Crime

  • ‘സൂത്രവാക്യ’ത്തില്‍ ഷൈന്‍ നല്ല പിള്ള ആയിരുന്നുവെന്ന സംവിധായകന്റേയും നിര്‍മ്മാതാവിന്റേയും പ്രതികരണം വെറും ‘സൂത്രം’! വിന്‍സി പറഞ്ഞത് ശരിവച്ച് നടി അപര്‍ണ്ണാ ജോണ്‍സും; താനും കൂടെ ഇരിക്കുമ്പോഴാണ് മേശപ്പുറത്തേക്ക് ‘വെള്ളപൊടി’ തുപ്പിയത്; വാ തുറന്നാനല്‍ അശ്‌ളീലമേ പറയൂ, പരസ്പരം ബന്ധമില്ലാത്ത രീതിയില്‍ സംസാരവും പെരുമാറ്റവും

    കൊച്ചി: സൂത്രവാക്യം സെറ്റില്‍ ഷൈന്‍ ടോം ചാക്കോ നല്ലപിള്ളയായിരുന്നുവെന്ന അണിയറ പ്രവര്‍ത്തകരുടെ വാദം പച്ചക്കള്ളം. അവിടെ പലതും നടന്നു. എല്ലാം എല്ലാവര്‍ക്കും അറിയുകയും ചെയ്യാമായിരുന്നു. ഷൈന്‍ ടോം ചാക്കോക്കെതിരെ വിന്‍സി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപര്‍ണ്ണ ജോണ്‍സ് രംഗത്ത് വരികയാണ്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു. ലൈംഗിക ചുവയോടെയുള്ള തീര്‍ത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും ഷൂട്ടിങ്ങിനിടയില്‍ ഇത് വലിയ ബുദ്ധിമുട്ടായെന്നും അപര്‍ണ പ്രതികരിച്ചു. സംഭവത്തില്‍ ഷൂട്ടിനിടയില്‍ തന്നെ ഐസി അംഗത്തോട് പരാതി പറഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് മാത്രമല്ല മറ്റൊരു നടിക്കും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന വിന്‍സി വെളിപ്പെടുത്തിയിരുന്നു. ഇഥാണ് അപര്‍ണ്ണയുടെ തുറന്നു പറച്ചിലൂടെ ശരിയാണെന്ന് തെളിയുന്നത്. ഇതോടെ സൂത്രവാക്യത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവും തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്നും വ്യക്തമായി. വിന്‍സിയുടെ പരാതിയില്‍ നടനെ രക്ഷിക്കാനുള്ള സൂത്രവാക്യമായിരുന്നു അത്. തന്റെ പരാതിയില്‍ ഇന്റേണല്‍ കംപ്ലയ്ന്റ്സ് കമ്മിറ്റി ഉടനെ പരിഹാരമുണ്ടാക്കിയെന്നും ഓസ്‌ട്രേലിയയില്‍ കഴിയുന്ന…

    Read More »
  • നീറിക്കത്തുന്ന ജാതിവെറി; തമിഴ്‌നാട്ടില്‍ ദലിത് വിഭാഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചു; മറ്റൊരു ക്ഷേത്രം നിര്‍മിച്ചു പ്രാര്‍ഥിച്ചോളൂ എന്നു മേല്‍ജാതിക്കാര്‍; ദലിതര്‍ കയറിയ ക്ഷേത്രം അടച്ചുപൂട്ടണമെന്നും ആവശ്യം!

    ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രത്തില്‍ ദലിത് വിഭാഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് മേല്‍ജാതിക്കാര്‍. നാമക്കല്‍ ജില്ലയിലെ വീസനം ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ മഹാമാരിയമ്മന്‍ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിനിടെ ചൊവ്വാഴ്ചയാണ് സംഭവം. തമിഴ്‌നാട് ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡിന് (എച്ച്ആര്‍ ആന്‍ഡ് സിഇ) കീഴിലുള്ളതാണ് ക്ഷേത്രം. തിങ്കളാഴ്ച തുടങ്ങിയ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനും ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനും അനുവദിക്കണമെന്ന് ക്ഷേത്ര ഭരണസമിതിയോട് ദലിത് വിഭാഗക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന്, ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തിയ ദലിതരെ മേല്‍ജാതിക്കാര്‍ തടയുകയും പ്രവേശനം നിഷേധിക്കുകയുമായിരുന്നു. ഇവിടെ വരുന്നതിന് പകരം ദലിതര്‍ മറ്റൊരു ക്ഷേത്രം നിര്‍മിക്കട്ടെയെന്നാണ് മേല്‍ജാതിക്കാരുടെ വാദം. തര്‍ക്കം രൂക്ഷമായതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. അക്രമം ഒഴിവാക്കാന്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കുകയും ദലിതരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ നിരവധി മേല്‍ജാതി സ്ത്രീകള്‍ ക്ഷേത്രത്തിന് ചുറ്റും തടിച്ചുകൂടി പ്രതിഷേധിക്കാന്‍ തുടങ്ങി. ക്ഷേത്രം അടച്ചുപൂട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പൊലീസിനോട് പരിസരം വിട്ടുപോകാനും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം ക്ഷേത്രം പൊതുവായതാണെന്നും സര്‍ക്കാര്‍ നടത്തുന്ന എച്ച്ആര്‍…

    Read More »
  • ഭീകരാക്രമണം: പാകിസ്താനെതിരേ കടുത്ത നടപടിക്ക് ഇന്ത്യ; നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കും; പോരാട്ടത്തിന് തയാറായിരിക്കാന്‍ സേനകള്‍ക്കു നിര്‍ദേശം; അന്തിമ തീരുമാനം ഉടന്‍

    ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നുള്ള സൂചന. ഇസ്ലാമാബാദിലെ ഹൈക്കമ്മിഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും. ഒപ്പം സിന്ധു നദീജല കരാര്‍ റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഏതു നിമിഷവും പോരാട്ടത്തിനു തയാറായിരിക്കാനും കേന്ദ്രം സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണമെന്നും മുന്നറിയിപ്പുണ്ട്. കര, വ്യോമ സേന മേധാവികളുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ണായക സന്ദേശം നല്‍കിയത്. സൈനീകമായും നയതന്ത്രപരമായും എങ്ങനെ മുന്നോട്ടു പോകണമെന്നതിനെകുറിച്ചും എത്രനാള്‍ നീണ്ടുപോകും എന്നതിനെ കുറിച്ചും വ്യക്തതയില്ല. ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ നടക്കുന്ന ഉന്നതതലയോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. കടുത്ത നടപടികളിലൂടെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായി ബന്ധം പുലര്‍ത്താന്‍ താല്‍പര്യമില്ല എന്ന സന്ദേശമാണ് ഇന്ത്യ നല്‍കാന്‍ ശ്രമിക്കുന്നത്.

    Read More »
  • തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എക്‌സൈസിന്റെ നോട്ടീസ്

    ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാര്‍ക്ക് നോട്ടീസ് അയച്ച് എക്സൈസ്. ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കുമാണ് എക്സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. വാട്സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമാണ് എക്സൈസിന്റെ നീക്കം. തസ്ലീമയുടെ ഫോണില്‍ കൂടുതല്‍ ചാറ്റുകള്‍ കണ്ടെത്തിയത് ശ്രീനാഥ് ഭാസിമായിട്ടുള്ളതാണ്. ഷൈന്‍ ടോം ചാക്കോയെയും മറ്റ് നടന്‍മാരെയും അറിയാമെന്ന് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ എക്സൈസിനോട് വെളിപ്പെടുത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോയുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും തസ്ലീമ എക്സൈസിന് മൊഴി നല്‍കിയിരുന്നു. തസ്ലീമയെ അറിയാമെന്ന് ഷൈന്‍ ടോം ചാക്കോയും കൊച്ചിയില്‍ അറസ്റ്റിലായപ്പോള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മില്‍ ലഹരി ഇടപാട് നടന്നിട്ടുണ്ടോയെന്ന് എക്സൈസ് പരിശോധന നടത്തും.  

    Read More »
  • ഒക്ടോബര്‍ മുതല്‍ യുവതിയുടെ ശമ്പളം സുകാന്ത് തട്ടിയെടുത്തു, വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം; ഐബിയില്‍ നിന്നും പിരിച്ചു വിട്ടിട്ടില്ലെന്ന് അഭിഭാഷകന്‍

    കൊച്ചി: തിരുവനന്തപുരത്ത് വനിതാ ഐബി ഓഫീസര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ പങ്ക് സംബന്ധിച്ച് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മരിച്ച 24 കാരിയായ ഐബി ഉദ്യോഗസ്ഥയുടെ മുഴുവന്‍ ശമ്പളവും സുകാന്ത് തട്ടിയെടുത്തിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചു. വിവാഹ വാഗ്ദാനം നല്‍കി, 2024 ഒക്ടോബര്‍ മുതല്‍ ഇയാള്‍ ഇത്തരത്തില്‍ പണം തട്ടിയെടുത്തിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. ഐബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും, ശമ്പളം ബാങ്കില്‍ ക്രെഡിറ്റ് ആയാല്‍ തൊട്ടു പിറ്റേന്ന് തന്നെ മുഴുവന്‍ പണവും സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. സുകാന്തും മരിച്ച ഐബി ഉദ്യോഗസ്ഥയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് സുകാന്തില്‍ നിന്നും യുവതി കടുത്ത സമ്മര്‍ദ്ദവും മാനസിക പീഡനവുമാണ് അനുഭവിച്ചിരുന്നതെന്ന്, ഐബി ഉദ്യോഗസ്ഥരുടെ സുഹൃത്തുക്കള്‍, റൂം മേറ്റ്സ് തുടങ്ങി 30 ഓളം സാക്ഷികളുടെ മൊഴികളില്‍ നിന്ന് വ്യക്തമായതായി പൊലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം…

    Read More »
  • തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ് പ്രതി പിടിയില്‍; ഒളിച്ചിരുന്നത് മാളയിലെ കോഴിഫാമില്‍, നിര്‍ണായകമായത് ടവര്‍ ലൊക്കേഷന്‍

    കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയില്‍. തൃശ്ശൂര്‍ മാളയില്‍നിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. ഇയാള്‍ മാളയില്‍ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴി ഫാമില്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പക്കല്‍ പത്തോളം മൊബൈല്‍ ഫോണുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ മാറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്. കൊലയ്ക്കുശേഷം വിജയകുമാറിന്റെയും ഭാര്യയുടേയും ഫോണ്‍ പ്രതി മോഷ്ടിച്ചിരുന്നു. ഇതില്‍ ഒരു ഫോണ്‍ ഓണ്‍ ആയിരുന്നു. ഇതിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി.കെ. വിജയകുമാര്‍ (64), ഭാര്യ ഡോ. മീര വിജയകുമാര്‍ (60) എന്നിവരാണ് വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. 2017 ജൂണില്‍ കോട്ടയം തെള്ളകത്ത് റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ട യുവവ്യവസായി ഗൗതം വിജയകുമാറി(28)ന്റെ…

    Read More »
  • സിബിഐ എത്തി: ഗൗതമിൻ്റെ മരണവും കൊലപാതമെന്ന് നിഗമനം, വിജയകുമാറിനെയും ഭാര്യ മീരയെയും ക്രൂരമായി കൊലപ്പെടുത്തിയത് അസം സ്വദേശി അമിത്…? ഈ മുൻജീവനക്കാരനു വേണ്ടി അന്വേഷണം

        കോട്ടയം നഗരത്തിൻ്റെ തിലകക്കുറിയായ ഇന്ദ്രപ്രസ്ഥം ഓ‍ഡിറ്റോറിയം ഉടമയും പ്രമുഖ വ്യവസായിയുമായ വിജയകുമാറിൻ്റെയും ഭാര്യ മീരയുടെയും കൊലപാതക കാരണം വ്യക്തിവൈരാഗ്യമെന്ന് സൂചന. തിരുവാതുക്കൽ എരുത്തിക്കൽ ക്ഷേത്രത്തിന് സമീപമുള്ള ഇരുനില വീട്ടിലാണ് ഇന്നലെ രാവിലെ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയെന്നു സംശയിക്കുന്ന അസം സ്വദേശി അമിതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലെ ജീവനക്കാരനായിരുന്നു അമിത്. അവിടുത്തെ ജോലിക്കൊപ്പം തിരുവാതുക്കൽ വീട്ടിലെയും ചെറിയ ജോലികൾ ചെയ്തിരുന്നു. വിജയകുമാറിന്റെ മൊബൈൽ മോഷ്ടിച്ച്, ഓൺലൈൻ ബാങ്കിങ് വഴി പണം അപഹരിച്ച സംഭവത്തിൽ 2024ൽ അമിത് പൊലീസ് പിടിയിലായിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ ജയിൽ മോചിതനായത് കുറച്ചു ദിവസം മുമ്പാണ്. തുടർന്ന് തിരുവാതുക്കൽ വീട്ടിലെത്തി വിജയകുമാറിനെയും ഭാര്യ മീരയെയും അമിത് ഭീഷണിപ്പെടുത്തി. മാത്രമല്ല ദമ്പതികൾക്കു നേരെ അയാൾ   വധഭീഷണി മുഴക്കുകയും ചെയ്തു. അയൽക്കാർ ദൃക്സാക്ഷികളാണ് ഇതിന്. കൊലപാതകത്തിനു പിന്നാലെ പ്രതി വിജയകുമാറിന്റെയും മീരയുടെയും മൊബൈൽ ഫോണുകൾ മോഷ്ടിച്ചിട്ടുണ്ട്. പക്ഷേ പണമോ…

    Read More »
  • സ്ത്രീധനം പീഡനം പേടിച്ച് കുടുംബവീട്ടില്‍ താമസമാക്കി; അവിടെയും രക്ഷയില്ല, 12 വയസുളള മകന്റെ ശരീരത്തില്‍ ഡീസല്‍ ഒഴിച്ചു; പ്രതി അറസ്റ്റില്‍

    പത്തനംതിട്ട: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടു നിരന്തരം ഭാര്യയെ പീഡിപ്പിച്ചയാള്‍ 12 വയസുള്ള മകന്റെ ദേഹത്തേക്ക് ഡീസല്‍ പോലെയുള്ള ദ്രാവകമൊഴിച്ചതിന് അറസ്റ്റില്‍. കുമ്പനാട് കിഴക്കേ വെള്ളക്കര കണ്ണാട്ട് തറയില്‍ വീട്ടില്‍ വിനോദ് (44)ആണ് അറസ്റ്റിലായത്. കൊച്ചാലുംമൂട് അഴയാനിക്കല്‍ ആര്യാ രാജനാണ് പരാതിക്കാരി. 2010 മുതല്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞു വരികയാണ്. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് പിണങ്ങി മാറി മകനെയും കൂട്ടി ഇരവിപേരൂര്‍ നെല്ലിമല അഴയനിക്കല്‍ വീട്ടില്‍ താമസിച്ചു വരവേ ഫെബ്രുവരി 17 ന് രാത്രി 9.30 ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം മകന്റെ ദേഹത്തും സിറ്റൗട്ടിലും ദ്രാവകം ഒഴിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ. സുരേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാക്കനാട് കല്ലറപ്പടിയില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. നിരന്തര പീഡനം കാരണം ഭാര്യ മകനെയും കൂട്ടി കുടുംബവീട്ടില്‍ പോയതിലുള്ള വിരോധത്താലാണ് ഇയാള്‍…

    Read More »
  • പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; മരിച്ചത് ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍

    കൊച്ചി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകര ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. എന്‍ രാമചന്ദ്രനാണ് മരിച്ചത്. 65 വയസ്സായിരുന്നു. ഇടപ്പള്ളി സ്വദേശിയായ എന്‍ നാരായണ മേനോന്റെ മകനാണ്. വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പതിനാറുപേരുടെ പട്ടികയിലാണ് മലയാളിയുടെ പേര് ഉള്ളത്. ഇന്നലെയാണ് അദ്ദേഹം കുടുംബത്തോടൊപ്പം കശ്മീരിലെത്തിയത്. വിദേശത്തുനിന്ന് മകള്‍ എത്തിയതോടെ അവധി ആഘോഷിക്കാനായി രാമചന്ദ്രന്‍, ഭാര്യ ഷീല, മകള്‍ അമ്മു, ഇവരുടെ രണ്ടുമക്കള്‍ എന്നിവര്‍ കശ്മീരിലേക്ക് പോകുകയായിരുന്നു. കുടുംബം സുരക്ഷിതരാണെന്നാണ് വിവരം. പ്രവാസിയായ രാമചന്ദ്രന്‍ രണ്ടുവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. കൊച്ചിയിലെ നാവിക സേനാ ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളും ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയാണ് വിനയ്. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. കശ്മീരിലെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരുക്കേറ്റത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ശ്രീനഗറിലെത്തിയ അമിത്…

    Read More »
  • 15 ദിവസത്തിനിടെ ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തി; മാനസാന്തമുണ്ടായെന്നു കണ്ടെത്തല്‍! പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

    ന്യൂഡല്‍ഹി: പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചും ജയില്‍വാസത്തിനിടെ പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് പ്രതി ജീവിതാവസാനം വരെ തടവുശിക്ഷ അനുഭവിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗക്കുറ്റത്തിനും കൊലപാതകത്തിനും വിധിച്ച ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും. 2008 ജൂലായിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ ലിസി, മക്കളായ അമലു (12), അമല്‍ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെ പ്രതി റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തി എന്നാണ് കേസ്. 2008 ജൂലൈ 8 മുതല്‍ 23 വരെയുളള ദിവസങ്ങളിലാണ് അഞ്ചുപേരുടെയും കൊലപാതകം പ്രതി നടത്തിയത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ സെപ്റ്റിക് ടാങ്കിലും സമീപത്തുള്ള പറമ്പിലും വീടിനുള്ളിലും ഒളിപ്പിക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും മൂന്നുഘട്ടമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകത്തിന്…

    Read More »
Back to top button
error: