Crime
-
ക്രീം ബിസ്‌ക്കറ്റിനൊപ്പം MDMA, 34 കിലോ ഹൈബ്രിഡ് കഞ്ചാവ്; കരിപ്പൂരില്‍ 40 കോടിയുടെ ലഹരി പിടിച്ചു, തൃശൂര്‍ സ്വദേശിനിയടക്കം 3 സ്ത്രീകള്‍ കസ്റ്റഡിയില്‍
മലപ്പുറം: 40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ്സിന്റെ പിടിയില്‍. ചൊവ്വാഴ്ച രാത്രി 11:45 മണിക്ക് തായ്‌ലന്‍ഡില്‍ നിന്നും എയര്‍ഏഷ്യ വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങിയവരില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീന്‍ (40), കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍ (40), തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ (39) എന്നിവരെ എയര്‍ കസ്റ്റംസ്, എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. 34 കിലോ ഹൈബ്രിഡ് കഞ്ചാവും കൂടാതെ തായ്‌ലന്‍ഡ് നിര്‍മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയുമാണ് ഇവരില്‍നിന്നും പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. തുടര്‍ന്നാണ് സ്ത്രീ യാത്രക്കാരെ പിടികൂടിയത്. ഇവര്‍ തായ്‌ലന്‍ഡില്‍ നിന്നും ക്വാലലംപുര്‍ വഴി ആണ് കോഴിക്കോട് എത്തിയത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവിന് കീഴിലാണ് കോഴിക്കോട് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിക്കുന്നത്.
Read More » -
ഞായറാഴ്ചകളില്‍ ആനിയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശനം, വിവാഹകാര്യത്തില്‍ തര്‍ക്കം; പിന്നാലെ കത്തികൊണ്ട് കുത്തി
തിരുവനന്തപുരം: വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡയെ ദുബായില്‍ കൊലപ്പെടുത്തിയത് ആണ്‍ സുഹൃത്തായ അബിന്‍ ലാല്‍ മോഹന്‍ലാല്‍. കരാമയിലെ മത്സ്യമാര്‍ക്കറ്റിന് പിന്‍വശത്തുള്ള കെട്ടിടത്തിലെ ഫ്‌ലാറ്റില്‍ കൂട്ടുകാരുമായി ഷെയര്‍ ചെയ്ത് താമസിക്കുകയായിരുന്നു ആനിമോള്‍. അബുദാബിയില്‍ നിന്ന് എല്ലാ ഞായറാഴ്ചയും അബിന്‍ ലാല്‍ ആനിമോളെ കാണാന്‍ ഈ ഫ്‌ലാറ്റിലേക്ക് വരാറുണ്ടായിരുന്നു. സംഭവം ദിവസം വൈകുന്നേരം കൂട്ടുകാരുമൊത്ത് ചായ കുടിച്ച ശേഷം ഇരുവരും ബാല്‍ക്കണിയില്‍ വെച്ച് വഴക്കിട്ടു. പെട്ടെന്ന് അബിന്‍ ലാല്‍ ആനിമോളെയും കൂട്ടി മുറിയിലേക്ക് പോവുകയും വാതില്‍ അടക്കുകയും ചെയ്തു. തുടര്‍ന്ന് ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും അബിന്‍ ലാല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി. കത്തിക്കുത്തേറ്റ് ചോരവാര്‍ന്ന് പിടയുന്ന ആനിമോളെയാണ് കൂട്ടുകാര്‍ കണ്ടത്. ഉടന്‍തന്നെ അവര്‍ പൊലീസില്‍ വിവരമറിയിക്കുകയും അബിന്‍ ലാലിന്റെ ഫോട്ടോ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ദുബായിലെ സ്വകാര്യ ഫിനാന്‍ഷ്യല്‍ കമ്പനിയില്‍ ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ ജീവനക്കാരിയായിരുന്നു…
Read More » -
കളമശ്ശേരി സ്‌ഫോടനം: സാക്ഷികള്‍ക്ക് വധഭീഷണി; സന്ദേശമെത്തിയത് യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണില്‍
കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി മാര്‍ട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണ്‍ നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മലേഷ്യന്‍ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു. മെയ് 12 ന് രാത്രി പത്തുമണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പ്രതി മാര്‍ട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്നും യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വയ്ക്കുമെന്നുമായിരുന്നു ഭീഷണി. രേഖകള്‍ സഹിതം നല്‍കിയ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 2023 ഒക്ടോബര്‍ 29നാണ് സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ഥനയ്ക്കിടയില്‍ സ്‌ഫോടനമുണ്ടായത്. പെട്രോള്‍ ബോംബ് ഉയോഗിച്ച് നടത്തിയ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. 45ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കേസിലെ ഏക പ്രതിയാണ് മാര്‍ട്ടിന്‍. പോലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.
Read More » -
ബാല്‍ക്കണിയില്‍ വച്ച് വഴക്കുണ്ടായി, പിന്നാലെ ആനിമോളുടെ നിലവിളി! ഓടിക്കൂടിയവര്‍ കണ്ടത് അബിന്‍ ലാല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടുന്നത്; പ്രതിയെ കുരുക്കിയത് ദുബായ് വിമാനത്താവളത്തിലെ നിര്‍മിതബുദ്ധി ക്യാമറ
ദുബായ്: ദുബായില്‍ തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡയെ (26) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആണ്‍ സുഹൃത്ത് അബിന്‍ ലാല്‍ മോഹന്‍ലാല്‍ കുറ്റം സമ്മതിച്ചു. സംഭവശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞതും പൊലീസ് അറസ്റ്റ് ചെയ്തതും. യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അബിന്‍ ലാലിന്റെ ഫോട്ടോ സുഹൃത്തുക്കള്‍ കൈമാറുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു. ദുബായ് കരാമയില്‍ ഈ മാസം നാലിന് വൈകിട്ട് നാല് മണിക്കായിരുന്നു കൊലപാതകം നടന്നത്. കരമായ മത്സ്യമാര്‍ക്കറ്റിന് പിന്‍വശത്തെ കെട്ടിടത്തിലെ ഫ്ലാറ്റില്‍ ഷെയറിങ് മുറിയിലായിരുന്നു ആനിമോള്‍ കൂട്ടുകാരോടൊപ്പം താമസിച്ചിരുന്നത്. അബുദാബിയില്‍ നിന്ന് ആനിമോളെ കാണാന്‍ എല്ലാ ഞായറാഴ്ചയും അബിന്‍ ലാല്‍ ഇവിടെ വരാറുണ്ടായിരുന്നു. സംഭവ ദിവസം വൈകിട്ട് കൂട്ടുകാരോടൊത്ത് ചായ കുടിച്ചശേഷം ഇരുവരും ബാല്‍ക്കണിയില്‍…
Read More » -
അഞ്ച് മാസം ഗര്‍ഭിണിയായിരുന്നപ്പോഴും മര്‍ദ്ദിച്ചു! അന്ന് പരാതി നല്‍കാതിരുന്നത് സീനിയര്‍ ആയതുകൊണ്ട്; ബെയ്‌ലിന്‍ ദാസിനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി യുവ അഭിഭാഷക; കേസെടുത്തതിന് പിന്നാലെ ബെയ്ലിന്‍ ദാസ് ഒളിവില്‍
തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ യുവ അഭിഭാഷക ജെ വി ശ്യാമിലി, സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. ബെയ്‌ലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇതിന് മുമ്പും ബെയ്ലിന്റെ ഭാഗത്തു നിന്നും മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം. അഞ്ച് മാസം ഗര്‍ഭിണി ആയിരുന്ന സമയത്തും ബെയ്ലിന്‍ ദാസ് തന്നെ മര്‍ദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. സീനിയര്‍ ആയതുകൊണ്ടാണ് അന്ന് പരാതി നല്‍കാതിരുന്നതെന്നും ശ്യാമിലി പരാതിയില്‍ പറയുന്നു. ഇന്നലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ, തന്നെ നിരവധി തവണ മര്‍ദ്ദിച്ചു. മൂന്നാമത്തെ അടിക്കുശേഷം ബോധം നഷ്ടപ്പെട്ടെന്നും ശ്യാമിലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒളിവില്‍ പോയ ബെയ്‌ലിനായുളള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിരിക്കുകയാണ്. അതേസമയം, മര്‍ദ്ദനമേറ്റ ശ്യാമിലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കൈകൊണ്ടും നിലംതുടയ്ക്കുന്ന മോപ്പ് സ്റ്റിക്കുകൊണ്ടുമാണ് ബെയ്‌ലിന്‍,ശ്യാമിലിയെ മര്‍ദ്ദിച്ചത്. ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ്…
Read More » -
മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത് നാട്ടുകാര്‍
കോഴിക്കോട്: മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മകളെയും കൊണ്ട് അര്‍ധരാത്രി വീടുവിട്ട് ഓടിയ യുവതിയെയും മകളെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയും മക്കളുമാണ് ഭര്‍ത്താവ് നൗഷാദിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായത്. മയക്കുമരുന്ന് ലഹരിയില്‍ വീടിനുള്ളില്‍വെച്ച് തലയ്ക്കും ദേഹത്തും ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചതായി യുവതി പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകള്‍ക്കും മാതൃമാതാവിനും പരിക്കേറ്റതായും നസ്ജ പറഞ്ഞു. രാത്രി 10 മണിക്ക് ആരംഭിച്ച മര്‍ദനം രണ്ടു മണിക്കൂറോളം തുടര്‍ന്നതോടെയാണ് നസ്ജ കുഞ്ഞുമായി വീടുവിട്ടോടിയത്. മകളെ തേനീച്ച കുത്തിയതിനെ തുടര്‍ന്ന് നാലുദിവസമായി യുവതിയും മകളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തന്റെ വല്യുമ്മയും കൂടെയുണ്ടായിരുന്നതായി യുവതി പറഞ്ഞു. വര്‍ഷങ്ങളായി ഭര്‍ത്താവിന്റെ പീഡനം തുടരുന്നുണ്ടെങ്കിലും ഇത്തവണ കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായതോടെയാണ് പ്രാണരക്ഷാര്‍ത്ഥം റോഡിലേക്ക് ഇറങ്ങി ഓടിയതെന്ന് യുവതി പറയുന്നു. ഇനിയും പിന്തുടര്‍ന്ന്…
Read More » -
‘ജനിച്ചുപോയതില്‍ ഖേദിക്കാന്‍ ഇടയുള്ള സ്ഥലം’: യുക്രൈന്‍ യുദ്ധത്തിന്റെ മറവില്‍ റഷ്യയുടെ രഹസ്യ കൊലമുറികള്‍; തടവുകാരെ പീഡിപ്പിക്കാന്‍ പ്രത്യേകം സെല്ലുകള്‍; കടിച്ചുകീറാന്‍ നായ്ക്കള്‍; ടാഗര്‍റോഗ് എന്ന ‘ഗ്വാണ്ടനാമോ’; വിക്‌ടോറിയ പ്രോജക്ട് പുറത്തെത്തിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
മോസ്‌കോ: കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലെ ലുഹാന്‍സ്‌ക് എന്ന നഗരത്തില്‍ അധ്യാപികയും അടുത്തിടെ വിരമിച്ച ഉക്രേനിയന്‍ സര്‍വീസ് അംഗവുമായ യെലിസവേറ്റ ഷൈലിക്കിനെ റഷ്യന്‍ സൈനികര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ‘റഷ്യന്‍ ജയില്‍ ക്യാമ്പിലേക്ക് അയയ്ക്കു’മെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചത്. റഷ്യന്‍ നഗരമായ റോസ്‌തോവിനടുത്തുള്ള തടങ്കല്‍ കേന്ദ്രമായ ‘ടാഗര്‍റോഗ്’ എന്ന ജയിലിലേക്ക് അയയ്ക്കുമെന്നായിരുന്നു ഭീഷണി. അതില്‍തന്നെ സിസോ-2 എന്ന സെല്ലുകള്‍ ഏറെ കുപ്രസിദ്ധമാണ്. ‘ചോദ്യം ചെയ്യലില്‍ പരാജയപ്പെട്ടാല്‍ ജനിച്ചുപോയതിന്റെ പേരില്‍ ഖേദിക്കാന്‍ ഇടയുള്ള സ്ഥലത്തേക്ക് അയയ്ക്കുമെന്ന്’ അവര്‍ പറഞ്ഞതിന്റെ അര്‍ഥം മനസിലാക്കാന്‍ അവിടെയെത്തേണ്ടിവന്നു ഷൈലിക്കിന്. ടാഗന്റോഗില്‍നിന്ന് മോചിപ്പിക്കപ്പെട്ട ഒരു ഡസനോളം തടവുകാരില്‍ ഒരാളാണ് ഷൈലിക്. വിക്ടോറിയ പ്രോജക്ട് എന്ന പേരില്‍ രാജ്യാന്തര മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണു റഷ്യന്‍ സൈനിക തടവിലെ ക്രൂരതകള്‍ പുറംലോകം അറിഞ്ഞത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഇറങ്ങി പുറപ്പെട്ട ഉക്രേനിയന്‍ മാധ്യമപ്രവര്‍ത്തകയായ വിക്‌ടോറിയ റോഷ്ചിന 2024 സെപ്റ്റംബറില്‍ മരിക്കുന്നതിനു മുമ്പ് ‘റഷ്യയുടെ ഗ്വാണ്ടനാമോ’ എന്നറിയപ്പെടുന്ന ഈ ജയിലില്‍…
Read More » -
പാകിസ്താനുവേണ്ടി ഹൈടെക് ചാരവൃത്തി; ഹൈക്കമ്മീഷന്‍ ഓഫീലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക് സര്‍ക്കാരിനു കൈമാറിയതിന് രണ്ടുപേര്‍ അറസ്റ്റില്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ
ന്യൂഡല്‍ഹി: പഞ്ചാബിലെ ചാരവൃത്തി കേസില്‍ ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനെ ഇന്ത്യ പുറത്താക്കി. ഇതു സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഇന്ത്യയിലെ ഔദ്യോഗിക പദവിക്ക് അനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ ഇന്ത്യാ ഗവണ്‍മെന്റ് അയോഗ്യനാക്കിയെന്നും നോട്ടീസ് നല്‍കിയന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഡാനിഷ് എന്ന ഉദ്യോഗസ്ഥനാണു മറ്റൊരു വ്യക്തിയുടെ സഹായത്താല്‍ ഇന്ത്യയില്‍നിന്നു തന്ത്രപരമായ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണു കണ്ടെത്തല്‍. വിവരങ്ങള്‍ പാക് സര്‍ക്കാരിനു കൈമാറി. ഈ കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് ഗുസാല, യമീന്‍ മുഹമ്മദ് എന്നീ രണ്ട് മലേര്‍കോട്ല നിവാസികളെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ പോയപ്പോഴാണ് ഗുസാല ഡാനിഷിനെ കണ്ടുമുട്ടിയതെന്ന് പറയപ്പെടുന്നു. മെസഞ്ചര്‍ വഴിയാണു ആശയവിനിമയം തുടര്‍ന്നത്. തുടര്‍ന്ന്, ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഗുസാലയ്ക്ക് 30,000 രൂപ പ്രതിഫലവും നല്‍കി. ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണു ചാരസംഘത്തിനു…
Read More » -
മലയാളി യുവതി ദുബായില്‍ കൊല്ലപ്പെട്ട സംഭവം; നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാമുകന്‍ പിടിയില്‍
ദുബായ്: വിതുര ബോണക്കാട് സ്വദേശിനി ദുബായില്‍ മരിച്ച സംഭവത്തില്‍ കാമുകന്‍ പിടിയില്‍. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് പ്രതി പിടിയിലായത്. കരാമയില്‍ ഈ മാസം ആദ്യമായിരുന്നു സംഭവം. ജയകുമാറിന്റെയും ഗില്‍ഡയുടെയും മകളാണ് ആനിമോള്‍ ഗില്‍ഡ. സമൂഹമാദ്ധ്യമത്തിലൂടെയാണ് ആനിമോളും യുവാവും തമ്മില്‍ പ്രണയത്തിലായത്. ആനിമോളെ യുഎഇയിലേക്ക് എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഒന്നര വര്‍ഷം മുമ്പ് യുഎഇയില്‍ എത്തിയ ആനിമോള്‍ ക്രെഡിറ്റ് സെയില്‍സ് സ്ഥാപനത്തില്‍ ജോലിചെയ്ത് വരികയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാന്‍ പ്രതി അബുദാബിയില്‍ നിന്ന് ദുബായില്‍ എത്തിയിരുന്നു. പിന്നാലെയാണ് യുവതിയുടെ മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തിയത്. ഇവര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസവും തര്‍ക്കവും കൊലപാതകത്തിലേക്ക് നയിച്ചതാവാം എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ആനിമോളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തില്‍ വിശദമായ…
Read More » -
അബുദാബിയില്‍നിന്ന് കരിപ്പൂരിലിറങ്ങിയത് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി, നാടകീയമായി മുങ്ങല്‍; ‘സേകാര്‍’ചെയ്യാനെത്തിയവര്‍ പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പോലീസ്. അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച് തിങ്കളാഴ്ച രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ പ്രന്റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍. ബാബു (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് വലിയ ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്. 14 വാക്വം പായ്കറ്റുകളിലായിട്ടായിരുന്നു 18 കിലോ ഹൈബ്രിഡ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരുന്നത്. ഇയാളില്‍ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്ന കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റോഷനും റിജിലും. ഇവരാണ് ആദ്യം പോലീസിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട് യുവാക്കളോട് ചോദിച്ചപ്പോള്‍, വെറുതെ…
Read More »