Crime
-
ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി; ചാലക്കുടിയില്‍ അധ്യാപിക ആത്മഹത്യ ചെയ്തു, ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത് മൂന്ന് ദിവസം മുമ്പ്
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപിക പുഴയിലേയ്ക്കു ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പില്‍ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളും പന്തളം സ്വദേശി കോഴിമല വടക്കേചെരുവില്‍ ജയപ്രകാശിന്റെ ഭാര്യയുമായ സിന്തോളാണു (സിന്ധു-40) മരിച്ചത്. നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണു യാത്രക്കാരി ഇന്നലെ 6.45ഓടെ പുഴയിലേയ്ക്കു ചാടിയത്. അഗ്‌നിശമന സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ ഏകദേശം 3 മണിക്കൂറിനു ശേഷം രാത്രി 9.30ഓടെ ഇവിടെ നിന്ന് 5 കിലോമീറ്റര്‍ അകലെ സമ്പാളൂര്‍ ഞാളക്കടവ് പാലത്തിനു 300 മീറ്റര്‍ മുന്‍പായാണു മൃതദേഹം കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്നു കോട്ടയത്തേയ്ക്കു പോകുകയായിരുന്നു ട്രെയിന്‍. റെയില്‍വേ പാലം എത്തിയപ്പോള്‍ അധ്യാപിക പെട്ടെന്നു ട്രെയിനിന്റെ വാതിലിലൂടെ പുഴയിലേയ്ക്കു ചാടുകയായിരുന്നു. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ്. 8 വര്‍ഷമായി ഗവ. സ്‌കൂള്‍ അധ്യാപികയായ ഇവര്‍ വെറും 3 ദിവസം മുന്‍പാണു ചെറുതുരുത്തി സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ കോഴിക്കോട് ഫറോക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ…
Read More » -
നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നു, യാത്രയ്ക്കിടെ മറ്റുവാഹനങ്ങളിലിടിച്ചു; കള്ളനെ നാട്ടുകാര്‍ പിടികൂടി
കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച് കടത്തിയ യുവാവിനെ കൊടുവള്ളിയില്‍വെച്ച് പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ മുനീബി(32)നെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് കൈതപ്പൊയിലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട അടിവാരം നൂറാംതോട് സ്വദേശിയുടെ എസ്യുവി ഇയാള്‍ മോഷ്ടിച്ചത്. വാഹനത്തിലുണ്ടായിരുന്ന കുടുംബം സമീപത്തെ തുണിക്കടയില്‍ കയറുകയും വാഹനയുടമ വണ്ടിയുടെ താക്കോലെടുക്കാതെ തൊട്ടടുത്ത് ഫോണ്‍ചെയ്ത് നില്‍ക്കുകയും ചെയ്യുന്ന സമയത്തായിരുന്നു മോഷണം. ഉടന്‍തന്നെ വാഹനയുടമ ബഹളംവെക്കുകയും സാമൂഹികമാധ്യമക്കൂട്ടായ്മകളിലൂടെ മോഷണവിവരം പ്രചരിപ്പിക്കുകയും ചെയ്തു. വാഹനം കടത്തിക്കൊണ്ടുപോകുന്നതിനിടെ എസ്യുവി ഏതാനും ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഇടിച്ചു. ഒടുവില്‍ കൊടുവള്ളി-നരിക്കുനി റോഡില്‍നിന്ന് വരുകയായിരുന്ന ഒരു കാറില്‍ ഇടിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് കൈകാര്യംചെയ്തു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി താമരശ്ശേരി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
Read More » -
വാതില്‍ പൊളിച്ച് മോഷണം, കൈയില്‍ ആയുധങ്ങള്‍; ശബരിമല വനമേഖലയില്‍ അജ്ഞാത സംഘം
പത്തനംതിട്ട: ശബരിമല വനമേഖലയില്‍ ആയുധധാരികളായ അജ്ഞാത സംഘത്തിന്റെ സാന്നിദ്ധ്യം. പതിവായി ഇവര്‍ വനമേഖലയിലെത്തുന്നതായി നാട്ടുകാര്‍ പറയുന്നു. തമിഴ്നാട്ടില്‍ നിന്നും മൃഗവേട്ട ലക്ഷ്യമിട്ടെത്തിയവരാണെന്നും സൂചനയുണ്ട്. അജ്ഞാത സംഘം ശബരിമല വനാതിര്‍ത്തികളിലെ വീടുകളില്‍ നിന്ന് പാകം ചെയ്ത ഭക്ഷണം, അരി, നിത്യോപയോഗ വസ്തുക്കള്‍ എന്നിവ മോഷ്ടിക്കുന്നതായാണ് പരാതി. ആങ്ങാമൂഴി, വാലൂപ്പാറ, കൊച്ചു കോയിക്കല്‍, ഗുരുനാഥന്‍ മണ്ണ് എന്നിവിടങ്ങളില്‍ മോഷണം നടന്നു. സംഭവത്തില്‍ ഇതുവരെ പൊലീസും വനംവകുപ്പും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വീടുകളുടെ വാതിലും ജനലും വെട്ടിപ്പൊളിച്ചാണ് സംഘം വീടിനുള്ളില്‍ കടക്കുന്നത്. സംഭവം അന്വേഷിച്ച് ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Read More » -
മദ്യലഹരിയില്‍ കഴുത്തുഞെരിച്ചു, രാവിലെ ഭാര്യയ്ക്ക് അനക്കമില്ല; കൊലക്കേസില്‍ ഭര്‍ത്താവ് പിടിയില്‍
കോട്ടയം: വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയെ കഴുത്തുഞെരിച്ച് കൊന്നതാണെന്നു കണ്ടെത്തി. ഭര്‍ത്താവിനെ അറസ്റ്റുചെയ്തു. തൃക്കൊടിത്താനം മാടപ്പള്ളി കാലായില്‍ കണ്ണംപള്ളില്‍ വീട്ടില്‍ കെ.ജി. അനീഷ് (41)നെയാണ് അറസ്റ്റുചെയ്തത്. അനീഷിന്റെ ഭാര്യ മല്ലിക (35) യെയാണ് വീട്ടുവഴക്കിനിടെ കഴുത്തുഞെരിച്ച് കൊന്നത്. ഏപ്രില്‍ 28-ന് രാത്രിയായിരുന്നു സംഭവം. മദ്യ ലഹരിയിലെത്തിയ അനീഷ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തു. സഹിക്കാനാകാതെ യുവതി സഹോദരിയെ വിളിച്ച് ഓട്ടോയുമായെത്തി തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ സഹോദരിക്ക് എത്താന്‍ കഴിഞ്ഞില്ല. മര്‍ദനം തുടരുന്നതിനിടെ നിലത്തുവീണ മല്ലികയെ പ്രതി കഴുത്തിനു കുത്തിപ്പിടിച്ച് ഞെരിക്കുകയായിരുന്നു. ഇതിനിടെ യുവതി കൊല്ലപ്പെട്ടു. കാര്യമറിയാതെ കിടന്നുറങ്ങിയ പ്രതി രാത്രി ഒന്നരയോടെ ഉണര്‍ന്നപ്പോള്‍ അനക്കമില്ലാത്ത ഭാര്യയെകണ്ട് ആംബുലന്‍സ് വിളിക്കാന്‍ സമീപത്തുള്ള പഞ്ചായത്തംഗത്തിന്റെ സഹായംതേടി. ആബുലന്‍സ് ഡ്രൈവര്‍ക്ക് യുവതിയുടെ കിടപ്പില്‍ സംശയം തോന്നി പോലീസിലറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ യുവതി മരിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. അന്നു തന്നെ ഭര്‍ത്താവിനെ ചേദ്യം ചെയ്തെങ്കിലും തനിക്കൊന്നും അറിയില്ലന്നും ആത്മഹത്യ…
Read More » -
ഭര്‍ത്താവിന്റെ മൃതദേഹത്തിനു സമീപം വടിവാള്‍; ഭാര്യ കാണാമറയത്ത്: ‘മേഘാലയ ഹണിമൂണ്‍’ കേസില്‍ വഴിത്തിരിവ്
ഭോപ്പാല്‍: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയി കാണാതായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശിയെ വടിവാള്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി പറയപ്പെടുന്ന വടിവാളും മൊബൈല്‍ ഫോണും കണ്ടെത്തിയതായും മേഘാലയ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു. ഭാര്യ സോനത്തിനായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മെയ് 23നാണ് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരെയും കാണാതായത്. 30 കാരനായ രാജ രഘുവംശി വ്യവസായിയാണ്. മെയ് 11 ന് വിവാഹിതരായ രഘുവംശിയും സോനവും മെയ് 20 നാണ് ഗുവാഹത്തിയിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. മെയ് 23ന് ചിറാപുഞ്ചിയില്‍ എത്തിയപ്പോള്‍ ദമ്പതികള്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഇല്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാവാമെന്ന സംശയം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. പ്രദേശത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്കും…
Read More » -
ആശുപത്രി ശുചിമുറിയുടെ ജനല്‍ച്ചില്ല് തകര്‍ത്ത് രക്ഷപ്പെട്ടു; കാപ്പ കേസ് പ്രതി പിടിയില്‍
കോഴിക്കോട്: വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിലായി. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍ ആണ് പിടിയിലായത്. മലപ്പുറം പുളിക്കലില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. ബീച്ച് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ടാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നത്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട പ്രതിയാണ് അജ്മല്‍ ബിലാല്‍. ഒട്ടേറെ കേസുകളില്‍ പ്രതിയായ അജ്മലിന് ഒരു വര്‍ഷത്തേക്ക് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ച് വീട്ടിലെത്തിയപ്പോഴാണ് ചെമ്മങ്ങാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്കായി അജ്മലിനെ ബീച്ച് ആശുപത്രിയില്‍ പൊലീസ് എത്തിച്ചു. ശുചിമുറിയില്‍ കയറിയ അജ്മല്‍ അതിനുള്ളിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് അതിലൂടെ ഊര്‍ന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് നഗര പരിധിയില്‍ തന്നെ ചെമ്മങ്ങാട് ടൗണ്‍, മെഡിക്കല്‍ കോളജ്, ചേവായൂര്‍, പന്നിയങ്കര, കസബ, നടക്കാവ് പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളില്‍ അജ്മല്‍ പ്രതിയാണ്.
Read More » -
വിവാഹച്ചടങ്ങില്‍ വാക്കേറ്റം, സുഹൃത്തുക്കളുടെ മര്‍ദനം ആരോടും പറഞ്ഞില്ല; പരിക്കേറ്റ യുവാവ് മരിച്ചു
ആലപ്പുഴ: വാക്കേറ്റത്തെത്തുടര്‍ന്ന് സുഹൃത്തുക്കളുടെ മര്‍ദനത്തില്‍ തലയ്ക്കുപരിക്കേറ്റ യുവാവ് മരിച്ചു. കാവാലം കുന്നുമ്മ മണ്ണാശേരി സലിലാനന്ദന്റെ മകന്‍ സുരേഷ്‌കുമാര്‍ (അപ്പു-30) ആണ് മരിച്ചത്. കഴിഞ്ഞ 20-നായിരുന്നു സംഭവം. പ്രദേശത്തെ വിവാഹച്ചടങ്ങിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനുശേഷം വീട്ടിലെത്തിയ സുരേഷിനെ അക്രമികള്‍ വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും പരിക്കേറ്റ സുരേഷ് വീട്ടിലും മറ്റു സുഹൃത്തുക്കളോടും പറഞ്ഞിരുന്നത് ബൈക്കില്‍നിന്നു വീണ് പരിക്കേറ്റെന്നാണ്. പിന്നീട് തലയ്ക്ക് വേദനയുണ്ടായതോടെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു ഡോക്ടര്‍ റഫര്‍ ചെയ്തെങ്കിലും പോയില്ല. ചൊവ്വാഴ്ച രാവിലെ ചെവിയില്‍നിന്നു രക്തസ്രാവമുണ്ടായപ്പോഴാണ് സുരേഷിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ രാവിലെ 9.45-ഓടെയാണ് മരിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് തലയ്ക്ക് ക്ഷതമേറ്റതിനെത്തുടര്‍ന്നുള്ള അണുബാധയാണ് മരണകാരണമെന്ന് അറിയുന്നത്. പുളിങ്കുന്ന് പോലീസ് കേസെടുത്തു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: കൃഷ്ണമ്മ. സഹോദരി: ശ്രുതി.
Read More » -
പൊലീസ് വന്നത് കാപ്പാ പ്രതിയെ തേടി; കണ്ടത് മാതാവിന്റെ കൈയില്‍ എംഡിഎംഎ, മരുമകന്റെ കൈയിനിന്ന് കഞ്ചാവും പിടികൂടി
കണ്ണൂര്‍: കാപ്പ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന്റെ പരിശോധനയില്‍ മാരകലഹരി മരുന്നും മാരകായുധങ്ങളുമായി യുവതി പിടിയില്‍. വാടക ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തിയപ്പോഴാണ് വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയും വടിവാളും നഞ്ചക്കുമായി തയ്യില്‍ സ്വദേശിനിയും മണലില്‍ താമസക്കാരിയുമായ സി. സീനത്തിനെ (48) അറസ്റ്റ് ചെയ്തത്. ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കണ്ണൂര്‍ മണലിലുള്ള ഷഹദ് എന്നയാള്‍ താമസിക്കുന്ന വാടക കെട്ടിടത്തില്‍ കാപ്പ കേസില്‍ പിടികിട്ടാപ്പുള്ളിയായ പട്ടറത്ത് റഹീമും കൂട്ടാളികളും താമസിക്കുന്നുണ്ടെന്നായിരുന്നു രഹസ്യവിവരം. പൊലീസ് ക്വാട്ടേഴ്‌സില്‍ എത്തിയപ്പോള്‍ ഷഹദിന്റെ മാതാവായ സീനത്ത് പരുങ്ങുന്നത് കണ്ട് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ കൈയില്‍ ഒളിപ്പിച്ച് പിടിച്ചതാണ് 1.40 ഗ്രാം എം.ഡി.എം.എ. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറിയിലെ കട്ടിലിടിയില്‍ നിന്നും വടിവാളും നഞ്ചക്കും കണ്ടെടുത്തത്. ഇതിനിടെ സ്‌കൂട്ടറില്‍ വന്ന സീനത്തിന്റെ മകളുടെ ഭര്‍ത്താവില്‍ നിന്നും കഞ്ചാവും കണ്ടെടുത്തു. ഭാര്യയെ അവിടെ ഇറക്കവേ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച തയ്യില്‍ സ്വദേശിയായ…
Read More » -
നിരന്തരം ദ്വയാര്‍ഥ പ്രയോഗം നടത്തി; സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘത്തിന്റെ പക്കല്‍; ലൈംഗിക അധിക്ഷേപവും പിന്തുടര്‍ന്ന് അപമാനിക്കലും സ്ഥിരം ശൈലി; ബോബി ചെമ്മണൂരിന് എതിരായ കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍
കൊച്ചി: നടി നല്‍കിയ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്ന് കുറ്റപത്രത്തിലുള്ളത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് നിരന്തരം ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. രണ്ടു വകുപ്പുകള്‍ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. അഭിമുഖങ്ങളുടെ വിഡിയോ ക്ലിപ്പുകളും നടിയുടെ രഹസ്യമൊഴിയും സാക്ഷി മൊഴികളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ലൈംഗിക അധിക്ഷേപത്തിനൊപ്പം പിന്തുടര്‍ന്ന് ശല്യം ചെയ്തതിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് കേസടുത്ത് അന്വേഷണം നടത്തിയത്. കേസില്‍ ബോബി ചെമ്മണ്ണൂര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ, നടി നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂര്‍…
Read More » -
മസ്ജിദില്‍ പെരുന്നാളിന് സൂക്ഷിച്ച പണം മോഷ്ടിച്ചു; സെക്കന്‍ ഹാന്‍ഡ് കാര്‍ വാങ്ങി നേരെ പോയത് കൂട്ടുകാരിയെ കാണിക്കാന്‍; ടവര്‍ ലൊക്കേഷന്‍ നോക്കി പൊലീസ് പൊക്കി
പാലക്കാട്: പെരുന്നാളിനായി മസ്ജിദില്‍ സൂക്ഷിച്ച പണം മോഷ്ടിച്ച് അതില്‍ നിന്നും രണ്ടര ലക്ഷം രൂപ മുടക്കി വാങ്ങിയ കാറില്‍ കൂട്ടുകാരിയെ കാണാനുള്ള യാത്രയ്ക്കിടെ യുവാവ് അറസ്റ്റില്‍. പെണ്‍സുഹൃത്തിനെ അട്ടപ്പാടിയില്‍ എത്തി കാണാനാകും മുമ്പെയാണ് പിടിവീണത്. ഞായര്‍ പുലര്‍ച്ചെയാണ് സംഭവം നടന്നത്. അബൂബക്കര്‍ എന്ന യുവാവിനെയാണ് പൊലീസ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് ഒറ്റപ്പാലത്തെ സുബാത്തുല്‍ ഇസ്ലാം ജമാഅത്ത് പള്ളിയിലാണ് പ്രതി മോഷണം നടത്തിയത്. പെരുന്നാളിന് ബലികര്‍മം നടത്താന്‍ സൂക്ഷിച്ചു വച്ച 6 ലക്ഷത്തോളം രൂപയും കവര്‍ന്ന് പ്രതി നേരെ പൊയത് കാര്‍ വാങ്ങാനാണ്. പാലക്കാട്ടെ യൂസ്ഡ് വെഹിക്കിള്‍ ഷോറൂമിലെത്തി 2.55 ലക്ഷം രൂപ മുടക്കി സെക്കന്‍ ഹാന്‍ഡ് കാര്‍ വാങ്ങി. ബാക്കി തുകയായ 2.85 ലക്ഷം പൊതിഞ്ഞു വണ്ടിയുടെ ഡിക്കിയില്‍ സൂക്ഷിച്ച ശേഷം നേരെ അട്ടപ്പാടിയിലേക്ക് കാര്‍ പെണ്‍സുഹൃത്തിനെ കാണിക്കാനായി പോയി. പക്ഷെ പ്ലാനില്‍ ചെറിയ വീഴ്ച്ച പറ്റി. മോഷണം നടന്നതിനു പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ നേരത്തെ…
Read More »