Crime
-
ആശുപത്രി ശുചിമുറിയുടെ ജനല്‍ച്ചില്ല് തകര്‍ത്ത് രക്ഷപ്പെട്ടു; കാപ്പ കേസ് പ്രതി പിടിയില്‍
കോഴിക്കോട്: വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിലായി. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍ ആണ് പിടിയിലായത്. മലപ്പുറം പുളിക്കലില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. ബീച്ച് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ടാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നത്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട പ്രതിയാണ് അജ്മല്‍ ബിലാല്‍. ഒട്ടേറെ കേസുകളില്‍ പ്രതിയായ അജ്മലിന് ഒരു വര്‍ഷത്തേക്ക് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ച് വീട്ടിലെത്തിയപ്പോഴാണ് ചെമ്മങ്ങാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്കായി അജ്മലിനെ ബീച്ച് ആശുപത്രിയില്‍ പൊലീസ് എത്തിച്ചു. ശുചിമുറിയില്‍ കയറിയ അജ്മല്‍ അതിനുള്ളിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് അതിലൂടെ ഊര്‍ന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് നഗര പരിധിയില്‍ തന്നെ ചെമ്മങ്ങാട് ടൗണ്‍, മെഡിക്കല്‍ കോളജ്, ചേവായൂര്‍, പന്നിയങ്കര, കസബ, നടക്കാവ് പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളില്‍ അജ്മല്‍ പ്രതിയാണ്.
Read More » -
വിവാഹച്ചടങ്ങില്‍ വാക്കേറ്റം, സുഹൃത്തുക്കളുടെ മര്‍ദനം ആരോടും പറഞ്ഞില്ല; പരിക്കേറ്റ യുവാവ് മരിച്ചു
ആലപ്പുഴ: വാക്കേറ്റത്തെത്തുടര്‍ന്ന് സുഹൃത്തുക്കളുടെ മര്‍ദനത്തില്‍ തലയ്ക്കുപരിക്കേറ്റ യുവാവ് മരിച്ചു. കാവാലം കുന്നുമ്മ മണ്ണാശേരി സലിലാനന്ദന്റെ മകന്‍ സുരേഷ്‌കുമാര്‍ (അപ്പു-30) ആണ് മരിച്ചത്. കഴിഞ്ഞ 20-നായിരുന്നു സംഭവം. പ്രദേശത്തെ വിവാഹച്ചടങ്ങിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനുശേഷം വീട്ടിലെത്തിയ സുരേഷിനെ അക്രമികള്‍ വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും പരിക്കേറ്റ സുരേഷ് വീട്ടിലും മറ്റു സുഹൃത്തുക്കളോടും പറഞ്ഞിരുന്നത് ബൈക്കില്‍നിന്നു വീണ് പരിക്കേറ്റെന്നാണ്. പിന്നീട് തലയ്ക്ക് വേദനയുണ്ടായതോടെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു ഡോക്ടര്‍ റഫര്‍ ചെയ്തെങ്കിലും പോയില്ല. ചൊവ്വാഴ്ച രാവിലെ ചെവിയില്‍നിന്നു രക്തസ്രാവമുണ്ടായപ്പോഴാണ് സുരേഷിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ രാവിലെ 9.45-ഓടെയാണ് മരിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് തലയ്ക്ക് ക്ഷതമേറ്റതിനെത്തുടര്‍ന്നുള്ള അണുബാധയാണ് മരണകാരണമെന്ന് അറിയുന്നത്. പുളിങ്കുന്ന് പോലീസ് കേസെടുത്തു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: കൃഷ്ണമ്മ. സഹോദരി: ശ്രുതി.
Read More » -
പൊലീസ് വന്നത് കാപ്പാ പ്രതിയെ തേടി; കണ്ടത് മാതാവിന്റെ കൈയില്‍ എംഡിഎംഎ, മരുമകന്റെ കൈയിനിന്ന് കഞ്ചാവും പിടികൂടി
കണ്ണൂര്‍: കാപ്പ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന്റെ പരിശോധനയില്‍ മാരകലഹരി മരുന്നും മാരകായുധങ്ങളുമായി യുവതി പിടിയില്‍. വാടക ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തിയപ്പോഴാണ് വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയും വടിവാളും നഞ്ചക്കുമായി തയ്യില്‍ സ്വദേശിനിയും മണലില്‍ താമസക്കാരിയുമായ സി. സീനത്തിനെ (48) അറസ്റ്റ് ചെയ്തത്. ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കണ്ണൂര്‍ മണലിലുള്ള ഷഹദ് എന്നയാള്‍ താമസിക്കുന്ന വാടക കെട്ടിടത്തില്‍ കാപ്പ കേസില്‍ പിടികിട്ടാപ്പുള്ളിയായ പട്ടറത്ത് റഹീമും കൂട്ടാളികളും താമസിക്കുന്നുണ്ടെന്നായിരുന്നു രഹസ്യവിവരം. പൊലീസ് ക്വാട്ടേഴ്‌സില്‍ എത്തിയപ്പോള്‍ ഷഹദിന്റെ മാതാവായ സീനത്ത് പരുങ്ങുന്നത് കണ്ട് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ കൈയില്‍ ഒളിപ്പിച്ച് പിടിച്ചതാണ് 1.40 ഗ്രാം എം.ഡി.എം.എ. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറിയിലെ കട്ടിലിടിയില്‍ നിന്നും വടിവാളും നഞ്ചക്കും കണ്ടെടുത്തത്. ഇതിനിടെ സ്‌കൂട്ടറില്‍ വന്ന സീനത്തിന്റെ മകളുടെ ഭര്‍ത്താവില്‍ നിന്നും കഞ്ചാവും കണ്ടെടുത്തു. ഭാര്യയെ അവിടെ ഇറക്കവേ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച തയ്യില്‍ സ്വദേശിയായ…
Read More » -
നിരന്തരം ദ്വയാര്‍ഥ പ്രയോഗം നടത്തി; സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘത്തിന്റെ പക്കല്‍; ലൈംഗിക അധിക്ഷേപവും പിന്തുടര്‍ന്ന് അപമാനിക്കലും സ്ഥിരം ശൈലി; ബോബി ചെമ്മണൂരിന് എതിരായ കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍
കൊച്ചി: നടി നല്‍കിയ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്ന് കുറ്റപത്രത്തിലുള്ളത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് നിരന്തരം ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. രണ്ടു വകുപ്പുകള്‍ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. അഭിമുഖങ്ങളുടെ വിഡിയോ ക്ലിപ്പുകളും നടിയുടെ രഹസ്യമൊഴിയും സാക്ഷി മൊഴികളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ലൈംഗിക അധിക്ഷേപത്തിനൊപ്പം പിന്തുടര്‍ന്ന് ശല്യം ചെയ്തതിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് കേസടുത്ത് അന്വേഷണം നടത്തിയത്. കേസില്‍ ബോബി ചെമ്മണ്ണൂര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ, നടി നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂര്‍…
Read More » -
മസ്ജിദില്‍ പെരുന്നാളിന് സൂക്ഷിച്ച പണം മോഷ്ടിച്ചു; സെക്കന്‍ ഹാന്‍ഡ് കാര്‍ വാങ്ങി നേരെ പോയത് കൂട്ടുകാരിയെ കാണിക്കാന്‍; ടവര്‍ ലൊക്കേഷന്‍ നോക്കി പൊലീസ് പൊക്കി
പാലക്കാട്: പെരുന്നാളിനായി മസ്ജിദില്‍ സൂക്ഷിച്ച പണം മോഷ്ടിച്ച് അതില്‍ നിന്നും രണ്ടര ലക്ഷം രൂപ മുടക്കി വാങ്ങിയ കാറില്‍ കൂട്ടുകാരിയെ കാണാനുള്ള യാത്രയ്ക്കിടെ യുവാവ് അറസ്റ്റില്‍. പെണ്‍സുഹൃത്തിനെ അട്ടപ്പാടിയില്‍ എത്തി കാണാനാകും മുമ്പെയാണ് പിടിവീണത്. ഞായര്‍ പുലര്‍ച്ചെയാണ് സംഭവം നടന്നത്. അബൂബക്കര്‍ എന്ന യുവാവിനെയാണ് പൊലീസ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് ഒറ്റപ്പാലത്തെ സുബാത്തുല്‍ ഇസ്ലാം ജമാഅത്ത് പള്ളിയിലാണ് പ്രതി മോഷണം നടത്തിയത്. പെരുന്നാളിന് ബലികര്‍മം നടത്താന്‍ സൂക്ഷിച്ചു വച്ച 6 ലക്ഷത്തോളം രൂപയും കവര്‍ന്ന് പ്രതി നേരെ പൊയത് കാര്‍ വാങ്ങാനാണ്. പാലക്കാട്ടെ യൂസ്ഡ് വെഹിക്കിള്‍ ഷോറൂമിലെത്തി 2.55 ലക്ഷം രൂപ മുടക്കി സെക്കന്‍ ഹാന്‍ഡ് കാര്‍ വാങ്ങി. ബാക്കി തുകയായ 2.85 ലക്ഷം പൊതിഞ്ഞു വണ്ടിയുടെ ഡിക്കിയില്‍ സൂക്ഷിച്ച ശേഷം നേരെ അട്ടപ്പാടിയിലേക്ക് കാര്‍ പെണ്‍സുഹൃത്തിനെ കാണിക്കാനായി പോയി. പക്ഷെ പ്ലാനില്‍ ചെറിയ വീഴ്ച്ച പറ്റി. മോഷണം നടന്നതിനു പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ നേരത്തെ…
Read More » -
മുഖത്ത് തലയിണ അമര്‍ത്തി ആക്രമണം; 95 വയസ്സുകാരിയുടെ സ്വര്‍ണമാല കവര്‍ന്നു, കൊച്ചുമകന്‍ പിടിയില്‍
ഇടുക്കി: 95 വയസ്സുള്ള മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം സ്വര്‍ണമാല കവര്‍ന്ന കൊച്ചുമകന്‍ മണിക്കൂറുകള്‍ക്കകം പോലീസിന്റെ പിടിയിലായി. അടിമാലി മച്ചിപ്ലാവ് പുളിക്കല്‍ മേരിയുടെ ആഭരണമാണ് ഇവരുടെ മൂത്ത മകന്റെ മകന്‍ അഭിലാഷ് (ആന്റണി-44) കവര്‍ന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മച്ചിപ്ലാവിലെ വീട്ടില്‍ മകന്‍ തമ്പി, ഭാര്യ ട്രീസ എന്നിവര്‍ക്കൊപ്പമാണ് മേരി താമസിച്ചിരുന്നത്. മറ്റുള്ളവര്‍ പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. കട്ടിലില്‍ കിടക്കുകയായിരുന്ന മുത്തശ്ശിയുടെ മുഖത്ത് തലയിണ അമര്‍ത്തിയശേഷം രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണമാല ബലമായി പൊട്ടിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പള്ളിയില്‍നിന്ന് മക്കള്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. ആദ്യഘട്ടത്തില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് ടൗണിലെ നിരീക്ഷണകാമറയില്‍നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. അഭിലാഷ് മുന്‍പും സമാന കേസുകളില്‍ പ്രതിയായിരുന്നെന്നും ഏതാനും ദിവസം മുന്‍പാണ് പീരുമേട് ജയിലില്‍നിന്ന് മോചിതനായതെന്നും പോലീസ് പറഞ്ഞു. മോഷ്ടിച്ച മാല കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നെടുങ്കണ്ടത്ത് വിറ്റതായി മൊഴി…
Read More » -
ശുചിമുറിയുടെ ജനല്‍ തകര്‍ത്തു, കാപ്പ കേസ് പ്രതി പൊലീസ് കസ്റ്റിഡിയില്‍ നിന്ന് രക്ഷപ്പെട്ടു; സംഭവം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍
കോഴിക്കോട്: കാപ്പ കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍ ആണ് പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്. ബീച്ച് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിവരികയാണ്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട പ്രതിയാണ് അജ്മല്‍ ബിലാല്‍. ഒട്ടേറെ കേസുകളില്‍ പ്രതിയായ അജ്മലിന് ഒരു വര്‍ഷത്തേക്ക് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. ഈ ഉത്തരവ് ലംഘിച്ച് വീട്ടിലെത്തിയപ്പോഴാണ് ചെമ്മങ്ങാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനയ്ക്കായാണ് പൊലീസ് അജ്മലിനെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചത്. ശുചിമുറിയില്‍ പോകണമെന്നു പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അനുവദിച്ചു. ശുചിമുറിയില്‍ കയറിയ അജ്മല്‍ അതിനുള്ളിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് അതിലൂടെ ഊര്‍ന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് നഗര പരിധിയില്‍ തന്നെ ചെമ്മങ്ങാട് ടൗണ്‍, മെഡിക്കല്‍ കോളജ്, ചേവായൂര്‍, പന്നിയങ്കര, കസബ, നടക്കാവ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് അജ്മല്‍. മോഷണം അടക്കമുള്ള കേസുകളിലാണ് അജ്മല്‍…
Read More » -
ഒഡിഷയില്‍ കന്യാസ്ത്രീയെ ട്രെയിനില്‍നിന്നു പിടിച്ചിറക്കി ആക്രമിച്ചു; മര്‍ദനം മതപരിവര്‍ത്തനം ആരോപിച്ച്
ഭുവനേശ്വര്‍: ഒഡിഷയില്‍ കന്യാസ്ത്രീയെ ട്രെയിനില്‍നിന്ന് പിടിച്ചിറക്കി ആക്രമിച്ചു. മതപരിവര്‍ത്തനം ആരോപിച്ചാണ് 29-കാരിയായ കന്യാസ്ത്രീയെ ആക്രമിച്ചത്. മേയ് 31-ന് രാത്രിയില്‍ രാജധാനി എക്‌സ്പ്രസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. ട്രെയിനില്‍ കന്യാസ്ത്രീയോടൊപ്പം മറ്റു നാലുപേരും ഉണ്ടായിരുന്നു. കന്യാസ്ത്രീയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനും കൂടെ ഉണ്ടായിരുന്നു. ഇവരെ കണ്ട അക്രമികള്‍, കന്യാസ്ത്രീ കുട്ടിക്കടത്തും മതപരിവര്‍ത്തനവും നടത്തുകയാണെന്നാരോപിച്ച് ബലം പ്രയോഗിച്ച് കോര്‍ബ സ്റ്റേഷനില്‍ ഇറക്കുകയായിരുന്നു. രാത്രി പതിനൊന്ന് മണിക്കായിരുന്നു സംഭവം. താന്‍ കന്യാസ്ത്രീയാണെന്നും കാലങ്ങളോളം കത്തോലിക്കാ സഭയുടെ വിശ്വാസിയാണെന്നും പറഞ്ഞ് ഐഡി കാര്‍ഡുകളടക്കം കാണിച്ചെങ്കിലും വെറുതെവിട്ടില്ലെന്നും ആള്‍ക്കൂട്ട വിചാരണനടത്തിയെന്നുമാണ് പരാതി. പിന്നീട് പോലീസും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇടപെട്ട് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഒഡിഷയിലെ സാംബല്‍പുര്‍ കുച്ചിന്‍ഡ ചര്‍വാച്ചിയില്‍ കാര്‍മല്‍ നികേതന്‍ ആശ്രമത്തിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ വൈദികര്‍ മഞ്ഞുമ്മല്‍ സെയ്ന്റ് ജോസഫ്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്. മേയ് 23-ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമിസംഘം എത്തിയത്. ഏഴുപേരാണ് മുറികളിലെത്തിയത്. നാലുപേര്‍ പുറത്തു നില്‍ക്കുകയായിരുന്നു. പണം ചോദിച്ചായിരുന്നു അക്രമം. 30,000 രൂപയും പ്രിന്ററും പിയാനോയും അക്രമികള്‍ കൊണ്ടുപോയതായി…
Read More » -
കൊലക്കേസ് പ്രതി 32 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍; പരിശോധിച്ചത് ആയിരത്തോളം ഫോണ്‍ നമ്പറുകള്‍
മലപ്പുറം: കൊലക്കേസ് പ്രതിയെ 32 വര്‍ഷങ്ങള്‍ക്ക് ശേഷം പോലിസ് പിടികൂടി. പെരുമ്പടപ്പ് വന്നേരിയില്‍ പങ്ങം മായക്കര അപ്പുണ്ണി വധക്കേസിലെ ഒന്‍പതാം പ്രതിയാണ് അറസ്റ്റിലായത്. ആലത്തൂര്‍ ചൂലനൂര്‍ സ്വദേശി കൃഷ്ണനെയാണ് (കൃഷ്ണകുമാര്‍-59) പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. അപ്പുണ്ണി വധക്കേസിലെ ഒന്നാംപ്രതി വന്നേരി പങ്ങം ഗോപിയുടെ വീട്ടില്‍ ജോലിക്കാരനായിരുന്ന കൃഷ്ണകുമാര്‍്. 1993-ലാണ് കേസിനാസ്പദമായ സംഭവം. തൃശ്ശൂര്‍ ഡിഐജിയുടെ നിര്‍ദേശപ്രകാരം ലോങ് പെന്‍ഡിങ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മലപ്പുറം പോലീസ് മേധാവി ആര്‍. വിശ്വനാഥന്‍ നല്‍കിയ പ്രത്യേക നിര്‍ദേശത്തില്‍ തിരൂര്‍ ഡിവൈഎസ്പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് രൂപവത്കരിച്ചിരുന്നു. സ്‌ക്വാഡിലെ പെരുമ്പടപ്പ് ഇന്‍സ്പെക്ടര്‍ സി.വി. ബിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍, ജെറോം, വിഷ്ണുനാരായണ്‍, ജോഷില എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ആലത്തൂര്‍ ചൂലനൂരില്‍നിന്ന് പിടികൂടിയത്.കൊലപാതകത്തിനുശേഷം ഒന്‍പതാം പ്രതി കൃഷ്ണകുമാര്‍ ഒളിവില്‍പ്പോകുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി സ്പെഷ്യല്‍ സ്‌ക്വാഡ് ആയിരത്തോളം ഫോണ്‍നമ്പറുകള്‍ പരിശോധിക്കുകയും തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.
Read More » -
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം, ഹൈസ്‌കൂള്‍ അദ്ധ്യാപിക അറസ്റ്റില്‍; ഇടപാട് തുടര്‍ന്നത് മാസങ്ങള്‍
മിയാമി (യു.എസ്): ഫ്‌ലോറിഡയില്‍ ക്ലാസ് മുറിയല്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്‌കൂള്‍ അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. ഫ്‌ലോറിഡയിലെ റിവര്‍വ്യൂ ഹൈസ്‌കൂളിലെ അദ്ധ്യാപിക ബ്രൂക്ക് ആന്‍ഡേഴ്സണാണ് (27) അറസ്റ്റിലായത്. കുട്ടിയുമായി ഇവര്‍ മാസങ്ങളോളം ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് അറിയിച്ചു. രാവിലെ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പാണ് അദ്ധ്യാപിക കുട്ടിയെ ദുരുപയോഗം ചെയ്തിരുന്നത്. മേയ് 16ന് രാവിലെ അദ്ധ്യാപിക ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന ആരോപണത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ അദ്ധ്യാപിക തന്നോട് സെക്‌സ് ചാറ്റ് നടത്തിയിരുന്നതായി വിദ്യാര്‍ത്ഥി സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിന് മുമ്പുള്ള ആഴ്ചകളിലും വിദ്യാര്‍ത്ഥിയുമായി ഒന്നിധികം തവണ ബന്ധം പുലര്‍ത്തിയിരുന്നതായും പൊലീസിനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അദ്ധ്യാപികയെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. റിവര്‍വ്യൂ ഹൈസ്‌കൂളിലെ സയന്‍സ് അദ്ധ്യാപികയാണ് അറസ്റ്റിലായ ബ്രൂക്ക് ആന്‍ഡേഴ്സണ്‍. അറസ്റ്റിന് തൊട്ടുപിന്നാലെ ഇവരുടെ പേര് സ്‌കൂള്‍ ഡയറക്ടറിയില്‍ നിന്ന് നീക്കം ചെയ്തതായും അധികൃതര്‍ അറിയിച്ചു. അദ്ധ്യാപികയെ സര്‍വീസില്‍നിന്ന്…
Read More »