Crime

  • ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീയിടാന്‍ ശ്രമം ; സംഭവം ഇന്നു പുലര്‍ച്ചെ ചിറയിന്‍കീഴില്‍

    തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീയിടാന്‍ ശ്രമം. ചിറയിന്‍കീഴ് പതിനാറാം വാര്‍ഡ് പുതുക്കരി വയലില്‍ വീട്ടില്‍ ടിന്റു ജി വിജയന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ടിന്റുവും രണ്ടു കുട്ടികളും അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഉറക്കത്തിലായിരുന്ന ഇവര്‍ പുറത്തെ ശബ്ദം കേട്ട് ഉണരുകയായിരുന്നു. അപ്പോള്‍ ഹെല്‍മറ്റും റെയിന്‍ കോട്ടും ധരിച്ച് രണ്ടുപേര്‍ വീടിന് പിന്‍വശത്തായി തീ ഇടുന്നതാണ് കണ്ടത്. വീട്ടിലെ കതകും ഫ്‌ലോര്‍മാറ്റും കത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.  

    Read More »
  • ശബരിമല സ്വര്‍ണക്കൊള്ളക്കേസ് ; സ്വര്‍ണപ്പാളികളുടെ സാമ്പിളുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും ; സാമ്പിള്‍ ശേഖരിച്ചത് പത്തുമണിക്കൂറിലേറെ സമയമെടുത്ത് ; വാസുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കും

      തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച സ്വര്‍ണപ്പാളികളുടെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്കായി എസ്‌ഐടി ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സന്നിധാനത്തെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കി സാമ്പിളുകള്‍ ശേഖരിച്ചത്. കട്ടിളപ്പാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വര്‍ണം പൂശിയ പാളികളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. സോപാനത്തെ പാളികള്‍ തിരികെ സ്ഥാപിച്ചു. ഏകദേശം പത്ത് മണിക്കൂറോളമാണ് പരിശോധന നടത്തിയത്. കാലപ്പഴക്കം പരിശോധിക്കുന്നത് പാളികള്‍ വ്യാജമാണോ എന്ന് അറിയുന്നതില്‍ നിര്‍ണായകമാണ്. അതേസമയം, കേസില്‍ റിമാന്‍ഡിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി എസ്‌ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും.

    Read More »
  • ആനന്ദ് തമ്പിയുടെ മരണം ; വീട്ടുകാരുടേയും കൂട്ടുകാരുടേയും മൊഴിയെടുത്തു ; ആനന്ദിന് മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നെന്ന് കുടുംബം ; ബിസിനസ് മതി രാഷ്ട്രീയം വേണ്ടെന്ന് ആനന്ദിനോടു പറഞ്ഞതായി വീട്ടുകാര്‍

      തിരുവനന്തപുരം : ബിജെപി സംസ്ഥാന നേതൃത്വത്തേയും ആര്‍.എസ്.എസിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആനന്ദ് തമ്പിയുടെ മരണം സംബന്ധിച്ച് പോലീസ് ആനന്ദിന്റെ വീട്ടുകാരുടേയും കൂട്ടുകാരുടേയും മൊഴിയെടുത്തു. ആനന്ദിന് മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ വീട്ടുകാര്‍ക്ക് രാഷ്ട്രീയത്തേക്കാള്‍ ആനന്ദ് ബിസിനസ നോക്കി നടത്തുന്നതായിരുന്നു താത്പര്യമെന്നും മൊഴിയില്‍ പറയുന്നു. ആനന്ദ് തമ്പിയുടെ മരണത്തില്‍ അച്ഛന്‍, ഭാര്യാപിതാവ്, സുഹൃത്ത് രാജേഷ് എന്നിവരുടെ മൊഴിയാണ് പോലീസ്് രേഖപ്പെടുത്തിയത്. ആനന്ദിന് തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി.എന്നാല്‍ മത്സരിക്കുന്നതില്‍ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല. ബിസിസസ് നോക്കിനടത്താനാണ് കുടുംബം ആവശ്യപ്പെട്ടത്. അതേസമയം മത്സരിക്കാനുള്ള താല്‍പര്യം പാര്‍ട്ടി നേതാക്കളോട് പറഞ്ഞതായി അറിയില്ലെന്നാണ് സുഹൃത്തിന്റെ മൊഴി. കമ്മിറ്റിയില്‍ പങ്കെടുത്തപ്പോഴും ഇക്കാര്യം ആനന്ദ് പറഞ്ഞിരുന്നില്ലെന്നും മൊഴിയുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഭാര്യയുടെ മൊഴി എടുക്കാന്‍ കഴിഞ്ഞിട്ടില്ല.  

    Read More »
  • ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ നബിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; വിവരങ്ങള്‍ വീണ്ടെടുത്തു; രേഖകളില്ലാതെ താമസിച്ചതിന് ഡല്‍ഹിയില്‍ 172 പേര്‍ക്കെതിരേ കേസ്; തലസ്ഥാനം അരിച്ചുപെറുക്കി അന്വേഷണ ഏജന്‍സികള്‍

    ന്യൂഡല്‍ഹി: ചെങ്കോട്ട ചാവേർ സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഒരു മൊബൈൽഫോൺ അന്വേഷണസംഘം കണ്ടെത്തി. ആകെ രണ്ട് മൊബൈൽഫോൺ ഇയാളുടെ പേരിലുണ്ടെന്നാണ് നിഗമനം. കശ്മീർ താഴ്‌വരയിലെ ഒരു നദിയിൽനിന്നാണ് മൊബൈൽഫോൺ വീണ്ടെടുത്തത്. കഴിഞ്ഞമാസം അവസാനം ഉമർ നബി വീട്ടിലെത്തിയിരുന്നു. ചെങ്കോട്ട സ്ഫോടനത്തിന് ദിവസങ്ങൾക്ക് മുൻപുള്ള ഈ സന്ദർശനത്തിൽ ഉമർ നബി മൊബൈൽഫോൺ സഹോദരന് നൽകി.   സ്ഫോടനത്തിനുശേഷം ഉമറിന്റെ സഹോദരങ്ങളായ സഹൂർ ഇല്ലാഹി, ആഷിഖ് ഹുസൈൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇല്ലാഹിയാണു മൊബൈൽ ഉപേക്ഷിച്ച നദിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടയാണു വിവരങ്ങൾ വീണ്ടെടുത്തത്. ഈ മൊബൈൽഫോണിലെ വിഡിയോയാണ് ഇന്നലെ പുറത്തുവന്നത്. അതിനിടെ, ED അറസ്റ്റ് ചെയ്ത അൽ ഫലാഹ് സർവകലാശാല ചെയർമാൻ  ജാവേദ് അഹമ്മദ് സിദ്ധിക്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.   അതേസമയം ഡല്‍ഹിയില്‍ രേഖകളില്ലാതെ താമസിച്ചതിന് 175 പേര്‍ക്കെതിരെ പൊലീസ് കേസ്. ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ അനധികൃത താമസക്കാരെ കണ്ടെത്താന്‍ ഡല്‍ഹിയില്‍…

    Read More »
  • രാജ്യത്ത് വന്‍ മാവോയിസ്റ്റ് വേട്ട ; ആന്ധ്രയില്‍ 31 മാവോയിസ്റ്റുകള്‍ പിടിയില്‍ ; ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ആറു പേര്‍ ;പിടിയിലായവരില്‍ മാവോയിസ്റ്റ് നേതാവ് ദേവ്ജിയും ; ഓപ്പറേഷന്‍ ടീമിനെ അഭിനന്ദിച്ച് അമിത് ഷാ

    ഹൈദരാബാദ് : രാജ്യത്ത് വന്‍ മാവോയിസ്റ്റ് വേട്ട. ആന്ധ്രയില്‍ 31 മാവോയിസ്റ്റുകള്‍ പിടിയില്‍. പിടിയിലായവരില്‍ മാവോയിസ്റ്റ്് നേതാവ് ദേവ്ജിയും. സിപിഐ മാവോയിസ്റ്റിന്റെ പിബി അംഗമാണ് ദേവ്ജി. വിജയവാഡ, കൃഷ്ണ, ഏലൂരു, എന്‍ടിആര്‍ ജില്ലകളില്‍ നിന്നാണ് 31 മാവോയിസ്റ്റുകളെയും പിടികൂടിയിരിക്കുന്നത്. തിപ്പിരി തിരുപ്പതി എന്നാണ് ദേവ്ജി അറിയപ്പെടുന്നത്. നിലവില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ദേവ്ജി സിപിഐ മാവോയിസ്റ്റിന്റെ അവശേഷിക്കുന്ന രണ്ട് പിബി അംഗങ്ങളില്‍ ഒരാളാണ്. ആന്ധ്രയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ ഉള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.കൊല്ലപ്പെട്ടവരില്‍ കേന്ദ്ര കമ്മിറ്റി അംഗവും 26ഓളം സായുധ ആക്രമണങ്ങളുടെ സൂത്രധാരനുമായ മാദ്വി ഹിഡ്മയും ഉള്‍പ്പെട്ടിരുന്നു. മാവോയിസ്റ്റ് വിരുദ്ധ ഓപറേഷന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഛത്തീസ്ഗഢ്-ആന്ധ്ര അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കമാന്‍ഡറായ മാദ്വി ഹിഡ്മ ഉള്‍പ്പെടെ കൊല്ലപ്പെട്ടത്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയിലെ പ്രധാനിയുമാണ്…

    Read More »
  • പതിനാറുകാരനെ തീവ്രവാദ ഗ്രൂപ്പില്‍ ചേരാന്‍ പ്രേരിപ്പിച്ച മാതാവും രണ്ടാനച്ഛനും ; രണ്ടുപേര്‍ക്കുമെതിരേ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു ; യുകെയില്‍ എ്ത്തിച്ച് വീഡിയോയും മറ്റും കാട്ടി മനസ്സുമാറ്റാന്‍ ശ്രമിച്ചു

    തിരുവനന്തപുരം: പതിനാറുകാരനെ തീവ്രവാദ ഗ്രൂപ്പില്‍ ചേരാന്‍ പ്രേരിപ്പിച്ച മാതാവിനും രണ്ടാനച്ഛനും എതിരേ യുഎപിഎ ചുമത്തി. ഐഎസ്‌ഐഎസില്‍ ചേരാനായിരുന്നു നിര്‍ബ്ബന്ധിച്ചത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നസംഭവത്തില്‍ വെമ്പായം സ്വദേശിയായ യുവാവിനെയും പത്തനംതിട്ട സ്വദേശിനിയ്ക്കുമെതിരേയാണ് ആരോപണം. പത്തനംതിട്ട സ്വദേശിയായ യുവതിയെ മതപരിവര്‍ത്തനം നടത്തിയാണ് വെമ്പായം സ്വദേശി വിവാഹം കഴിച്ചത്. പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ തീവ്രവാദ സംഘടനയായ ഐഎസ്‌ഐസില്‍ ചേരാന്‍ പ്രേരിപ്പിയ്ക്കുകയായിരുന്നു. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യു.കെയില്‍ താമസിച്ചു വരികയായിരുന്നു. കുട്ടി യു.കെയിലെത്തിയപ്പോള്‍ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ കാട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചു. തിരികെ ദമ്പതികള്‍ നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങല്‍ പരിധിയിലുള്ള മതപഠന ശാലയിലാക്കി. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ടു മതപഠന ശാല അധികൃതര്‍ അമ്മയുടെ വീട്ടില്‍ വിവരമറിയിച്ചു. ഇതോടെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഡവൈഎസ്പി യുടെ നേതൃത്തില്‍ യുഎപിഎ ചുമത്തി കേസ് അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും വിവരശേഖരണം ആരംഭിച്ചിരിക്കുകയാണ്.

    Read More »
  • ‘അന്ന് ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു’; തുറന്നു പറഞ്ഞ് സൂപ്പര്‍ താരം മോഹന്‍ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി; ‘ബസില്‍ കയറിയത് ഒരേയൊരു ദിവസം, അന്നുകൊണ്ടു യാത്രയും നിര്‍ത്തി’

    ബംഗളുരു: പൊതുസ്ഥലത്ത് പ്രത്യേകിച്ചും തിരക്കേറിയ ഇടങ്ങളില്‍ വച്ച് ലൈംഗികാതിക്രമം ഉണ്ടാകുന്നതിനെക്കുറിച്ചു വെളിപ്പെടുത്തലുമായി നടി. പ്രമുഖ നടി ലക്ഷ്മി മന്‍ചുവാണു കുട്ടിക്കാലത്തു നേരിട്ട അതിക്രമത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. തെലുഗു സൂപ്പര്‍താരം മോഹന്‍ ബാബുവിന്റെ മകളാണ് ലക്ഷ്മി. കൗമാര കാലത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ചാണ് അവര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ലക്ഷ്മി പറയുന്നു. സൂപ്പര്‍താരത്തിന്റെ മകളായിരുന്നതിനാല്‍ തന്നെ സ്‌കൂളിലേക്ക് പോകാന്‍ പ്രത്യേക വണ്ടിയും ഡ്രൈവറും ഒരു ബോഡി ഗാര്‍ഡും സദാ ഉണ്ടായിരുന്നു. അമ്മയും തന്നെ സ്‌കൂളിലേക്ക് ആക്കുന്നതിനായി പതിവായി വന്നിരുന്നുവെന്നും ലക്ഷ്മി ഓര്‍ത്തെടുത്തു. എന്നാല്‍ ഹാള്‍ ടിക്കറ്റ് വാങ്ങുന്നതിനായി ഒരു ദിവസം സ്‌കൂളില്‍ നിന്ന് ക്ലാസിലെ എല്ലാവരെയും അധ്യാപകര്‍ ഒരു ബസില്‍ കയറ്റി സെന്ററിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആ യാത്രയ്ക്കിടെ ഒരാള്‍ തന്നെ മോശമായി തൊട്ടുവെന്നും വല്ലാത്ത ബുദ്ധിമുട്ടും പേടിയും തോന്നിയെന്നും ലക്ഷ്മി പറയുന്നു. ഭയന്ന് വിറച്ചു പോയ താന്‍ സുഹൃത്തുക്കളോട് വിവരം പറഞ്ഞുവെന്നും…

    Read More »
  • കൊച്ചിയിൽ 4 വയസുകാരിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റിൽ

    കൊച്ചി മരടിൽ നാലു വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിൽ. കാട്ടിത്തറയിൽ താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശിനിയാണ് അറസ്റ്റിലായത്. സ്കൂൾ അധികൃതരുടെ പരാതിയിലാണ് അമ്മ പിടിയിലായത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം അമ്മ പൊള്ളലേപ്പിച്ചു. കുട്ടിക്ക് കൃത്യമായി ഭക്ഷണം നൽകിയിരുന്നില്ല. അവശ നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയിലാക്കിയ ശേഷം നിലവിൽ ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. നാല് വയസുകാരിയുടെ മൂത്ത സഹോദരനെയും അമ്മ പതിവായി ഉപദ്രവിച്ചിരുന്നു. കുട്ടികളുടെ അച്ഛന്റെയും അമ്മൂമ്മയുടെയും സാന്നിധ്യത്തിലായിരുന്നു അമ്മയുടെ അതിക്രമങ്ങൾ. കേസിൽ ഇവരെയും പ്രതിചേർത്തേക്കും. സ്കൂൾ അധികൃതരുടെ പരാതിയെത്തുടർന്നാണ്  പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തത്. അനുസരണക്കേട് കാണിക്കുമ്പോഴാണ് കുട്ടിയെ ശിക്ഷിച്ചതെന്നാണ് അമ്മയുടെ മൊഴി. മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഒപ്പമുള്ള മൂത്ത കുട്ടിക്കും സമാനമായ രീതിയിൽ ഉപദ്രവം ഏറ്റിട്ടുണ്ടെന്നും സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിൽ കുട്ടി വെളിപ്പെടുത്തി.

    Read More »
  • ബംഗളുരു വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയില്‍ വടിവാള്‍ ആക്രമണം; യാത്രക്കാര്‍ നോക്കിനില്‍ക്കേ ചാടിവീണ് യുവാവ്; കീഴ്‌പ്പെടുത്തിയത് സാഹസികമായി

    ബെംഗളൂരു വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയില്‍ വടിവാള്‍ ആക്രമണം. ടാക്സി ഡ്രൈവര്‍ തമ്മിലുള്ള പോരിനൊടുവില്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെ വടിവാളുമായി യുവാവ് ചാടിവീണത്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലില്‍ അക്രമിയെ കീഴ്പെടുത്തുകയായിരുന്നു. ടെര്‍മിനല്‍ ഒന്നില്‍ നിരവധി യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. നീളമുള്ള വടിവാളുമായി ഒരാള്‍ ഓടിവരുന്നു. ജീവഭയത്താല്‍ യാത്രക്കാര്‍ക്കിടയിലൂടെ ഓടിരക്ഷപെടുന്നു. അതീവ സുരക്ഷാ മേഖലയില്‍ വടിവാളുമായി ആക്രമിയെത്തിയതു ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ്. അക്രമിയെ കണ്ടയുടന്‍ സമീപത്തുണ്ടായിരുന്ന സി.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അക്രമിയെ കീഴ്പെടുത്തുകയായിരുന്നു. വിമാനത്താവളത്തിലെ ടാക്സി ഡ്രൈവര്‍മാര്‍ തമ്മിലുള്ള വൈര്യമാണു ആക്രണത്തിലെത്തിയത്. ടാക്സി ഡ്രൈവറായ സൊഹാലി അഹമ്മദാണ് അക്രമി. ടാക്സി ഡ്രൈവര്‍മാരായ ജഗദീഷ്,രേണുകുമാര്‍, ഗംഗാധര്‍ അഗഡി എന്നിവരും സൊഹാലിയും തമ്മില്‍ നേരത്തെ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചായിട്ടായിരുന്നു ആക്രണം. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ കീഴ്പെടുത്തിയ പ്രതിയെ പിന്നീട് വിമാനത്താവള പൊലീസിനു കൈമാറി.

    Read More »
  • ‘ചാവേര്‍ ആക്രമണമല്ല; അത് രക്തസാക്ഷിത്വം’; ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയുടെ ന്യായീകരണ വീഡിയോ പുറത്ത്; ‘നിശ്ചിത സമയത്ത്, നിശ്ചിത സ്ഥലത്ത് മരിക്കാന്‍ തീരുമാനിക്കുന്നത് രക്തസാക്ഷിത്വം’

    ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ 13 പേരുടെ ജീവനെടുത്ത ചാവേര്‍ ആക്രമണം നടത്തിയ ഡോക്ടര്‍ ഉമര്‍ നബി, ചാവേര്‍ ആക്രമണത്തെ ന്യായീകരിച്ച് സംസാരിക്കുന്ന വിഡിയോ പുറത്ത്. സ്വയം റെക്കോര്‍ഡ് ചെയ്ത വിഡിയോ രണ്ട് മാസം മുന്‍പ് ചിത്രീകരിച്ചതാണെന്നാണ് എന്‍ഐഎ കരുതുന്നത്. ചാവേര്‍ സ്ഫോടനമെന്നത് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട വാക്കാണെന്നാണ് ടെലഗ്രാമിലൂടെ ഉമര്‍ നബി പങ്കുവച്ച വിഡിയോയുടെ ഉള്ളടക്കം.   ഒരു നിശ്ചിത സമയത്ത്, ഒരു നിശ്ചിത സ്ഥലത്ത് മരിക്കാന്‍ ഒരാള്‍ തയാറെടുക്കുന്നത് രക്തസാക്ഷിത്വം വരിക്കലാണെന്നും ഉമര്‍ നബി വിശദീകരിക്കുന്നു. ‘ ഈ ചാവേര്‍ ബോംബാക്രമണം എന്ന ആശയം തന്നെ അങ്ങേയറ്റം തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന ഒന്നാണ്. സത്യത്തില്‍ അത് രക്തസാക്ഷിത്വ ദൗത്യമാണ്. അങ്ങനെയാണ് ഇസ്​ലാമില്‍ അത് അര്‍ഥമാക്കുന്നത്. ഇന്നതിന് വിരുദ്ധമായ ഒട്ടേറെ വാദങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്ത് വച്ച്, പ്രത്യേക സമയത്ത് തീര്‍ത്തും പ്രത്യേകമായ സാഹചര്യത്തില്‍ ഒരാള്‍ മരിക്കുമെന്ന് ഉറപ്പിക്കുകയും അങ്ങനെ ചെയ്യുന്നതുമാണത്’ എന്നാണ് വിഡിയോയില്‍ പറയുന്നത്. നല്ല ഒഴുക്കൊത്ത ഇംഗ്ലിഷിലാണ് ഉമര്‍ നബിയുടെ…

    Read More »
Back to top button
error: