Crime
-
മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടില്‍ വന്‍കവര്‍ച്ച; മോഷണ വിവരം അറിഞ്ഞത് കുടുംബം വിദേശത്ത് നിന്നെത്തിയപ്പോള്‍
കാസര്‍കോട്: മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. 22 പവന്‍ സ്വര്‍ണവും പണവും മോഷണം പോയി. കുടുംബം വിദേശത്ത് നിന്ന് മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. അവധി ആഘോഷിക്കുന്നതിനായി കുടുംബം ഗള്‍ഫിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. വീടിന്റെ പിന്‍വാതില്‍ കുത്തി തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയതെന്നാണ് പ്രാഥമിക വിവരം. മഞ്ചേശ്വരം ബീച്ച് റോഡിലുള്ള നവീന്‍ മൊന്തേരയുടെ വീട്ടിലായിരുന്നു മോഷണം. വിവാഹച്ചടങ്ങിന് ശേഷം ആഭരണങ്ങള്‍ അലമാരയില്‍ വച്ചു; നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയി ഏപ്രില്‍ 21-നാണ് കുടുംബം വിദേശത്തേക്ക് പോയത്. ശനിയാഴ്ചയാണ് കുടുംബം മടങ്ങി എത്തിയത്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിര്‍ത്തി പ്രദേശമായതിനാല്‍ കര്‍ണാടക കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.
Read More » -
മോഷ്ടിക്കാന്‍ കയറിയപ്പോള്‍ വീട്ടുകാര്‍ ഉണര്‍ന്നു, വിലയേറിയ ഷൂവും ചെരുപ്പുമായി മുങ്ങിയ കള്ളന്‍ സിസി ടിവിയില്‍ കുടുങ്ങി
കണ്ണൂര്‍: തളിപ്പറമ്പ് പട്ടുവം മുറിയാത്തോട്ടെ വീട്ടില്‍ നിന്നും വില കൂടിയ ഷൂവും ചെരിപ്പും കവര്‍ന്ന സംഭവത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ വിലകൂടിയ ഷൂവും ചെരുപ്പും കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. മുറിയാത്തോട് കള്ള് ഷാപ്പിന് സമീപത്തെ ജിതേഷിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ ആള്‍പ്പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ലൈറ്റിട്ടതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വീട്ടിലെ വിലകൂടിയ ഷൂവും ചെരുപ്പും മോഷണം പോയതായി വ്യക്തമായത്. രണ്ട് മാസം മുമ്പും ഇതേ വീട്ടില്‍ രണ്ട് തവണ കവര്‍ച്ചാ ശ്രമം നടന്നിരുന്നു. അടുത്ത കാലത്താണ് ഇവിടെ ജിതേഷ് വീട് വെച്ചത്. അന്ന് മുതല്‍ കവര്‍ച്ചക്കാരുടെ ശല്യം തുടര്‍ച്ചയായതോടെ നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം കവര്‍ച്ചയ്ക്ക് എത്തിയ ആളുടെ ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ജിതേഷ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
Read More » -
കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍വാണിഭം, രക്ഷപ്പെട്ടോടി പോലീസ് സ്റ്റേഷനിലെത്തി 17കാരി, വേറെയും 5 പേരുണ്ടെന്ന് മൊഴി
കോഴിക്കോട്: അസം സ്വദേശിയായ പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് പെണ്‍വാണിഭകേന്ദ്രം നടത്തിപ്പ്. കോഴിക്കോട് നഗരമധ്യത്തില്‍ റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടത്തിലായിരുന്നു ഈ കേന്ദ്രം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് മൂന്നുമാസം മുന്‍പ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തില്‍ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. ഇയാള്‍ക്കായി മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേന്ദ്രത്തില്‍നിന്ന് ഒരാഴ്ചമുന്‍പാണ് അതിസാഹസികമായി പെണ്‍കുട്ടി രക്ഷപ്പെട്ടത്. തന്നെപ്പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നെന്ന് ഇവര്‍ അധികൃതരോടുപറഞ്ഞു. ഒരുദിവസം മൂന്നും നാലും പേര്‍ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളില്‍ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാള്‍ പുറത്തുപോവാറ്. ഒരാഴ്ചമുന്‍പ് മുറിതുറന്ന് ഇയാള്‍ ഫോണില്‍ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് ഇവര്‍ രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയില്‍ പോകുന്നതിനിടയില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മുറിയില്‍നിന്ന് രക്ഷപ്പെട്ട ഉടന്‍ മുന്നില്‍ക്കണ്ട ഒരു ഓട്ടോറിക്ഷയില്‍ക്കയറി മെഡിക്കല്‍ കോളേജ്…
Read More » -
ആര്‍ത്തവസമയത്ത് ഭക്ഷണമുണ്ടാക്കി, യുവതിയെ കൊന്ന് സാരിയില്‍ കെട്ടിത്തൂക്കി; ഭര്‍തൃവീട്ടുകാര്‍ ഒളിവില്‍
മുംബൈ: ആര്‍ത്തവസമയത്തു ഭക്ഷണം പാകം ചെയ്തതിന്റെ പേരില്‍ ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും ചേര്‍ന്നു യുവതിയെ കൊലപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്ര ജല്‍ഗാവിലെ കിനോഡ് സ്വദേശിയായ ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവിലാണ്. ആര്‍ത്തവസമയത്തു ഭക്ഷണം പാകം ചെയ്യാനായി അടുക്കളയില്‍ എത്തിയ യുവതിയോട് ഇരുവരും മോശമായി പെരുമാറിയെന്നും പിന്നീട് അതു തര്‍ക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സാരിത്തുമ്പില്‍ കെട്ടിത്തൂക്കിയെന്നും സ്ത്രീധനത്തിന്റെ പേരില്‍ യുവതി മുന്‍പും പീഡനം നേരിട്ടിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. അതിനിടെ, ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. അല്ലാത്തപക്ഷം മൃതദേഹം സംസ്‌കരിക്കില്ലെന്നു വ്യക്തമാക്കിയ യുവതിയുടെ കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനു മുന്‍പില്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചതോടെയാണു കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിക്ക് 7 വയസ്സുള്ള മകളും 5 വയസ്സുള്ള മകനുമുണ്ട്.
Read More » -
പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്കിടെ നടന്നത് ആൾമാറാട്ട ശ്രമം? വിദ്യാർഥിയെത്തിയത് മറ്റൊരാളുടെ ഹാൾ ടിക്കറ്റിൽ, ഹാൾ ടിക്കറ്റെടുത്തത് അക്ഷയ സെന്ററിൽ നിന്നെന്നു മൊഴി, അക്ഷയ സെന്റർ ജീവനക്കാരിയേയും ചോദ്യം ചെയ്യുന്നു
പത്തനംതിട്ട: ഞായറായ്ച നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമമെന്നു സൂചന. പത്തനംതിട്ടയിൽ നടത്തിയ നീറ്റ് പരീക്ഷയിലാണ് ആൾമാറാട്ട ശ്രമം നടന്നത്. സംഭവത്തിൽ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി എത്തിയത് മറ്റൊരാളുടെ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ്. അതേസമയം ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തപ്പോഴുണ്ടായ പ്രശ്നമാണോയെന്ന് പോലീസ് പരിശോധിക്കുന്നു. തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെൻററിൽ ആണ് വിദ്യാർഥി പരീക്ഷ എഴുതാനെത്തിയത്. അതേസമയം, ഹാൾടിക്കറ്റ് നൽകിയത് അക്ഷയ സെന്ററിൽ നിന്നാണെന്ന് വിദ്യാർഥി പോലീസിന് മൊഴി നൽകി. ഇതു പ്രകാരം നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരിയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Read More » -
അനുജനെപ്പോലെയെന്ന് മറുപടി; സഹപ്രവര്‍ത്തകയുടെ മകനായ 17-കാരനെ പീഡിപ്പിച്ച 28-കാരി അറസ്റ്റില്‍
ഹൈദരാബാദ്: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 28-കാരി അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടില്‍ ജോലിക്കാരിയായ യുവതിയാണ് ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനെ പീഡിപ്പിച്ചത്. സംഭവത്തില്‍ പോക്സോ നിയമപ്രകാരമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയും പീഡനത്തിനിരയായ 17-കാരനും കുടുംബവും ഒരേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. മാസങ്ങളായി തുടര്‍ന്നിരുന്ന ലൈംഗികചൂഷണം അടുത്തിടെയാണ് പുറത്തറിഞ്ഞത്. പ്രതിയായ 28-കാരി, 17-കാരനെ ചുംബിക്കുന്നത് കണ്ട വീട്ടിലെ മാനേജരാണ് ഇതേക്കുറിച്ച് കുട്ടിയുടെ അമ്മയെ വിവരമറിയിച്ചത്. വീട്ടുജോലിക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലായിരുന്നു സംഭവം. ഇതേക്കുറിച്ച് 17-കാരന്റെ അമ്മ ചോദിച്ചെങ്കിലും അങ്ങനെയൊന്നുമില്ലെന്നും ഒരു സഹോദരനെപ്പോലെയാണ് കുട്ടിയെ കാണുന്നതെന്നുമായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്ന് യുവതിക്ക് താക്കീതും നല്‍കി. 17-കാരനോട് അമ്മ പിന്നീട് കാര്യങ്ങള്‍ തിരക്കിയെങ്കിലും കുട്ടി ഏറെനേരം കരയുകയായിരുന്നു. പക്ഷേ, ആ ഘട്ടത്തില്‍ പീഡനവിവരം വെളിപ്പെടുത്തിയില്ല. തുടര്‍ന്ന് മെയ് ഒന്നാം തീയതി മാതാപിതാക്കള്‍ വീണ്ടും ചോദിച്ചതോടെയാണ് 17-കാരന്‍ താന്‍ നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. പ്രതിയായ 28-കാരി പലതവണ മോശമായി പെരുമാറിയിട്ടുണ്ടെന്നും രണ്ടുതവണ നിര്‍ബന്ധിച്ച്…
Read More » -
കാർത്തിക തട്ടിയെടുത്തത് കോടികൾ, പണം തിരികെ ചോദിച്ചാൽ ഭീഷണിപ്പെടുത്താൻ കൂട്ടാളികൾ കാപ്പാക്കേസ് പ്രതികളും ക്വട്ടേഷൻ സംഘങ്ങളും
കൊച്ചി: തൊഴിൽ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യപ്രതി കാർത്തിക പ്രദീപിന് ക്വട്ടേഷൻ- കാപ്പാ കേസ് പ്രതികളുമായി ബന്ധമെന്ന് പോലീസ്. കാപ്പാ കേസിലടക്കം ഉൾപ്പെട്ട പ്രതികളുമായാണ് യുവതി ബിസിനസ് വിപുലപ്പെടുത്തിയിരുന്നത്. കാപ്പാ കേസ് പ്രതികളെ ഉപയോഗിച്ചാണ് കാർത്തിക പല ഇടപാടുകാരെയും ഭീഷണിപ്പെടുത്തിയിരുന്നതെന്നും നിശബ്ദമാക്കിയിരുന്നതെന്നുംപോലീസ് പറഞ്ഞു. പണം നൽകിയിട്ടും ജോലി കിട്ടാതായതോടെ പലരും പണം തിരികെ ചോദിച്ചുതുടങ്ങിയതോടെ കാർത്തിക ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനായി ക്വട്ടേഷൻസംഘങ്ങളെയും കാപ്പാ കേസ് പ്രതികളെയും ഉപയോഗിച്ചിരുന്നതായാണ് പോലീസ് നൽകുന്ന വിവരം. അതിനാൽ, കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടേക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം തട്ടിപ്പിനിരയായി പണം നഷ്ടമായവരെ കാർത്തിക ഭീഷണിപ്പെടുത്തുന്നുവെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പുകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം പ്രതി കാർത്തിക പ്രദീപിന് ഇൻസ്റ്റഗ്രാമിൽ 13,000-ഓളം ഫോളോവേഴ്‌സുണ്ട്. മിക്കദിവസവും ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങളും ഇവർ പോസ്റ്റ് ചെയ്തിരുന്നു. നിലവിൽ കാർത്തികയുടെ എംബിബിഎസ് ബിരുദവും സംശയത്തിന്റെ നിഴലിലാണ്. യുക്രൈനിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കിയെന്നാണ് കാർത്തിക അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഇതേക്കുറിച്ച് സംശയമുണ്ട്. അതേസമയം, യുക്രൈനിൽനിന്ന് എംബിബിഎസ്…
Read More » -
44, റൂ സെന്റ് ജോര്‍ജ്: ഡല്‍ഹിയിലെ കെട്ടിടത്തിന്റെ വിലാസത്തിന് മൗറീഷ്യസ് വരെ ബന്ധം: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി കേസില്‍ ഇഡിയും സിബിഐയും കണ്ടെത്തിയത് അദാനി നെറ്റ്‌വര്‍ക്ക് എന്ന് കാരവന്‍ മാസിക
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ അഴിമതിക്കേസ് അന്വേഷിക്കുന്ന ഇഡിയും സിബിഐയും അദാനിയുമായുള്ള ബന്ധം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ‘കാരവന്‍’ മാസിക. ലോകത്തിന്റെ നികുതിസ്വര്‍ഗമെന്ന് അറിയപ്പെടുന്ന മൗറീഷ്യസുമായി ബന്ധപ്പെടുത്തുന്ന തെളിവുകളുണ്ടെന്നു കണ്ടെത്തിയെന്നാണു വെളിപ്പെടുത്തല്‍. ഏതാനും വര്‍ഷങ്ങളായി, ഇന്ത്യയില്‍ ഏറ്റവും ശ്രദ്ധയോടെ അരങ്ങേറിയെന്ന് ആരോപിക്കപ്പെടുന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് പ്രതിരോധ അഴിമതിയുടെ പിന്നാലെയാണു സിബിഐ. ഇറ്റാലിയന്‍, ഇന്ത്യന്‍ അന്വേഷകര്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെയും ഫിന്‍മെക്കാനിക്കയുടെയും യൂറോപ്യന്‍ എക്‌സിക്യൂട്ടീവുകള്‍ കരാര്‍ നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാരിലെയും പ്രതിരോധ സേനയിലെയും വമ്പന്‍മാര്‍ക്കു വന്‍തോതില്‍ കൈക്കൂലി നല്‍കിയെന്നും കണ്ടെിയിരുന്നു. ഹെലികോപ്റ്ററിന്റെ ടെക്‌നിക്കല്‍ പരിശോധനയെ മറികടന്ന് 12 ചോപ്പറുകള്‍ വാങ്ങാനുള്ള 3727 കോടിയുടെ കരാര്‍ നടപ്പാക്കുന്നതിനുവേണ്ടിയായിരുന്നു അഴിമതി. പണം വന്ന വഴികള്‍ പരിശോധിച്ചപ്പോള്‍ അതിനു മൗറീഷ്യസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍സ്‌റ്റൈല്ലാര്‍ ടെക്‌നോളജീസു’മായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. മൗറീഷ്യന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിലെത്തിയ സിബിഐ സംഘം കമ്പനിയുടെയും ഇതുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളുടെയും ഡോക്കുമെന്റുകളും ശേഖരിച്ചിരുന്നു. സുപ്രീം കോടതിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ സ്ഥലത്തുനിന്ന് പത്തു മിനുട്ട്…
Read More » -
കാർത്തിക തട്ടിപ്പ് ആരംഭിച്ചത് യുക്രെയ്‌നിൽ എംബിബിഎസ് പഠിക്കുന്ന കാലം മുതൽ, ജോലി വാഗ്ദാന തട്ടിപ്പിൽ നിന്നു ലഭിച്ച കോടികൾ ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചു, ഭർത്താവിനേയും ചോദ്യം ചെയ്യും
കൊച്ചി: ഡോക്ടർ പ്രതിയായ ജോലി വാഗ്ദാന തട്ടിപ്പ് കേസിൽ നിർണായക കണ്ടെത്തൽ. ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷണൽ കൺസൾട്ടൻസി സിഇഒ കാർത്തിക തട്ടിയെടുത്ത കോടികൾ ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചെന്നാണ് വിവരം. ഇതിൽ വ്യക്തത വരുത്താനായി കാർത്തികയുടെ ലഹരി ബന്ധത്തിൽ അന്വേഷണം നടത്താനാണ് സെൻട്രൽ പോലീസിന്റെ തീരുമാനം. ടേക്ക് ഓഫ് സ്ഥാപനത്തിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 30ലധികം പരാതികളാണ് ഇതുവരെ ലഭിച്ചത്. അതേസമയം യുക്രെയ്‌നിൽ എംബിബിഎസ് പഠിക്കുന്ന കാലം മുതൽ തന്നെ കാർത്തിക തട്ടിപ്പ് ആരംഭിച്ചെന്നാണ് കണ്ടെത്തൽ. തട്ടിപ്പിൽ ഭർത്താവിനും പങ്കുണ്ടെന്നാണ് സംശയം. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് വിദേശത്ത് ജോലി ചെയ്ത് കോടികൾ തട്ടിയ കേസിൽ കാർത്തിക പിടിയിലാകുന്നത്. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് കൊച്ചി സെൻട്രൽ പോലീസ് കോഴിക്കോട് നിന്ന് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. നൂറിലേറെ പേരാണ് കാർത്തികയുടെ തട്ടിപ്പിനിരയായത്. ജോലി അന്വേഷിച്ചെത്തിയവരിൽനിന്ന് മൂന്ന് മുതൽ എട്ട് ലക്ഷം രൂപ വരെയാണ് പ്രതി തട്ടിയെടുത്തത്. ജർമനി, യുകെ തുടങ്ങി…
Read More » -
ചിത്രയെ തിരികെ വിളിക്കാന്‍ എത്തി; ഒപ്പം വരില്ലെന്ന് പറഞ്ഞതോടെ വഴക്ക്, വക്കാണം, കൊലപാതകം; നഴ്സിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍
ചെന്നൈ: തിരുപ്പൂരില്‍ നഴ്‌സായ ചിത്രയെ ക്രൂരമായി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷ് ഖന്നയെ പൊലീസ് പിടികൂടി. മധുരൈയില്‍ ഒളിച്ചിരുന്ന പ്രതിയെ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. കുടുംബതര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ചിത്രയുടെ മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ കളക്ട്രേറ്റിനു സമീപമുള്ള തകര്‍ന്ന കെട്ടിടത്തിലാണ് കണ്ടെത്തിയത്. കല്ലുകൊണ്ട് തല തകര്‍ത്ത് കൈകളടക്കം ഗുരുതരമായി പരിക്കേല്‍പ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റകൃത്യത്തിന്റെ ക്രൂരത കണ്ട് പ്രദേശവാസികള്‍തന്നെ ഞെട്ടിയ നിലയിലായിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ പ്രതിയും വധിക്കപ്പെട്ട ചിത്രയും തമ്മില്‍ വഴിയിലൂടെ നടക്കുന്നതായും പിന്നീട് ഒരാളില്ലാതാകുന്നതായും കണ്ടെത്തിയതോടെയാണ് അന്വേഷണം നിര്‍ണായക വഴിക്ക് നീങ്ങിയത്. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ചാണ് മധുരൈയിലെ താവളത്തില്‍ രാജേഷിനെ പൊലീസ് പിടികൂടിയത്. താന്‍ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നുപോയ ഭാര്യയെ തിരികെ വിളിക്കാനാണ് തിരുപ്പൂരിലെത്തിയതെന്ന് രാജേഷ് പറഞ്ഞതായി പൊലീസ് അറിയിച്ചു. പക്ഷേ ചിത്ര സഹകരിക്കാത്തതോടെ റോഡില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ തന്നെ നിയന്ത്രണം വിട്ടെന്നും കൊലപാതകത്തിലേക്ക്…
Read More »