Crime

  • കൈക്കൂലിയുടെ ആശാട്ടി, വിജിലന്‍സിന്റെ സ്ഥിരം നോട്ടപ്പുള്ളി; പണം വാങ്ങാന്‍ വിശ്വസ്തര്‍, കുടുങ്ങിയത് മൂന്നു മക്കളുമായി വീട്ടിലേക്ക് പോകും വഴി; ഒടുവില്‍ സ്വപ്നയ്ക്ക് സസ്‌പെന്‍ഷന്‍

    കൊച്ചി: കൈക്കൂലി വാങ്ങുമ്പോള്‍ നടുറോഡില്‍ വച്ച് അറസ്റ്റിലായ കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എ.സ്വപ്നയെ കൊച്ചി കോര്‍പറേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. സ്വപ്ന ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനായി എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരൂമാനിച്ചെന്നും മേയര്‍ അറിയിച്ചു. വിജിലന്‍സ് തയാറാക്കിയ അഴിമതി പട്ടികയിലെ മുന്‍നിരക്കാരിയായിരുന്നു സ്വപ്ന. പട്ടികയില്‍ കോര്‍പറേഷന്റെ വൈറ്റിലയിലുള്ള സോണല്‍ ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. സോണല്‍ ഓഫിസിനെതിരെ മുന്‍പും അഴിമതി ആരോപണമുയര്‍ന്നിരുന്നു. അനധികൃത കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് കോര്‍പറേഷനിലെ ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എല്‍ഡിഎഫ് കൗണ്‍സിലറായ പി.എസ്.ബിജു 4 മാസം മുന്‍പ് ആരോപണമുന്നയിച്ചിരുന്നു. കോര്‍പറേഷന്റെ സ്ഥിരം സമിതികളുടെ ചെയര്‍മാന്‍മാര്‍ക്ക് നല്‍കാനാണ് ഈ പണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. ഇക്കാര്യം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാവുകയും മേയര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണം കാര്യമായി എവിടെയും എത്തിയില്ല എന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലും ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍…

    Read More »
  • ആലുവയില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം; ഡ്രൈവര്‍ക്ക് വടിവാളുകൊണ്ട് വെട്ടേറ്റു

    എറണാകുളം: ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളില്‍ സംഘര്‍ഷം. ഒരാള്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശിയും ആലുവയിലെ ഡ്രൈവറുമായ അന്‍ഷാദിനാണ് വടിവാള്‍ കൊണ്ട് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് പകല്‍സമയങ്ങളിലും രാത്രിസമയങ്ങളിലും സ്ഥിരമായി സമയംചെലവഴിക്കുന്നവര്‍ ഉണ്ട്. ഇവര്‍ പലപ്പോഴും വാക്കുതര്‍ക്കങ്ങളിലും ഏര്‍പ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ, വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. നാലുപേര്‍ ചേര്‍ന്നാണ് അന്‍ഷാദിനെ ആക്രമിച്ചതെന്നാണ് വിവരം. വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ അന്‍ഷാദിന്റെ കൈയിലും കാലിലും കഴുത്തിന്റെ വശത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച പോലീസ്, പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ സമാനമായ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ പോലീസിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

    Read More »
  • സ്വപ്ന ഒരുമാസം കൈക്കൂലിയായി സമ്പാദിച്ചത് മൂന്നുലക്ഷം രൂപ; ആറുവര്‍ഷത്തെ സര്‍വീനിടയില്‍ കോടികള്‍ സമ്പാദിച്ചെന്നു സൂചന; വിവരങ്ങള്‍ പുറത്തുവിട്ട് വിജിലന്‍സ്; സ്വപ്‌ന കൈകാര്യം ചെയ്ത ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷകള്‍ എല്ലാം പരിശോധിക്കും

    കൊച്ചി: സ്വപ്‌നയ്ക്ക് ഒരുമാസം കൈക്കൂലിയായി ലഭിച്ചിരുന്നതു മൂന്നുലക്ഷം രൂപയെന്നു വിജിലന്‍സ്. ഇവര്‍ ഇടപെട്ട എല്ലാ മേഖലയിലും വന്‍ തോതില്‍ കൈക്കൂലി വാങ്ങിയിരുന്നെന്നും സ്വപ്‌നയ്‌ക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് വിജിലന്‍സ് പറഞ്ഞു. കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയെ റിമാന്‍ഡ് ചെയ്തതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ജി. അനിലിലാണ് 14 ദിവസത്തേക്ക് സ്വപ്നയെ റിമാന്‍ഡ് ചെയ്തത്. കൈക്കൂലി കേസില്‍ ഇന്നലെയാണ് കൊച്ചി സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയെ വിജിലന്‍സ് പിടികൂടുന്നത്. സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ സ്വപ്ന നല്‍കിയ മുഴുവന്‍ ബില്‍ഡിംഗ് പെര്‍മിറ്റ് രേഖകളും വിജിലന്‍സ് റെയ്ഡിലൂടെ പിടിച്ചെടുത്തു. രണ്ട് വര്‍ഷമായി വൈറ്റില സോണല്‍ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ആയിരുന്ന സ്വപ്ന 2019ലാണ് തൃശൂര്‍ കോര്‍പ്പറേഷനില്‍ സ്വപ്ന ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. സ്ഥലംമാറ്റത്തില്‍ 2023ല്‍ കൊച്ചി കോര്‍പ്പറേഷന്‍ വൈറ്റിലയിലെ സോണല്‍…

    Read More »
  • പരിശോധനയില്‍ ഞെട്ടി ലാബ് അധികൃതര്‍; റാന്നിയില്‍ എട്ടാംക്ലസുകാരി ഏഴാഴ്ച ഗര്‍ഭിണി; പിതാവ് അറസ്റ്റില്‍

    പത്തനംതിട്ട: റാന്നിയില്‍ 14 വയസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. എട്ടാം ക്ലാസുകാരി ഏഴ് ആഴ്ച ഗര്‍ഭിണിയാണെന്നാണ് കണ്ടെത്തല്‍. മകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആയിരുന്നു പിതാവ് മകളെ പീഡനത്തിനിരയാക്കിയത്. വീട്ടുകാര്‍ക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയ ലാബ് അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നാലെ പ്രതിയെ കസ്റ്റഡിയില്‍ടുത്ത പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. റാന്നി ഡിവൈഎസ്പി അടക്കമുള്ളവര്‍ സംഭവത്തില്‍ വിശദാംശം തേടിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.  

    Read More »
  • കമന്റിന് ലൈക്കടിച്ച് പരിചയം; ഒടുവില്‍ ഭര്‍ത്താവിന്റെ ജീവനെടുത്തു; മിനി നമ്പ്യാരുടെ അറസ്റ്റ് 40 ദിവസത്തിന് ശേഷം

    കണ്ണൂര്‍: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഭാര്യ മിനി നമ്പ്യാരുടെ പങ്ക് കണ്ടെത്തിയത് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍. മിനിക്ക് ഗൂഡാലോചനയില്‍ പങ്കുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ പരിയാരം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 20ന് വൈകിട്ടാണ് കൈതപ്രത്ത് പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ വച്ച് രാധാകൃഷ്ണന്‍ വെടിയേറ്റു മരിക്കുന്നത്. ആ ദിവസം തന്നെ പ്രതി സന്തോഷിനെ സംഭവസ്ഥലത്ത് വച്ച് പൊലീസ് പിടികൂടിയിരുന്നു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കൊലപാതകം നടന്ന വീടിനു സമീപം മിനി നമ്പ്യാര്‍ താമസിക്കുന്ന വാടകവീട്ടില്‍ നിന്ന് പിന്നീട് കണ്ടെത്തി. സന്തോഷിനു തോക്ക് നല്‍കിയ സിജോ ജോസഫിനെയും രണ്ടാഴ്ച മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്തോഷും വെടിയേറ്റു മരിച്ച രാധാകൃഷ്ണന്റെ ഭാര്യ മിനിയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നറിഞ്ഞ് ഇവരുടെ ഫോണ്‍ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. രാധാകൃഷ്ണനെ കൊല്ലുമെന്നു സന്തോഷ് പലപ്പോഴും മിനിയെ അറിയിച്ചിട്ടും ഇത് തടയാനോ രാധാകൃഷ്ണന്റെ…

    Read More »
  • 13 കാരനോട് അദ്ധ്യാപികയ്ക്ക് പ്രണയം, ശാരീരിക ബന്ധവും പുലര്‍ത്തി; തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് 23കാരി അറസ്റ്റില്‍

    ഗാന്ധിനഗര്‍: ട്യൂഷന് വന്നുകൊണ്ടിരുന്ന 13 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അദ്ധ്യാപിക അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തില്‍ നടന്ന സംഭവത്തില്‍ 23 കാരിയാണ് പിടിയിലായത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തത്. അഞ്ച് വര്‍ഷത്തോളമായി കുട്ടിയെ ട്യൂഷന്‍ പഠിപ്പിച്ചു വരികയാണ് 23കാരി. ഏപ്രില്‍ 26നാണ് ഇരുവരെയും കാണാതായത്. കുട്ടിയെ അദ്ധ്യാപിക തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് 13കാരന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് ആഡംബര ബസില്‍ ഇവര്‍ ഗുജറാത്തിലേക്ക് മടങ്ങുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൂറത്ത് പൊലീസ് ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് അദ്ധ്യാപികയെയും വിദ്യാര്‍ത്ഥിയെയും കണ്ടെത്തിയത്. 13കാരനുമായി അടുത്ത കാലത്താണ് അദ്ധ്യാപിക പ്രണയത്തിലായത്. കുട്ടിയുമായി ശാരീരിക ബന്ധവും പുലര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ധ്യാപികയ്‌ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തി. തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. അഹമ്മദാബാദിലെത്തിയ ശേഷം ഹോട്ടലില്‍ താമസിച്ച ശേഷമാണ് ഇരുവരും ഡല്‍ഹിയിലേക്കും അവിടെ നിന്ന് ജയ്പൂരിലേക്കും പോയത്. അദ്ധ്യാപികയെയും വിദ്യാര്‍ത്ഥിയെയും ആശുപത്രിയിലെത്തിച്ച് വൈദ്യ…

    Read More »
  • വൈറ്റില സ്പായിലെ റെയ്ഡ്: ശമ്പളത്തിന് പുറമെ കുറച്ചധികം കിമ്പളവും; യുവതികള്‍ക്ക് മാസം വമ്പന്‍ വരുമാനം…

    കൊച്ചി: വൈറ്റിലയിലെ ഹോട്ടലില്‍ സ്പായുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ പതിനൊന്ന് യുവതികളെയും മാസ ശമ്പളത്തിലാണ് നിയമിച്ചിരുന്നത്. പിടിയിലായ 11 പേരും മലയാളികളാണെന്നും പൊലീസ് വെളിപ്പെടുത്തി. ഇതില്‍ മാനേജരായ സ്ത്രീയ്ക്ക് മുപ്പതിനായിരവും മറ്റുള്ളവര്‍ക്ക് 15,000 രൂപ വീതവുമായിരുന്നു ലഭിച്ചിരുന്നത്. ഇത് കൂടാതെ അനാശാസ്യത്തിലൂടെ വമ്പന്‍ തുക ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഹോട്ടലിലെ മൂന്ന് മുറികള്‍ വാടകയ്ക്കെടുത്ത് മലപ്പുറം സ്വദേശി നൗഷാദാണ് സ്പാ നടത്തിയത്. ലക്ഷങ്ങളായിരുന്നു വരുമാനമായി ലഭിച്ചിരുന്നത്. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിലെത്തിയത്. പരിശോധനയില്‍ ലഹരി ലഭിച്ചില്ല, പകരം പെണ്‍വാണിഭ സംഘം പിടിയിലായി. ഇവിടെനിന്ന് കോണ്ടവും ഗുളികകളുമൊക്കെ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. യുവതികളെ ചോദ്യം ചെയ്തുവരികയാണ്. പരിശോധനയില്‍ ലഹരി കണ്ടെത്തിയിട്ടില്ലെങ്കിലും, ഹോട്ടലില്‍ ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.

    Read More »
  • മംഗളൂരു നഗരത്തില്‍ വീണ്ടും രാഷ്ട്രീയകൊലപാതകം; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

    മംഗളൂരു: നഗരത്തില്‍ വീണ്ടും കൊലപാതകം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം കിന്നിപ്പടവ് ബാജ്പെയിലാണ് സംഭവം. ഒരു സംഘം യുവാക്കള്‍ സുഹാസ് ഷെട്ടിയെ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാനപ്രതിയാണ് സുഹാസ് ഷെട്ടി. യുവമോര്‍ച്ചാ നേതാവ് പ്രവീര്‍ നെട്ടാരുവിന്റെ കൊലയ്ക്ക് പിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെടുന്നത്. സംഭവത്തിന് പിന്നാലെ നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി.

    Read More »
  • പോലീസ് ജീപ്പ് വീട്ടുമുറ്റത്ത് കുതിച്ചെത്തി; കതക് അടച്ച് ആത്മഹത്യഭീഷണി മുഴക്കി അമ്മയും മകളും; ഓടിക്കൂടിയ നാട്ടുകാര്‍ ഞെട്ടി; കൊല്ലത്ത് അറസ്റ്റിനിടെ നടന്നത്!

    കൊല്ലം: അഞ്ചലില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരിപരിശോധനയ്ക്കായി എത്തിയ പോലീസിനെ മര്‍ദിച്ച കേസില്‍ അമ്മയും മകളും അറസ്റ്റില്‍. അഞ്ചല്‍ കരുകോണ്‍ സ്വദേശികളായ സന്‍സ (49), മകള്‍ നജുമ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ രണ്ടുപേരും വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒട്ടേറെ കഞ്ചാവ് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കരുകോണ്‍ ഷാഹിദയുടെ വീട്ടിലാണ് കഴിഞ്ഞദിവസം ഡാന്‍സാഫ് അംഗങ്ങളും വനിതാ പോലീസും അടങ്ങിയ സംഘം പരിശോധനയ്ക്കെത്തിയത്. ഷാഹിദയുടെ മകള്‍ സന്‍സയും കൊച്ചുമകള്‍ നജുമയും ചേര്‍ന്ന് പോലീസിനെ തടയുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് കേസ്. ഡാന്‍സാഫ് എസ്‌ഐ ബാലാജിക്കും സിവില്‍ പോലീസ് ഓഫീസര്‍ ആദര്‍ശിനും വനിതാ പോലീസ് ഉദ്യോഗസ്ഥ നിഷയ്ക്കുമാണ് മര്‍ദനമേറ്റത്. കൂടുതല്‍ പോലീസ് എത്തിയപ്പോഴേക്കും സന്‍സയും നജുമയും രക്ഷപ്പെട്ടു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 46 ഗ്രാം കഞ്ചാവും, 1,64,855 രൂപയും പോലീസ് കണ്ടെടുത്തു. പ്രതികളെ പിടികൂടാനായി ബുധനാഴ്ച വീട്ടില്‍ എത്തിയ പോലീസ് സംഘത്തെ…

    Read More »
  • മിനിയും സന്തോഷും സഹപാഠികള്‍ അല്ല! പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമടക്കം ഭര്‍ത്താവിനോട് പറഞ്ഞതെല്ലാം കള്ളക്കഥ! ഫെയ്സ് ബുക്കിലെ കമന്റില്‍ ലൈക്കടിച്ച് തുടങ്ങിയ സൗഹൃദം; കൈതപ്രം രാധാകൃഷ്ണന്‍ കേസിലെ ഗൂഡാലോചന പോലീസ് പൊളിച്ചത് ഇങ്ങനെ

    കണ്ണൂര്‍: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ച കേസില്‍ ഭാര്യ മിനി നമ്പ്യാരുടെ ഗൂഡാലോചന പങ്ക് കണ്ടെത്തിയത് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍. ഫോണ്‍ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. രാധാകൃഷ്ണനെ കൊല്ലുമെന്നു സന്തോഷ് പലപ്പോഴും മിനിയെ അറിയിച്ചിട്ടും ഇത് തടയാനോ രാധാകൃഷ്ണന്റെ ശ്രദ്ധയിലെത്തിച്ചു ജീവന്‍ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നതാണ് നിര്‍ണ്ണായകമായത്. കൊലപാതകം നടന്ന മാര്‍ച്ച് 20ന് സന്തോഷും മിനി നമ്പ്യാരും തമ്മിലുള്ള ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചശേഷമാണ് ഗൂഢാലോചനയില്‍ മിനിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള അടുപ്പം രാധാകൃഷ്ണന്‍ പലതവണ ചോദ്യംചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസവും രാധാകൃഷ്ണന്‍ ഭാര്യയെ ഈ ബന്ധത്തിന്റെ പേരില്‍ ശകാരിച്ചിരുന്നു. വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്ക് തൊട്ടടുത്തുണ്ടായിരുന്ന മിനി വന്നില്ല. ഒരു വര്‍ഷം മുന്‍പ് ഫെയ്സ്ബുക്കില്‍ വന്ന കുറിപ്പിനു പ്രതി സന്തോഷ് അഭിപ്രായം രേഖപ്പെടുത്തി. ഇതിനു മിനി ലൈക്ക് നല്‍കി. ഈ ലൈക്കിലൂടെയാണ് ഇരുവരും പരിചയമാകുന്നത്. ഈ പരിചയം വീട്ടിലെത്താന്‍ ഇരുവരും സഹപാഠികളാണെന്നു…

    Read More »
Back to top button
error: