ലൈംഗികബന്ധത്തിനിടെ സ്വവര്‍ഗദമ്പതികളുടെ ഇരട്ടക്കൊല; പിന്നാലെ രക്തത്തില്‍ കുളിച്ച് നഗ്‌നനൃത്തം; പോണ്‍ താരം കുറ്റക്കാരന്‍
ലണ്ടന്‍: യു.കെയെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ പോണ്‍താരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സ്വവര്‍ഗദമ്പതികളായ ആല്‍ബര്‍ട്ട് അല്‍ഫോന്‍സോ (62), പോള്‍ ലോങ്വര്‍ത്ത് (71) എന്നിവരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിലാണ് പോണ്‍ താരം യോസ്റ്റിന്‍ ആന്‍ഡ്രെസ് മോസ്‌ക്വേറ (35) കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിനായിരുന്നു ലണ്ടനിലെ ഷെപ്പേര്‍ഡ്‌സ് ബുഷിലെ ഫ്‌ലാറ്റില്‍ കൊല നടന്നത്. ലൈംഗിക ബന്ധത്തിനിടെ അല്‍ഫോന്‍സോയെ മോസ്‌ക്വേറ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ലോങ്വര്‍ത്തിനെയും കൊലപ്പെടുത്തി. കൊലപാതക ദൃശ്യങ്ങള്‍ പ്രതി ക്യാമറയില്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. കൊലയ്ക്ക്‌ശേഷം രണ്ടുപേരുടെയും തല മുറിച്ച് മാറ്റി ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി രണ്ട് സ്യൂട്ട് കേസുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
കൊലയ്ക്ക് ശേഷം രക്തത്തില്‍ കുളിച്ച നിലയില്‍ നഗ്‌നനായി നൃത്തം ചെയ്യുന്ന വീഡിയോ പ്രതി ചിത്രീകരിച്ചു. വിചാരണ ആരംഭിക്കുന്നതിന് മുമ്പ്, അല്‍ഫോന്‍സോയെ കൊന്നതായി മോസ്‌ക്വേറ സമ്മതിച്ചെങ്കിലും രണ്ടാമത്തെ കൊലപാതകക്കുറ്റം പ്രതി നിഷേധിച്ചു. അല്‍ഫോന്‍സോണ് സ്വന്തം പങ്കാളിയായ ലോങ്വര്‍ത്തിനെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ വകാശപ്പെട്ടു. എന്നാല്‍ ക്രൂരമായ കൊലപാതകങ്ങള്‍ക്ക് മോസ്‌ക്വേറ ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തി.
അല്‍ഫോന്‍സോ, മോസ്‌ക്വേറയ്ക്ക് താന്‍ ജോലി ചെയ്തിരുന്ന ജിമ്മില്‍ ഗസ്റ്റ് പാസ് നേടാന്‍ സഹായിച്ചതും അദ്ദേഹത്തെ അവരുടെ സ്റ്റാഫ് ഫുട്ബോള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അല്‍ഫോന്‍സോ തന്റെ പങ്കാളിയായ ലോങ്വര്‍ത്തിനെ കൊലപ്പെടുത്തിയെന്ന മോസ്‌ക്വേറയുടെ വാദവും തള്ളിക്കളഞ്ഞു. അല്‍ഫോന്‍സോ തന്റെ ‘ആജീവനാന്ത സുഹൃത്തും പങ്കാളിയും’ എന്ന നിലയില്‍ ലോങ്വര്‍ത്തിനെ ഉപദ്രവിക്കാന്‍ ഒരു കാരണവുമില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കൊലപാതകങ്ങള്‍ക്ക് ശേഷം മോസ്‌ക്വേറ, ല്‍ഫോന്‍സോയുടെ ഫോണ്‍ ഉപയോഗിച്ച് പണം മോഷ്ടിച്ചു. കൊളംബിയയിലെ തന്റെ അക്കൗണ്ടിലേക്ക് 4000 പൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനും ശ്രമിച്ചു. അതോടൊപ്പം, ഇടപാടുകള്‍ തടയുന്നതിന് മുമ്പ് മോസ്‌ക്വേറ കുറഞ്ഞത് 900 പൗണ്ട് പിന്‍വലിക്കുകയും ചെയ്തു. ആല്‍ബര്‍ട്ട് അല്‍ഫോന്‍സോയുടെയും പോള്‍ ലോങ്വര്‍ത്തിന്റെയും മൃതദേഹങ്ങള്‍ അടങ്ങിയ സ്യൂട്ട്‌കേസുകള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മോസ്‌ക്വേറ പിടിക്കപ്പെട്ടത്.






