Breaking NewsCrimeLead NewsNEWS

കത്തി വാങ്ങി വന്നു, ബാര്‍ ജീവനക്കാരനെ കാത്തിരുന്നത് മണിക്കൂറുകള്‍; ഞെട്ടിച്ച് പുതുക്കാട് ബാറിലെ ‘ടച്ചിങ്‌സ്’ കൊലപാതകം

തൃശൂര്‍: പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി ബാറിനു സമീപം കത്തിയുമായി കാത്തിരുന്നത് മണിക്കൂറുകളോളം. രാത്രി ഭക്ഷണം കഴിച്ച് അകത്തുകടന്ന് ഗേറ്റടച്ച ഹേമചന്ദ്രന്റെ പിറകെയെത്തിയ പ്രതി സിജോ ‘ബാറിലെ ജീവനക്കാരനാണോ’ എന്നു മാത്രമേ ചോദിച്ചുള്ളൂ. ‘അതെ’യെന്ന് പറഞ്ഞയുടന്‍ പ്രതി കൈയില്‍ കരുതിയ കത്തിയെടുത്ത് ഹേമചന്ദ്രനെ ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ കുത്തേറ്റ ഹേമചന്ദ്രന്‍ ബാറിനകത്തേക്കോടി സഹപ്രവര്‍ത്തകരെ വിവരമറിയിച്ചു.

എട്ടു തവണ ടച്ചിങ്‌സ് ചോദിച്ചു, പിന്നാലെ വാക്കുതര്‍ക്കം; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

Signature-ad

നേരത്തേ മദ്യപിക്കാനെത്തിയ സിജോ എട്ടു തവണ ടച്ചിങ്‌സ് വാങ്ങിയിരുന്നു. മദ്യത്തോടൊപ്പം സൗജന്യമായി നല്‍കുന്ന ടച്ചിങ്‌സ് ഒന്‍പതാം തവണയും ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതാണ് പ്രകോപനത്തിനിടയാക്കിയത്. തൃശ്ശൂരിലെത്തിയ സിജോ ബാറില്‍ മദ്യപിച്ച ശേഷം കത്തിയും വാങ്ങിയാണ് പുതുക്കാട്ടേക്ക് മടങ്ങിയത്. പിന്നെ മണിക്കൂറുകളോളം ബാറിന്റെ സമീപത്തും ദേശീയപാതയോരത്തുമായി ജീവനക്കാര്‍ ബാറിനു പുറത്തിറങ്ങുന്നത് നിരീക്ഷിച്ച് നിന്നു.

ഹേമചന്ദ്രനെ കുത്തിയ ശേഷം കത്തി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ സിജോ വീട്ടിലെത്തി ഉറങ്ങി. ഇതിനിടെ സിസിടിവി ക്യാമറാദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുതുക്കാട് പോലീസ് എസ്എച്ച്ഒ മഹേന്ദ്രസിംഹന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: