CrimeNEWS

വീടിന് മുന്നിലെ റോഡില്‍ മൂത്രമൊഴിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം; ഒരാളുടെ ചൂണ്ടുവിരല്‍ അറ്റു, പ്രതിയുടെ അമ്മയക്കും പരുക്ക്

ഇടുക്കി: വീടിനുമുന്‍വശത്തെ റോഡില്‍ മൂത്രമൊഴിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി. മൂന്നു യുവാക്കള്‍ക്കും പ്രതിയുടെ അമ്മയ്ക്കും പരിക്കേറ്റു. യുവാക്കളില്‍ ഒരാളുടെ ചൂണ്ടുവിരല്‍ അറ്റു. പുത്തന്‍കുരിശ് സ്വദേശികളായ വിഷ്ണു(26), വിശാല്‍(23), അജിഷ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിഷ്ണുവിന്റെ ഇടതുകൈയുടെ ചൂണ്ടുവിരലാണ് അറ്റത്. അജിഷിന്റെ കൈയുടെ എല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. പ്രതി മറയൂര്‍ മേലാടി സ്വദേശി മണികണ്ഠനെ(24) മറയൂര്‍ പോലീസ് ഞായറാഴ്ച പയസ് നഗറില്‍നിന്ന് പിടികൂടി. ഇയാളുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. മണികണ്ഠന്റെ അമ്മ കവിതയ്ക്കും സംഭവത്തില്‍ പരിക്കേറ്റു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്-മറയൂര്‍ മേലാടിയില്‍ ശനിയാഴ്ച രാത്രി 9.30-നാണ് സംഭവം. തൃപ്പൂണിത്തുറ പുത്തന്‍കുരിശില്‍നിന്നും കാന്തല്ലൂരില്‍ താമസിക്കാനെത്തിയതാണ് സഞ്ചാരികളുടെ സംഘം. മേലാടിയിലെ പെട്രോള്‍ പമ്പിലെത്തിയപ്പോള്‍ ഇവര്‍ക്കൊപ്പമുള്ള സ്ത്രീകള്‍, അവിടെത്തന്നെയുള്ള ശൗചാലയത്തില്‍ പോയി. നാല് യുവാക്കള്‍ റോഡിലേക്കിറങ്ങി.

Signature-ad

എതിര്‍വശത്തെ വീട്ടിലുണ്ടായിരുന്ന കവിത എത്തി ഇവിടെ മൂത്രം ഒഴിക്കരുതെന്ന് പറഞ്ഞു. തങ്ങള്‍ മൂത്രം ഒഴിച്ചില്ലെന്ന് യുവാക്കളും പറഞ്ഞു. ഇതിനെച്ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടെ, വീട്ടിലുണ്ടായിരുന്ന മണികണ്ഠന്‍ വാക്കത്തിയുമായി എത്തി തങ്ങളെ വെട്ടിയെന്നാണ് യുവാക്കള്‍ മൊഴിനല്കിയിരിക്കുന്നത്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവിതയെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറയൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ആര്‍. ജിജു, എസ്ഐ മാഹിന്‍ സലിം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

Back to top button
error: