Breaking NewsCrimeLead NewsNEWS

അമ്മയെ സംസ്‌കരിച്ചതിനു പിന്നാലെ മകന്റെ മൃതദേഹം കണ്ടെത്തി; നാടിന്റെ നോവായി കൃശിവ്

കണ്ണൂര്‍: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയില്‍ അമ്മയ്ക്കൊപ്പം കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി. റെയില്‍വേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേര്‍ന്നുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയില്‍നിന്നാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെ മൃതദേഹം കണ്ടെടുത്തത്. അടുത്തില വയലപ്ര സ്വദേശി എം.വി. റീമയുടെ (30) മകന്‍ കൃശിവ് രാജിന്റെ (കണ്ണന്‍) മൃതദേഹമാണ് കണ്ടെത്തിയത്.

ശനിയാഴ്ച അര്‍ധരാത്രിയാണ് അമ്മ മകനെയുംകൊണ്ട് പുഴയില്‍ ചാടിയത്. ഞായറാഴ്ച രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് റീമയുടെ സംസ്‌കാരം നടത്തി. ഇന്നലെ പുഴയില്‍ ക്യാമറ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കൃശിവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

Signature-ad

റീമ ഭര്‍തൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. ശനിയാഴ്ച മാതാപിതാക്കള്‍ വീടിന്റെ മുകളിലത്തെ നിലയില്‍ ഉറങ്ങാന്‍പോയ ശേഷം രാത്രി പന്ത്രണ്ടരയോടെ മകന്‍ കൃശിവ് രാജിനെയും എടുത്ത് സ്‌കൂട്ടറിലാണു റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തിയത്. പാലത്തിലൂടെ കുട്ടിയുമായി നടക്കുന്നതുകണ്ട പ്രദേശവാസി കാര്യം തിരക്കാന്‍ എത്തുമ്പോഴേക്കും കുഞ്ഞുമായി പുഴയില്‍ ചാടുകയായിരുന്നു.

2015ല്‍ ആയിരുന്നു റീമയുടെ വിവാഹം. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കണ്ണപുരം പൊലീസില്‍ റീമ ഗാര്‍ഹികപീഡന പരാതി നല്‍കിയിരുന്നു. റീമയുടെ ആത്മഹത്യക്കുറിപ്പു വീട്ടില്‍നിന്നു കണ്ടെത്തി. ഇരിണാവ് സ്വദേശിയും പ്രവാസിയുമായ ഭര്‍ത്താവ് കമല്‍രാജിന്റെയും മാതാവിന്റെയും പീഡനം മൂലമാണു ജീവനൊടുക്കുന്നതെന്നു കുറിപ്പിലുള്ളതായാണു സൂചന.

Back to top button
error: