Crime

  • കല്ല്യാണ വീട്ടില്‍ മദ്യത്തെച്ചൊല്ലി തര്‍ക്കം; കത്തിക്കൊണ്ടുള്ള ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്; മുങ്ങിയ പ്രതിയെ തേടി പോലീസ്

    കോഴിക്കോട്: കല്യാണവീട്ടില്‍ മദ്യത്തെച്ചൊല്ലിയ തര്‍ക്കം രൂക്ഷമായി മാറി കത്തിയാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട്ടെ പന്നിയങ്കരയിലാണ് സംഭവം. ഇന്‍സാഫ് എന്നയാള്‍ക്കാണ് മുഖത്ത് കത്തിക്കൊണ്ട് കുത്തേറ്റത്. ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചക്കംകടവ് സ്വദേശിയായ മുബീന്‍ എന്ന യുവാവാണ് ഇന്‍സാഫിനെ കത്തിയ്ക്ക് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കല്യാണവീട്ടില്‍ മദ്യവിതരണം സംബന്ധിച്ചുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് ലഭ്യമായ വിവരങ്ങള്‍. മദ്യം ആവശ്യപ്പെട്ട ഇന്‍സാഫുമായി വാക്കേറ്റത്തിനിടെ മുബീന്‍ ബാര്‍ബര്‍ ഷോപ്പില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും മുബീന്‍ രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രതിയെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തുകയാണ്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് ഉറപ്പു നല്‍കുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.  

    Read More »
  • കാര്‍ത്തിക റീല്‍സ് താരം, സിനിമാ താരങ്ങളടക്കം ആരാധകര്‍; തട്ടിയ പണം ലഹരി ഇടപാടിന് ഉപയോഗിച്ചു? ഭര്‍ത്താവിനെയും പൊക്കും

    കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ കണ്‍സള്‍ട്ടന്‍സി കമ്പനി മേധാവി കാര്‍ത്തിക പ്രദീപ് ഇന്‍സ്റ്റഗ്രാം താരം. ഇന്‍സ്റ്റഗ്രാമില്‍ പതിമൂവായിരത്തിലേറെ ഫോളോവേഴ്സ് ഉളള താരമാണ് കാര്‍ത്തിക പ്രദീപ്. കാര്‍ത്തികയുടെ റീല്‍സിനും വീഡിയോകള്‍ക്കുമെല്ലാം സിനിമാ താരങ്ങള്‍ അടക്കമുളള ആരാധകരുണ്ട്. യുക്രൈനില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ കാര്‍ത്തിക യൂറോപ്പില്‍ ജോലിയെന്ന ഓഫര്‍ മുന്നോട്ടുവച്ച് നൂറോളം പേരില്‍ നിന്ന് വാങ്ങിയത് 3 മുതല്‍ 8 ലക്ഷം രൂപ വീതമാണ്. ഡോക്ടര്‍ എന്ന ലേബലിന്റെ മറവിലായിരുന്നു കാര്‍ത്തികയുടെ തട്ടിപ്പെന്ന് പൊലീസ് പറയുന്നു. താന്‍ യുക്രൈനില്‍ ഡോക്ടറാണെന്നാണ് കാര്‍ത്തിക അവകാശപ്പെടുന്നത്. യുകെ, ഓസ്ട്രേലിയ, ജര്‍മനി ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കാര്‍ത്തികയുടെ ഒരു ശബ്ദരേഖയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പൈസ തിരിച്ച് ചോദിച്ച് വിളിച്ച ആളോട് കാര്‍ത്തിക പറയുന്നതാണ് ശബ്ദരേഖയില്‍ ഉള്ളത്. ‘എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്’,-…

    Read More »
  • ഈരാറ്റുപേട്ടയില്‍ യുവതിയെയും മകളെയും അയല്‍വാസികള്‍ വീടുകയറി വെട്ടി; വീട്ടമ്മയുടെ മുറിഞ്ഞ ചെവി തുന്നിച്ചേര്‍ത്തു

    കോട്ടയം: മുന്‍വൈരത്തെ തുടര്‍ന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേര്‍ന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി. ഈരാറ്റുപേട്ട നടക്കല്‍ വഞ്ചാംഗല്‍ യൂസഫിന്റെ ഭാര്യ ലിമിന (43), മകള്‍ അഹ്‌സാന (13) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ലിമിനയുടെ ചെവിക്കും തലയ്ക്കും പരിക്കുണ്ട്. തടയാന്‍ ശ്രമിച്ച അഹ്‌സാനയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. വെട്ടേറ്റ് മുറിഞ്ഞ ലിമിനയുടെ ചെവി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേര്‍ത്തു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. അമ്മയും മകളുംമാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് അയല്‍വാസികളായ നിയാസ്, സെബിന്‍ എന്നിവര്‍ ചേര്‍ന്ന് വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നുവെന്നും, മുന്‍വൈരമാണ് ആക്രമണത്തിന് കാരണമെന്നും വെട്ടേറ്റവര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ! അത് എന്റെ മിടുക്ക്! യുവാക്കളില്‍നിന്ന് കോടികള്‍ തട്ടിയ കാര്‍ത്തികയുടെ ശബ്ദരേഖ പുറത്ത്

    കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി’ സിഇഒ കാര്‍ത്തിക പ്രദീപ് പിടിയിലായിരുന്നു. ഇപ്പോഴിതാ കാര്‍ത്തികയുടേതെന്ന പേരിലുള്ള ശബ്ദരേഖയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പൈസ തിരിച്ച് ചോദിച്ച് വിളിച്ച ആളോട് കാര്‍ത്തിക പറയുന്നതാണ് ശബ്ദരേഖയില്‍ ഉള്ളത്. ‘എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്’,- എന്നാണ് കാര്‍ത്തികയുടെ പുറത്തുവന്ന ശബ്ദരേഖയില്‍ ഉള്ളത്. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കാര്‍ത്തികയെ കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും ജോലി നല്‍കിയില്ലെന്നുമാണ് പരാതി. അന്വേഷണത്തിനൊടുവില്‍ കോഴിക്കോട്ട് നിന്നാണ് കാര്‍ത്തികയെ കസ്റ്റഡിയിലെടുത്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 2024 ഓഗസ്റ്റ് 26 മുതല്‍ ഡിസംബര്‍ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും…

    Read More »
  • വടകരയില്‍ അയല്‍വാസിയുടെ കുത്തേറ്റ് മൂന്നുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം, പ്രതി കസ്റ്റഡിയില്‍

    കോഴിക്കോട്: വടകര കുട്ടോത്ത് മൂന്നുപേര്‍ക്ക് അയല്‍വാസിയുടെ കുത്തേറ്റു. മലച്ചാല്‍ പറമ്പത്ത് ശശി, സഹോദരന്‍ രമേശന്‍, അയല്‍വാസി ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ അയല്‍വാസി മലച്ചാല്‍ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത്. പരിക്കേറ്റ മൂന്നുപേരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ശശിയുടെ പരിക്ക് ഗുരുതരമാണ്. പ്രതി ഷനോജിനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകുന്നേരം 7.30 ഓടെയാണ് സംഭവം. സംഭവത്തെ കുറിച്ച് വടകര പൊലീസ് അന്വേഷണം തുടങ്ങി

    Read More »
  • ഹൈബ്രിഡ് കഞ്ചാവുമായി ആഡംബര കാറില്‍ യാത്ര, വയനാട്ടില്‍ യുവതിയും യുവാവും പിടിയില്‍

    കല്‍പ്പറ്റ: ആഡംബരക്കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് കെ ഫസല്‍ (24) കണ്ണൂര്‍ തളിപ്പറമ്പ് സുഗീതത്തില്‍ കെ ഷിന്‍സിത (23) എന്നിവരെയാണ് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. മൊതക്കര ചെമ്പ്രത്താംപൊയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരെയും വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 96,290 രൂപയും കണ്ടെത്തി. വാഹനവും മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഡിക്കിയില്‍ രണ്ട് കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായി ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നല്‍കിയ മൊഴി.വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.  

    Read More »
  • തലശ്ശേരിയില്‍ ഗര്‍ഭിണിയെ കൂട്ട ബലാത്സംഗം ചെയ്തു; മലയാളിയും രണ്ടു ബിഹാറികളും അറസ്റ്റില്‍

    കണ്ണൂര്‍: തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മേലൂട്ട് റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലാണ് 32കാരി കൂട്ട ബലാത്സംഗത്തിനിരയായത്. പരാതിക്കാരി ആറാഴ്ച ഗര്‍ഭിണിയാണ്. സ്വകാര്യ ആവശ്യത്തിനായി നഗരത്തില്‍ എത്തിയതായിരുന്നു യുവതി. കസ്റ്റഡിയിലുള്ള രണ്ടുപേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. മുഴപ്പിലങ്ങാട് ശ്രീജ ഹൗസില്‍ പ്രജിത്ത് (30), ബിഹാര്‍ കതിഹാര്‍ ദുര്‍ഗാപൂര്‍ സ്വദേശി ആസിഫ് (19), ബിഹാര്‍ പ്രാണ്‍പൂര്‍ സ്വദേശി സഹബൂല്‍ (24) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ യുവതി താന്‍ നേരിടേണ്ടി വന്ന ദുരനുഭവം ഡോക്ടറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് അധികൃതരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പരാതിക്കാരി പൊലീസ് സംരക്ഷണയിലാണ്.

    Read More »
  • വിവാഹച്ചടങ്ങിന് ശേഷം ആഭരണങ്ങള്‍ അലമാരയില്‍ വച്ചു; നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയി

    കണ്ണൂര്‍: വിവാഹദിനത്തില്‍ നവവധു അണിഞ്ഞ 30 പവന്റെ ആഭരണങ്ങള്‍ ആദ്യരാത്രിയില്‍ മോഷണം പോയി. കരിവെള്ളൂര്‍ പലിയേരിയിലെ എ.കെ.അര്‍ജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആര്‍ച്ച എസ്.സുധി (27) യുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ ശേഷം ഭര്‍തൃഗൃഹത്തിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍, ഇന്നലെ രാത്രി പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ കണ്ടില്ല. ഒന്നാം തീയതി വൈകിട്ട് 6 മണിക്കും 2ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്ത് മോഷണം പോയെന്ന് കാണിച്ചാണ് യുവതി പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിത്. 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ മോഷണം പോയെന്ന പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

    Read More »
  • വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ വീണ്ടും! വീടിനു മുന്നില്‍ തെരുവുനായുടെ കടിയേറ്റു; 7 വയസ്സുകാരി ആശുപത്രിയില്‍

    തിരുവനന്തപുരം: വാക്സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് ഏഴു വയസ്സുകാരിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസം മുന്‍പ് തെരുവ്നായ കടിച്ച കൊല്ലം സ്വദേശിനിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വാക്സീന്‍ അവസാന ഡോസ് എടുക്കുന്നതിനു മുന്‍പ് പനി അനുഭവപ്പെടുകയായിരുന്നു. കൊല്ലത്തു ചികിത്സയിലായിരുന്നു കുട്ടിയെ ഇന്നലെയാണ് എസ്എടി ആശുപത്രിയില്‍ എത്തിച്ചത്. ഏപ്രില്‍ എട്ടിന് ഉച്ചയ്ക്കാണ് വീട്ടുമുറ്റത്തിനു കളിച്ചിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. താറാവിനെ ഓടിച്ചുകൊണ്ടുവന്ന നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ആന്റി റാബിസ് വാക്സിന്‍ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിയിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മൂന്നു ഡോസ് വാക്സിന്‍ എടുത്തു. നാലാം ഡോസ് എടുക്കുന്നതിനു മുന്‍പാണ് കുട്ടിക്ക് പനിയുണ്ടായത്. മേയ് 6ന് ആയിരുന്നു നാലം ഡോസ് എടുക്കേണ്ടത്. എന്നാല്‍, ഏപ്രില്‍ 28ന് കുട്ടിക്ക് പനി തുടങ്ങി ആശുപത്രിയില്‍ ചികിത്സ തേടി. ഇതേത്തുടര്‍ന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മലപ്പുറത്ത് വാക്സിന്‍ എടുത്തിട്ടും പേവിഷബാധയെ തുടര്‍ന്ന് അഞ്ചര വയസ്സുകാരി മരിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കൊല്ലത്ത് സമാനമായ…

    Read More »
  • ഭിന്നശേഷിക്കാരിയായ 16-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 47 വര്‍ഷം തടവും 25,000 രൂപ പിഴയും

    തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ 16-കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 47 കൊല്ലം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ. പ്രതി രാജീവിനെ (41) തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. 2020 സെപ്റ്റംബര്‍ 25 രാവിലെ 11.45-ഓടെയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ഈ സമയം കുട്ടിയുടെ ചേച്ചിവീട്ടില്‍ എത്തിയിരുന്നു. അനിയത്തിയെ പീഡിപ്പിക്കുന്നതുകണ്ട ചേച്ചി, പ്രതിയെ അവിടെ കിടന്ന ഒരു വടി എടുത്ത് അടിച്ചോടിച്ചു. പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ ഭയന്ന് എന്ത് ചെയ്യണമെന്നറിയാതെ ഇരു കുട്ടികളും നിലവിളിച്ചതുകേട്ട നാട്ടുകാര്‍ ഓടിയെത്തിയാണ് പോലീസില്‍ വിവരമറിയിച്ചത്. മുറിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ പ്രതി വലിച്ച് അടുക്കള ഭാ?ഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഇതിന് മുന്‍പ് രണ്ടുതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും വിവരമുണ്ട്. പ്രതി ഭീഷണിപ്പെടുത്തിയതിനാലാണ് പെണ്‍കുട്ടി സംഭവം പുറത്തുപറയാതിരുന്നത്. ഡൗണ്‍സിന്‍ഡ്രോം രോഗ…

    Read More »
Back to top button
error: