Crime
-
ജയിലിലായതോടെ കാമുകി കൈയൊഴിഞ്ഞു, ജനിച്ചയുടന്‍ മരിച്ച കുഞ്ഞിനെ കാണാനാകാതിരുന്നത് പക ഇരട്ടിപ്പിച്ചു; തിരുവാതുക്കല്‍ ഇരട്ടക്കൊലയില്‍ പ്രതിയുടെ മൊഴി
കോട്ടയം: മോഷണക്കേസില്‍ ജയിലിലായതോടെ കാമുകി ഉപേക്ഷിച്ചു പോയതിന്റെ പകയാണ് തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിന് കാരണമെന്ന് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിന്റെ മൊഴി. കോടതി അമിതിനെ റിമാന്‍ഡ് ചെയ്തതോടെ, ഗര്‍ഭിണിയായിരുന്ന യുവതി പിണങ്ങി സ്വന്തം നാട്ടിലേക്ക് പോയി. അവിടെ പ്രസവം നടന്നെങ്കിലും ജനിച്ചയുടന്‍ കുഞ്ഞ് മരിച്ചു. ജയിലില്‍ കിടന്നതിനാല്‍ തനിക്കു പിറന്ന കുഞ്ഞിനെ കാണാന്‍ അമിതിന് നാട്ടിലേക്കുപോകാന്‍ സാധിച്ചില്ല. ഇതും പക വളര്‍ത്തിയെന്നാണ് മൊഴിയില്‍ വ്യക്തമാകുന്നത്. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി കെ വിജയകുമാര്‍ (65), ഭാര്യ ഡോ മീര വിജയകുമാര്‍ (62) എന്നിവരെയാണ് അമിത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതിയെ, കൊലപാതകത്തിന്റെ പിറ്റേന്ന് രാവിലെ തൃശൂര്‍ മാളയിലെ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമില്‍ നിന്നാണ് പൊലീസ് പിടികൂടുന്നത്. അന്തിയുറങ്ങാന്‍ അഭയംതേടിയാണ് പ്രതി അമിത്, സഹോദരന്‍ ?ഗുണ്ടുറാങ് ജോലി ചെയ്യുന്ന കോഴിഫാമിലെത്തുന്നത്. സഹോദരനോ, സുഹൃത്തുക്കള്‍ക്കോ കൊലപാതകം സംബന്ധിച്ച് അറിവില്ലായിരുന്നെന്ന് പൊലീസ് സൂചിപ്പിച്ചു. കോഴിഫാമിലെത്തിയ അമിത് ഒറാങ്…
Read More » -
വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ; പട്ടാപ്പകല്‍ തിരുവനന്തപുരത്തെ നടുക്കിയ അരുംകൊല
തിരുവനന്തപുരം: അമ്പലംമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കേസിലെ ഏകപ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍ ശിക്ഷിച്ചത്. ഏപ്രില്‍ പത്തിന് കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെ സംബന്ധിച്ചുള്ള ഏഴ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രതിയുടെ മാനസികനില ഉള്‍പ്പെടെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഈ റിപ്പോര്‍ട്ടുകളും പരിഗണിച്ചശേഷമാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. വിനീതയുടെ കഴുത്തില്‍ക്കിടന്ന നാലരപ്പവന്റെ മാല കവരുന്നതിനായി പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഫെബ്രുവരി ആറിന് പകല്‍ 11.50-നാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. കൊല്ലപ്പെടുന്നതിന് ഒന്‍പതു മാസം മുന്‍പാണ് വിനീത ഇവിടെ ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ്…
Read More » -
വാക്കുതര്‍ക്കത്തിനിടെ 73 കാരിയുടെ കൈയ്യും കാലും കോടാലിക്ക് അടിച്ചൊടിച്ചു; മകന്‍ അറസ്റ്റില്‍
ഇടുക്കി: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് 73-കാരിയായ അമ്മയുടെ കൈയും കാലും കോടാലികൊണ്ട് അടിച്ചൊടിച്ച മകനെ പോലിസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുന്തളംപാറ കൊല്ലപ്പള്ളിയില്‍ കമലമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് സംഭവം. അമ്മയെ ക്രൂരമായി ആക്രമിച്ച മകന്‍ പ്രസാദിനെ (44) കട്ടപ്പന പോലിസ് അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രസാദും ഭാര്യയും വര്‍ഷങ്ങളായി കമലമ്മയുമായി വഴക്കാണ്. അച്ഛന്‍ ദിവാകരനെ ഭീഷണിപ്പെടുത്തി പ്രസാദും ഭാര്യയും ചേര്‍ന്ന് വീട് എഴുതിവാങ്ങിയശേഷം ഇരുവരേയും വീട്ടില്‍നിന്ന് പുറത്താക്കിയതായി മുമ്പ് കമലമ്മ പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു. വീട്ടില്‍ നിന്നും പുറത്താക്കിയതോടെ വീടിനോടുചേര്‍ന്ന് താത്കാലികമായി മുറി പണിത് അവിടെയാണ് കമലമ്മ താമസിച്ചിരുന്നത്. പശുത്തൊഴുത്തിനോട് ചേര്‍ന്നുള്ള മറ്റൊരു ഷെഡ്ഡിലാണ് അച്ഛന്‍ ദിവാകരനും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം കമലമ്മയുടെ മുറിയിലേക്ക് എത്താനുള്ള വഴിയില്‍ മകനും മരുമകളും കോഴിക്കൂട് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. കോഴിക്കൂട് കമലമ്മ തകര്‍ത്തെന്ന് ആരോപിച്ച് രാവിലെ പ്രസാദും കമലമ്മയും തമ്മില്‍…
Read More » -
കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍; കടന്നുകളഞ്ഞ മൂന്ന് പ്രതികള്‍ക്കായി അന്വേഷണം
കൊല്ലം: കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍. കരവാളൂര്‍ വെസ്റ്റ് മേഖലാ സെക്രട്ടറി മുഹ്‌സിന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയില്‍ നിന്ന് 20.144 ഗ്രാം എംഡിഎംഎ കണ്ടെത്തി. കടന്നുകളഞ്ഞ മൂന്ന് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം റൂറല്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊട്ടാരക്കര പൊലീസും റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്. കഴിഞ്ഞ രാത്രി കൊട്ടാരക്കര ചിരട്ടക്കുളം കോക്കാട് റോഡില്‍ കാറില്‍ ഒരു സംഘം യുവാക്കളെത്തി. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ ബൈക്കില്‍ എത്തിയ മുഹ്‌സിന് എംഡിഎംഎ കൈമാറി. ഈ സമയം അവിടെ എത്തിയ പൊലീസിനെ കണ്ട് മൂന്ന് പ്രതികള്‍ കാറെടുത്ത് രക്ഷപ്പെട്ടു. ഇതിനിടെ രണ്ടു കവറുകളില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎ ഇവര്‍ റോഡിലേക്ക് എറിഞ്ഞു. ഇവരുടെ കൈയില്‍ നിന്ന് എംഡിഎംഎ വാങ്ങാന്‍ ബൈക്കില്‍ എത്തിയ മുഹ്‌സിനെ പൊലീസ് പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും 20 ഗ്രാമിലധികം എംഡി എം എ പിടിച്ചെടുത്തു. മുഹ്സിന്‍ SFI പുനലൂര്‍ ഏരിയ…
Read More » -
ഒളിവിലൊരു കല്യാണം, സാമൂഹ്യമാധ്യമങ്ങളില്‍ ഫോട്ടോ; ‘വിഷുകുമാരനെ’ ഭാര്യവീട്ടിലെ കട്ടിലിനടിയില്‍നിന്ന് പൊക്കി
കാസര്‍കോട്: ഒട്ടേറെ മദ്യ-മയക്കുമരുന്ന് കേസുകളില്‍ പ്രതിയായി മുങ്ങിനടന്ന യുവാവിനെ സമര്‍ഥമായി കുടുക്കി എക്സൈസ് അധികൃതര്‍. പൈവെളിഗെ ഗ്രാമപ്പഞ്ചായത്ത് പെര്‍മുദ കൂടാല്‍ മെര്‍ക്കളയിലെ എടക്കാന വിഷുകുമാര്‍ (34) ആണ് അറസ്റ്റിലായത്. എക്സൈസ് അധികൃതര്‍ പറയുന്നതിങ്ങനെ: 2019, 21, 23 കാലങ്ങളില്‍ നിരവധി അബ്കാരി, എന്‍ഡിപിഎസ് കേസുകളിലെ പ്രതിയാണ് യുവാവ്. ജാമ്യത്തിലിറങ്ങിയതിനുശേഷം കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ ഒളിവില്‍ക്കഴിയവെ വിവാഹിതനായ ഇയാളുടെ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കാനിടയായി. ഇത് എക്സൈസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് ക്ഷേത്രഭാരവാഹികളുമായി ബന്ധപ്പെട്ട എക്സൈസ് അധികൃതര്‍ യുവതിയുടെ മേല്‍വിലാസവും തപ്പിയെടുത്തു. തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയ എക്സൈസ് ഇയാളെ വലയിലാക്കി. എക്സൈസ് അധികൃതര്‍ ബേള ധര്‍ബത്തടുക്കയില്‍ യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പതുങ്ങിയിരുന്ന യുവാവിനെ എക്സൈസ് പൊക്കി. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ എം.അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ.പീതാംബരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ എം.എം.അഖിലേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Read More » -
നിര്‍ബന്ധിച്ച് റീല്‍സ്, ദേഹത്ത് സ്പര്‍ശിച്ചു; വ്ളോഗര്‍ മുകേഷ് നായര്‍ക്കെതിരേ പോക്സോ കേസ്
തിരുവനന്തപുരം: വ്ളോഗര്‍ മുകേഷ് എം. നായര്‍ക്കെതിരേ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചെന്നുമുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്. കോവളത്തെ റിസോര്‍ട്ടില്‍വെച്ച് നടന്ന റീല്‍സ് ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 15 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരേയാണ് അതിക്രമമുണ്ടായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തുകയാണെന്നും കേസില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. അതേസമയം, മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിന് മുകേഷിനെതിരെ മുന്‍പ് എക്‌സൈസ് കേസെടുത്തിരുന്നു. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നല്‍കിയെന്നതിനാണ് കേസ്. മൂന്നു കേസുകളാണ് മുകേഷിനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഏറെക്കാലമായി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ ചെയ്യുന്നു എന്ന പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എക്‌സൈസ് കേസെടുത്തത്. തിരുവനന്തപുരം, കൊല്ലം റെയ്ഞ്ചുകളിലാണ് കേസെടുത്തത്. ഇതിനു പിന്നാലെ കൊട്ടാരക്കരയിലും കേസ് എടുത്തിരുന്നു. കൊല്ലത്ത് ബാറിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട് ഇയാള്‍ പരസ്യത്തില്‍ അഭിനയിച്ചു…
Read More » -
ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍നിന്നു തള്ളിയിട്ട് കൊന്നു, യുവാവ് അറസ്റ്റില്‍
മുംബൈ: മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് തള്ളിയിടുക ആയിരുന്നു. മുംബൈയില്‍ നടന്ന സംഭവത്തില്‍ പ്രതി അഫ്സര്‍ ആലമിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്. ജിതേന്ദ്ര ചൗഹാന്‍ (30) ആണു കൊല്ലപ്പെട്ടത്. കെട്ടിട നിര്‍മാണ തൊഴിലാളികളാണ് ഇരുവരും. കാന്തിവ്‌ലി വെസ്റ്റില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ തൊഴിലാളികള്‍ വിശ്രമിക്കുന്ന സ്ഥലത്തായിരുന്നു ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി അഫ്സര്‍ ആലം ഫോണില്‍ ഐപിഎല്‍ മത്സരം കാണുന്നതിനിടെ ജിതേന്ദ്ര ചൗഹാന്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചിരുന്നു. ശബ്ദം താഴ്ത്താന്‍ ആവശ്യപ്പെട്ടെങ്കിലും സംസാരം തുടര്‍ന്നതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
Read More » -
വിരാജ്‌പേട്ടയില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; മരിച്ചത് കണ്ണൂര്‍ സ്വദേശി
ബംഗളൂരു: കുടക് വിരാജ്‌പേട്ടയില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി കൊയിലി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ കൊയിലി ആശുപത്രി സ്ഥാപകന്‍ ഭാസ്‌കരന്റെ മകനാണ് പ്രദീപ്. കൊയിലി ആശുപത്രിയുടെ നടത്തിപ്പ് ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ടായിരുന്നു. സംഭവത്തില്‍ വിരാജ്‌പേട്ട പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളില്‍ അപരിചിതരായ മൂന്ന് പേരെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്.
Read More » -
പട്ടാപകല്‍ കത്തിക്കാട്ടി ഭീഷണി; തൃശൂരില്‍ കടയുടമയെ മര്‍ദിച്ച പ്രതികള്‍ പിടിയില്‍
തൃശൂര്‍: അഞ്ചേരിചിറയില്‍ പട്ടാപകല്‍ കടയില്‍ കയറി കത്തി കാട്ടി കടയുടമയെ മര്‍ദിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികളെ 24 മണിക്കൂറിനകം പിടികൂടി ഒല്ലൂര്‍ പൊലീസ്. അഞ്ചേരി കോയമ്പത്തൂര്‍ക്കാരന്‍ വിജീഷ് (22), പുത്തൂര്‍ തേക്കുമ്പുറം സീക്കോ (22), മരോട്ടിച്ചാല്‍ അഴകത്ത് ജിബിന്‍ (19), വെള്ളാനിക്കര ചീരുകണ്ടത്ത് അനുഗ്രഹ് (27) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വഴ്ച രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. അഞ്ചേരിച്ചിറയിലുള്ള മീനൂട്ടീ ചിക്കന്‍ സെന്ററിലേക്ക് മാരകയുധകങ്ങള്‍ കൊണ്ട് കയറി ചെന്ന പ്രതികള്‍ കട ഉടമയായ സന്തോഷിനെ കത്തി വീശി ഭീഷണിപ്പെടുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സന്തോഷിന് പരിക്കേറ്റു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്ത ഒല്ലൂര്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ പ്രതികളില്‍ ഒരാളായ സീക്കോയെ ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിഞ്ചേരിയില്‍ നിന്നും പിടികൂടി. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ മരോട്ടിച്ചാല്‍ ഭാഗത്ത് നിന്നും മറ്റു പ്രതികളായ…
Read More » -
സ്ത്രീധനം 50 ലക്ഷവും 100 പവനും; 52-കാരിയായ ഭാര്യയെ 28-കാരന്‍ ഷോക്കടിപ്പിച്ച് കൊന്നു; പ്രതി കുറ്റക്കാരന്‍
തിരുവനന്തപുരം: ഭാര്യയുടെ സ്വത്ത് തട്ടിയെടുക്കാനായി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യുവാവ് കുറ്റക്കാരനാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി വിധിച്ചു. ശിക്ഷ ഇന്ന് വിധിക്കും. കുന്നത്തുകാല്‍ ത്രേസ്യാപുരം, പ്ലാങ്കാല പുത്തന്‍വീട്ടില്‍ ശാഖാകുമാരി(52)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ അതിയന്നൂര്‍, അരുണ്‍ നിവാസില്‍ അരുണി(32)നെയാണ് അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം. ബഷീര്‍ കുറ്റക്കാരനെന്നു കണ്ടെത്തിയത്. 2020 ഒക്ടോബര്‍ 29-ന് വിവാഹം കഴിക്കുമ്പോള്‍ ശാഖാകുമാരിക്ക് 52 വയസ്സും അരുണിന് 28 വയസ്സുമായിരുന്നു പ്രായം. അതേവര്‍ഷം ഡിസംബര്‍ 26-ന് പുലര്‍ച്ചെ 1.30-നാണ് കൊലപാതകം നടന്നത്. ഇലക്ട്രീഷ്യനാണ് പ്രതിയായ അരുണ്‍. ശാഖാകുമാരിയുമായി അടുപ്പം നടിച്ചശേഷം വീട്ടുകാരെ അറിയിക്കാതെ അവരെ വിവാഹം കഴിക്കുകയായിരുന്നു. 50 ലക്ഷം രൂപയും 100 പവന്‍ ആഭരണവും നല്‍കിയാണ് ശാഖാകുമാരിയുടെ വിവാഹം നടത്തിയത്. അരുണിന്റെ അടുത്ത സുഹൃത്തായ ഒരാള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. വിവാഹശേഷം പ്രതി ഓവന്‍ നന്നാക്കുന്നതിനിടെ ശാഖാകുമാരിയെ ഷോക്ക് ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ശാഖാകുമാരിയുടെ പണം ഉപയോഗിച്ച് പ്രതി വിലകൂടിയ വാഹനങ്ങളും സ്വന്തമാക്കിയിരുന്നു. ക്രിസ്മസ് ദിവസം വീട്ടിലെ…
Read More »