Crime

  • ആദ്യദിനം മുതല്‍ പഴുതുകള്‍ അടച്ച് പ്രേംകുമാര്‍; വിവിധ ഭാഷകള്‍ അറിയാം, പ്രതിക്കായി വലവിരിച്ച് പോലീസ്

    തൃശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംകുമാര്‍ കാണാമറയത്ത്; എന്നാല്‍ പ്രതിയെ കണ്ടതായി പലയിടങ്ങളില്‍ നിന്ന് പൊലീസിനു ഫോണ്‍ കോളുകള്‍ വന്നു. ഇക്കഴിഞ്ഞ 2നാണ് ഭാര്യ കൈതവളപ്പില്‍ രേഖയെയും ഭാര്യാ മാതാവ് മണിയെയും വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. പ്രേംകുമാറിനെ എറണാകുളത്ത് കണ്ടു എന്ന വിവരം ചിലര്‍ അന്വേഷണ സംഘത്തെ അറിയിച്ചതായും സൂചനയുണ്ട്. ഇവിടെ നേരത്തെ ഇയാള്‍ ജോലി ചെയ്ത സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എംബിഎ യോഗ്യതയുള്ള പ്രേംകുമാര്‍ മലയാളം, ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളും അറിയുന്ന ആളാണെന്നാണ് നിഗമനം. നേരത്തെ ക്രൂരകൃത്യം നടത്തി പരിചയമുള്ള ഇയാള്‍ പഴുതുകള്‍ അടയ്ക്കാന്‍ ആദ്യഘട്ടം മുതലേ ശ്രമം നടത്തിയിട്ടുണ്ട്. മുന്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ഫോണ്‍ ഇയാള്‍ മുംബൈയിലേക്ക് പോയ ട്രെയിനില്‍ ഉപേക്ഷിച്ചിരുന്നു. കൊലപാതകം നടന്നത് രണ്ടിനാണെങ്കിലും സംഭവം പുറംലോകം അറിഞ്ഞത് നാലിനായതിനാല്‍ പ്രതിക്ക് രക്ഷപ്പെടാന്‍ രണ്ടുദിവസം ലഭിച്ചതും പൊലീസിന് വെല്ലുവിളിയാണ്. പൊലീസിന്റെ അഞ്ച് സംഘങ്ങളും ഒരു…

    Read More »
  • സിനിമയെ വെല്ലുന്ന തിരക്കഥ, പത്തോളം വിവാഹങ്ങള്‍! 2 വയസ്സുള്ള കുട്ടിയുടെ അമ്മയായ ‘പ്രതിശ്രുത വധു’ അറസ്റ്റില്‍

    തിരുവനന്തപുരം: സിനിമയെ വെല്ലുന്ന തിരക്കഥ മെനഞ്ഞ് കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ യുവാക്കളെ വിവാഹം കഴിച്ചു മുങ്ങിയ യുവതി അറസ്റ്റില്‍. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പിടിയിലായത്. പത്ത് പേരെയാണ് രേഷ്മ ഇത്തരത്തില്‍ വിവാഹം കഴിച്ചു മുങ്ങിയത്. അടുത്ത വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാന്‍ നില്‍ക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ് നടന്നത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. 45 ദിവസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു പ്രതിശ്രുത വരനും ബന്ധുവും ചേര്‍ന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പരിശോധനയില്‍ മുന്‍പ് വിവാഹം രേഖകള്‍ കണ്ടെത്തിയിരുന്നു. വിവാഹ പരസ്യങ്ങള്‍ നല്‍കുന്ന ഗ്രൂപ്പില്‍ പഞ്ചായത്ത് അംഗം രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് മേയ് 29 നാണ് കോള്‍ വരുന്നത്.…

    Read More »
  • സ്വന്തം സഭയുണ്ടാക്കി; അമേരിക്കയില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്, ഉഡായിപ്പ് ‘ബിഷപ്പ്’ പിടിയില്‍

    കോട്ടയം: സ്വന്തം സഭയുണ്ടാക്കി ‘ബിഷപ്പാ’യി, തൊഴിലന്വേഷകരുമായി പരിചയപ്പെട്ട് അമേരിക്കയില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കും… പണം കൈക്കലാക്കിയാല്‍ പിന്നെ കാണാന്‍ കിട്ടില്ല. പണം കൊടുത്തവര്‍ക്ക് വിസയുമില്ല, ജോലിയുമില്ല. ഒടുവില്‍ പോലീസ് വിരിച്ചവലയില്‍ ‘ബിഷപ്പ്’ അഴിക്കുള്ളിലായി. ഇത് മണിമല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ സഭയുടെ ‘ബിഷപ്പ്’ മണിമല പള്ളിത്താഴെ വീട്ടില്‍ സന്തോഷ് പി. ചാക്കോ. അടിപിടിയും തട്ടിപ്പും ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ നിരവധി കേസുകള്‍ നിലവിലുള്ളയാളാണ്. നാല് ലക്ഷം രൂപ ശമ്പളത്തില്‍ അമേരിക്കയില്‍ ജോലിവാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ച് കുറിച്ചി സ്വദേശി അബിനില്‍നിന്ന് പലതവണയായി രണ്ടരലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ചിങ്ങവനം പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. അനില്‍കുമാര്‍ ‘ബിഷപ്പി’നെ അറസ്റ്റുചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്നും, ഒമ്പത് കേസുകള്‍ നിലവില്‍ ഇയാള്‍ക്കെതിരായുണ്ടെന്നും പോലീസ് പറഞ്ഞു. ബിഷപ്പെന്ന് പരിചയപ്പെടുത്തിയാണ് ആളുകളുമായി അടുപ്പംസ്ഥാപിക്കുന്നത്. തടര്‍ന്ന് വിസയും ജോലിയും ഉള്‍പ്പെടെ അമേരിക്കന്‍ വാഗ്ദാനങ്ങള്‍ നല്‍കും. ഇതില്‍ വീഴുന്ന ആളുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയാണ് രീതി.…

    Read More »
  • ഓട്ടോ മോഷ്ടിച്ചത് മലപ്പുറത്തുനിന്ന്; കാമുകിയുമായി കറക്കം; മറ്റൊരു മോഷണക്കേസില്‍ പത്തനംതിട്ടയില്‍ പിടിയില്‍

    പത്തനംതിട്ട: മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് മോഷ്ടിച്ച ഓട്ടോയുമായി കടന്നുകളഞ്ഞയാള്‍ പോലീസ് പിടിയില്‍. കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് പ്രതി. മോഷ്ടിച്ച ഓട്ടോയുമായി കാമുകിയ്ക്കൊപ്പം പത്തനംതിട്ടയിലെത്തി യാത്ര ചെയ്യുമ്പോഴാണ് അറസറ്റിലാകുന്നത്. പത്തനംതിട്ടയില്‍ ഒരു മോഷണശ്രമവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇയാളിലെത്തിയത്. മെയ് മാസം 30 ന് വാഴമുട്ടം സെന്റ് ബഹനാന്‍ പള്ളിയിലെ കുരിശടിയുടെ ചില്ല് തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. മോഷണശ്രമത്തിന് കേസെടുത്ത പോലീസ് സിസിടിവി പരിശോധിച്ചപ്പോള്‍ ഓട്ടോറിക്ഷയില്‍ വന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. മെയ് 28 നാണ് ഓട്ടോറിക്ഷ മോഷണം പോകുന്നത്. ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്ന പറമ്പിന്റെ പരിസരത്ത് ഇയാളെ ചിലര്‍ കണ്ടിരുന്നു. ഓട്ടോയുമായി രക്ഷപ്പെടുന്ന അവസരത്തില്‍ ഡീസല്‍ നിറയ്ക്കാന്‍ കയറുകയും പണം കൊടുക്കാതെ കടന്നുകളയുകയും ചെയ്തു. വ്യത്യസ്ത സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത ഈ മൂന്ന് കേസുകളിലും പ്രതി ഒരാളെന്ന് മനസ്സിലാവുകയും പത്തനംതിട്ടയില്‍ നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു.

    Read More »
  • കാമുകനുമായി ബന്ധം തുടരാന്‍ യുവതിയുടെ കടുംകൈ; ഭക്ഷണത്തില്‍ വിഷംകലര്‍ത്തി ഭര്‍ത്താവിനെയും മക്കളെയും കൊല്ലാന്‍ശ്രമം

    മൈസൂരു: കാമുകനുമായുള്ള രഹസ്യബന്ധം തുടരാന്‍ രണ്ടു മക്കളെയും ഭര്‍ത്താവിനെയും ഭര്‍ത്തൃവീട്ടുകാരെയും കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഹാസനില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഹാസന്‍ ജില്ലയിലെ കെരളൂരു സ്വദേശി ഗജേന്ദ്രയുടെ ഭാര്യ ചൈത്രയെയാണ് ബേലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 11 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. സമീപകാലത്ത് ഗ്രാമത്തിലെ പുനീത് എന്ന യുവാവുമായി ചൈത്ര അടുപ്പത്തിലായി. ഈ വിഷയം വീട്ടിലറിഞ്ഞ് വലിയ ബഹളമുണ്ടായിരുന്നു. തുടര്‍ന്ന് ദിവസങ്ങളായി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ചൈത്രയും രണ്ടുമക്കളും ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളുമാണ് വീട്ടില്‍ ഒരുമിച്ചുതാമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി കുടുംബങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണത്തില്‍ ചൈത്ര വിഷം കലര്‍ത്തുകയും സംശയം തോന്നിയ ഗജേന്ദ്ര വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസെത്തി യുവതിയെ അറസ്റ്റ് ചെയ്തു. ഭക്ഷണസാംപിളുകള്‍ ലാബില്‍ വിശദപരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ബേലൂര്‍ പോലീസ് അറിയിച്ചു.  

    Read More »
  • 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഒത്താശ; ബിജെപി മുന്‍ നേതാവായ അമ്മയും കാമുകനും അറസ്റ്റില്‍

    ഡെഹ്‌റാഡൂണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയായ ബിജെപി മുന്‍ നേതാവും ഇവരുടെ കാമുകനും അറസ്റ്റിലായി. ഹരിദ്വാറിലെ ബിജെപി മുന്‍ നേതാവായ യുവതിയെയും കാമുകനായ സുമിത് പത്വാളിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റുചിലര്‍ക്കെതിരേയും കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. 13 വയസ്സുകാരിയെയാണ് അമ്മയുടെ കാമുകനും സുഹൃത്തുക്കളും ലൈംഗികമായി ചൂഷണംചെയ്തത്. പീഡനത്തിന് ഒത്താശചെയ്തതിനാണ് അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിക്കാന്‍ പ്രതികള്‍ക്ക് അനുവാദം നല്‍കിയത് അമ്മയാണെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു. യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസം. 13 വയസ്സുള്ള മകള്‍ നിലവില്‍ അച്ഛനൊപ്പമാണ് താമസിച്ചുവരുന്നത്. ഇതിനിടെയാണ് പെണ്‍കുട്ടി അച്ഛനോട് പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അമ്മയുടെ ഒത്താശയോടെ അമ്മയുടെ കാമുകനായ സുമിത്തും മറ്റുചിലരും ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു 13 വയസ്സുകാരി പോലീസിനോട് പറഞ്ഞത്. പോലീസ് നടത്തിയ വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും പ്രതികളുടെ…

    Read More »
  • ’96’ പ്രചോദനമായി റീയൂണിയന്‍ പ്രേമം; ആദ്യഭാര്യയെ കൊല്ലാന്‍ കട്ടസപ്പോര്‍ട്ടുമായി കാമുകിയും; പിടിവീഴുമെന്നായപ്പോള്‍ മകനെ അനാഥമന്ദിരത്തിലാക്കി വിദേശേത്തയ്ക്കു കടക്കാന്‍ ശ്രമിച്ച ‘സ്‌നേഹനിധി’

    തിരുവനന്തപുരം: തൃശ്ശൂര്‍ പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ രണ്ടാം ഭര്‍ത്താവ് കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംകുമാറിനെ (46) കണ്ടെത്താനുള്ള തീവ്രയത്‌നത്തിലാണ് പോലീസ്. 2019-ല്‍ കാമുകിയ്ക്കൊപ്പം ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായിരുന്നു ഇയാള്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം അഞ്ചു മാസം മുന്‍പാണ് പടിയൂരില്‍ കൊല്ലപ്പെട്ട യുവതിയെ പ്രേംകുമാര്‍ വിവാഹം കഴിച്ചത്. യുവതിയുടെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശിനി കൈതവളപ്പില്‍ മണി(74), മകള്‍ രേഖ(43) എന്നിവരെ ബുധനാഴ്ച വൈകിട്ടോടെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഴുകിയനിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ സമീപത്തുനിന്ന് രേഖയ്ക്കെതിരേ മോശം പരാമര്‍ശങ്ങളടങ്ങിയ ഒരു കത്തും ചില ചിത്രങ്ങളും ലഭിച്ചിരുന്നു. രണ്ടുപേരെയും കൊലപ്പെടുത്തിയശേഷം പ്രേംകുമാര്‍ രക്ഷപ്പെട്ടെന്നാണ് നിഗമനം. ഇയാള്‍ക്കായി പോലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയാണ്. 2019-ലാണ് പ്രേംകുമാര്‍ കാമുകിക്കൊപ്പം ചേര്‍ന്ന് ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രേംകുമാറിനെയും കാമുകിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സുനിത ബേബി(39)യെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകിക്കൊപ്പം…

    Read More »
  • വീട്ടില്‍നിന്ന് പതിനാലരപ്പവന്‍ കവര്‍ന്ന് മരുമകള്‍; പിടിയിലായത് വേറൊരു 11 പവന്‍ നഷ്ടപ്പെട്ടതോടെ

    ആലപ്പുഴ: വീട്ടില്‍നിന്ന് പതിന്നാലരപ്പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവര്‍ഷത്തിനുശേഷം പിടികൂടി. കഴിഞ്ഞവര്‍ഷം മേയ് 10-നു പ്രയാര്‍ വടക്കുമുറിയില്‍ പനക്കുളത്ത്പുത്തന്‍ വീട്ടില്‍ സാബു ഗോപാലന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. കേസില്‍ സാബുവിന്റെ മകന്റെ ഭാര്യയായ പുതുപ്പള്ളി തെക്കു മുറിയില്‍ ഇടയനമ്പലത്ത് നെടിയത്ത് ഗോപിക (27) പിടിയിലായി. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. വീട്ടിലെ ആരെങ്കിലുമാകാം മോഷ്ടിച്ചതെന്ന് പോലീസിന് സംശയമുണ്ടായിരുന്നു. സാബു ഗോപാലന്റെ ബന്ധുവിന്റെ 11 പവന്‍ സ്വര്‍ണം ലോക്കറില്‍ വെക്കാന്‍ രണ്ടാഴ്ച മുമ്പ് ഗോപികയെ ഏല്‍പ്പിച്ചിരുന്നു. ഈ മാസം മൂന്നാം തീയതി ലോക്കറില്‍ വെച്ച സ്വര്‍ണം തിരികെ എടുക്കാന്‍ ഗോപിക പോയിരുന്നു. സ്വര്‍ണം ലോക്കറില്‍നിന്ന് തിരികെ എടുത്തുകൊണ്ട് വരുന്നതിനിടെ വഴിയില്‍വെച്ച് നഷ്ടപ്പെട്ടുവെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വസ്തുത അറിയാന്‍ ഗോപികയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തിരുന്നു. ഇതില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഗോപിക പറഞ്ഞത്. തുടര്‍ന്ന് ഗോപികയെ സാബു ഗോപാലന്റെ വീട്ടില്‍ കൊണ്ടുവന്ന് അന്വേഷണം നടത്തിയപ്പോള്‍ നഷ്ടപ്പെട്ടു…

    Read More »
  • കാര്‍ ഓടയിലേക്ക് മറിഞ്ഞ് യുവതി മരിച്ച സംഭവം: കാറില്‍ കഞ്ചാവ്; കാറുടമയും സുഹൃത്തും അറസ്റ്റില്‍

    കോട്ടയം: പാലാ- തൊടുപുഴ റോഡില്‍ രാമപുരം കുറിഞ്ഞിക്കു സമീപം ബുധനാഴ്ച വൈകിട്ടുണ്ടായ കാറപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. കാറുടമ അയ്മനം മാലിപ്പറമ്പില്‍ ജോജോ ജോസഫ് (32), വെള്ളൂര്‍ കൊച്ചുകരീത്തറ കെ.ആര്‍.രഞ്ജിത്ത് (36) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍പെട്ട കാറില്‍നിന്ന് 6 ഗ്രാം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിലാണു ജോജോയെ പിടികൂടിയത്. തൊടുപുഴ ഭാഗത്തുനിന്നു വരുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കാര്‍ അമിതവേഗത്തില്‍ മനഃപൂര്‍വം ഓടയിലേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കാറോടിച്ചിരുന്ന രഞ്ജിത്ത് മദ്യപിച്ചതായി തെളിഞ്ഞെന്നും പൊലീസ് അറിയിച്ചു. കാര്‍ ഓടയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ആര്‍പ്പൂക്കര കരിപ്പൂത്തട്ട് കൊട്ടാരത്തില്‍ ജോസ്ന (37) ആണു മരിച്ചത്. കാറില്‍ ജോജോയ്ക്കും രഞ്ജിത്തിനും മരിച്ച ജോസ്‌നയ്ക്കും ഒപ്പമുണ്ടായിരുന്ന ആര്‍പ്പൂക്കര കുന്നുകാലയില്‍ നീതു സനീഷ് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു. മെഡിക്കല്‍ റെപ്പുമാരായ നാലുപേരും തൊടുപുഴയിലെ ആശുപത്രികളില്‍ പോയശേഷം പാലായിലേക്കു മടങ്ങുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.

    Read More »
  • അടുത്തിടപഴകിയ ശേഷം രസത്തിന് എന്നുപറഞ്ഞ് നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തും; അമേരിക്കന്‍ മലയാളിയെ ഹണിട്രാപ്പില്‍ കുടുക്കിയ ധന്യ അര്‍ജ്ജുന്‍ സ്ഥിരം തട്ടിപ്പുകാരി; ഉന്നതരുമായും അടുത്ത ബന്ധം

    കോട്ടയം: അമേരിക്കന്‍ മലയാളിയായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും കവര്‍ന്ന കേസിലെ പ്രതി ധന്യ പോലിസില്‍ കീഴടങ്ങിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ ധന്യ അര്‍ജുന്‍ (37) ആണ് കീഴടങ്ങിയത്. അയല്‍വാസിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ച ധന്യ യുവാവിന്റെ നഗ്‌നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി ഹണിട്രാപ്പിലൂടെ പണവും സ്വര്‍ണവും തട്ടുക ആയിരുന്നു. ഉന്നതരുമായുള്ള അടുത്ത ബന്ധമാണ് പല തട്ടിപ്പുകളിലും അകത്താകാതെ ധന്യയെ രക്ഷിച്ചത്. ധന്യ സ്ഥിരം തട്ടിപ്പുകാരിയാണെന്നാണ് പോലീസ് പറയുന്നത്. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രധാന പ്രതിയാണ് ധന്യ. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി. ഗര്‍ഭിണിയായതിനാല്‍ ഇവര്‍ക്ക് കോടതി ജാമ്യംനല്‍കി. ഹണി ട്രാപ്പ് കേസില്‍ അമേരിക്കന്‍ മലയാളിയായ യുവാവ് പരാതി നല്‍കിയതിനു പിന്നാലെ ഗാന്ധിനഗര്‍ പൊലീസ് ധന്യക്കെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും…

    Read More »
Back to top button
error: