
കണ്ണൂര്‍: കെഎസ്യു പ്രവര്‍ത്തകനായ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലാംവര്‍ഷ വിദ്യാര്‍ത്ഥിയായ മുനീറിനെയാണ് എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ ജോയല്‍ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ തവണ യൂണിയന്‍ സെക്രട്ടറിയായി ജയിച്ചയാളാണ് മുനീര്‍. എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ കെഎസ്യു പുറത്തുവിട്ടു.
അമ്മയാണെ സത്യം, നിന്റെ കാല് തച്ച് പൊട്ടിക്കുമെന്നായിരുന്നു എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനിടെയായിരുന്നു ഭീഷണി. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്യു അറിയിച്ചു. നാളെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.