‘ലഹരിമരുന്ന്’ കുറിപ്പടിക്ക് പകരമായി കിടക്കപങ്കിടണം; യുഎസില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ കേസ്

ന്യൂജഴ്‌സി: യുഎസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ തട്ടിപ്പിന് കേസെടുത്ത് പൊലീസ്. ന്യൂജഴ്സിയിലെ ആശുപത്രിയില്‍ ഡോക്ടറായ റിതേഷ് കല്‍റയ്ക്കെതിരെയാണ് (51) കേസ്. ലഹരിവസ്തുവായി ഉപയോഗിക്കുന്ന മരുന്നുകള്‍ അനധികൃതമായി നല്‍കുക, ഇത്തരം മരുന്നുകളുടെ കുറിപ്പടികള്‍ നല്‍കുന്നതിന് പകരമായി രോഗികളെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. നിലവില്‍ വീട്ടുതടങ്കലിലായ റിതേഷിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും.
ചികിത്സയ്ക്കായി എത്തിയ പല സ്ത്രീകളെയും റിതേഷ് ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചെന്നും മരുന്നു കുറിപ്പടികള്‍ക്കു പകരമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും പരാതിയുണ്ട്. ചികിത്സാവേളകളില്‍ പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് രോഗി വെളിപ്പെടുത്തി. ഇതുകൂടാതെ, ബുക്ക് െചയ്യപ്പെടാത്ത കൗണ്‍സലിങ് സെഷനുകളുടെ ബില്ലുകളില്‍ അനധികൃതമായി നിര്‍മിച്ചതിനും റിതേഷിനെതിരെ കേസെടുത്തിട്ടുണ്ട്.
”ഡോക്ടര്‍മാര്‍ ഉത്തരവാദിത്തമുള്ള സ്ഥാനം വഹിക്കുന്നവരാണ്. എന്നാല്‍ ആ സ്ഥാനം അനധികൃതമായി ഉപയോഗിക്കുകയും രോഗികളെ ലൈംഗികമായി ചൂഷണം ചെയ്യാനുമാണ് ഡോ. കല്‍റാ ഉപയോഗിച്ചത്. മരുന്നുകുറിപ്പടികള്‍ നല്‍കാന്‍ ലൈംഗികമായി ചൂഷണം ചെയ്തതും, അനധികൃതമായി ബില്ലുകള്‍ ഉണ്ടാക്കിയതും നിയമ ലംഘനം മാത്രമല്ല, ജീവിതങ്ങളെ അപകടത്തിലാക്കുകയും ചെയ്തു”, യുഎസ് അട്ടോര്‍ണി അലിന ഹബ്ബാ പറഞ്ഞു. സ്വന്തം നേട്ടത്തിനും ലൈംഗിക സംതൃപ്തിക്കും വേണ്ടിയുള്ള ഉപകരണങ്ങളാക്കി മെഡിക്കല്‍ ലൈസന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അവര്‍ അറിയിച്ചു.






