Crime

  • ഒറ്റപ്പാലത്ത് മസ്ജിദ് ഓഫീസിലെ അലമാര കുത്തിത്തുറന്ന് കവര്‍ച്ച; മോഷണം പോയത് ബലിപെരുന്നാളിന് സമാഹരിച്ച സംഭാവന തുക; ഒടുവില്‍ പ്രതി പിടിയില്‍

    പാലക്കാട്: ഒറ്റപ്പാലത്ത് മസ്ജിദില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. കാഞ്ഞിരക്കടവ് സ്വദേശി അബൂബക്കറിനെയാണ് മണ്ണാര്‍ക്കാട് നിന്നും ഒറ്റപ്പാലം പോലീസ് പിടികൂടിയത്. മസ്ജിദിന്റെ ഓഫീസില്‍ സൂക്ഷിച്ച ആറുലക്ഷം സംഭാവന തുകയാണ് പ്രതി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പുല4ച്ചെയാണ് മസ്ജിദില്‍ കവര്‍ച്ച നടന്നത്. മസ്ജിദിന്റെ മതില്‍ ചാടിക്കടന്നെത്തിയ പ്രതി ആദ്യം സിസിടിവി ക്യാമറയിലേക്കുള്ള വയ4 മുറിച്ചു മാറ്റി. പിന്നാലെ പള്ളിയോട് ചേ4ന്ന ഓഫീസിലേക്ക് കയറി അലമാര വാതില്‍കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ബലിപെരുന്നാളിന് സമാഹരിച്ച ആറുലക്ഷത്തോളം സംഭാവന തുകയാണ് മോഷണം പോയത്. മസ്ജിദ് പരിസരത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ മണ്ണാര്‍ക്കാട് നിന്നും പോലീസ് പിടികൂടി.    

    Read More »
  • അമേരിക്കയില്‍ ഇസ്രയേല്‍ അനുകൂല റാലിക്കു നേരെ ആക്രമണം: ആറുപേര്‍ക്ക് പരുക്ക്; ഈജിപ്റ്റുകാരന്‍ അറസ്റ്റില്‍, ഭീകരാക്രമണമെന്ന് എഫ്ബിഐ

    വാഷിങ്ടന്‍: യു.എസിലെ കൊളറാഡോയില്‍ ഇസ്രയേല്‍ അനുകൂല റാലിയില്‍ പങ്കെടുത്തവര്‍ക്കുനേരെ ബോംബേറ്. ആറുപേര്‍ക്ക് പൊള്ളലേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന് എഫ്ബിഐ അറിയിച്ചു. ഗാസയില്‍ ഹമാസ് തടവിലുള്ള ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു നടന്ന കൂട്ടായ്മയിലേക്ക് അക്രമി സ്‌ഫോടക വസ്തു എറിയുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യന്‍ വംശജനായ മുഹമ്മദ് സാബ്രി സുലൈമാന്‍ (45) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്. അക്രമി പലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ആക്രമണത്തിന്റെ കാരണം പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അക്രമി പലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവസ്ഥലത്തെത്തുമ്പോള്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റിരുന്നതായി പൊലീസ് പറഞ്ഞു. പൊള്ളലേറ്റവരും അല്ലാതെ പരുക്കേറ്റവരും കൂട്ടത്തിലുണ്ടായിരുന്നു. അക്രമിയെ സംഭവ സ്ഥലത്തുനിന്നു തന്നെ പിടികൂടിയതായും പൊലീസ് പറഞ്ഞു. ഭീകരാക്രമണമാണ് നടന്നതെന്ന് അമേരിക്കയിലെ ഇസ്രയേല്‍ അംബാസഡറും പ്രതികരിച്ചു. ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത് യു.എസിലെത്തിയ പ്രതി മുഹമ്മദ് സാബ്രി വിസ കാലാവധി കഴിഞ്ഞും രാജ്യത്തു തുടരുകയാണെന്ന് യു.എസ്…

    Read More »
  • താമസ സ്ഥലത്ത് സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തി ആക്രമി സംഘം; വെടിയുതിര്‍ത്ത ശേഷം അതിവേഗം കടന്നു; സൗദിയില്‍ കാസര്‍കോട് സ്വദേശി വെടിയേറ്റ് മരിച്ചതില്‍ അന്വേഷണം തുടങ്ങി; ഞെട്ടലോടെ പ്രവാസ ലോകം

    റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചെന്ന വാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് പ്രവാസി ലോകം. കാസര്‍കോട് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട് മന്‍സിലില്‍ എ.എം. ബഷീര്‍ (42) ആണ് കൊല്ലപ്പെട്ടത്. ദക്ഷിണ സൗദിയിലെ ബീഷക്ക് സമീപം റാക്കിയയിലാണ് സംഭവം ഉണ്ടായത്. കൊലപാതകത്തിന് പിന്നില്‍ എന്താണ് കാരണം എന്ന വ്യക്തമായിട്ടില്ല. എന്നാല്‍, മലയാളി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന സംഭവം മലയാളി സമൂഹത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ആക്രണം ഉണ്ടായത്. താമസസസ്ഥലത്തിന് സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. വെടിയുര്‍ക്കുന്ന ശബ്ദം കേട്ട് സഹതാമസക്കാര്‍ വന്ന് നോക്കുമ്പോള്‍ വാഹനത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഈജിപ്തു കാര്‍ അടക്കമുള്ള അയല്‍വാസികള്‍ ചേര്‍ന്നാണ് ബഷീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയുമായിരുന്നു. ആരാണ് വെടിവെച്ചതെന്ന് അറിവായിട്ടില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ ഒരു കാര്‍ വന്ന് നില്‍ക്കുന്നത് കാണുന്നുണ്ട്.…

    Read More »
  • ബാങ്കോക്കില്‍ അവധിയാഘോഷിച്ച് തിരുവനന്തപുരത്ത് വിമാനമിറങ്ങി; 10 കോടിയുടെ കഞ്ചാവുമായി പിടിയില്‍, കുടുങ്ങിയത് മലപ്പുറംകാരായ യുവാവും യുവതിയും

    തിരുവനന്തപുരം: വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ബാങ്കോക്കില്‍നിന്നും സിങ്കപ്പൂര്‍ വഴി തിരുവനന്തപുരത്ത് എത്തിയ രണ്ട് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് 10 കോടി വലിമതിക്കുന്ന 10 കിലോ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥികളായ 23 വയസ്സുള്ള യുവാവും, 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. മലപ്പുറം സ്വദേശികളാണ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. അവധിക്കാലം ആഘോഷിക്കാനായി പോയവര്‍ കഞ്ചാവുമായി മടങ്ങിയെത്തുകയായിരുന്നു. പിടിയിലായ യുവാവ് ലഹരി സംഘത്തിലെ കണ്ണിയാണ്. ബെംഗളൂരുവിലും മംഗളൂരുവിലും വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ബാഗുകളുടെ എക്‌സറേ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രിയിലെത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് വിശദമായി പരിശോധിച്ചത്. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.  

    Read More »
  • സൗദിയില്‍ മലയാളി വെടിയേറ്റ് മരിച്ചു; മരിച്ചത് കാസര്‍ക്കോട് സ്വദേശി

    റിയാദ്: കാസര്‍ക്കോട് സ്വദേശിയായ യുവാവ് സൗദിയിലെ ബീഷക്ക് സമീപം നഗിയയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. കാസര്‍ക്കോട് ബദിയ ബന്തടുക്ക സ്വദേശി എ.എം ബഷീര്‍(41)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിവരം. അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ പതിമൂന്നു വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ഹൗസ് ഡ്രൈവര്‍ വീസയിലാണ്. രാത്രി സൂഖില്‍നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം ബിഷയിലെ മലിക് അബ്ദുല്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: നസ്‌റിന്‍ ബീഗം. മക്കള്‍:മറിയം ഹല, മുഹമ്മദ് ബിലാല്‍.

    Read More »
  • സ്‌കൂട്ടര്‍ യാത്രയ്ക്കിടെ മുനമ്പത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊന്നു; പെയിന്ററായ പങ്കാളി കീഴടങ്ങി

    കൊച്ചി: മുനമ്പം പള്ളിപ്പുറത്ത് യുവാവ് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി. പനമ്പള്ളിനഗര്‍ സ്വദേശി പ്രീത (43) ആണ് കൊല്ലപ്പെട്ടത്. പള്ളിപ്പുറം സ്വദേശി തൈപ്പറമ്പില്‍ സുരേഷ് ആണ് ഒപ്പം താമസിച്ചിരുന്ന പ്രീതയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ സുരേഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള നടുറോഡില്‍വെച്ചാണ് സുരേഷ് പ്രീതയെ കത്തി ഉപയോഗിച്ച് കുത്തിയത്. കുത്തേറ്റ പ്രീത തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഇവര്‍ ഉടന്‍തന്നെ പ്രീതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ സുരേഷ് മുനമ്പം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. പ്രീതയുടെ മൃതദേഹം കുഴിപ്പള്ളി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെയിന്റിങ് തൊഴിലാളിയായിരുന്നു സുരേഷ്. കഴിഞ്ഞ കുറച്ചുനാളുകളായി സുരേഷും പ്രീതയും ഒരുമിച്ചായിരുന്നു താമസം. ആദ്യ ഭാര്യ മരിച്ച ശേഷമാണ് സുരേഷ് പ്രീതയുമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. പ്രീതയുടെമേലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. പ്രദേശവാസികളുമായി സുരേഷിനും പ്രീതയ്ക്കും വലിയ അടുപ്പം ഉണ്ടായിരുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു.

    Read More »
  • മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതിമാരെ കാണാതായി; ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി, ഭാര്യയ്ക്കായി തിരച്ചില്‍

    ഭോപാല്‍: മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഇന്‍ഡോര്‍ പൊലീസ് അറിയിച്ചു. ഷില്ലോങ്ങിലെത്തിയ ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശിയും ഭാര്യ സോനത്തെയും മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് വിവരം. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്‌ക്കെടുത്ത സ്‌കൂട്ടര്‍ ഈ റൂട്ടിലെ ഒരു ഗ്രാമത്തില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. രഘുവംശിയുടെ മൃതദേഹം സഹോദരന്‍ വിപിന്‍ തിരിച്ചറിഞ്ഞു. മരണ സമയവും മറ്റു വിശദാംശങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ. എന്നാല്‍, സോനത്തെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇന്‍ഡോറില്‍ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. മേയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. മേയ് 20-നാണ് ഇരുവരും ഹണിമൂണ്‍ യാത്ര ആരംഭിച്ചത്. ഗുവാഹാട്ടിയിലെ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോങ്ങിലെത്തിയത്. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരന്‍ സച്ചിന്‍ രഘുവംശി നേരത്തെ പറഞ്ഞിരുന്നു. ദമ്പതികളെ കണ്ടെത്താന്‍ സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനത്ത്…

    Read More »
  • കട തുടങ്ങാൻ സഹായിക്കാമെന്നു വാക്കു നൽകി ആശ്രമത്തിലെത്തിച്ചു, മധുരം തന്ന് ബോധം കെടുത്തി ആശ്രമം പുരോഹിതനും കൂട്ടാളികളും കൂട്ടബലാത്സം​ഗം ചെയ്തു, ആരോപണവുമായി ദേശീയ കായികതാരം

    ലക്നൗ: ഉത്തർപ്രദേശിലെ കാൺപുരിൽ പോലീസ് സ്റ്റേഷനു സമീപമുള്ള ആശ്രമത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന ആരോപണവുമായി ദേശീയ തയ്ക്വാൻഡോ താരം. തന്നെ ആശ്രമത്തിലെ മുഖ്യ പുരോഹിതനും മറ്റു ചിലരും ചേർന്ന് ആശ്രമത്തിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്നാണ് താരത്തിന്റെ ആരോപണം. പഴയ വസ്ത്രങ്ങൾ വിൽക്കുന്ന കട തുടങ്ങാൻ സ്ഥലം അന്വേഷിക്കുന്നതിനിടെ ഗോവിന്ദ് മഹ്തോ എന്നയാളെ സമീപിച്ചു. ഇതോടെ സ്ഥലം കണ്ടെത്താൻ സഹായിക്കുന്ന സ്വാധീനമുള്ള ആളുകളെ പരിചയപ്പെടുത്താമെന്നു പറഞ്ഞ് ഗോവിന്ദ് കായിക താരത്തെ ആശ്രമത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശ്രമത്തിനുള്ളിൽ വച്ച് തനിക്ക് ഗോവിന്ദ് ഒരു ലഡ്ഡു നൽകിയെന്നും തുടർന്ന് ബോധം നഷ്ടപ്പെട്ടതായും കായികതാരം പറയുന്നു. പിന്നീട് തന്നെ ആശ്രമത്തിലെ മുഖ്യ പുരോഹിതനും മറ്റ് ചിലരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. നാലുപേരാണ് തന്നെ പീ‍ഡിപ്പിച്ചതെന്നാണ് കായികതാരം പറയുന്നത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് പ്രതികൾ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഭയന്നതിനാലാണ് പോലീസിൽ‌ പരാതി നൽകാൻ വൈകിയതെന്നും യുവതി പറയുന്നു. കായിക താരത്തിന്റെ പരാതി ഫയൽ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ…

    Read More »
  • ഇടപാടുകാർ പണയംവച്ച വസ്തുക്കളിന്മേൽ ഇരട്ടിതുകയ്ക്ക് വായ്പയെടുക്കും, പണയം തിരികെ എടുക്കാൻ ചെല്ലുമ്പോൾ അവധി പറഞ്ഞ് തിരികെ അയയ്ക്കും, തട്ടിയെടുത്തത് രണ്ടുകോടി രൂപ, ഒളിവിൽ പോയ മുൻ കോൺഗ്രസ് നേതാവ് പിടിയിൽ

    തൃശൂർ: തൃശൂരിൽ മൾട്ടി പർപ്പസ് സൊസൈറ്റിയിൽ നിന്നും കോടികൾ തട്ടിയെടുത്ത് ഒളിവിൽ പോയ മുൻ കോൺഗ്രസ് നേതാവ് ഒടുവിൽ പിടിയിലായി. പഴഞ്ഞി കാട്ടകാമ്പാൽ കോൺഗ്രസ് ചിറക്കൽ സെന്ററിലെ മൾട്ടി പർപ്പസ് സൊസൈറ്റിയിൽ നിന്നും കോടികൾ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ സംഘത്തിന്റെ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കാട്ടകാമ്പാൽ മൂലേപ്പാട് സ്വദേശി വാക്കാട്ട് വീട്ടിൽ വിആർ സജിത് ആണ് അറസ്റ്റിലായത്. കോട്ടയത്ത് നിന്നാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. ഇയാൾ കഴിഞ്ഞ ഒന്നരവർഷത്തോളമായി ഇടപാടുകാരിൽ നിന്നു തുക തട്ടിയെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇടപാടുകാർ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണം തിരിമറി ചെയ്തും പണയപ്പെടുത്തിയും വസ്തു രേഖകളിൽ തിരിമറി ചെയ്തും ഇടപാടുകാരുടെ വായ്പകളിൽ കൂടുതൽ സംഖ്യ വായ്പയെടുത്തുമാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. അതേസമയം 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം പുറത്തുവരുന്നത്. ഇടപാടുകാർ പണയം വെച്ച വസ്തുക്കൾ തിരികെ എടുക്കാൻ ചെല്ലുമ്പോൾ പല തവണ അവധി പറഞ്ഞ് തിരികെയയക്കാറായിരുന്നു. ഇതേ തുടർന്ന് ഇടപാടുകാർ നൽകിയ പരാതിയിലാണ്…

    Read More »
  • മതിയായ തിരിച്ചറിയൽ രേഖകളില്ല, 30 കോടിയുടെ ലോട്ടറി മാറി ബാങ്കിൽ നിക്ഷേപിക്കാനേൽപിച്ചതു കാമുകിയെ!! യുവതി കാമുകനെ പറ്റിച്ചു പാലംകടത്തി, കിട്ടിയ തുകയുമായി വേറൊരുവനൊപ്പം ഒളിച്ചോടി

    ഒട്ടാവ: ലോട്ടറിയടിച്ച അഞ്ചുമില്യൺ കനേഡിയൻ ഡോളറുമായി (ഏകദേശം 30 കോടിയോളം രൂപ) കാമുകി മറ്റൊരാൾക്കൊപ്പം മുങ്ങിയെന്ന് യുവാവിന്റെ പരാതി. കാനഡയിലെ വിന്നിപെഗിൽ താമസിക്കുന്ന ലോറൻസ് കാംബെൽ എന്നയാളാണ് മുൻ കാമുകിക്കെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. 2024-ൽ കാംബെൽ എടുത്ത ലോട്ടറി ടിക്കറ്റിനാണ് അഞ്ചുമില്യൺ കനേഡിയൻ ഡോളർ സമ്മാനമടിച്ചത്. എന്നാൽ, മതിയായ തിരിച്ചറിയൽ രേഖകളോ, സ്വന്തമായി ബാങ്ക് അക്കൗണ്ടോ ഇല്ലാത്തതിനാൽ കാംബെല്ലിന് സ്വന്തംനിലയിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനം വാങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ലോട്ടറി അധികൃതരുടെ ഉപദേശമനുസരിച്ചാണ് കാമുകിയായിരുന്ന ക്രിസ്റ്റൽ ആൻ മക്കായിയെ സമ്മാനത്തുക വാങ്ങാൻ ചുമതലപ്പെടുത്തിയത്. തനിക്കുവേണ്ടി വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷനിൽനിന്ന് ടിക്കറ്റ് തുക കൈപ്പറ്റാനും ഇത് കാമുകിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനും യുവാവ് അനുവദിച്ചു. പക്ഷെ, സമ്മാനത്തുക ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ കാമുകി അപ്രത്യക്ഷമായെന്നാണ് യുവാവിന്റെ ആരോപണം. അതേസമയം ഒന്നരവർഷത്തോളമായി താനും ക്രിസ്റ്റലും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ചാണ് താമസിച്ചതെന്നുമാണ് കാംബെൽ പറയുന്നത്. സമ്മാനത്തുക സ്വീകരിക്കാനും ഇരുവരും ഒരുമിച്ചാണ് എത്തിയത്. സമ്മാനവിതരണ വേദിയിൽവച്ച്…

    Read More »
Back to top button
error: