Crime

  • കോണ്‍വന്റ് സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തനായിരുന്ന മലയാളി വൈദികനും ബന്ധുവായ 19 കാരനും അറസ്റ്റില്‍

    ചണ്ഡീഗഡ്: സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് കത്തോലിക്ക വൈദികനും ബന്ധുവും അറസ്റ്റില്‍. പഞ്ചാബ് ജലന്ധറിലെ നക്കോദാറിലുള്ള സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍ ഡയറക്ടറും മലയാളിയുമായ ഫാദര്‍ ആല്‍ബിന്‍ ആന്റണിയാണ് അറസ്റ്റിലായിരിക്കുന്നത്. ഫാദര്‍ ആല്‍ബിന്‍ ആന്റണിയും ബന്ധുവായ ഷാരോ ഷിജുവും ചേര്‍ന്ന് ശുചിമുറിയിലെ ദൃശ്യങ്ങല്‍ പകര്‍ത്തിയെന്നാണ് പഞ്ചാബ് പോലീസ് കണ്ടത്തിയിരിക്കുന്നത്. പിന്നാലെയാണ് ഇരുവരേയും പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പെണ്‍കുട്ടി ശുചിമുറി ഉപയോഗിക്കുന്നതിനിടയില്‍ ഷിജു മൊബൈല്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് പെണ്‍കുട്ടി കണ്ടോതെടയാണ് പരാതി നല്‍കിയത്. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ബന്ധുവിനെ രക്ഷിക്കാനുള്ള നടപടികളാണ് സ്‌കൂള്‍ ഡയറക്ടറായ ഫാദര്‍ ആല്‍ബിന്‍ ആന്റണി ശ്രമിച്ചത്. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഫാദര്‍ ആല്‍ബിന്റെ സ്വാധീനത്തിലാണ് ഷിജു സ്‌കൂള്‍ ക്യാംപസില്‍ അനധികൃതമായി താമസിച്ചിരുന്നത്. പെണ്‍കുട്ടികളുടെ ശുചിമുറിയുടെ തൊട്ടടുത്തുള്ള മുറി അനുവദിച്ചു നല്‍കുകയും ചെയ്തിരുന്നു.…

    Read More »
  • ആര്‍.എസ്.എസ്. നേതാവിന്റെ കൊലപാതകം: ഒരാള്‍ കുറ്റക്കാരന്‍; 13 എന്‍.ഡി.എഫുകാരെ വെറുതെ വിട്ടു, ശിക്ഷാവിധി 14ന്

    കണ്ണൂര്‍: ആര്‍എസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ഒഴികെ മറ്റുളളവരെയെല്ലാം കോടതി വെറുതെ വിട്ടു. ചാവശ്ശേരി സ്വദേശി എംവി മര്‍ഷൂക്ക് ആണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. ശിക്ഷാവിധി ഈ മാസം പതിനാലിന് വിധിക്കും. വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ശരിയായ അന്വേഷണം നടക്കാത്താതാണ് പ്രതികളെ ശിക്ഷിക്കപ്പെടാതാരിക്കാന്‍ കാരണമെന്നും പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ആകെ പതിനാല് പ്രതികളാണ് ഉണ്ടായിരുന്നത്. എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് എല്ലാവരും. വിധി ദൗര്‍ഭാഗ്യകരമെന്ന് ബിജെപി നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. വളരെ വൈകിയെങ്കിലും നീതികിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അശ്വനി കുമാറിന്റെ കുടുംബം പ്രതീക്ഷിച്ച നീതി കിട്ടിയില്ല. ദൃക്സാക്ഷികള്‍ വിചാരണവേളയില്‍ പ്രതികളെ തിരിച്ചറിഞ്ഞതാണ്. ദൗര്‍ഭാഗ്യകരമായ വിധിയാണ്. നീതി കിട്ടുംവരെ അപ്പീലുമായി പോകും ഉയര്‍ന്ന കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും. സമൂഹത്തിന് ശരിയായ സന്ദേശം നല്‍കാന്‍ ഊ കേസില്‍ മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. അന്ന്…

    Read More »
  • പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ലീഗ് നേതാവ് അറസ്റ്റില്‍

    കൊച്ചി: പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്ക് ഭരണസമിതി അംഗമായ മുസ്ലിംലീഗ് നേതാവ് അറസ്റ്റിലായി. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് കളപ്പുരയ്ക്കല്‍ വീട്ടില്‍ എസ് ഷറഫാണ് (60) അറസ്റ്റിലായത്. ശ്രീലങ്കയിലേക്ക് പോകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷറഫിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാജ, ബിനാമി വായ്പകള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ സഹായിച്ചതിന് ഷറഫില്‍നിന്ന് 1.93 കോടി രൂപ പിഴയീടാക്കാന്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്നു. പെരുമ്പാവൂര്‍ പൊലീസ് കേസെടുത്ത് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ശ്രീലങ്കയിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷറഫിനെ പെരുമ്പാവൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. വായ്പ തട്ടിപ്പില്‍ പങ്കാളികളായ 24 യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരില്‍നിന്ന് 33.33 കോടി രുപ പിഴ ചുമത്തി ഈടാക്കാനാണ് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടത്. മൂന്ന് മുന്‍ ബാങ്ക് പ്രസിഡന്റുമാര്‍, നിലവിലെ പ്രസിഡന്റ്, മുന്‍ സെക്രട്ടറി, നിലവിലെ സെക്രട്ടറി എന്നിവര്‍ക്കുള്‍പ്പെടെയാണ് പിഴ ചുമത്തിയത്. 100 കോടി രൂപയാണ് സഹകാരികളില്‍നിന്ന്…

    Read More »
  • സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലി തര്‍ക്കം, കൈയാങ്കളി; പള്ളിപ്പെരുന്നാളിനെത്തിയ കുടുംബത്തിന് ഗുരുതര പരിക്ക്

    തൃശൂര്‍: കുന്നംകുളത്ത് പളളി പെരുന്നാള്‍ കാണാനെത്തിയ കുടുംബത്തെ സംഘം ചേര്‍ന്ന് ആക്രമിച്ചു. മരത്തംകോട് മിനി പെരുന്നാള്‍ കാണാനെത്തിയ കുടുംബത്തെയാണ് മൂന്ന് യുവാക്കള്‍ ആക്രമിച്ചത്. കാറിലെത്തിയ സംഘം സൂപ്പര്‍ മാര്‍ക്കറ്റിന്റെ മുന്നില്‍ മൂത്രമൊഴിച്ചു. ഇത് യുവാക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘത്തിലെ ആളുകള്‍ മരത്തംകോട് പള്ളിക്ക് മുന്നിലെ ഐഫ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ മൂത്രമൊഴിക്കുന്നത് യുവാക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുളള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന മൂന്ന് യുവാക്കളെയാണ് മൂന്നുപേര്‍ സംഘം ചേര്‍ന്ന് ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവരോടൊപ്പം ഉള്ള സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റതായാണ് വിവരം. പരിക്കേറ്റവര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ആക്രമികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

    Read More »
  • കള്ളനോട്ട് കേസില്‍ ജാമ്യത്തിലിറങ്ങി; സസ്‌പെന്‍ഷനിലായ അധ്യാ’പഹയന്‍’ വീണ്ടും കള്ളനോട്ടുമായി പിടിയില്‍

    കോഴിക്കോട്: കള്ളനോട്ട് കേസില്‍ ജാമ്യത്തിലിറങ്ങിയ, സസ്‌പെന്‍ഷനിലായ അധ്യാപകന്‍ വീണ്ടും കള്ളനോട്ടുമായി പിടിയില്‍. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാം (36) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ മലപ്പുറത്തുള്ള വീട്ടില്‍ വച്ചാണ് കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 17.38 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. നരിക്കുനിയിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ കള്ളനോട്ട് നല്‍കിയ സംഭവത്തില്‍ ഹിഷാം പിടിയിലായിരുന്നു. ഇതിനു പിന്നാലെ യുപി സ്‌കൂള്‍ അധ്യാപകനായ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു മാസം മുമ്പാണ് ഹിഷാം ജാമ്യത്തിലിറങ്ങിയത്. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

    Read More »
  • തട്ടിപ്പ് നടത്തിയതിന് ക്രൈംബ്രാഞ്ച് പൂട്ടിച്ച സ്ഥാപനത്തില്‍ മോഷണം; പിന്നില്‍ ആറുപേരെ കൊന്ന കേസിലെ പ്രതികള്‍

    കോഴിക്കോട്: പന്തീരാങ്കാവ് പാലാഴിയിലെ ‘എനി ടൈം മണി’ എന്ന സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായവര്‍ ആറുപേരെ കൊന്ന് പണവും സ്വര്‍ണവും അപഹരിച്ച കേസിലെ പ്രതികള്‍. രണ്ട് കവര്‍ച്ചാ കേസുകളിലും പ്രതിയാണ്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് ക്രൈംബ്രാഞ്ച് അടച്ചുപൂട്ടിയ പാലാഴിയിലെ ഓഫീസ് കുത്തിത്തുറന്നാണ് മോഷണം. കേസില്‍ തമിഴ്‌നാട് സ്വദേശികളും സഹോദരങ്ങളുമായ മുരുകന്‍ (33), പഞ്ചനകി സേലം, കേശവന്‍ (25) എന്നിവരെ പന്തീരാങ്കാവ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മോഷണക്കേസില്‍ മറ്റൊരു പ്രതിയായ സേലം കിച്ചി പാളയം പഞ്ചാങ്ങി സേലം മാരിയമ്മ മുരുകനെ (28) ബെംഗളൂരുവില്‍ വെച്ച് ഒക്ടോബര്‍ നാലിന് അറസ്റ്റ് ചെയ്തിരുന്നു. മാരിയമ്മയുടെ ഭര്‍ത്താവും ഭര്‍ത്തൃസഹോദരനുമാണ് മുരുകനും കേശവനും. 2023 ഓഗസ്റ്റ് 17-നും 24 സെപ്റ്റംബര്‍ രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അനുബന്ധ തെളിവെടുപ്പിന് വന്നപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. രാമനാട്ടുകര മേല്‍പ്പാലത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ തമ്പടിച്ചിരുന്ന പ്രതികള്‍…

    Read More »
  • ഭക്ഷണം കഴിക്കാന്‍ വിളിച്ച ഭാര്യയെ തലങ്ങും വിലങ്ങും വെട്ടി; മാനോരോഗിയായ ഭര്‍ത്താവ് മരുന്ന് കഴിച്ചിരുന്നില്ലെന്ന് പൊലീസ്

    ഇടുക്കി: ഭാര്യയെ ക്രൂരമായി വെട്ടിപരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ പിടികൂടി. ഇടുക്കി പ്രകാശ് സിറ്റി സ്വദേശിയായ മാടപ്രയില്‍ സുമജന്‍ എന്നുവിളിക്കുന്ന പുന്നത്താനിയില്‍ കുര്യനെയാണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു ഭാര്യ ആലീസിനെ പ്രതി തലയ്ക്കും കഴുത്തിനും ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ചത്. ഇവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് ദിവസമായി കുര്യന്‍ മാനസിക രോഗത്തിനായുളള മരുന്ന് കഴിച്ചിരുന്നില്ല, സംഭവ ദിവസം രാവിലെ കട്ടപ്പനയിലെ ആശുപത്രില്‍ പോയി മടങ്ങിയെത്തിയ ശേഷം ഇയാള്‍ കിടന്നുറങ്ങി. രാത്രി ഭക്ഷണം കഴിക്കാനായി ആലീസ് വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. തുടര്‍ന്ന് വാക്കത്തി ഉപയോഗിച്ച് ഭാര്യയെ പലതവണ വെട്ടുകയായിരുന്നു. മുറിവേറ്റ ആലീസ് വീട്ടില്‍ നിന്നിറങ്ങിയോടി തൊട്ടടുത്ത വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് ആലീസിനെ അശുപത്രിയിലാക്കിയത്. സംഭവത്തിനുശേഷം വീട്ടില്‍നിന്നു രക്ഷപ്പെട്ട കുര്യനായി രാത്രി പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ കുര്യന്‍ വീട്ടിലെത്തിയതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടില്‍നിന്നു വെട്ടാനുപയോഗിച്ച…

    Read More »
  • മദ്യപിച്ച ശേഷം കുപ്പി പുരയിടത്തിലേക്കെറിഞ്ഞു; ചോദ്യംചെയ്ത ഗ്രേഡ് SI-യെ വീട്ടില്‍ക്കയറി മര്‍ദിച്ചു

    തിരുവനന്തപുരം: മദ്യപിച്ച ശേഷം പുരയിടത്തിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നത് ചോദ്യം ചെയ്ത ഗ്രേഡ് എസ്.ഐയെ വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കുളത്തൂര്‍ നല്ലൂര്‍വെട്ടം ക്രിസ്തു നിവാസില്‍ സിറിള്‍(35), പോരന്നൂര്‍ പ്ലാമൂട്ടുക്കട കാര്‍ത്തികയില്‍ അബിന്‍(24), പോരന്നൂര്‍ നീരാഴിവിള പുത്തന്‍വീട്ടില്‍ ജിനേഷ് കുമാര്‍ (28) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്. കരമന പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ സുരേഷ്‌കുമാറിനെയാണ് സംഘം വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കാരോട് മുക്കോല ബൈപ്പാസിന് സമീപത്തായുള്ള സുരേഷ്‌കുമാറിന്റെ പുരയിടത്തിലേക്ക് മദ്യപിച്ച ശേഷം കുപ്പികള്‍ വലിച്ചെറിയുന്നത് പതിവാണ്. പലതവണ സുരേഷ് കുമാര്‍ ഇത് വിലക്കിയെങ്കിലും സംഘം മദ്യക്കുപ്പികള്‍ പതിവായി ഇവിടേക്ക് വലിച്ചെറിയുന്നത് തുടര്‍ന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സുരേഷ് കുമാര്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരവെ പുരയിടത്തിന് സമീപത്തായി ഈ സംഘം മദ്യകുപ്പികള്‍ വലിച്ചെറിയുന്നത് കണ്ടു. തുടര്‍ന്ന് സുരേഷ് കുമാര്‍ ഇത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ സുരേഷ് കുമാറിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി വീട്ടിലേക്ക്…

    Read More »
  • മലപ്പുറത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി

    മലപ്പുറം: എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ചു. പഠനമുറിയില്‍ വെച്ച് പഠിക്കുകയായിരുന്ന സഹപാഠിയെ പതിനാറുകാരന്‍ കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞമാസം 27 നായിരുന്നു സംഭവം. അപ്രതീക്ഷിത ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ വയറിനും മുതുകിനും കുത്തേറ്റിട്ടുണ്ട്. ജീവനക്കാരും മറ്റ് കുട്ടികളും എത്തിയാണ് വിദ്യാര്‍ത്ഥിയെ രക്ഷിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് വിവരം. കുത്തിയശേഷം ആക്രമിച്ച വിദ്യാര്‍ത്ഥി ഓടിരക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; സ്വകാര്യ ബസ് കസ്റ്റഡിയില്‍

    കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് കോട്ടൂളിയില്‍ വെച്ചാണ് സംഭവം. മുഖ്യമന്ത്രി ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു. മുമ്പിലുള്ള എസ് കോര്‍ട്ട് വാഹനം കടന്ന് പോയതിന് ഇടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ രാജേഷിനെതിരെ കേസ് എടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്തുവെച്ച് ദിവസം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടിരുന്നു. റോഡ് മുറിച്ചുകടന്ന സ്‌കൂട്ടര്‍യാത്രക്കാരിയെ രക്ഷിക്കാനായി എസ്‌കോര്‍ട്ട് വാഹനം ബ്രേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് 6.30-ഓടെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവും എസ്‌കോര്‍ട്ട് വാഹനങ്ങളും ആംബുലന്‍സും അടക്കം അഞ്ചു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ ബസ് അലക്ഷ്യമായി ഓടിച്ചുകയറ്റിയ സംഭവം. തിരുവനന്തപുരത്ത് നടന്ന അപകടത്തില്‍ ആര്‍ക്കും പരിക്കില്ലാത്തതിനാലും വാഹനങ്ങള്‍ക്കു കാര്യമായ കേടുപാടില്ലാത്തതിനാലും കേസ് വേണ്ടെന്ന നിലപാടിലാണ് പോലീസ്. വാഹനയാത്രക്കാരിയെക്കുറിച്ചും കൂടുതല്‍ അന്വേഷണം ഉണ്ടാകില്ല. കേസില്ലാത്തതിനാല്‍ ഇവരുടെ മൊഴി…

    Read More »
Back to top button
error: