Crime

  • ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാവാത്തതിനെ തുടർന്ന് ബധിരനും മൂകനുമായ യുവാവിന് ക്രൂര മർദനം, ലോഡ്ജിലെത്തിച്ചത് സുഹൃത്തായ യുവതി

    കൊച്ചി : പനമ്പിള്ളി നഗറിലെ ലോഡ്ജിൽ ഭിന്ന ശേഷിക്കാരന് ക്രൂരമർദ്ദനം. ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിലുള്ള വിരോധമാണ് മർദനത്തിന് കാരണം. കലൂരിൽ താമസിക്കുന്ന ബധിരനും മൂകനുമായ യുവാവിനാണ് മർദനമേറ്റത്. ഇയാൾ കൊല്ലം സ്വദേശിയാണ്. ഞായറാഴ്ചയാണ് സംഭവമുണ്ടാവുന്നത്. യുവാവിനെ സുഹൃത്തായ യുവതിയാണ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുന്നത്. ഇവർ തമ്മിൽ ഒരുമാസമായി ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായിരുന്നു. ഇവർ തമ്മിലുള്ള ചാറ്റിങ്ങ് യുവതിയുടെ മറ്റൊരു സുഹൃത്ത് കാണുകയും അതിൽ പ്രകോപിതനായ അയാൾ യുവതിയെക്കൊണ്ട് ഭിന്നശേഷിക്കാരനായ യുവാവിനെ റൂമിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ആ സമയം ഇവരുടെ മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ഇവിടെ വച്ച് തർക്കമുണ്ടായതിനെ തുടർന്ന് മർദനമേൽക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ടോർച്ച് വച്ച് മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. പിന്നീട് സുഹൃത്തുക്കൾ വന്നാണ് ഇയാളെ ആശുപത്രിയിലെത്തിക്കുന്നത്. ഇയാൾക്ക് വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സംഘടന വഴി നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത കടവന്ത്ര പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കണ്ടാലറിയുന്ന…

    Read More »
  • വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; തെളിവെടുപ്പ് നടന്നു; എല്ലാം വിവരിച്ച് ഷാജി

    കൊച്ചി: വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ തെളിവെടുപ്പ് നടന്നു. അതിക്രൂരമായ മർദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട സുധയും സുഹൃത്ത് ഷാജിയും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. തൻ്റെ കുടുംബം തകർക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതായും പ്രതി മൊഴിനൽകി. ഷാജിയും സുധയും ഏറെനാൾ സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ അടിപിടിയിൽ ഷാജി സുധയെ ശ്വാസംമുട്ടിച്ചശേഷം ട്രാക്കിൽ തള്ളുകയായിരുന്നു. ഷാജി യുവതിയുടെ മുഖത്തും കണ്ണിലും പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഇതിനിടെ കരിങ്കല്ലിലേക്ക് തെറിച്ചു വീണ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. ബന്ധം പുറത്തുപറഞ്ഞ് തൻ്റെ കുടുംബം തകർക്കുമെന്ന സുധയുടെ ഭീഷണിയടക്കം പ്രകോപനപരമായ കാരണമായെന്നാണ് പ്രതിയുടെ മൊഴി. സംഭവസ്ഥലത്തേക്ക് ഇരുവരും കാറിലാണ് എത്തിയത്. വാഹനത്തിൽനിന്ന് പുറത്തിറങ്ങിപാലത്തിനടുത്തേക്ക് നടന്നു. തുടർന്ന് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ ഷാജിയുടെ ഫോൺ സുധ എടുത്തെറിഞ്ഞു. ഇതിൽ പ്രകോപിതനായ ഷാജി സുധയുടെ മുഖത്തും കണ്ണിലും മുഷ്ടി ചുരുട്ടി ആഞ്ഞാഞ്ഞിടിക്കുകയായിരുന്നു.…

    Read More »
  • കുടുംബജീവിതം തകർക്കുമെന്ന് സുധ പറഞ്ഞു, തുടർന്ന് വകവരുത്തി, ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിട്ടു; സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി

    വൈറ്റില∙ കോട്ടയം ചിങ്ങവനം പനച്ചിക്കൽ സുധ ബേബിയുടെ (46) കൊലപാതകം ആസൂത്രിതമല്ലെന്നു പൊലീസ്. കുടുംബജീവിതം തകർക്കുമെന്ന് സുധ പറഞ്ഞതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നു വൈറ്റില പൊന്നുരുന്നി കണ്ടത്തിൽ കെ.വി.ഷാജി (63) പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് സുധയുടെ മൃതദേഹം റെയില്‍വേ ട്രാക്കിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. ഹൈക്കോടതി മുൻ ജീവനക്കാരനാണ് ഷാജി. ക്രൂരമായ ഉപദ്രവമാണ് യുവതി നേരിട്ടതെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ മുഖത്ത് ഷാജി പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയ സുധ അമ്മ അശ്വതിയോടൊപ്പം പൂത്തോട്ടയിലായിരുന്നു താമസം. ഹൈക്കോടതി മുൻ ജീവനക്കാരിയായ അശ്വതി വഴിയാണു മകൾ സുധയുമായി ഷാജി ബന്ധം സ്ഥാപിച്ചത്. മാനസിക വിഭ്രാന്തിയോടെ പെരുമാറിയിരുന്ന സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണു സുധയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ ഷാജി ഇട്ടതെന്നാണു പൊലീസ് പറയുന്നത്. ഇരുവരും ഏറെ നാൾ സുഹൃത്തുക്കളായിരുന്നു. വാക്കു…

    Read More »
  • കൊച്ചി മറൈൻ ഡ്രൈവിൽ മഴവിൽ പാലത്തിനു നവജാത ശിശുവിന്റെ മൃതദേഹം!! പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത കുഞ്ഞിന്റെ ശരീരം കായലിൽ കൂടി ഒഴുകി നടക്കുന്ന നിലയിൽ

    കൊച്ചി: കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനു സമീപമാണ് ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കരയിലെത്തിച്ചത്. ഇതുവഴി വന്ന രണ്ട് പെൺകുട്ടികളാണ് കായലിൽ മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടത്. പൊക്കിൾകൊടിയോട് കൂടിയ കുഞ്ഞിന്റെ മൃതദേഹമായിരുന്നു ഇതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അതേസമയം മൃതദേഹത്തിന്റെ പഴക്കം നിർണയിക്കാൻ ആയിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

    Read More »
  • വാക്കുതർക്കത്തെ തുടർന്നുണ്ടായ കൊലപാതകം, നിർണായകമായത് സിസി‌ടിവി ദൃശ്യങ്ങൾ, വൈറ്റില റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ചിങ്ങവനം സ്വദേശി സുധ ബേബി, പ്രതി കസ്റ്റഡിയിൽ,

    കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. സംഭവത്തിൽ ഷാജി എന്നയാളെയാണ് മരട് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കോട്ടയം ചിങ്ങവനം സ്വദേശി സുധ ബേബിയാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് വച്ച് യുവതിയും പ്രതിയും തമ്മിൽ വാക്കു തർക്കമുണ്ടായതിനെ തുടർന്നായിരുന്നു കൊലപാതകം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പോലീസ് പ്രതിയിലേക്കെത്തിയത്. പ്രതിയും യുവതിയും കാറിൽ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ആദ്യം ലഭിച്ചത്. അല്പസമയത്തിന് ശേഷം പ്രതി കാറിൽ കയറിപ്പോകുമ്പോൾ ഷർട്ടിൽ രക്തക്കറയുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതോടെ റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. മൃതദേഹത്തിന് അടുത്തു നിന്നും ലഭിച്ച ഫോണിലെ സിം സുധ ബേബിയുടെ പേരിലുള്ളതാണെന്നും പോലീസ് കണ്ടെത്തി. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം തന്നെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം അമൃത എക്‌സ്പ്രസിൻറെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനരികെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസിൽ അറിയിച്ചത്. യുവതിയുടെ മുഖത്ത് പാടുകളും…

    Read More »
  • സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്നത് ഒറ്റനോട്ടത്തിൽ വ്യക്തം; മേലാൽ ഇതാവർത്തിക്കരുത്; രൂക്ഷവിമർശനവുമായി ഹൈക്കോടതി

    കൊച്ചി: ‘സ്പാർക്ക്’ സോഫ്റ്റ് വെയറിൽനിന്നുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തി മുഖ്യമന്ത്രിയുടെ പേരിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് സന്ദേശം അയച്ചെന്ന ആരോപണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്ക് സോഫ്റ്റ്വെയറിലെ വിവരങ്ങൾ ലഭിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. പ്രഥമദൃഷ്ട്യാ വിവരങ്ങൾ ചോർത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നതെന്നും അങ്ങനെയല്ലെങ്കിൽ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജീവനക്കാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ മുഖ്യമന്ത്രിക്ക് എവിടെനിന്ന് കിട്ടി. വ്യക്തിഗതവിവരങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലേയെന്നും എല്ലാവർക്കും ഈ വിവരങ്ങൾ എവിടെ നിന്ന് കിട്ടുന്നെന്നും കോടതി ചോദിച്ചു. മേലാൽ ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കരുതെന്നും ഇത് ഇവിടെവെച്ച് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. തങ്ങളുടെ ഫോൺനമ്പർ അടക്കമുളള വ്യക്തിഗതവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കൈകാര്യം ചെയ്യുന്ന ബിസിനസ്സ് വാട്‌സാപ്പ് അക്കൗണ്ടിൽനിന്നാണ് സന്ദേശങ്ങൾ വരുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. കുറ്റക്കാരൻ മുഖ്യമന്ത്രിതന്നെയാണ് എന്നാണ് ഹർജിക്കാരുടെ പ്രധാനവാദം.…

    Read More »
  • പരീക്ഷ എഴുതി ഡോക്ടറാകാൻ നിർബന്ധിച്ചു, മകൻ പിതാവിനെ വെടിവെച്ചു കൊന്നു, മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ വീടിനുള്ളിലെ ബാരലിൽ സൂക്ഷിച്ചു,, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തി, 21 കാരൻ അറസ്റ്റിൽ

    ലക്നൗ: ഉത്തർപ്രദേശിലെ ആഷിയാനയിൽ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. ഫാർമസ്യൂട്ടിക്കൽ ബിസിനസും മദ്യവ്യാപാരവും നടത്തിയിരുന്ന മൻവേന്ദ്ര സിങ്ങിനെയാണ് (49) മകൻ അക്ഷത് പ്രതാപ് സിങ് കൊലപ്പെടുത്തിയത്. കരിയറിനെ ചൊല്ലിയുണ്ടായ കടുത്ത തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. 49 വയസുകാരനായ മന്വേന്ദ്ര സിംഗ് വെള്ളിയാഴ്ച മുതൽ കാണാതായതായി കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് പോലീസ് അശിയാന മേഖലയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ നീല ബാരലിൽ മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ മകൻ അക്ഷത് പ്രതാപ് സിംഗ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പിതാവും മകനും തമ്മിൽ ഭാവിയെക്കുറിച്ച് കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ ബിസിനസും മദ്യ വ്യാപാരവും നടത്തി വന്നിരുന്ന മന്വേന്ദ്ര സിംഗ് മകനെ മത്സര പരീക്ഷകൾക്ക് തയ്യാറാക്കി മെഡിക്കൽ രംഗത്ത് കരിയർ നേടണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാൽ…

    Read More »
  • പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്ര കേസ്: കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു; ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ

    തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സംവിധായകനും സിപിഎം മുന്‍ എംഎല്‍എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്. ചലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിൽവെച്ച് കടന്നു പിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തെന്ന കേസിലാണ് നടപടി. സംവിധായിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2025 നവംബർ ആറിന് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ചലചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഐഎഫ്എഫ്കെയിൽ മലയാള സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള ജൂറിയുടെ ചെയർമാനായിരുന്നു ഇടത് സഹയാത്രികനായ പി.ടി.കുഞ്ഞുമുഹമ്മദ്. ഹോട്ടലിൽ വെച്ച് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരിക അതിക്രമത്തിന് ശ്രമിച്ചുവെന്നാണ് ജൂറി അംഗമായിരുന്ന സ്ത്രീയുടെ പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു കേസന്വേഷണം തുടങ്ങിയത്. പക്ഷേ കേസിൽ പിടി കുഞ്ഞുമുഹമ്മദിന് കോടതി…

    Read More »
  • ക്ഷേത്രോത്സവത്തിനിടെ നടുറോഡിൽ കിടന്ന് സിപിഎം വെളളറട ലോക്കൽ സെക്രട്ടറിയുൾപ്പെടെയുള്ളവരുടെ സംഘം നൃത്തം, ​ഗതാ​ഗത കുരുക്ക് വന്നതോടെ മാറി നിൽക്കാൻ ആവശ്യപ്പെട്ട എസ്ഐയെ എടുത്തിട്ട് തല്ലി, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്

    തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ മർദിച്ചെന്ന് പരാതി. വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനുൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയാണ് സംഭവം. വെളളറടയിൽ ചൂണ്ടിക്കൽ ക്ഷേത്രോത്സവത്തിലെ ഘോഷയാത്ര ജം​ഗ്ഷനിലെത്തിയപ്പോൾ സിപിഎം വെളളറട ലോക്കൽ സെക്രട്ടറിയുൾപ്പെടെയുള്ള സംഘം നൃത്തം ചെയ്യുന്നത് ​ഗതാ​ഗതക്കുരുക്കുണ്ടാക്കി. ഇവിടെ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെ ഇവർ പ്രകോപിതരായി എസ്ഐയെ മർദിക്കുകയായിരുന്നു. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർ എസ്ഐയെ മർദിക്കുകയും പിന്നീട് ചികിത്സ തേടാൻ അനുവദിക്കുകയും ചെയ്തില്ല.

    Read More »
  • എഴുത്തുകാരൻ വി.ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസ്; കോടതിയിൽ ഹാജരായി എം.എ. ഷഹനാസ്

    കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരൻ വി. ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസിൽ പ്രസാധകയും കോൺ​ഗ്രസ് വനിതാ നേതാവുമായ എം.എ. ഷഹനാസ് കോടതിയിൽ ഹാജരായി. തിങ്കളാഴ്ച കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷഹനാസ് ഹാജരായത്. 2022-ലായിരുന്നു കേസിനാസ്പദമായ സംഭവം. സാമൂഹികമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തും വിധം പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് വി.ആർ. സുധീഷ് ഷഹനാസിനെതിരേ മാനനഷ്ടക്കേസ് ഫയൽചെയ്തത്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യം.കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു

    Read More »
Back to top button
error: