Crime
-
കാപ്പ കേസ് പ്രതി മദ്യപിച്ച് വീട്ടിലെത്തി ബഹളംവച്ചു, വെട്ടിക്കൊലപ്പെടുത്തിയ പിതാവ് പിടിയില്‍
പാലക്കാട്: കൊടുന്തരപ്പുള്ളിയില്‍ കാപ്പാക്കേസ് പ്രതിയായ മകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ പിടിയില്‍. മദ്യപിച്ച് ബഹളമുണ്ടാക്കിയ മകന്‍ സിജിലിനെ (33) അച്ഛന്‍ ശിവന്‍കുട്ടി കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ അച്ഛന്‍ ശിവന്‍കുട്ടിയെ രാത്രി പത്തോടെ പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അച്ഛനും മകനും തമ്മില്‍ പ്രശ്നം തുടങ്ങിയത്. ഏഴരയോടെയാണ് ശിവന്‍കുട്ടി മകനെ കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ചാണ് വെട്ടിയത്. സിജിലിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിജിലിന്റെ പേരില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 21-ലധികം കേസുകളുണ്ടെന്നും ഇയാള്‍ പതിവായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടും വീട്ടില്‍ വഴക്കുണ്ടാക്കി. പിന്നീട് ശിവനുമായി തര്‍ക്കവും ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് സിജിലിന്റെ കഴുത്തില്‍ മുറിവേറ്റത്. പിടിവലിക്കിടെ സിജിലിന്റെ തൊണ്ടയുടെ ഭാഗത്തും പുറത്തും മുറിവേറ്റിട്ടുണ്ട്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കൊടുവാള്‍ കൊണ്ടാണ് പരിക്കേറ്റതെന്നാണ് വിവരം. മുറിവേറ്റ് ഇറങ്ങിയോടിയ സിജിലിനെ ഇതുവഴി ബൈക്കിലെത്തിയ പരിചയക്കാര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു.…
Read More » -
വിവാഹാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു
തൃശൂര്‍: പൊള്ളാച്ചി വടുകപാളയത്ത് വിവാഹത്തിന് വിസമ്മതിച്ച മലയാളി യുവതിയെ യുവാവ് കുത്തിക്കൊന്നു. പൊന്‍മുത്തു നഗറില്‍ താമസിക്കുന്ന കണ്ണന്റെ മകള്‍ അശ്വിത(19)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാമലയാര്‍ നഗറില്‍ താമസിക്കുന്ന പ്രവീണ്‍കുമാര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തൃശൂര്‍ സ്വദേശിയായ കണ്ണനും കുടുംബവും വര്‍ഷങ്ങളായി പൊള്ളാച്ചിയിലാണ് താമസം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയാണ് അശ്വിത. സ്വകാര്യ കമ്പനി ജീവനക്കാരനാണ് പ്രവീണ്‍കുമാര്‍. ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ താത്പര്യം അറിയിച്ചപ്പോള്‍ അശ്വിത ഒഴിഞ്ഞുമാറുകയായിരുന്നെന്നും പറയുന്നു. ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാതായതിനെത്തുടര്‍ന്ന് പ്രകോപിതനായ പ്രവീണ്‍കുമാര്‍ തിങ്കളാഴ്ച രാവിലെ അശ്വിതയുടെ വീട്ടിലെത്തി. ഈ സമയം വേറെ ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന്, ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇതിനിടെ പ്രവീണ്‍കുമാര്‍ കത്തികൊണ്ട് കുത്തുകയുമായിരുന്നു. സംഭവശേഷം പ്രതി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ അശ്വിത ചോരയില്‍കുളിച്ചു കിടക്കുകയായിരുന്നു. ഉടന്‍തന്നെ രക്ഷിതാക്കളെ അറിയിച്ചു. അച്ഛന്‍ കണ്ണന്‍ വീട്ടിലെത്തി മകളെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊള്ളാച്ചി എഎസ്പി സൃഷ്ടി…
Read More » -
മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതികളെ കാണാതായി; ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി, ഭാര്യയ്ക്കായി തിരച്ചില്‍
ഭോപാല്‍: മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഷില്ലോങ്ങിലെത്തിയ ദമ്പതിമാരെ മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് വിവരം. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്‌ക്കെടുത്ത സ്‌കൂട്ടര്‍ ഈ റൂട്ടിലെ ഒരു ഗ്രാമത്തില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇന്‍ഡോറില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന രഘുവംശിയും സോനവും മേയ് 11-നാണ് വിവാഹിതരായത്. മേയ് 20-നാണ് ഇരുവരും ഹണിമൂണ്‍ യാത്ര ആരംഭിച്ചത്. ഗുവാഹാട്ടിയിലെ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോങ്ങിലെത്തിയത്. തുടര്‍ന്നുള്ള യാത്രയ്ക്കിടെ ഇരുവരെയും കാണാതാവുകയായിരുന്നു. മേയ് 23-നാണ് രഘുവംശി അവസാനമായി ഫോണില്‍ വിളിച്ചതെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ചെന്നും യാത്ര തുടരുകയാണെന്നുമാണ് മകന്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് രണ്ടുപേരുടെയും ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്‌തെങ്കിലും പ്രതികരണമുണ്ടായില്ല. മേയ് 24 മുതല്‍ രണ്ടുപേരുടെയും ഫോണുകള്‍ സ്വിച്ച് ഓഫായെന്നും അമ്മ പറഞ്ഞു. മൊബൈല്‍…
Read More » -
സ്‌കൂട്ടര്‍ യാത്രയ്ക്കിടെ മുനമ്പത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊന്നു; പെയിന്ററായ പങ്കാളി കീഴടങ്ങി
കൊച്ചി: മുനമ്പം പള്ളിപ്പുറത്ത് യുവാവ് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി. പനമ്പള്ളിനഗര്‍ സ്വദേശി പ്രീത (43) ആണ് കൊല്ലപ്പെട്ടത്. പള്ളിപ്പുറം സ്വദേശി തൈപ്പറമ്പില്‍ സുരേഷ് ആണ് ഒപ്പം താമസിച്ചിരുന്ന പ്രീതയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ സുരേഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള നടുറോഡില്‍വെച്ചാണ് സുരേഷ് പ്രീതയെ കത്തി ഉപയോഗിച്ച് കുത്തിയത്. കുത്തേറ്റ പ്രീത തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഇവര്‍ ഉടന്‍തന്നെ പ്രീതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ സുരേഷ് മുനമ്പം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. പ്രീതയുടെ മൃതദേഹം കുഴിപ്പള്ളി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെയിന്റിങ് തൊഴിലാളിയായിരുന്നു സുരേഷ്. കഴിഞ്ഞ കുറച്ചുനാളുകളായി സുരേഷും പ്രീതയും ഒരുമിച്ചായിരുന്നു താമസം. ആദ്യ ഭാര്യ മരിച്ച ശേഷമാണ് സുരേഷ് പ്രീതയുമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. പ്രീതയുടെമേലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. പ്രദേശവാസികളുമായി സുരേഷിനും പ്രീതയ്ക്കും വലിയ അടുപ്പം ഉണ്ടായിരുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു.
Read More » -
കള്ളനെത്തന്നെ താക്കോലേൽപ്പിച്ചു!! തൊണ്ടി മുതൽ സൂക്ഷിച്ച ലോക്കറിൽ നിന്ന് 51 ലക്ഷവും രണ്ടുപെട്ടി ആഭരണങ്ങളും കവർന്നു, പോലീസ് ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഓഫീസിലെ ലോക്കറിൽനിന്ന് 51 ലക്ഷവും രണ്ടുപെട്ടി ആഭരണങ്ങളും മോഷ്ടിച്ച കേസിൽ ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ. സംഭവത്തിൽ ഒഴ്ചമുമ്പുവരെ ഈ ഓഫീസിൽ ജോലി ചെയ്തിരുന്ന ഹെഡ് കോൺസ്റ്റബിൾ ഖുർഷിദ് എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് 51 ലക്ഷം രൂപയും രണ്ടുപെട്ടി സ്വർണവും മോഷണം പോയത്. വിവിധ കേസുകളിൽനിന്നായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് മോഷണം പോയത്. ഡൽഹിയിൽ ഏറ്റവും കൂടുതൽ സുരക്ഷയുള്ള ഓഫീസുകളിൽ ഒന്നാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ഓഫീസ്. പല കേസുകളിൽനിന്നായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളും പണവുമാണ് ലോധി റോഡിൽ സ്ഥിതിചെയ്യുന്ന ഈ ഓഫീസിന്റെ സ്റ്റോറേജിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇവിടെയുള്ള വൻ സുരക്ഷാ വിന്യാസങ്ങൾ ഭേദിച്ചാണ് പ്രതി മോഷണം നടത്തിയത് എന്ന് ഡൽഹി പോലീസ് പറഞ്ഞു. അതേസമയം തൊണ്ടിമുതൽ സൂക്ഷിക്കുന്ന സ്‌റ്റോറേജിന്റെ സുരക്ഷാജീവനക്കാരനായി ജോലി നോക്കുകയായിരുന്നു ഖുർഷിദ്. ഒരാഴ്ച മുമ്പാണ് ഖുർഷിദിനെ ഇവിടെനിന്നും ഈസ്റ്റ് ഡൽഹി പോലീസ് സ്‌റ്റേഷനിലേക്ക്…
Read More » -
23കാരനെ തായ്ലാന്‍ഡില്‍ കൊണ്ടുപോയത് 21-കാരി; തിരിച്ചെത്തിയത് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി, ഒളിപ്പിച്ചത് ഭക്ഷണപ്പൊതികളില്‍
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്തില്‍ വന്ന മലയാളികളായ യുവതീയുവാക്കള്‍ പത്തുകോടിയിലേറെ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസിന്റെ വലയില്‍. മലപ്പുറം സ്വദേശികളായ ഷഹീദ്(23), ഷഹാന(21) എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. ബെംഗളൂരുവില്‍ വിദ്യാര്‍ഥികളാണ് ഇരുവരും. ഭക്ഷണപ്പൊതികളില്‍ ഒളിപ്പിച്ചുവെച്ച് കടത്താന്‍ ശ്രമിച്ച 10.06 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. അവധിക്കാലം ആഘോഷിക്കാനായി തായ്‌ലന്‍ഡില്‍ പോയവര്‍ കഞ്ചാവുമായി മടങ്ങിയെത്തുകയായിരുന്നു. പിടിയിലായ യുവാവ് ലഹരി സംഘത്തിലെ കണ്ണിയാണെന്നാണ് വിവരം. ബെംഗളൂരുവിലും മംഗളൂരുവിലും വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ബാഗുകളുടെ എക്സറേ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റംസ് വിശദമായി പരിശോധിച്ചത്. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ബാങ്കോക്കില്‍നിന്ന് സിങ്കപ്പൂര്‍ വഴിയുള്ള സ്‌കൂട്ട് എയര്‍ലൈന്‍സില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഇവര്‍ എത്തിയത്. ബെംഗളൂരുവിലെ പബ്ബില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും അടുത്ത സുഹൃത്തുക്കളായതെന്നുമാണ് വിവരം. ഷഹാനയാണ് ഷഹീദിനെ തായ്ലാന്‍ഡില്‍ കൊണ്ടുപോയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. യുവതി നേരത്തേയും ഇതുപോലെ പോയതായും പറയപ്പെടുന്നു.…
Read More » -
ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
മൂന്നാര്‍: ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെത്തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. മാങ്കുളം താളുംകണ്ടം ട്രൈബല്‍ സെറ്റില്‍മെന്റ് പുത്തന്‍പുരക്കല്‍ മിനിയാണ് (39) മരിച്ചത്. ഭര്‍ത്താവ് ടി. രഘുവിനെ (42) ശനിയാഴ്ച മൂന്നാര്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. രഘു ഭാര്യയോട് നിരന്തരം വഴക്കിടുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ ഇവര്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളിയാഴ്ച രാത്രി 8.30-നാണ് ഇയാള്‍ മിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ മിനിയെ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. രഘുവിനെ ദേവികുളം കോടതി റിമാന്‍ഡുചെയ്തു.
Read More » -
കടുത്തുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 31 പവന്‍ കവര്‍ന്നു; മോഷണം നടന്നത് വീട്ടുകാര്‍ ആശുപത്രിയില്‍ ആയിരുന്ന സമയത്ത്: നഷ്ടപ്പെട്ടത് ഇന്ന് ലോക്കറില്‍ വയ്ക്കാനിരുന്ന ആഭരണങ്ങള്‍
കോട്ടയം: കടുത്തുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 31 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കുടുംബാംഗങ്ങള്‍ ആശുപത്രിയിലായിരുന്ന സമയത്ത് വീടിന്റെ മുന്‍വശത്തെ പൂട്ടു തകര്‍ത്താണ് കവര്‍ച്ച. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 31 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയുമാണ് മോഷണം പോയത്. മാന്‍വെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലില്‍ എന്‍.ജെ. ജോയിയുടെ വീട്ടിലാണു കവര്‍ച്ച. ജോയിയും ഭാര്യ ലിസിയും ആശുപത്രിയിലായിരുന്ന സമയത്താണ് കവര്‍ച്ച നടന്നത്. ബന്ധുവിന്റെ വിവാഹ വേളയില്‍ ധരിക്കാനായി ബാങ്ക് ലോക്കറില്‍ നിന്നെടുത്ത ആഭരണങ്ങളാണ് മോഷണം പോയത്. ആഭരണങ്ങള്‍ ഇന്നു രാവിലെ തിരിച്ചുവയ്ക്കാനിരിക്കെയാണ് കവര്‍ച്ച. സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം വച്ചിരുന്ന മുക്കുപണ്ടങ്ങള്‍ വീട്ടില്‍ ഉപേക്ഷിച്ചിട്ടാണ് മോഷ്ടാക്കള്‍ കടന്നത്. ജോയിയും ഭാര്യ ലിസിയും മകള്‍ ജൂലിയുടെ അസുഖവുമായി ബന്ധപ്പെട്ടു ശനിയാഴ്ച രാത്രി തെള്ളകത്തെ ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ നിന്നും ഇന്നലെ രാവിലെ ഒന്‍പതിനു ജോയി വീട്ടിലെത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്. വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കിയാണ് മോഷ്ടാക്കള്‍ എത്തിയത്. ഇരുനില വീട്ടിലെ മുന്‍വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍, കട്ടിലിലെ കിടക്കയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോലുകള്‍…
Read More » -
പ്ലസ്ടു സഹപാഠികള്‍; യുവതിയുടെ ഭര്‍ത്താവ് വിദേശത്ത്; കുങ്ഫു താരമായ സുനില്‍ ലഹരിക്കച്ചവടത്തില്‍ സരിതയുമായി ഒരുമിച്ചിട്ട് ഒന്നര വര്‍ഷം; മൊത്തക്കച്ചവടത്തിന് മറ കേറ്ററിംഗ് ബിസിനസ്
കൊച്ചി: സംസ്ഥാനത്ത് സംഘം ചേര്‍ന്നുള്ള ലഹരിമരുന്നു കച്ചവടം പൊടിപൊടിക്കുകയാണ്. നിരവധി പേരെയാണ് ഓപ്പറേഷന്‍ ഡി ഹണ്ടിലൂടെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പാലക്കാട് കേരളശ്ശേരി കുണ്ടളശ്ശേരിയില്‍ നിന്ന് 1.233 കിലോഗ്രാം മെത്താംഫെറ്റമിനുമായി അറസ്റ്റിലായ യുവതിയും യുവാവും പിടിയിലായിരുന്നു. മണ്ണൂര്‍ കമ്പനിപ്പടി കള്ളിക്കലില്‍ സരിതയും (30) മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലും (30) കേറ്ററിങ് മറയാക്കി ഒന്നരവര്‍ഷമായി ലഹരിമരുന്നിന്റെ മൊത്തക്കച്ചവടമാണു നടത്തിയിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്ന കാര്യം. ഇരുവരും പ്ലസ്ടുവിന് ഒരുമിച്ചു പഠിച്ചവരാണ്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. യുവാവ് അവിവാഹിതനും. ജിഎസ്ടി ഇല്ലാതെ വിലകുറച്ചു സ്വര്‍ണം വാങ്ങിത്തരാമെന്നു പറഞ്ഞാണു തന്നെ ബെംഗളൂരുവില്‍ കൊണ്ടുപോയതെന്നാണു യുവതി പൊലീസിനോടു പറഞ്ഞതെങ്കിലും ലഭിച്ച തെളിവുകളില്‍നിന്ന് ഇരുവരും ഒരുമിച്ച് ലഹരിക്കച്ചവടം നടത്തുന്നതായി പൊലീസിനു വ്യക്തമായി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. സുനില്‍ ബോക്സിങ്, കുങ്ഫു താരമാണ്. എംകോം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇദ്ദേഹം കുണ്ടളശ്ശേരിയില്‍ വാടകക്കെട്ടിടത്തില്‍ നടത്തുന്ന കേറ്ററിങ് സ്ഥാപനത്തിന്റെ മറവിലാണ് ഇരുവരും ലഹരിക്കച്ചവടം നടത്തിയത്. കോങ്ങാട് ടൗണില്‍ നാല്…
Read More » -
പിറവം സ്വദേശിയായ യുവാവ് യുകെയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു; നഴ്‌സായ ഭാര്യ പോലീസിനെ വിളച്ചത് വീട്ടുവഴക്കിനെ തുടര്‍ന്ന്; ഭയപ്പാടില്‍ ഹൃദയാഘാതം ഉണ്ടായെന്നു വിശദീകരണം
ലണ്ടന്‍: പിറവം സ്വദേശിയായ യുവാവ് യു.കെയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതായി സൂചന. ദുരൂഹ സാഹചര്യത്തില്‍ ഉള്ള മരണമാണ് എന്ന് സംശയിക്കപ്പെടുമ്പോഴും പോലീസ് വെളിപ്പെടുത്തുന്നത് കസ്റ്റഡിയില്‍ ഇരിക്കവേ ഹൃദയാഘാതം സംഭവിച്ചു എന്നാണ്. യുവാവിന്റെ മരണത്തിലേക്ക് നയിച്ച പോലീസ് നടപടിക്ക് തുടക്കം ആകുന്നത് ഭാര്യ പോലീസ് സഹായം തേടിയതോടെയാണ്. ഗാര്‍ഹിക പീഡനം ആരോപിച്ചാണ് നഴ്‌സായ യുവതി പോലീസ് സഹായം തേടുന്നത്. തുടര്‍ന്ന് പോലീസ് വീട്ടില്‍ എത്തി യുവാവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ച മുന്‍പ് സംഭവിച്ച വിവരങ്ങള്‍ വെള്ളിയാഴ്ചയാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെ തേടി എത്തിയത്. തെക്കന്‍ ഇംഗ്ലണ്ടില്‍ കഴിഞ്ഞിരുന്ന യുവാവും യുവതിയും ഏതാനും മാസം മുന്‍പ് ഹാംഷെയറിലേക്ക് താമസം മാറ്റിയതായും സൂചനയുണ്ട്. പോലീസ് നടപടിയില്‍ യുവാവിന്റെ കുടുംബം പരാതി ഉയര്‍ത്തിയാല്‍ മരണത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പാണ്. എംബസി മുഖേനെയാണ് കുടുംബം ഇതിനായി തയ്യാറാകേണ്ടത്. രണ്ടു വര്‍ഷം മുന്‍പ് ലിവര്‍പൂളില്‍ കെയര്‍ വിസയില്‍ ജോലി ചെയ്തിരുന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലും കുടുംബം ഇത്തരം…
Read More »