Crime

  • കാമുകിയെ സ്വന്തമാക്കാന്‍ ആദ്യ ഭാര്യയെ കൊന്ന പ്രേംകുമാര്‍; ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കല്യാണം കഴിച്ചത് പടിയൂര്‍ സ്വദേശിനിയെ, ഇപ്പോഴിതാ ഇരട്ടക്കൊല…

    തൃശൂര്‍: ഇരിങ്ങാലക്കുട പടിയൂര്‍ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കണമെന്ന് തൃശൂര്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പടിയൂര്‍ പഞ്ചായത്ത് ഓഫീസിന്റെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി കൈതവളപ്പില്‍ മണി (74), മകള്‍ രേഖ ( 43) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച രേഖയുടെ രണ്ടാം ഭര്‍ത്താവാണ് പ്രേംകുമാര്‍. ആദ്യഭാര്യയായ ഉദയംപേരൂര്‍ സ്വദേശി വിദ്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാര്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ടാം ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയത്. പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ താഴെ പറയുന്ന നമ്പറുകളില്‍ബന്ധപെടേണ്ടതാണെന്ന് പൊലീസ് നിര്‍ദേശിച്ചു. ഇന്‍സ്പെക്ടര്‍ , കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ – 9497947203 ഡിവൈഎസ്പി ഇരിങ്ങാലക്കുട – 94979 90088 ജില്ലാ പൊലീസ് മേധാവി…

    Read More »
  • ഇരുമ്പ് കൊളുത്തുകൊണ്ട് ചുമട്ടുതൊഴിലാളിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു; സഹോദരങ്ങളായ സഹ തൊഴിലാളികള്‍ പിടിയില്‍

    തിരുവനന്തപുരം: ആര്യങ്കോട് പേരെയ്‌ക്കോണത്ത് ചുമട്ടുതൊഴിലാളിയെ ആക്രമിച്ച് ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സഹ തൊഴിലാളികളായ രണ്ടുപേര്‍ അറസ്റ്റില്‍. പേരെയ്‌ക്കോണം സ്വദേശികളായ വിന്‍സെന്റ്, ചന്ദ്രബോസ് എന്നിവരാണ് അറസ്റ്റിലായത്. ചുമട്ടുതൊഴിലാളി യൂണിയന്‍ ഐഎന്‍ടിയുസി യൂണിയന്‍ പേരെയ്‌ക്കോണം യൂണിറ്റ് കണ്‍വീനര്‍ വര്‍ഗീസിനെയാണ് ഇരുവരുംചേര്‍ന്ന് ആക്രമിച്ചത്. കഴിഞ്ഞ 17-ന് വൈകിട്ട് അഞ്ചുമണിയോടെ പേരെയ്‌ക്കോണത്തായിരുന്നു സംഭവം. പ്രതികള്‍ സഹോദരങ്ങളാണ്. ഇവര്‍ മുന്‍പ് ഐഎന്‍ടിയുസി യൂണിയനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. നാലുവര്‍ഷം മുമ്പ് ഇതിലൊരാള്‍ എഐടിയുസി യൂണിയനിലും മറ്റൊരാള്‍ സിഐടിയുവിലേക്കും മാറി. ഇടയ്ക്കിടെ വര്‍ഗീസുമായി ഇവര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും തുടര്‍ന്നുണ്ടായ മുന്‍വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവദിവസം പണികഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന വര്‍ഗീസിനെ ഇരുവരുംചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചവശനാക്കിയശേഷം കൈയില്‍ കരുതിയിരുന്ന വളഞ്ഞ ഇരുമ്പ് കൊളുത്ത് ഉപയോഗിച്ച് വര്‍ഗീസിന്റെ ജനനേന്ദ്രിയത്തിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ വെഞ്ഞാറുമൂട്ടില്‍നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ആര്യങ്കോട് എസ്എച്ച്ഒ തന്‍സീം അബ്ദുല്‍ സമദിന്റെ നേതൃത്വത്തില്‍ സിപിഒ അരുണ്‍, ഷാഡോ സംഘാംഗങ്ങളായ ബൈജു, നവീന്‍, വിനീഷ് എന്നിവര്‍ ഉള്‍പ്പെട്ട…

    Read More »
  • അയല്‍വാസിയായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി; നഗ്‌നചിത്രങ്ങള്‍ കാട്ടി 60 ലക്ഷവും 61 പവനും തട്ടി, അറസ്റ്റിലായെങ്കിലും ഗര്‍ഭിണിയായതിനാല്‍ ജാമ്യം

    കോട്ടയം: സൗഹൃദംസ്ഥാപിച്ച് നഗ്‌നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ യുവതി പൊലീസില്‍ കീഴടങ്ങി. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ ധന്യ അര്‍ജുന്‍ (37) കീഴടങ്ങിയത്. അമേരിക്കയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറായ അയല്‍വാസിയായ യുവാവിനെ ഭീഷണിപ്പെടുത്തി ധന്യ പണം തട്ടിയെന്നാണ് കേസ്. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടു എന്ന് പരാതി നല്‍കി കേസില്‍ കുടുക്കിയ സംഭവത്തിലും പ്രതിയാണ് ധന്യ. 2022 മാര്‍ച്ച് മുതല്‍ 2024 ഡിസംബര്‍ കാലയളവിലായിരുന്നു സംഭവം. ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവാണ് തട്ടിപ്പിന് ഇരയായത്. യുവാവിനോട് അടുപ്പം സ്ഥാപിച്ച ധന്യ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. പലതവണകളായി 60 ലക്ഷം രൂപ യുവതിയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് തട്ടിയെടുത്തു. പ്രതികളുടെ സുഹൃത്തായ മണര്‍കാട് സ്വദേശി അലന്‍ തോമസും…

    Read More »
  • ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍, തൃശൂരിലെ അമ്മയുടെയും മകളുടെയും മരണം കൊലപാതകം; യുവതിയുടെ രണ്ടാം ഭര്‍ത്താവ് എവിടെ?

    തൃശൂര്‍: പടിയൂരില്‍ അമ്മയും മകളുടെയും മരണം കൊലപാതകമാണെന്ന് കണ്ടെത്തി. പടിയൂര്‍ സ്വദേശി മണി (74), മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രേഖയുടെ രണ്ടാംഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ പൊലീസ് തെരയുകയാണ്. കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ചും കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാകാം കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രേംകുമാറിനെ അന്നേദിവസം വീട്ടില്‍ കണ്ടിരുന്നതായി മൊഴിയുണ്ട്. ബുധനാഴ്ച്ച പടിയൂര്‍ പഞ്ചായത്തിന് സമീപം ഉള്ള വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ മണിയുടെ മറ്റൊരു മകളെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ വന്ന് വീടിന്റെ പിറക് വശത്തെ വാതില്‍ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിന്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. വീടിനുള്ളില്‍ സാധനങ്ങള്‍ അലങ്കോലമായ നിലയില്‍ ആയിരുന്നു. കുറച്ച്…

    Read More »
  • മദ്യലഹരിയില്‍ വാഹനവുമായി സ്‌കൂള്‍ വളപ്പില്‍ അതിക്രമിച്ചുകയറി; ചോദ്യംചെയ്ത അദ്ധ്യാപകനെയും പി.ടി.എ പ്രസിഡന്റിനെയും തല്ലി; യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൊടുത്തു

    കണ്ണൂര്‍: മദ്യലഹരിയില്‍ വാഹനവുമായി സ്‌കൂള്‍ വളപ്പില്‍ അതിക്രമിച്ചുകയറിയത് ചോദ്യം ചെയ്ത അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും തല്ലി പരുക്കേല്‍പ്പിച്ച യുവാക്കള്‍ റിമാന്‍ഡില്‍. കടന്നപ്പള്ളി മുണ്ടയാടന്‍ വീട്ടില്‍ പ്രണവ്(28), സുഹൃത്ത് കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ പൂവാനിക്കുന്നേല്‍ വീട്ടില്‍ ജോസഫ് മാത്യു(25) എന്നിവരെയാണ് പരിയാരം പൊലീസ് അറസറ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്‌കൂള്‍ വളപ്പിലേക്ക് വാഹനവുമായി അതിക്രമിച്ച് കയറിയ യുവാക്കള്‍ ഇതിനെ ചോദ്യം ചെയ്ത അധ്യാപകനായ ലതീഷ് പുതിയടത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ പി.ടി.എ പ്രസിഡന്റ് പി.വി.രാജേഷിനെയേും സംഘം മര്‍ദ്ദിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ തടഞ്ഞുനിര്‍ത്തി വിവരം പൊലീസിനെ അറിയിച്ചത്. അക്രമത്തില്‍ പരിക്കേറ്റ അധ്യാപകനും പി ടി എ പ്രസിഡന്റും ആശുപത്രിയില്‍ ചികിത്സ തേടി. പിടികൂടിയ യുവാക്കളെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തളിപറമ്പ്കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.

    Read More »
  • ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി; ചാലക്കുടിയില്‍ അധ്യാപിക ആത്മഹത്യ ചെയ്തു, ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത് മൂന്ന് ദിവസം മുമ്പ്

    തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപിക പുഴയിലേയ്ക്കു ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പില്‍ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളും പന്തളം സ്വദേശി കോഴിമല വടക്കേചെരുവില്‍ ജയപ്രകാശിന്റെ ഭാര്യയുമായ സിന്തോളാണു (സിന്ധു-40) മരിച്ചത്. നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണു യാത്രക്കാരി ഇന്നലെ 6.45ഓടെ പുഴയിലേയ്ക്കു ചാടിയത്. അഗ്‌നിശമന സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ ഏകദേശം 3 മണിക്കൂറിനു ശേഷം രാത്രി 9.30ഓടെ ഇവിടെ നിന്ന് 5 കിലോമീറ്റര്‍ അകലെ സമ്പാളൂര്‍ ഞാളക്കടവ് പാലത്തിനു 300 മീറ്റര്‍ മുന്‍പായാണു മൃതദേഹം കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്നു കോട്ടയത്തേയ്ക്കു പോകുകയായിരുന്നു ട്രെയിന്‍. റെയില്‍വേ പാലം എത്തിയപ്പോള്‍ അധ്യാപിക പെട്ടെന്നു ട്രെയിനിന്റെ വാതിലിലൂടെ പുഴയിലേയ്ക്കു ചാടുകയായിരുന്നു. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ്. 8 വര്‍ഷമായി ഗവ. സ്‌കൂള്‍ അധ്യാപികയായ ഇവര്‍ വെറും 3 ദിവസം മുന്‍പാണു ചെറുതുരുത്തി സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ കോഴിക്കോട് ഫറോക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ…

    Read More »
  • നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നു, യാത്രയ്ക്കിടെ മറ്റുവാഹനങ്ങളിലിടിച്ചു; കള്ളനെ നാട്ടുകാര്‍ പിടികൂടി

    കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച് കടത്തിയ യുവാവിനെ കൊടുവള്ളിയില്‍വെച്ച് പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ മുനീബി(32)നെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് കൈതപ്പൊയിലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട അടിവാരം നൂറാംതോട് സ്വദേശിയുടെ എസ്യുവി ഇയാള്‍ മോഷ്ടിച്ചത്. വാഹനത്തിലുണ്ടായിരുന്ന കുടുംബം സമീപത്തെ തുണിക്കടയില്‍ കയറുകയും വാഹനയുടമ വണ്ടിയുടെ താക്കോലെടുക്കാതെ തൊട്ടടുത്ത് ഫോണ്‍ചെയ്ത് നില്‍ക്കുകയും ചെയ്യുന്ന സമയത്തായിരുന്നു മോഷണം. ഉടന്‍തന്നെ വാഹനയുടമ ബഹളംവെക്കുകയും സാമൂഹികമാധ്യമക്കൂട്ടായ്മകളിലൂടെ മോഷണവിവരം പ്രചരിപ്പിക്കുകയും ചെയ്തു. വാഹനം കടത്തിക്കൊണ്ടുപോകുന്നതിനിടെ എസ്യുവി ഏതാനും ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഇടിച്ചു. ഒടുവില്‍ കൊടുവള്ളി-നരിക്കുനി റോഡില്‍നിന്ന് വരുകയായിരുന്ന ഒരു കാറില്‍ ഇടിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് കൈകാര്യംചെയ്തു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി താമരശ്ശേരി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

    Read More »
  • വാതില്‍ പൊളിച്ച് മോഷണം, കൈയില്‍ ആയുധങ്ങള്‍; ശബരിമല വനമേഖലയില്‍ അജ്ഞാത സംഘം

    പത്തനംതിട്ട: ശബരിമല വനമേഖലയില്‍ ആയുധധാരികളായ അജ്ഞാത സംഘത്തിന്റെ സാന്നിദ്ധ്യം. പതിവായി ഇവര്‍ വനമേഖലയിലെത്തുന്നതായി നാട്ടുകാര്‍ പറയുന്നു. തമിഴ്നാട്ടില്‍ നിന്നും മൃഗവേട്ട ലക്ഷ്യമിട്ടെത്തിയവരാണെന്നും സൂചനയുണ്ട്. അജ്ഞാത സംഘം ശബരിമല വനാതിര്‍ത്തികളിലെ വീടുകളില്‍ നിന്ന് പാകം ചെയ്ത ഭക്ഷണം, അരി, നിത്യോപയോഗ വസ്തുക്കള്‍ എന്നിവ മോഷ്ടിക്കുന്നതായാണ് പരാതി. ആങ്ങാമൂഴി, വാലൂപ്പാറ, കൊച്ചു കോയിക്കല്‍, ഗുരുനാഥന്‍ മണ്ണ് എന്നിവിടങ്ങളില്‍ മോഷണം നടന്നു. സംഭവത്തില്‍ ഇതുവരെ പൊലീസും വനംവകുപ്പും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വീടുകളുടെ വാതിലും ജനലും വെട്ടിപ്പൊളിച്ചാണ് സംഘം വീടിനുള്ളില്‍ കടക്കുന്നത്. സംഭവം അന്വേഷിച്ച് ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.  

    Read More »
  • മദ്യലഹരിയില്‍ കഴുത്തുഞെരിച്ചു, രാവിലെ ഭാര്യയ്ക്ക് അനക്കമില്ല; കൊലക്കേസില്‍ ഭര്‍ത്താവ് പിടിയില്‍

    കോട്ടയം: വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയെ കഴുത്തുഞെരിച്ച് കൊന്നതാണെന്നു കണ്ടെത്തി. ഭര്‍ത്താവിനെ അറസ്റ്റുചെയ്തു. തൃക്കൊടിത്താനം മാടപ്പള്ളി കാലായില്‍ കണ്ണംപള്ളില്‍ വീട്ടില്‍ കെ.ജി. അനീഷ് (41)നെയാണ് അറസ്റ്റുചെയ്തത്. അനീഷിന്റെ ഭാര്യ മല്ലിക (35) യെയാണ് വീട്ടുവഴക്കിനിടെ കഴുത്തുഞെരിച്ച് കൊന്നത്. ഏപ്രില്‍ 28-ന് രാത്രിയായിരുന്നു സംഭവം. മദ്യ ലഹരിയിലെത്തിയ അനീഷ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തു. സഹിക്കാനാകാതെ യുവതി സഹോദരിയെ വിളിച്ച് ഓട്ടോയുമായെത്തി തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ സഹോദരിക്ക് എത്താന്‍ കഴിഞ്ഞില്ല. മര്‍ദനം തുടരുന്നതിനിടെ നിലത്തുവീണ മല്ലികയെ പ്രതി കഴുത്തിനു കുത്തിപ്പിടിച്ച് ഞെരിക്കുകയായിരുന്നു. ഇതിനിടെ യുവതി കൊല്ലപ്പെട്ടു. കാര്യമറിയാതെ കിടന്നുറങ്ങിയ പ്രതി രാത്രി ഒന്നരയോടെ ഉണര്‍ന്നപ്പോള്‍ അനക്കമില്ലാത്ത ഭാര്യയെകണ്ട് ആംബുലന്‍സ് വിളിക്കാന്‍ സമീപത്തുള്ള പഞ്ചായത്തംഗത്തിന്റെ സഹായംതേടി. ആബുലന്‍സ് ഡ്രൈവര്‍ക്ക് യുവതിയുടെ കിടപ്പില്‍ സംശയം തോന്നി പോലീസിലറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ യുവതി മരിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. അന്നു തന്നെ ഭര്‍ത്താവിനെ ചേദ്യം ചെയ്തെങ്കിലും തനിക്കൊന്നും അറിയില്ലന്നും ആത്മഹത്യ…

    Read More »
  • ഭര്‍ത്താവിന്റെ മൃതദേഹത്തിനു സമീപം വടിവാള്‍; ഭാര്യ കാണാമറയത്ത്: ‘മേഘാലയ ഹണിമൂണ്‍’ കേസില്‍ വഴിത്തിരിവ്

    ഭോപ്പാല്‍: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയി കാണാതായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശിയെ വടിവാള്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി പറയപ്പെടുന്ന വടിവാളും മൊബൈല്‍ ഫോണും കണ്ടെത്തിയതായും മേഘാലയ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു. ഭാര്യ സോനത്തിനായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മെയ് 23നാണ് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരെയും കാണാതായത്. 30 കാരനായ രാജ രഘുവംശി വ്യവസായിയാണ്. മെയ് 11 ന് വിവാഹിതരായ രഘുവംശിയും സോനവും മെയ് 20 നാണ് ഗുവാഹത്തിയിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. മെയ് 23ന് ചിറാപുഞ്ചിയില്‍ എത്തിയപ്പോള്‍ ദമ്പതികള്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഇല്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാവാമെന്ന സംശയം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. പ്രദേശത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്കും…

    Read More »
Back to top button
error: