Crime
-
കോഴിക്കോട് വീട്ടമ്മയുടെ മരണം കൊലപാതകം; മരുമകന്‍ പിടിയില്‍
കോഴിക്കോട്: പന്തീരാങ്കാവില്‍ തമിഴ്നാട് സ്വദേശിയായ വീട്ടമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തിരുവണ്ണൂര്‍ സ്വദേശി കെ പി അസ്മബീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ ഇന്നലെയാണ് കണ്ടെത്തിയത്. സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് മഹമൂദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസ്മാബിയെ മരുമകന്‍ മുഖത്തു തലയണ അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അസ്മാബിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്നു. ഈ സ്വര്‍ണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടുന്നതിനിടെയാണ് മഹമൂദിനെ പൊലീസ് പിടികൂടുന്നത്. പാലക്കാട് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മകള്‍ക്കും മരുമകനുമൊപ്പം കഴിഞ്ഞ നാല് വര്‍ഷമായി അസ്മാബി പയ്യടിമീത്തലാണ് താമസിക്കുന്നത്. ഇന്നലെ ജോലിക്ക് പോയ മകള്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » -
മാവേലി എക്‌സ്പ്രസില്‍ നഴ്സിങ് വിദ്യാര്‍ഥിനിക്ക് പീഡനം; ചാടി കാലൊടിഞ്ഞ പ്രതി ആശുപത്രിയില്‍നിന്ന് പിടിയില്‍
കണ്ണൂര്‍: തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസില്‍ കോട്ടയം സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിനിക്ക് പീഡനം. തര്‍ക്കത്തിനിടെ ട്രെയിനില്‍നിന്ന് ചാടി കാലൊടിഞ്ഞ പ്രതി ആസ്പത്രിയില്‍ പിടിയില്‍. കണ്ണൂര്‍ മൊകേരി മുതിയങ്ങ കുടുവന്‍പറമ്പത്ത് ധര്‍മരാജന്‍ (53) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച പുറപ്പെട്ട മാവേലി എക്‌സ്പ്രസിന്റെ (16604) ജനറല്‍ കോച്ചില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. യുവതി ചോദ്യംചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിനിടെ ധര്‍മരാജന്‍ അപായച്ചങ്ങല വലിച്ച് ട്രെയിനില്‍നിന്ന് ചാടുകയായിരുന്നു. ഇരുകാലുകള്‍ക്കും പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അറസ്റ്റ്. തര്‍ക്കത്തിനിടെ യുവതിയെടുത്ത ഫോട്ടോയാണ് പ്രതിയെ പിടിക്കാന്‍ സഹായിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. തലശ്ശേരിക്കും കണ്ണൂരിനും ഇടയില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ചോദ്യംചെയ്ത പെണ്‍കുട്ടിയെ അയാള്‍ അസഭ്യം പറഞ്ഞു. തര്‍ക്കം മുറുകിയപ്പോള്‍ എടക്കാടിന് സമീപം ധര്‍മരാജന്‍ ചങ്ങല വലിച്ച് ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അവിടെനിന്ന് കാറില്‍ കതിരൂരിലെത്തിയ ഇയാള്‍ പിന്നീട് വടകരയിലൊരു ആശുപത്രിയില്‍ ചികിത്സതേടി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്.
Read More » -
തഹസില്‍ദാറുടെ മുറിയില്‍ ജീവനക്കാരന്‍ മരിച്ചനിലയില്‍, അന്വേഷണം തുടങ്ങി
ബംഗളൂരു: കര്‍ണാടകയില്‍ തഹസില്‍ദാറുടെ ചേംബറില്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍. ബെലഗാവി ജില്ലാ ആസ്ഥാനത്തെ തഹസീല്‍ദാര്‍ ഓഫീസിലാണ് സെക്കന്‍ഡ് ഡിവിഷന്‍ അസിസ്റ്റന്‍ഡായ രുദ്രണ്ണ(35)യെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെയാണ് തഹസില്‍ദാറുടെ ചേംബറിനകത്ത് ഒരാള്‍ തൂങ്ങിമരിച്ചെന്നുള്ള വിവരം ലഭിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി. നീളമുള്ള തുണികൊണ്ടാണ് തൂങ്ങിയിരുന്നതെന്നും ഇങ്ങനെയൊരു പ്രവൃത്തിയിലേക്ക് രുദ്രണ്ണയെ നയിക്കാനിടയാക്കിയതെന്താണെന്ന് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും മറ്റ് അന്വേഷണോദ്യോഗസ്ഥരും ചേര്‍ന്ന് വിശദമായ പരിശോധന നടത്തും. വിശദമായ അന്വേഷണം തന്നെ നടത്തുമെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.
Read More » -
വഴി ചോദിച്ചെത്തി വയോധികയെ കാറില്‍ കയറ്റി ആഭരണക്കവര്‍ച്ച: മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍
ആലപ്പുഴ: വഴി ചോദിക്കാനെന്ന മട്ടില്‍ കാര്‍ നിര്‍ത്തി വയോധികയെ കയറ്റിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ആളൊഴിഞ്ഞ റോഡില്‍ തള്ളിയയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. അടൂര്‍ മങ്ങാട് സ്വദേശി സന്‍ജിത്താണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. 76 വയസ്സുള്ള ആറ്റുവ സ്വദേശിനിയാണ് അക്രമത്തിനിരയായത്. ഇവരുടെ നഷ്ടപ്പെട്ട നാലേകാല്‍ പവന്‍ സ്വര്‍ണം പ്രതിയില്‍നിന്നു പൊലീസ് കണ്ടെടുത്തു. കഴുത്തില്‍ മുറിവേറ്റ നിലയില്‍ വഴിവക്കില്‍ കരഞ്ഞുകൊണ്ടിരുന്ന ഇവരെ തൊഴിലുറപ്പ് തൊഴിലാളികളാണു വണ്ടിക്കൂലി നല്‍കി വീട്ടിലെത്തിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കാറിന്റെ നമ്പര്‍ ലഭിച്ച നൂറനാട് പൊലീസ് രാത്രിയോടെ അടൂര്‍ മങ്ങാടുള്ള വീട്ടില്‍നിന്നാണ് സന്‍ജിത്തിനെ പിടികൂടിയത്.തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 11.30ന് മാവേലിക്കരപന്തളം റോഡില്‍ ഇടപ്പോണ്‍ ആറ്റുവ എ.വി മുക്കിലാണു സംഭവം. പന്തളത്തേക്കു പോകാന്‍ ബസ് കാത്തിരിക്കുകയായിരുന്നു വയോധിക. സംഭവത്തെക്കുറിച്ച് ഇവര്‍ പറയുന്നത്: മാങ്കാംകുഴി ഭാഗത്തു നിന്നു വന്ന കാറില്‍ ഒരു യുവാവ് പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തു. താനും പന്തളത്തേക്കാണെന്നു പറഞ്ഞപ്പോള്‍ യുവാവ് സ്‌നേഹപൂര്‍വം…
Read More » -
തൃശ്ശൂരില്‍ ക്ഷേത്രത്തിലും മൃഗാശുപത്രിയിലും മോഷണം; വഴിപാട് കൗണ്ടര്‍ കുത്തിപ്പൊളിച്ച് കാല്‍ലക്ഷം കവര്‍ന്നു
തൃശ്ശൂര്‍: എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സര്‍ക്കാര്‍ വെറ്റിനറി ഹോസ്പിറ്റലിലും മോഷണം. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ കുത്തിപ്പൊളിച്ച് കാല്‍ലക്ഷം രൂപ കവര്‍ന്നു. വെറ്റിനറി ആശുപത്രിയില്‍നിന്ന് ആയിരത്തില്‍പരം രൂപയും മോഷണം പോയി. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരന്‍ നന്ദനാണ് വഴിപാട് കൗണ്ടര്‍ സ്ഥിതി ചെയ്യുന്ന സ്റ്റോര്‍ മുറിയുടെ മുന്‍ വാതിലിന്റെ പൂട്ട് പൊളിച്ചത് ആദ്യം കണ്ടത്. സ്റ്റോര്‍ റൂമിലെ അലമാര കുത്തിത്തുറന്ന നിലയിലായിരുന്നു. വഴിപാട് കൗണ്ടറിന്റെ മുറിയുടെ പൂട്ടും തകര്‍ത്തിരുന്നു. പണം സൂക്ഷിക്കുന്ന മേശവലിപ്പ് കുത്തി തുറന്ന് അതില്‍ സൂക്ഷിച്ചിരുന്ന കാല്‍ലക്ഷം രൂപയോളം കവര്‍ന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഇതിനു സമീപം ചുമരില്‍ തൂക്കിയിട്ടിരുന്ന സഞ്ചിയില്‍ ഉണ്ടായിരുന്ന 13,000 രൂപ മോഷ്ടാവിന്റെ ശ്രദ്ധയില്‍ പെട്ടില്ല. ക്ഷേത്രക്കുളത്തിനോട് ചേര്‍ന്നുള്ള ദേവീ ക്ഷേത്രത്തിന് മുന്‍പിലെ ഭണ്ഡാരത്തിന്റെ പൂട്ടും പൊളിച്ചിട്ടുണ്ട്. ക്ഷേത്രം പ്രസിഡന്റ് മോഹനന്‍ പൂവ്വശ്ശേരി, സെക്രട്ടറി മധുസൂദനന്‍ കണ്ടേങ്കാവില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്തിക്കാട് പോലീസില്‍ പരാതി നല്‍കി.…
Read More » -
കുഞ്ഞിനെ വിറ്റ പണം വീതംവെക്കുന്നതില്‍ അമ്മയും അച്ഛനും തമ്മില്‍ തര്‍ക്കം; പ്രതികള്‍ പിടിയില്‍
ചെന്നൈ: 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തില്‍ ഇടനിലക്കാരും അച്ഛനും ഉള്‍പ്പെടെ അഞ്ചുപേരെ ഈറോഡ് വടക്ക് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഈറോഡ് കനിറാവുത്തര്‍കുളം സ്വദേശി നിത്യ (28) നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. കുഞ്ഞിന്റെ അച്ഛന്‍ മാണിക്യംപാളയം സ്വദേശി സി. സന്തോഷ് കുമാര്‍ (28), ഇടനിലക്കാരായ പെരിയസെമ്മൂര്‍ സ്വദേശികളായ എസ്. രാധ (39), ആര്‍. ശെല്‍വി (47), ജി. രേവതി (35), ലക്ഷ്മിനഗര്‍ സ്വദേശി എ. സിദ്ധിക്കബാനു (44) എന്നിവരാണ് പോലീസ് പിടിയിലായത്. കേസില്‍ ആറുപ്രതികള്‍ കൂടിയുണ്ട്. അവര്‍ക്കായി അന്വേഷണം നടക്കുന്നു. നിത്യയും സന്തോഷും വിവാഹിതരായിരുന്നില്ലെന്നും അതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. സന്തോഷ് ഇടനിലക്കാരെ കണ്ടെത്തുകയും അവര്‍വഴി നാഗര്‍കോവിലിലുള്ള ദമ്പതിമാര്‍ക്ക് നാലരലക്ഷം രൂപയ്ക്ക് കുട്ടിയെ വില്‍ക്കുകയായിരുന്നു. തുക വീതംവെക്കുന്നതില്‍ സന്തോഷും നിത്യയും തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. സന്തോഷ് തുകയുടെ വലിയഭാഗം തട്ടിയെടുത്തതോടെ നിത്യ പോലിസിനെ സമീപിക്കുകയും കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പോലീസ്…
Read More » -
റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്റെ കൊലപാതകം: പ്രതി തെളിവെടുപ്പിനിടെ ജനല്‍ വഴി രക്ഷപ്പെട്ടു
ബംഗളൂരു: സ്വത്തു തട്ടിയെടുക്കാന്‍ ഹൈദരാബാദ് സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനെ കൊന്ന് കര്‍ണാടക കുടകിലെ തോട്ടത്തിലെത്തിച്ചു കത്തിച്ച കേസിലെ പ്രതികളിലൊരാള്‍ തെളിവെടുപ്പിനിടെ കടന്നു. സുണ്ടിക്കുപ്പയിലെ കാപ്പിത്തോട്ടത്തില്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചനിലയില്‍ രമേഷ് കുമാറിന്റെ മൃതദേഹം ലഭിച്ച സംഭവത്തില്‍ അറസ്റ്റിലായ ഹരിയാന സ്വദേശി അങ്കൂര്‍ റാണയാണ് തെളിവെടുപ്പ് നടപടികളുടെ ഇടയില്‍ തെലങ്കാന ഉപ്പല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസസ്ഥലത്തു കാവല്‍ ഉണ്ടായിരുന്ന കര്‍ണാടക പൊലീസിനെ വെട്ടിച്ചു ജനല്‍ വഴി ചാടി രക്ഷപ്പെട്ടത്. രമേഷ് കുമാര്‍ കൊല്ലപ്പെട്ട ഹൈദരാബാദില്‍ നിന്നു 30 കിലോമീറ്റര്‍ മാറി ഉപ്പലിലെ ഉഡുപ്പി ഗാര്‍ഡന്‍ ഹോട്ടലിന്റെ 3ാം നിലയില്‍ ആയിരുന്നു താമസം. തെലങ്കാന പൊലീസിന്റെ സഹായത്തോടെ കര്‍ണാടകയില്‍ നിന്നുള്ള അന്വേഷണ സംഘം അങ്കൂര്‍ റാണയെ കണ്ടെത്താനായി തിരച്ചില്‍ ശക്തമാക്കി. കഴിഞ്ഞ മാസം 10ന് ആണ് പകുതി കത്തിയ മൃതദേഹം സുണ്ടിക്കുപ്പയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രമേഷ് കുമാറിന്റെ രണ്ടാം ഭാര്യ ബെംഗളൂരുവിലെ ഐടി ജീവനക്കാരി തെലങ്കാന സ്വദേശിനി നിഹാരിക, ഹരിയാന സ്വദേശികളായ…
Read More » -
താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് നേരെ കല്ലേറ്; യുവാവ് പിടിയില്‍
കോഴിക്കോട്: താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്വിഫ്റ്റ് ബസ്സിനു നേരെ ആക്രമണം. രാത്രി 11.15 ഓടെയാണ് സംഭവം. താമരശ്ശേരി ചുങ്കം ബാറിനു സമീപം വെച്ചാണ് ബസിന് നേരെ കല്ലെറിഞ്ഞത്. ബസിന്റെ പിന്‍ഭാഗത്തെ സൈഡ് ഡോറിന്റെ ഗ്ലാസ് തകര്‍ന്നു. കോഴിക്കോട്ട് നിന്നും ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. അക്രമിയെ പൊലീസ് പിടികൂടി. താമരശ്ശേരി ചുങ്കം ഇരുമ്പിന്‍ ചീടന്‍ കുന്ന് ബാബുവാണ് പിടിയിലായത്. ബസിന്റെ പിന്‍ഭാഗത്തെ ഡോറിന്റെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Read More » -
വൈക്കത്ത് ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിക്കൊന്നു, യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
വൈക്കം മറവൻതുരുത്തിൽ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി. ഒതേനാപുരം നിതീഷാണ് ഇരട്ട കൊലപാതകത്തിനു ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മറവന്തുരുത്ത് സ്വദേശികളായ ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം. ഇന്നലെ (തിങ്കൾ) വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. ശക്തമായ മഴ ഉണ്ടായിരുന്ന സമയത്തായിരുന്ന കൊലപാതകം നടന്നതെന്നാണ് സമീപവാസികള്‍ പറയുന്നു. സംഭവ സമയത്ത് നിധീഷിൻ്റെയും ശിവപ്രിയയുടെയും 4 വയസുള്ള മകളും വീട്ടിൽ ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം നിധീഷ് കുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മറവൻതുരുത്തിലെ ശിവപ്രിയയുടെ വീട്ടിൽ വച്ചാണ് സംഭവം. നീതിഷിന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് നിതീഷ് കൊലപാതകവിവരം അവരെ അറിയിച്ചതും സ്റ്റേഷനില്‍ എത്തി കീഴടങ്ങിയതും. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പടെ സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് …
Read More » -
കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍, ഒരാളെ വെറുതേവിട്ടു
കൊല്ലം: കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. ഷംസുദ്ദീന്‍ എന്നയാളെയാണ് കോടതി വെറുതേവിട്ടത്. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് നവംബര്‍ നാലിന് വിധിപറഞ്ഞത്. കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2016 ജൂണ്‍ 15-ന് രാവിലെ കൊല്ലം കളക്ടറേറ്റ് വളപ്പിലെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്ഫോടനം നടന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്‌ളീഡര്‍ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി കുറ്റിച്ചല്‍ ഷാനവാസും ഹാജരായി.
Read More »