Breaking NewsCrimeLead NewsNEWS

നാലു കുട്ടികളുടെ അമ്മ രണ്ടാം വട്ടവും കാമുകനൊപ്പം ഒളിച്ചോടി; ഇനി മടക്കമില്ലെന്ന് പ്രഖ്യാപനം, പോയത് മകളേക്കാള്‍ ആറു വയസിന് മൂത്തയാള്‍ക്കൊപ്പം

ലക്‌നൗ: നാല് കുട്ടികളുടെ അമ്മയായ നാല്‍പ്പതുകാരി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനെ വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ്‌നഗര്‍ സ്വദേശി ജാനകി ദേവി എന്ന സ്ത്രീയാണ് തന്നേക്കാള്‍ പതിനഞ്ചുവയസിന് ഇളയതായ കാമുകനെ വിവാഹം കഴിച്ചത്.

ഇരുപത് വര്‍ഷം മുമ്പാണ് യുവതി വിവാഹിതയായത്. മൂത്ത മകള്‍ക്ക് പതിനെട്ടും രണ്ടാമത്തെ മകന് പതിനാറും മൂന്നാമത്തെ മകന് പന്ത്രണ്ടും ഇളയകുട്ടിക്ക് എട്ടും വയസാണ്. കഴിഞ്ഞ നാല് വര്‍ഷമായി യുവതി ഇരുപത്തിനാലുകാരനുമായി പ്രണയത്തിലായിരുന്നു. ബന്ധുവിന്റെ വീട്ടില്‍വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പതിയെ ഇരുവരും പ്രണയത്തിലായി.

Signature-ad

‘എനിക്ക് ഇനി എന്റെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ല. ഞാന്‍ എന്റെ കാമുകനൊപ്പമാണ് വന്നത്. എനിക്ക് അദ്ദേഹത്തോടൊപ്പം താമസിക്കണം’- എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മുംബയില്‍ ടൈല്‍ പണിക്കാരനാണ് യുവതിയുടെ ഭര്‍ത്താവ് രാംചരം പ്രജാപതി(47). ഇത് രണ്ടാമത്തെ തവണയാണ് യുവതി കാമുകനൊപ്പം പോകുന്നത്. ഒരു വര്‍ഷം മുമ്പായിരുന്നു ആദ്യത്തെ ഒളിച്ചോട്ടം. മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി. ഭര്‍ത്താവിനോട് മാപ്പ് പറഞ്ഞ് വീണ്ടും ഒന്നിച്ചുതാമസിക്കാന്‍ തുടങ്ങി.

അടുത്തിടെ യുവതി വീണ്ടും വീട് വിട്ടുപോയി. ഇത്തവണ തിരിച്ചുവരവുണ്ടായില്ല. കാമുകനെ വിവാഹം കഴിച്ചു. തുടര്‍ന്ന് രാംചരം പ്രജാപതി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്റ്റേഷനില്‍ ഇരുകൂട്ടരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തി. ജാനകി കാമുകനൊപ്പം താമസിക്കാന്‍ തീരുമാനിച്ചു. നാല് കുട്ടികളുടെ സംരക്ഷണം രാംചരണില്‍ തന്നെ തുടരും.

 

Back to top button
error: