ്‍കുട്ടി മെട്രോ ഫീഡര്‍ നടത്തുന്ന ഓട്ടോയില്‍ കയറിയത്. പെണ്‍കുട്ടി പറഞ്ഞ വഴിയിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടും ഇറക്കാതെ തൊട്ടടുത്തുള്ള വീടിന്റെ പറമ്പിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറ്റി. പരിഭ്രാന്തയായ പെണ്‍കുട്ടി ഓട്ടോയില്‍ നിന്നും ചാടിയിറങ്ങി ഓടി ക്ലാസിലെത്തി ഡാന്‍സ് മാഷിനോട് കാര്യം അവതരിപ്പിച്ചു. ബഹളം കേട്ട് ഓട്ടോ ഓടിച്ചുകേറ്റിയ സ്ഥലത്തെ വീട്ടുകാരും ഓടിയെത്തി. കാര്യം തിരക്കിയപ്പോള്‍ ഓട്ടോഡ്രൈവര്‍ വീട്ടുകാരെ അസഭ്യം വിളിച്ച് ബഹളം വയ്ക്കുവാന്‍ തുടങ്ങി. ഈസമയം ഒരു വിവാഹസത്കാരത്തില്‍ പങ്കെടുത്തു മടങ്ങിവന്ന ഗൃഹനാഥന്റെ കൂടെ ഉണ്ടായിരുന്ന ഇയാളുടെ അനിയനും ബന്ധുക്കളും ഓടിവന്ന് ഒട്ടോ തള്ളി റോഡില്‍ കൊണ്ടുവന്നതോടുകൂടി നാട്ടുകാരും അതുവഴി പോയ യാത്രക്കാരും…

    Read More »
  • ഈസ്റ്റര്‍ തലേന്നും ചോരവീണു; നായ വീട്ടില്‍ കയറിയതിന്റെ പേരില്‍ അയല്‍വാസിയെ വെട്ടിക്കൊന്നു; മദ്യലഹരിയിലെന്ന് സംശയം; ഒരാള്‍ അറസ്റ്റില്‍

    തൃശൂര്‍: അയല്‍വാസിയുടെ നായ വീട്ടില്‍ കയറിയതിനെത്തുടര്‍ന്നുണ്ടായ അടിപിടിയിലും തമ്മില്‍തല്ലിലും ഒരാള്‍ക്കു ദാരുണാന്ത്യം. തൃശൂര്‍ കോടശേരിയിലാണ് അയല്‍വാസിയെ വെട്ടിക്കൊന്നത്. കോടശ്ശേരി സ്വദേശി ഷിജുവാണ് കൊല്ലപ്പെട്ടത്. 42 വയസായിരുന്നു. ഷിജുവിനെ വെട്ടിയ അയല്‍വാസി അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കൊല്ലപ്പെട്ട ഷിജുവിന്റെ നായ അന്തോണിയുടെ വീട്ടിലേക്ക് കയറിയതാണ് തര്‍ക്കത്തിന് കാരണം. മദ്യലഹരിയിലാണ് കൊലപാതകമെന്നാണു സംശയം.  

    Read More »
  • വികൃതി സഹിക്കാനായില്ല; അമ്മ കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചെന്ന് പരാതി

    തിരുവനന്തപുരം: കിളിമാനൂരില്‍ കുട്ടികളെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. ഒന്നാംക്ലാസ്, യുകെജി വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. കുട്ടികളുടെ വികൃതി സഹിക്കാനാകാതെ ചെയ്തതാണെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. കുട്ടികള്‍ക്ക് പരുക്കേറ്റ ചിത്രമെടുത്ത് അച്ഛന്‍ സ്‌കൂളിലെ ക്ലാസ് ടീച്ചര്‍ക്ക് അയയ്ക്കുകയായിരുന്നു. ടീച്ചറാണ് പൊലീസിനെ അറിയിച്ചത്. കുട്ടികള്‍ കിളിമാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അമ്മയെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച അമ്മയെ പിന്നീട് പൊലീസ് നിരീക്ഷണത്തില്‍ തിരിച്ചയച്ചിരുന്നു.

    Read More »
Back to top button
error: