Crime
-
എല്ലാം തട്ടിപ്പ്! ഡെലിവറി ഏജന്റ് ചമഞ്ഞ് ബോധരഹിതയാക്കി പീഡിപ്പിച്ചു; വ്യാജപരാതിയില്‍ വനിതാ ടെക്കിക്കെതിരെ കേസ്, ഇരുവരും അടുപ്പത്തിലെന്ന് പോലീസ്
മുംബൈ: ഡെലിവറി ഏജന്റ് ചമഞ്ഞ് വീട്ടിലെത്തിയയാള്‍ മുറിയിലേക്ക് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന 22 വയസ്സുകാരിയായ ഐടി ഉദ്യോഗസ്ഥയുടെ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനു പിന്നാലെ യുവതിക്കെതിരെ പുണെ സിറ്റി പൊലീസ് കേസെടുത്തു. വീട്ടിലെത്തിയ ‘ഡെലിവറി ഏജന്റ്’ തന്റെ മുഖത്ത് രാസവസ്തു തളിച്ച് ബോധരഹിതയാക്കിയതിനു ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രം പകര്‍ത്തുകയും വിവരം പുറത്തുപറഞ്ഞാല്‍ ഇത് പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. എന്നാല്‍ അന്വേഷണത്തില്‍ യുവതിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് പൊലീസ് തെളിയിച്ചു. ഡെലിവറി ഏജന്റ് ചമഞ്ഞ് ആളൊഴിഞ്ഞ നേരം യുവതിയുടെ വീട്ടിലെത്തിയ 27 വയസ്സുകാരന്‍ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണെന്നും ഇവര്‍ പരസ്പരം ഒരു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണെന്നും യുവതിയുടെ സമ്മതത്തോടെയാണ് ഇദ്ദേഹം ഫ്‌ലാറ്റിലേക്കു കയറിയതെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും ഫോണ്‍ ചാറ്റുകള്‍, ഫോണ്‍ കോളുകള്‍, സംഭവം നടന്ന സമയം, ഇരുവരും തമ്മിലുള്ള ബന്ധം എന്നിവയുടെ അടിസ്ഥാനത്തിലാണ് യുവതിയുടെ വാദങ്ങള്‍ തെറ്റാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. അതേസമയം, എന്തിനാണു യുവതി വ്യാജ പരാതി നല്‍കി കബളിപ്പിക്കാന്‍…
Read More » -
ഉത്തര്‍പ്രദേശില്‍ എട്ട് വര്‍ഷമായി വ്യാജ എംബസിയും ആഡംബര കെട്ടിടവും;ലോകത്ത് ആരും ഇതുവരെ അംഗീകരിക്കാത്ത ‘വെസ്റ്റ് ആര്‍ക്ട്ടിക്ക’യുടെ ‘അംബാസഡര്‍’ ഒടുവില്‍ പിടിയില്‍
ന്യൂഡല്‍ഹി: ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആര്‍ക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരില്‍ എംബസി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എട്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വ്യാജ എംബസിയുടെ ‘അംബാസഡറെ’ യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. വെസ്റ്റ് ആര്‍ക്ടിക്കയുടെ ‘ബാരണ്‍’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിന്‍ ആണ് പിടിയിലായത്. വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന കുറ്റം. എംബസി കെട്ടിടവളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍ ഉള്ള ആഡംബര കാറുകള്‍ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തു. ഓഫിസില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ഈ ശൃംഖലയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുനില കെട്ടിടം വാടകയ്ക്ക് എടുത്താണ് ജെയിന്‍ എംബസി നടത്തിയിരുന്നത്. ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നേടുന്നതിനായി രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് പ്രമുഖര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന മോര്‍ഫ് ചെയ്ത ചിത്രങ്ങളും ജെയിന്‍ ഉപയോഗിച്ചിരുന്നു. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോണ്‍ കൈവശം വച്ചതിന് 2011 ല്‍ ജെയിനിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍…
Read More » -
കൂട്ട ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടോടി; രക്ഷിക്കാമെന്നു വാഗ്ദാനം ചെയ്തു ട്രക്ക് ഡ്രൈവറും പീഡിപ്പിച്ചു; ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പ്രതികളും പിടിയില്‍; അക്രമം പിറന്നാള്‍ ആഘോഷം കഴിഞ്ഞു മടങ്ങുംവഴി
ന്യൂഡല്‍ഹി: ഒഡീഷയില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു. മാല്‍ക്കാന്‍ഗിരി ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് ക്രൂരകൃത്യം അരങ്ങേറിയത്. ഇവരില്‍ നിന്ന് രക്ഷപ്പെട്ടോട്ടിയ പതിനഞ്ചുവയസുകാരിയെ ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മറ്റൊരു ട്രക്ക് ഡ്രൈവറും ബലാല്‍സംഗം ചെയ്തതെന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പ്രതികളെയും മല്‍ക്കാന്‍ഗിരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മാല്‍ക്കാന്‍ഗിരി പട്ടണത്തില്‍ നിന്ന് 10-15 കിലോമീറ്റര്‍ അകലെയുള്ള വനത്തിലെത്തിച്ചാണ് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. പ്രതികള്‍ ഒന്നിനുപുറകെ ഒന്നായി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒടുവില്‍ പ്രതികളില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ടോടുകയായിരുന്നു. അവശനിലയിലായിരുന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് തരാമെന്ന് പറഞ്ഞാണ് മറ്റൊരു ട്രക്ക് ഡ്രൈവറും പീഡനത്തിനിരയാക്കിയത്. മാല്‍ക്കാന്‍ഗിരി പട്ടണത്തില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെ എത്തിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ ട്രക്ക് ഡ്രൈവറോടൊപ്പം പെണ്‍കുട്ടിയെ കണ്ട നാട്ടുകാരാണ് പെണ്‍കുട്ടിയെ…
Read More » -
ലൈംഗികബന്ധത്തിനിടെ സ്വവര്‍ഗദമ്പതികളുടെ ഇരട്ടക്കൊല; പിന്നാലെ രക്തത്തില്‍ കുളിച്ച് നഗ്‌നനൃത്തം; പോണ്‍ താരം കുറ്റക്കാരന്‍
ലണ്ടന്‍: യു.കെയെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ പോണ്‍താരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സ്വവര്‍ഗദമ്പതികളായ ആല്‍ബര്‍ട്ട് അല്‍ഫോന്‍സോ (62), പോള്‍ ലോങ്വര്‍ത്ത് (71) എന്നിവരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിലാണ് പോണ്‍ താരം യോസ്റ്റിന്‍ ആന്‍ഡ്രെസ് മോസ്‌ക്വേറ (35) കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിനായിരുന്നു ലണ്ടനിലെ ഷെപ്പേര്‍ഡ്‌സ് ബുഷിലെ ഫ്‌ലാറ്റില്‍ കൊല നടന്നത്. ലൈംഗിക ബന്ധത്തിനിടെ അല്‍ഫോന്‍സോയെ മോസ്‌ക്വേറ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ലോങ്വര്‍ത്തിനെയും കൊലപ്പെടുത്തി. കൊലപാതക ദൃശ്യങ്ങള്‍ പ്രതി ക്യാമറയില്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. കൊലയ്ക്ക്‌ശേഷം രണ്ടുപേരുടെയും തല മുറിച്ച് മാറ്റി ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി രണ്ട് സ്യൂട്ട് കേസുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം രക്തത്തില്‍ കുളിച്ച നിലയില്‍ നഗ്‌നനായി നൃത്തം ചെയ്യുന്ന വീഡിയോ പ്രതി ചിത്രീകരിച്ചു. വിചാരണ ആരംഭിക്കുന്നതിന് മുമ്പ്, അല്‍ഫോന്‍സോയെ കൊന്നതായി മോസ്‌ക്വേറ സമ്മതിച്ചെങ്കിലും രണ്ടാമത്തെ കൊലപാതകക്കുറ്റം പ്രതി നിഷേധിച്ചു. അല്‍ഫോന്‍സോണ് സ്വന്തം പങ്കാളിയായ ലോങ്വര്‍ത്തിനെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ വകാശപ്പെട്ടു. എന്നാല്‍ ക്രൂരമായ കൊലപാതകങ്ങള്‍ക്ക് മോസ്‌ക്വേറ…
Read More » -
അധികാരം ഉപയോഗിച്ചും പിടിവാശി കൊണ്ടും മകളെ വിട്ടുകൊടുക്കാത്ത അച്ഛന്‍; റീ പോസ്റ്റ്മോര്‍ട്ടം കേരളത്തിലെ കേസിന് ബലമേകാന്‍; അറസ്റ്റ് ഭയന്ന് നതീഷും അച്ഛനും സഹോദരിയും ഷാര്‍ജയില്‍ തുടരുന്നു; വിപഞ്ചികയുടെ സംസ്‌കാരം വൈകിട്ട്
കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ (33) സംസ്‌കാരം ഇന്നു കുണ്ടറയില്‍ നടത്തും. ഭര്‍ത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നു ബന്ധുക്കളുടെ ആരോപണം ഉയര്‍ന്നതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നീണ്ടത്. ഭര്‍ത്താവ് നിതീഷും വിപഞ്ചികയുടെ ബന്ധുക്കളുമായി ധാരണയായതോടെ മകള്‍ വൈഭവിയുടെ മൃതദേഹം 17നു ദുബായില്‍ സംസ്‌കരിച്ചിരുന്നു. നിയമ പരമായ അധികാരം ഉപയോഗിച്ച് നിതീഷ്, മകളുടെ സംസ്‌കാരം ഷാര്‍ജയില്‍ നടത്തുകയായിരുന്നു. ഭാര്യയുടെ മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വന്നതുമില്ല. നാട്ടില്‍ വന്നാല്‍ അറസ്റ്റുണ്ടാകുമെന്ന തിരിച്ചറിവിലാണ് ഇത്. ഇന്നലെ രാത്രി പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മാതൃസഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപര്‍ണികയില്‍ എത്തിച്ച് വൈകിട്ടോടെ സംസ്‌കാരം നടത്തും. ഷാര്‍ജയിലായിരുന്ന അമ്മ ഷൈലജ, സഹോദരന്‍ വിനോദ് എന്നിവരും മറ്റു ബന്ധുക്കളും മൃതദേഹത്തിനൊപ്പം നാട്ടിലെത്തി. ഭര്‍ത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നു ബന്ധുക്കളുടെ ആരോപണം…
Read More » -
റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍; ട്രെയിന്‍ അട്ടിമറി ശ്രമം? കേസെടുത്ത് പൊലീസ്
പാലക്കാട്: ഷൊര്‍ണൂര്‍ – പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോസെടുത്ത് പൊലീസ്. ട്രെയിന്‍ അട്ടിമറി ലക്ഷ്യത്തോടെ ക്ലിപ്പുകള്‍ വച്ചെന്ന കുറ്റത്തിന് ഒറ്റപ്പാലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണു സംഭവം. പാലക്കാട് ഭാഗത്തേക്കു ട്രെയിനുകള്‍ കടന്നുപോകുന്ന ട്രാക്കിനു മുകളിലായിരുന്നു ഇരുമ്പു ക്ലിപ്പുകള്‍. ഒറ്റപ്പാലം, ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കു മധ്യേ മായന്നൂര്‍ മേല്‍പാലത്തിനു സമീപമാണു അപകടകരമായ രീതിയില്‍ ഇരുമ്പു ക്ലിപ്പുകള്‍ കയറ്റിവച്ച നിലയില്‍ കണ്ടെത്തിയത്. പാളത്തെയും കോണ്‍ക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആര്‍ ക്ലിപ്പുകളായിരുന്നു ട്രാക്കിനു മുകളിലുണ്ടായിരുന്നത്. എറണാകുളം – പാലക്കാട് മെമുവിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെയെത്തിയ നിലമ്പൂര്‍ പാലക്കാട് പാസഞ്ചര്‍ വേഗം കുറച്ചാണു കടത്തിവിട്ടത്. പിന്നീടു നടത്തിയ പരിശോധനയില്‍ 5 ക്ലിപ്പുകള്‍ വിവിധ ഭാഗങ്ങളിലായി പാളത്തിന് മുകളില്‍ കണ്ടെത്തുകയായിരുന്നു.
Read More » -
കാസര്‍കോട് ട്രെയിനില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: ട്രെയിനില്‍ യാത്രയ്ക്കിടെ കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. നെയ്വേലി സ്വദേശി വെങ്കിടേശന്‍ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി കൊച്ചുവേളി-പോര്‍ബന്ദര്‍ എക്‌സ്പ്രസിലാണ് മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജനറല്‍ കോച്ചിലായിരുന്നു സംഭവം. വെങ്കിടേഷ് കണ്ണൂര്‍ മുതല്‍ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തിരുന്നു. വണ്ടി കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ബഹളം വെച്ചതോടെ സീറ്റില്‍നിന്ന് എഴുന്നേറ്റ് പോയെങ്കിലും മറ്റു യാത്രക്കാര്‍ വെങ്കിടേശനെ തടഞ്ഞുവെച്ച് കാസര്‍കോട്ടെത്തിയപ്പോള്‍ റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. വിദ്യാര്‍ഥിനി ഇ-മെയിലില്‍ നല്‍കിയ പരാതിയെതുടര്‍ന്ന് റെയില്‍വേ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൊസ്ദുര്‍ഗ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
നാലു കുട്ടികളുടെ അമ്മ രണ്ടാം വട്ടവും കാമുകനൊപ്പം ഒളിച്ചോടി; ഇനി മടക്കമില്ലെന്ന് പ്രഖ്യാപനം, പോയത് മകളേക്കാള്‍ ആറു വയസിന് മൂത്തയാള്‍ക്കൊപ്പം
ലക്‌നൗ: നാല് കുട്ടികളുടെ അമ്മയായ നാല്‍പ്പതുകാരി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനെ വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ്‌നഗര്‍ സ്വദേശി ജാനകി ദേവി എന്ന സ്ത്രീയാണ് തന്നേക്കാള്‍ പതിനഞ്ചുവയസിന് ഇളയതായ കാമുകനെ വിവാഹം കഴിച്ചത്. ഇരുപത് വര്‍ഷം മുമ്പാണ് യുവതി വിവാഹിതയായത്. മൂത്ത മകള്‍ക്ക് പതിനെട്ടും രണ്ടാമത്തെ മകന് പതിനാറും മൂന്നാമത്തെ മകന് പന്ത്രണ്ടും ഇളയകുട്ടിക്ക് എട്ടും വയസാണ്. കഴിഞ്ഞ നാല് വര്‍ഷമായി യുവതി ഇരുപത്തിനാലുകാരനുമായി പ്രണയത്തിലായിരുന്നു. ബന്ധുവിന്റെ വീട്ടില്‍വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പതിയെ ഇരുവരും പ്രണയത്തിലായി. ‘എനിക്ക് ഇനി എന്റെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ല. ഞാന്‍ എന്റെ കാമുകനൊപ്പമാണ് വന്നത്. എനിക്ക് അദ്ദേഹത്തോടൊപ്പം താമസിക്കണം’- എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മുംബയില്‍ ടൈല്‍ പണിക്കാരനാണ് യുവതിയുടെ ഭര്‍ത്താവ് രാംചരം പ്രജാപതി(47). ഇത് രണ്ടാമത്തെ തവണയാണ് യുവതി കാമുകനൊപ്പം പോകുന്നത്. ഒരു വര്‍ഷം മുമ്പായിരുന്നു ആദ്യത്തെ ഒളിച്ചോട്ടം. മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി. ഭര്‍ത്താവിനോട് മാപ്പ് പറഞ്ഞ് വീണ്ടും ഒന്നിച്ചുതാമസിക്കാന്‍ തുടങ്ങി. അടുത്തിടെ യുവതി വീണ്ടും…
Read More » -
അമ്മയെ സംസ്‌കരിച്ചതിനു പിന്നാലെ മകന്റെ മൃതദേഹം കണ്ടെത്തി; നാടിന്റെ നോവായി കൃശിവ്
കണ്ണൂര്‍: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയില്‍ അമ്മയ്ക്കൊപ്പം കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി. റെയില്‍വേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേര്‍ന്നുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയില്‍നിന്നാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെ മൃതദേഹം കണ്ടെടുത്തത്. അടുത്തില വയലപ്ര സ്വദേശി എം.വി. റീമയുടെ (30) മകന്‍ കൃശിവ് രാജിന്റെ (കണ്ണന്‍) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് അമ്മ മകനെയുംകൊണ്ട് പുഴയില്‍ ചാടിയത്. ഞായറാഴ്ച രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് റീമയുടെ സംസ്‌കാരം നടത്തി. ഇന്നലെ പുഴയില്‍ ക്യാമറ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കൃശിവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. റീമ ഭര്‍തൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. ശനിയാഴ്ച മാതാപിതാക്കള്‍ വീടിന്റെ മുകളിലത്തെ നിലയില്‍ ഉറങ്ങാന്‍പോയ ശേഷം രാത്രി പന്ത്രണ്ടരയോടെ മകന്‍ കൃശിവ് രാജിനെയും എടുത്ത് സ്‌കൂട്ടറിലാണു റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തിയത്. പാലത്തിലൂടെ കുട്ടിയുമായി നടക്കുന്നതുകണ്ട പ്രദേശവാസി കാര്യം തിരക്കാന്‍ എത്തുമ്പോഴേക്കും കുഞ്ഞുമായി പുഴയില്‍ ചാടുകയായിരുന്നു. 2015ല്‍ ആയിരുന്നു റീമയുടെ വിവാഹം. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍…
Read More » -
അയല്‍വീട്ടുകാരുടെ അസഭ്യവര്‍ഷത്തില്‍ മനോവിഷമം; തിരുവനന്തപുരത്ത് 18 കാരി ജീവനൊടുക്കി
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂരില്‍ ഐടിഐ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷ (18) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിലാണ് അനുഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ സ്ത്രീയുള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അസഭ്യം പറഞ്ഞതിലുള്ള മനോവിഷമത്താലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നു പറഞ്ഞ് അച്ഛന്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി. സംഭവസമയം അനുഷയും രോഗിയായ മുത്തച്ഛന്‍ നേശമണിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അയല്‍വീട്ടുകാരുമായി നേരത്തെ തന്നെ കുടുംബപ്രശ്നം ഉണ്ടായിരുന്നെന്നും അവിടുത്തെ മരുമകള്‍, അനുഷ താമസിക്കുന്ന വീടിന്റെ പുരയിടം വഴി നടന്നു എന്നതിനെ ചൊല്ലിയായിരുന്നു പ്രശ്നമെന്നും പൊലീസ് പറഞ്ഞു. ധനുവച്ചപുരം ഐടിഐയില്‍ പ്രവേശനം നേടി അനുഷ ക്ലാസ് തുടങ്ങുന്നതു കാത്തിരിക്കെയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു. സഹോദരി: ആരതി.
Read More »