Crime

  • ഷൂവിനുള്ളിൽ ഒളിച്ചുവച്ച താക്കോലെടുത്ത് മോഷണം; കള്ളൻ കൊണ്ടുപോയത് 10 പവനും 90,000 രൂപയും

    ആലത്തൂർ: വീടിനു പുറത്ത് ഷൂവിനുള്ളിൽ വെച്ച താക്കോലെടുത്ത് വീടു തുറന്ന് 10 പവനും 90,000 രൂപയും മോഷ്ടിച്ചു. തരൂർ പഴമ്പാലക്കോട് പാനത്ത് വീട്ടിൽ പി.കെ. ജോയിയുടെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ചുമർ അലമാരയിൽ പൂട്ടിവെച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. ജോയിയുടെ ഭാര്യ ജിജി ചേലക്കരയിലെ പള്ളിയിൽ പ്രാർഥനയ്ക്ക് പോയിരിക്കുകയായിരുന്നു. ഇവരെ കൂട്ടിക്കൊണ്ടുവരാൻ ജോയി വീട് പൂട്ടി താക്കോൽ സിറ്റൗട്ടിലെ ഷൂവിനുള്ളിൽ വെച്ചിട്ട് പോകുകയായിരുന്നു. തിരികെ എത്തിയപ്പോൾ മുൻവാതിൽ ചാരിയിട്ടിരിക്കുന്നതായി കണ്ടു. താക്കോൽ ഷൂവിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. അലമാര പരിശോധിച്ചപ്പോഴാണ് പണവും സ്വർണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. മോഷണം നടത്തിയശേഷം താക്കോൽ തിരികെ വെച്ചതാകാമെന്നാണ് നിഗമനം. ജിജി എല്ലാ ചൊവ്വാഴ്ചയും ചേലക്കരയിലെ പള്ളിയിൽ പോകുന്നയാളാണ്. ജോയി ഇവരെ കൂട്ടിക്കൊണ്ടുവരികയാണ് പതിവ്. വീട് പൂട്ടി പോകുമ്പോൾ താക്കോൽ സിറ്റൗട്ടിലെ ഷൂവിനുള്ളിൽ വെക്കും. ഇതു മനസ്സിലാക്കിയ ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു. ജോയിയുടെ പരാതിയിൽ കേസെടുത്ത ആലത്തൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.…

    Read More »
  • യുവനടിയുടെ ലൈം​ഗിക പീഡന പരാതി ; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്ത് വച്ച് അതിക്രമം; നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

    തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ലൈം​ഗിക പീഡനക്കേസിൽ അറസ്റ്റിൽ. യുവനടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി‌യിട്ടുണ്ട്. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഡിജിപിക്കും മുൻ എസ്ഐടിക്കുമാണ് നടി പരാതി നൽകിയത്. നിലവിൽ രഞ്ജിത്ത് തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും. തൊടുപുഴയിൽ കാർ തടഞ്ഞാണ് അറസ്റ്റ് ചെയ്തത് എന്നാണ് ലഭ്യമാകുന്ന വിവരം. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്. തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക് പൊലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. പരാതി സിറ്റി കമ്മീഷണർ…

    Read More »
  • കോഴിക്കോട് ട്രെയിനിന് കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്; താടിയെല്ല് പൊട്ടി, രണ്ട് പല്ലുകളും നഷ്ടപ്പെട്ടു

    കോഴിക്കോട്: ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്. കോഴിക്കോട് പുറമേരി സ്വദേശിനിയായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ല് പൊട്ടി. രണ്ട് പല്ലുകളും നഷ്ടമായി. ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരേയുണ്ടായ കല്ലേറിലാണ് ഐശ്വര്യയ്ക്ക് പരിക്കേറ്റത്. കടലുണ്ടിക്കും ഫറോക്കിനും ഇടയിൽവെച്ചായിരുന്നു സംഭവം. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തൊട്ടുമുൻപ് കടന്നുപോയ വന്ദേഭാരത് എക്‌സ്പ്രസിന് നേരേയും ഇതേസ്ഥലത്തുവെച്ച് കല്ലേറുണ്ടായെന്നും വിവരമുണ്ട്. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആർപിഎഫും റെയിൽവേ പോലീസും അന്വേഷണം നടത്തിവരികയാണ്. ആലുവ യുസി കോളേജിൽ ബിരുദവിദ്യാർഥിനിയായ ഐശ്വര്യ, പഠനാവധിയായതിനാൽ നാട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് കല്ലേറിൽ പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

    Read More »
  • അഞ്ച് മക്കൾക്ക് ഉറക്കഗുളിക നൽകിയിട്ട് അമ്മയുടെ ഒളിച്ചോട്ടം; 33കാരിയായ യുവതിയും 22 കാരൻ കാമുകനും പോലീസ് പിടിയിൽ; വീഡിയോ വൈറൽ

    യു.പി: ഉത്തർപ്രദേശിലെ റാംപൂരിൽ, അഞ്ച് മക്കൾക്ക് ഉറക്കഗുളിക നൽകിയ ശേഷം ഒരു യുവതി വീട് പുറത്ത് നിന്നും പുട്ടി 10 വയസ് കുറവുള്ള കാമുകനോടൊപ്പം ഒളിച്ചോടി. ഭർത്താവിന്‍റെ പരാതിയെ തുടർന്ന് പോലീസ് ഇരുവരേയും പിടികൂടി. അഞ്ച് കുട്ടികളുടെ അമ്മയായ യുവതി മക്കൾക്ക് ഉറക്കഗുളിക നൽകിയ ശേഷം അവരെ ഉറക്കി കിടത്തി. പിന്നീട് കുട്ടികൾ പൂർണ്ണമായും അബോധാവസ്ഥയിലായെന്ന് ഉറപ്പിച്ച ശേഷം വീടിന്‍റെ മുൻവശത്തെ വാതിൽ പുറത്ത് നിന്നും പൂട്ടിയ ശേഷം കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. 33 വയസ്സുള്ള മിതലേഷ് എന്ന യുവതിയാണ് 22 വയസ്സുള്ള കാമുകൻ സുരേന്ദ്ര എന്ന ഖന്നയോടൊപ്പം ഒളിച്ചോടിയത്. കാമുനൊപ്പം പോകുമ്പോൾ ഇവർ വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കൊണ്ട് പോയതായി ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. കുടുംബം പോറ്റാനായി ദില്ലിയിൽ തയ്യൽ ജോലി ചെയ്യുകയാണ് യുവതിയുടെ ഭർത്താവായ രൂപ് കിഷോർ. സംഭവത്തെക്കുറിച്ച് അറിഞ്ഞെത്തിയ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് ഊ‍ർജ്ജിതമായ അന്വേഷണം…

    Read More »
  • ലൈംഗികാതിക്രമ പരാതി: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

    പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോൺഗ്രസ് പുറത്താക്കി. ആരോപണം ഉയർന്നയുടനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു, അതിന് പിന്നാലെയാണ് പുറത്താക്കല്‍. കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പുറത്താക്കല്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്നാണ് കോൺ​ഗ്രസ് നേതൃത്വ വിലയിരുത്തല്‍. ധാര്‍മ്മികതയുണ്ടെങ്കില്‍ പ്രശോഭ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പ്രതികരിച്ചു. എന്നാൽ ഈ വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്ന് കരുതുന്നില്ലെന്നും തങ്കപ്പന്‍ പറഞ്ഞു.പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കുന്നത്തൂർ മേട് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. 11 വോട്ടിനാണ് ജയിച്ചത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് പരാതിയാണ് പ്രശേഭിനെതിരെയുള്ളത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും പരാതിക്കാരി പറഞ്ഞു. മുഖ്യമന്ത്രിക്കും പാലക്കാട് എസ്പിക്കുമാണ് യുവതി പരാതി നൽകിയത്. പാലക്കാട് എംഎൽഎയും കോൺഗ്രസ് മുൻ നേതാവുമായ…

    Read More »
  • ‘ആരാടാ എന്റെ കൊച്ചിനെ വഴക്കുപറഞ്ഞത്?‘: ഒന്നാംക്ലാസിൽ പഠിക്കുന്ന മകന്റെ അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ച് രക്ഷകർത്താവ്

    ചെറുതോണി: വിദ്യാർഥിയെ വഴക്കു പറഞ്ഞെന്നാരോപിച്ച് രക്ഷാകർത്താവ് അധ്യാപകനെ വീട്ടിൽകയറി ആക്രമിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മദ്യലഹരിയിൽ ബൈക്കിലെത്തിയ പുഷ്പഗിരി മാക്കൽ ശരത് ശശി (28) അധ്യാപകനായ പുഷ്പഗിരി കളരിക്കൽ ലിൻസ് ജോർജി(37)-നെ വീടിനുള്ളിൽനിന്നും വിളിച്ചറക്കി മർദിക്കുകയായിരുന്നു. ശരത്തിനൊപ്പം സുഹൃത്തുമുണ്ടായിരുന്നു. ലിൻസിന്റെ ഭാര്യയുടെയും മക്കളുടെയും മുൻപിൽവെച്ചാണ് മർദിച്ചത്. സ്വകാര്യസ്കൂളിൽ ഒന്നാംക്ലാസിൽ പഠിക്കുന്ന തന്റെ മകനെ വഴക്കുപറഞ്ഞു എന്നാരോപിച്ചാണ് അധ്യാപകനായ ലിൻസിനെ ശരത് മർദിച്ചത്. ലിൻസ് പണ്ട് ശരത്തിനേയും ട്യൂഷൻ ക്ളാസിൽ പഠിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ ശരീരത്തിന് കാര്യമായി ക്ഷതമേറ്റ ലിൻസിനെ തങ്കമണി സഹകരണ ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ശരത്തിനെതിരേ കേസെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെതിരേ നിലവിൽ കേസെടുത്തിട്ടില്ലെന്നും വിശദമായ അന്വേഷണത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും തങ്കമണി പോലീസ് അറിയിച്ചു.

    Read More »
  • യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ഗുരുതര ആരോപണം; ഇറാൻ യുദ്ധത്തിന് മുമ്പ് ഇടനിലക്കാർ വഴി പ്രതിരോധ നിക്ഷേപങ്ങൾ നടത്താൻ ശ്രമം

    വാഷിങ്ടൺ: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ഗുരുതര ആരോപണവുമായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ഹെഗ്‌സെത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരൻ പ്രമുഖ പ്രതിരോധ കമ്പനികളിൽ വൻ നിക്ഷേപം നടത്താൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിലെ ആരോപണം. ഫെബ്രുവരിയിൽ, ഐഷെയേഴ്‌സ് പ്രതിരോധ വ്യവസായ ആക്ടീവ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ഹെഗ്‌സെത്തിന്റെ ബ്രോക്കർ ബാങ്കിങ് സ്ഥാപനം മോർഗൻ സ്റ്റാൻലിയിലൂടെ ബ്ലാക്ക്റോക്കുമായി ബന്ധപ്പെടുകയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇറാൻ യുദ്ധം ആരംഭിച്ച സമയത്ത് ഈ ഫണ്ടിന് 12.4 ശതമാനം നഷ്ടം രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മോർഗൻ സ്റ്റാൻലി ക്ലയന്റുകൾക്ക് ഈ ഫണ്ട് ലഭ്യമല്ലാതിരുന്നതിനെ തുടർന്ന് ചർച്ച ചെയ്ത നിക്ഷേപം നടപ്പായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട മറ്റു നിക്ഷേപ സാധ്യതകൾ ബ്രോക്കർ അന്വേഷിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ, ആരോപണങ്ങളെ പെന്റഗൺ ശക്തമായി നിഷേധിച്ചു. ആരോപണം തികച്ചും തെറ്റായതും കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കി പെന്റഗൺ വക്താവ് സീൻ…

    Read More »
  • ചുമ്മാതിരുന്നപ്പോൾ ഒരു തോന്നൽ; രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങൾക്കു നേരെ ഇടയ്ക്കിടയ്ക്ക് ബോംബ് ഭീഷണി; ഒടുവിൽ ആ വ്യാജനെ കൈയ്യോടെ പൊക്കി

    ബെംഗളൂരു: രാജ്യത്തുടനീളം പോലീസിനെയും സുരക്ഷാ സംവിധാനങ്ങളെയും അലട്ടുകയും വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത വ്യാജ ബോംബ് ഭീഷണി കേസിലെ പ്രതിയെ ഒടുവിൽ അറസ്റ്റ് ചെയ്തു. കർണാടകയിലെ മൈസൂരുവിൽ താമസിക്കുന്ന 47 വയസ്സുള്ള തൊഴിൽരഹിതനായ ശ്രീനിവാസ് ലൂയിസിനെയാണ് പിടികൂടിയത്. 1100-ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ഇയാൾ അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സ്കൂളുകൾ, ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളെയാണ് ഇയാൾ ലക്ഷ്യമിട്ടത്. ഇതുവഴി രാജ്യത്തുടനീളം വലിയ ആശങ്കയും പ്രവർത്തന തടസ്സങ്ങളും ഉണ്ടായി. ഡൽഹി പോലീസും പ്രാദേശിക പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. വാടകവീട്ടിൽ താമസിച്ചിരുന്ന ഇയാൾക്കെതിരെ അടുത്തിടെ ഡൽഹി ഹൈക്കോടതി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നത്. ഭീഷണികളുടെ പശ്ചാത്തലത്തിൽ പല സ്ഥലങ്ങളിലും ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കേണ്ടിവന്നു. സുരക്ഷയും ശക്തിപ്പെടുത്തി. ഡൽഹി ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് ലഭിച്ച ഭീഷണിക്കത്ത് സംബന്ധിച്ച പരാതിയുടെയും അടിസ്ഥാനത്തിലാണ് കേസ് ശക്തമായി മുന്നോട്ട് പോയത്.…

    Read More »
  • അമ്മയുടെ കൊന്ന കേസിൽ അച്ഛൻ ജയിലിൽ, സംരക്ഷിക്കാനേൽപ്പിച്ചവർ ഇളയ സഹോദരിയെ ആർക്കോ വിറ്റു, 17 കാരിയെ പീഡിപ്പിച്ച കേസിൽ അമ്മാവൻമാർക്കെതിരെ കേസ്

    ലക്നൗ: അമ്മയെ കൊന്ന് പിതാവ് ജയിലിലായതോടെ സംരക്ഷണത്തിനായി ഏൽപ്പിച്ച 17 വയസുകാരിയെ ബലാത്സംഗം ചെയ്ത് അമ്മാവൻമാർ, 17 കാരിയെ ബലാത്സം​ഗം ചെയ്യുകയും 16 വയസുകാരിയായ സഹോദരിയെ വിൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് അമ്മാവൻമാർക്കെതിരെ പോലീസ് കേസെടുത്തു. പിന്നീട് ഇരുവരും ചേർന്ന് ഇളയ സഹോദരിയെ പണത്തിനു വേണ്ടി കടത്തിയതായും ആരോപണമുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ വേനലവധി ആഘോഷിക്കാനാണ് പെൺകുട്ടിയും സഹോദരിയും ബർഖേര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അമ്മാവൻമാരുടെ വീട്ടിലെത്തിയത്. ഇതിനിടെ ജൂലൈ 3ന് ഇവരുടെ അമ്മയെ പിതാവ് കൊലപ്പെടുത്തിയ വിവരം ഇവർ അറിഞ്ഞു. പിതാവ് അറസ്റ്റിലായി ജയിലിലായതോടെ പെൺകുട്ടികൾ ബന്ധുക്കളുടെ സംരക്ഷണയിലായി. ഈ സാഹചര്യത്തിലാണ് അമ്മാവൻമാർ തങ്ങളെ ലക്ഷ്യം വയ്ക്കാൻ തുടങ്ങിയതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. സെപ്റ്റംബറിൽ അമ്മാവൻമാർ ഇളയ സഹോദരിയെ എങ്ങോട്ടോ കൂട്ടിക്കൊണ്ടുപോയി. പിന്നീട് അവളെക്കുറിച്ച് വിവരമൊന്നുമില്ല. ഒരു സാമ്പത്തിക ഇടപാടിനെക്കുറിച്ച് അമ്മാവൻമാർ ഫോണിൽ സംസാരിക്കുന്നത് കേട്ടതോടെ സഹോദരിയെ അവർ വിറ്റതാണെന്ന് മനസിലായി. സഹോദരിയെ മാറ്റിയതിനു ശേഷം അക്രമം തനിക്ക് നേരെയുണ്ടായെന്നും…

    Read More »
  • വഴിയരികിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തി; ‘ഭാര്യയുടെ അമിത മദ്യപാനത്താൽ പൊറുതിമുട്ടി താൻ തന്നെയാണ് പൂട്ടിയിട്ടതെന്ന്‘ ഭർത്താവ്

    കൊല്ലങ്കോട്: കാലുകൾ ചങ്ങലയിട്ട് പൂട്ടിയനിലയിൽ സ്ത്രീയെ റോഡരികിൽ കണ്ടെത്തി. അഗ്നിരക്ഷാസേനയും പോലീസുംചേർന്ന് ചങ്ങല മുറിച്ചുമാറ്റി ഇവരെ സ്വതന്ത്രയാക്കി. വീട്ടിൽനിന്ന് പുറത്തുപോകാതിരിക്കാനായി താനാണ് ഇവരെ പൂട്ടിയിട്ടതെന്ന് ഭർത്താവ് പോലീസിന് മൊഴിനൽകി. ഭാര്യയുടെ അമിത മദ്യപാനത്തെച്ചൊല്ലിയുള്ള വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലങ്കോട് ടൗണിന് അടുത്തുള്ള ആനമാറി റോഡരികിലാണ് കാലുകൾ കെട്ടിയിട്ട നിലയിൽ തമിഴ്നാട് നാമക്കൽ സ്വദേശിനിയായ 55-കാരിയെ നാട്ടുകാർ കണ്ടത്. കൊല്ലങ്കോട് അഗ്നിരക്ഷാസേനാംഗങ്ങൾ ഏറെനേരം ശ്രമിച്ച് ചങ്ങലയും പൂട്ടുകളും കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി സ്ത്രീയെ മോചിപ്പിച്ചു. തുടർന്ന്, ഇവരെ കൊല്ലങ്കോട് പോലീസിന് കൈമാറി. ഊട്ടറയിൽ ഷെഡ്ഡ് കെട്ടിയാണ് ഇവർ താമസിക്കുന്നത്. മദ്യപിച്ചുകഴിഞ്ഞാൽ ഇവർ പരിസരവാസികൾക്ക് ശല്യമുണ്ടാക്കുന്നതായും ഇതുമൂലം തനിക്ക് പണിക്കുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നുമാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്. മദ്യപിച്ചാൽ ഇവർ വിവസ്ത്രയായി പുറത്തേക്കിറങ്ങുമെന്നും ഇയാൾ പറയുന്നു. സഹികെട്ടാണ് താൻ പണിക്കുപോകുമ്പോൾ ഭാര്യയുടെ കാലുകൾ പൂട്ടിയിട്ടതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. പൂട്ടിയിട്ട കാലുമായി റോഡരികിലെത്തിയ സ്ത്രീ ഒരു…

    Read More »
Back to top button
error: