Crime

  • ഇഡിക്കെതിരായ കൈക്കൂലി കേസ്: പരാതി വിജിലന്‍സിന് കൈമാറിയത് സിബിഐ; കേസെടുക്കാതെ സമാന്തര അന്വേഷണം തുടങ്ങി; സഹകരിക്കേണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശം; ഹൈക്കോടതിയെ സമീപിക്കാന്‍ വിജിലന്‍സ്; അന്വേഷണ ഏജന്‍സികള്‍ പരസ്യമായ നിയമ യുദ്ധത്തിലേക്ക്

    കൊച്ചി: കേസൊതുക്കാന്‍ കശുവണ്ടി വ്യവസായിയില്‍നിന്ന് ഇഡി ഉദേ്യാഗസ്ഥര്‍ രണ്ടുകോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസില്‍ നിസഹകരണം തുടരുന്നതിനെതിരേ വിജിലന്‍സ് ഹൈക്കോടതിയിലേക്ക്. കേസ് വിജിലന്‍സിനു കൈമാറിയത് സിബിഐയുടെ കൊച്ചി യൂണിറ്റാണെന്നും വെളിപ്പെടുത്തല്‍. കേസ് അന്വേഷിക്കാനുള്ള അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചെങ്കിലും രണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിലെ ഔചിത്യമില്ലായ്മ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും വിജിലന്‍സിനു കൈമാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നിലവില്‍ വിജിലന്‍സ് അന്വേഷണത്തോടു സഹകരിക്കേണ്ടതില്ലെന്നാണു ഇഡിക്കു ലഭിച്ച കേന്ദ്ര നിര്‍ദേശം. വിശാലമായ അധികാരങ്ങളുള്ള ഇഡിക്കെതിരേ കോടതിയെ സമീപിക്കുകയാണു വിജിലന്‍സിനു മുന്നിലുള്ള മാര്‍ഗം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇഡി ഓഫീസില്‍ നേരിട്ടെത്തി വിജിലന്‍സ് കേസ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടത്. ഇതുവരെ രേഖകള്‍ കൈമാറിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈയാഴ്ചതന്നെ ഹൈക്കോടതിയെ സമീപിക്കും. പരാതിക്കാരന്‍ അനീഷ് ബാബുവിനെതിരേ ഇഡി രജിസ്റ്റര്‍ ചെയ്ത കേസിന്റെയും അയച്ച സമന്‍സിന്റെയും വിശദാംശങ്ങള്‍ തേടിയാണ് ഇഡിക്കു രണ്ടുവട്ടം നോട്ടീസ് നല്‍കിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ മൂന്നുകേസുകള്‍ സിബിഐക്കു ലഭിച്ചിരുന്നു. ഇതു മൂന്നും വിജിലന്‍സിനു കൈമാറിയിട്ടുണ്ട്. കേന്ദ്ര…

    Read More »
  • സൗഹൃദം സ്ഥാപിച്ച് പീഡനം; മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍; ‘വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളില്‍ എത്തിച്ചു പീഡിപ്പിച്ചു; പണവും സ്വര്‍ണവും കൈക്കലാക്കുന്നത് പതിവ്; ഫോണില്‍ യുവതിയുടെ ദൃശ്യങ്ങള്‍’

    സൗഹൃദം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം പണം തട്ടിയെടുത്ത പ്രതി പിടിയിൽ. കോഴിക്കോട് തിരുവമ്പാടി കൂടരഞ്ഞി സ്വദേശി ഫാഹിദ് (27) ആണ് കഴക്കൂട്ടം പോലീസിന്‍റെ പിടിയിലായത്. മോഡലിങ് കോറിയോഗ്രാഫർ എന്നു പറഞ്ഞാണ് ഐ ടി ജീവനക്കാരിയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായും ബൈക്കും പണവും തട്ടിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് പ്രതിക്ക് ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുണ്ട്. പരിചയം സ്ഥാപിച്ച് യുവതികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ ഫോണിൽ നിന്നും യുവതികളുടെ ദൃശ്യങ്ങളും പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

    Read More »
  • ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒളിച്ചോടി ആദ്യ കല്യാണം, ഈ മാസം 12നും വിവാഹത്തിന് ഒരുക്കം, വിവാഹമാമാംഗങ്ങള്‍ക്കിടെ ഒരു കുട്ടിയും!

    തിരുവനന്തപുരം: പത്തോളം വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിവന്ന മുപ്പതുകാരി ഒടുവില്‍ പിടിയിലായി. പുതിയ വിവാഹം കഴിക്കാനിരുന്ന ദിവസമാണ് എറണാകുളം ഉദയംപേരൂര്‍ മണക്കുന്നം ഇല്ലത്തുപറമ്പില്‍ കോരയത്ത് ഹൗസില്‍ രേഷ്മയെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്, ആര്യവാട് ഗ്രാമ പഞ്ചായത്ത് അംഗവുമായാണ് രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 45 ദിവസം മുമ്പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് അനീഷുമായുള്ള വിവാഹത്തിന് എത്തിയത്. രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയംതോന്നി അനീഷും സുഹൃത്തായ ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തംഗവും ഭാര്യയും ചേര്‍ന്ന് രേഷ്മയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുമ്പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഈ വിവാഹത്തിനുശേഷം 12ന് തിരുവനന്തപുരത്തു തന്നെയുള്ള മറ്റൊരാളെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു രേഷ്മ. രണ്ടുവയസുള്ള കുട്ടിയുടെ അമ്മയായ യുവതി ഓണ്‍ലൈനില്‍ വിവാഹപ്പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. പരസ്യംകണ്ട് ബന്ധപ്പെടുന്നവരോട് സിനിമയെ വെല്ലുംവിധം കഥകള്‍ പറഞ്ഞ് വശത്താക്കും. വിവാഹത്തിന് പിന്നാലെ കൈയില്‍ കിട്ടുന്നതുമായി സ്ഥലംവിടും. എറണാകുളം, തൊടുപുഴ, കോട്ടയം, കൊട്ടാരക്കര, വാളകം, വൈക്കം, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ളവരെയാണ് നേരത്തെ വിവാഹം…

    Read More »
  • ഇരുവരും വന്നത് സുഹൃത്തിന്റെ മകന്റെ മാമോദിസയ്ക്ക്; തമ്മനവും ചോക്ലേറ്റും ഏറ്റുമുട്ടി, പോലീസ് അന്വേഷണം

    കൊച്ചി: ചെറിയൊരു ഇടവേളയ്ക്കുശേഷം കൊച്ചിയില്‍ ഗുണ്ടാസംഘത്തലവന്മാര്‍ സ്വകാര്യ ചടങ്ങിനിടെ പരസ്യമായി ഏറ്റുമുട്ടി. മുപ്പതോളം കേസുകളില്‍ പ്രതിയായ തമ്മനം ഫൈസലും കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശുമായി ബന്ധമുള്ള ചോക്ലേറ്റ് ബിനുവുമാണ് ഏറ്റുമുട്ടിയത്. ഉച്ചയ്ക്ക് മരട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട തൈക്കൂടം സെന്റ് റാഫേല്‍ പള്ളിക്ക് സമീപം ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. സുഹൃത്തായ തൈക്കൂടം സ്വദേശിയുടെ ക്ഷണപ്രകാരം മാമോദീസ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. തന്നെപ്പറ്റി അപവാദം പറഞ്ഞുനടക്കുന്നതായി ആരോപിച്ച് ചോക്ലേറ്റ് ബിനുവിനെ ഫൈസല്‍ ചോദ്യം ചെയ്തെന്നും തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നുമാണ് വിവരം. തര്‍ക്കം രൂക്ഷമായതോടെ ബിനുവിനെ പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്തു. ഓഡിറ്റോറിയത്തിലുണ്ടായിരുന്നവര്‍ ഇടപെട്ട് കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കി. ഓംപ്രകാശിന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ രാസലഹരി കൈമാറിയതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ആളാണ് ചോക്ലേറ്റ് ബിനു. നിരവധി കേസുകളില്‍ പ്രതിയായ തമ്മനം ഫൈസലിന്റെ ആലുവയിലെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ ആലപ്പുഴ ജില്ലയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പങ്കെടുത്തത് വിവാദമായത് മാസങ്ങള്‍ക്ക്…

    Read More »
  • വാക്കുതര്‍ക്കം; ചായക്കടയിലേക്ക് ജീപ്പിടിച്ചു കയറ്റി, 3 കുട്ടികള്‍ക്കടക്കം 6 പേര്‍ക്ക് പരുക്ക്

    എറണാകുളം: കുട്ടമ്പുഴ മാമലക്കണ്ടത്തു കുടുംബങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നു വീട്ടിലേക്കും വീടിനോട് ചേര്‍ന്നുള്ള ചായക്കടയിലേക്കും ജീപ്പിടിച്ചു കയറ്റിയതായി പരാതി. മാമലക്കണ്ടത്ത് അച്ചൂസ് ചായക്കട നടത്തുന്ന കോട്ടയ്ക്കല്‍ ഗോത്രവര്‍ഗ ഉന്നതിയിലെ വിനോദിനാണു (43) പരുക്കേറ്റത്. കൈക്കു പരുക്കേറ്റ വിനോദ് കോതമംഗലത്ത് ആശുപത്രിയില്‍ ചികിത്സ തേടി. ജീപ്പ് ഓടിച്ച മാമലക്കണ്ടം തുമ്പേപ്പറമ്പില്‍ രതീഷിന്റെ (കുഞ്ഞന്‍-43) പേരില്‍ വിനോദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടമ്പുഴ പൊലീസ് കേസെടുത്തു. മാമലക്കണ്ടം കൊയ്നിപ്പാറ ജംക്ഷനു സമീപം ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. മാമലക്കണ്ടം ഇടപ്പറമ്പില്‍ വിജയമ്മയുടെ വീടിനോട് ചേര്‍ന്നാണു വിനോദ് ചായക്കട നടത്തുന്നത്. വിജയമ്മ, സരോജിനി, ഗോപിക്കുട്ടന്‍ എന്നിവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത 3 കുട്ടികള്‍ക്കും പരുക്കേറ്റതായി പറയുന്നു. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തര്‍ക്കത്തെ തുടര്‍ന്നു ജീപ്പുമായെത്തിയ രതീഷ് പലകുറി ചായക്കടയ്ക്കു നേരെ ജീപ്പ് ഇരപ്പിച്ച് മുന്നോട്ടും പിന്നോട്ടും വേഗത്തില്‍ ഓടിച്ചു കയറ്റാന്‍ ശ്രമിക്കുന്ന ദൃശ്യം സമീപ കടയിലെ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്. നാട്ടുകാര്‍ ഇയാളെ പിന്തിരിപ്പിക്കാനായി കയ്യില്‍ കിട്ടിയതൊക്കെ വലിച്ചെറിയുന്നതും കാണാം.…

    Read More »
  • പണമല്ല, സ്നേഹം തേടിയാണ് പത്തോളം വിവാഹം കഴിച്ചതെന്ന് രേഷ്മ; ലാസ്റ്റ് കെട്ടിയത് 45 ദിവസം മുമ്പ്, അടുത്ത മാസവും വിവാഹം നിശ്ചയിച്ചിരുന്നു!

    തിരുവനന്തപുരം: പത്തുപേരെ വിവാഹം കഴിച്ച് പതിനൊന്നാമനെ കല്യാണം കഴിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അറസ്റ്റിലായ എറണാകുളം കാഞ്ഞിരമറ്റംകാരി രേഷ്മ ചെയ്തത് സമാനതകളില്ലാത്ത തട്ടിപ്പ്. ആര്യനാട് പഞ്ചായത്ത് അംഗമായ യുവാവിനെ വിവാഹം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് രേഷ്മ പിടിയിലായത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാര്‍ഡ് അംഗവും ഭാര്യയും ചേര്‍ന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. മാട്രിമോണിയില്‍ സൈറ്റില്‍ വിവാഹ പരസ്യം നല്‍കിയാണ് രേഷ്മ തട്ടിപ്പ് നടത്തിയിരിക്കുന്നത്. വിവിധ ജില്ലകളിലെ യുവാക്കള്‍ തട്ടിപ്പിന് ഇരയായി. താന്‍ അനാഥയായിരുന്നുവെന്നും തന്നെ ദത്തെടുത്തതാണെന്നും പറഞ്ഞാണ് രേഷ്മ യുവാക്കളുമായി അടുക്കുന്നത്. 45 ദിവസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം മറ്റൊരാളെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. പണം ലക്ഷ്യമായിരുന്നില്ലെന്നും താന്‍ ഈ തട്ടിപ്പ് നടത്തിയത് സ്നേഹം തേടിയാണെന്നുമാണ് രേഷ്മ പറയുന്നത്. വിവാഹത്തിനായി ഒരുക്കിയ ഓഡിറ്റോറിയത്തിലേയ്ക്ക് പോകാന്‍ നിന്ന രേഷ്മയെ ആര്യനാട് പോലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. 45…

    Read More »
  • യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍

    തൃശൂര്‍: യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ (40) ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോന്‍ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. യുവതിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തി. ദിവ്യയ്ക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു കുഞ്ഞുമോന് സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് സൂചന. ഭാര്യ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചെന്നാണ് കുഞ്ഞുമോന്‍ ബന്ധുക്കളെ അറിയിച്ചത്. ഇന്‍ക്വസ്റ്റിനിടെ സംശയം തോന്നിയതോടെയാണ് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • ഡല്‍ഹിയില്‍ സ്യൂട്ട്‌കേസിനുള്ളില്‍ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; ലൈംഗികാതിക്രമമെന്ന് പൊലീസ്; ഫ്‌ളാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നപ്പോള്‍ സ്യൂട്ട്‌കേസില്‍ മകളുടെ മൃതദേഹം; നെഞ്ചുപൊട്ടി പിതാവ്

    ന്യൂഡൽഹി: ഡൽഹിയിലെ നെഹ്‌റു വിഹാർ പ്രദേശത്ത് 9 വയസ്സുള്ള പെൺകുട്ടിയെ സ്യൂട്ട്‌കേസിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമമാണെന്ന് പൊലീസ് സംശയിക്കുന്നു. ശനിയാഴ്ച രാത്രി പെൺകുട്ടി ഒരു ബന്ധുവിനെ കാണാൻ പോയിരുന്നു എന്നാണ് വിവരം. പെൺകുട്ടി സ്വന്തം വീട്ടിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് പോകുന്നത് കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടാം നിലയിലെ ഒരു ഫ്ലാറ്റിൽ സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാതിൽ പുറത്തുനിന്ന് പൂട്ടിയിരുന്നതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ‘എന്റെ മകൾ അടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ അടുത്തേക്ക് പോയതായിരുന്നു. കുറച്ചു കഴിഞ്ഞിട്ടും അവൾ വീട്ടിൽ വരാതിരുന്നപ്പോൾ ഞങ്ങൾ ബന്ധുക്കളെ വിളിച്ചന്വേഷച്ചപ്പോൾ അവൾ അവിടെ എത്തിയിട്ടില്ലെന്ന് മനസ്സിലായി. തിരച്ചിലിനിടെ അവൾ അടുത്തുള്ള ഒരു ഫ്ലാറ്റിലേക്ക് പോയിട്ടുണ്ടെന്ന് ഒരാൾ എന്നോട് പറഞ്ഞു. ഫ്ലാറ്റ് പൂട്ടിയിരിക്കുകയാണെന്നും താക്കോൽ സഹോദരന്റെ കൈവശമുണ്ടെന്നും കെട്ടിട ഉടമ പറഞ്ഞു. പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഞങ്ങൾ അകത്തേക്ക് പോയപ്പോൾ…

    Read More »
  • അറിയാം ചേച്ചി, തെറ്റ് പറ്റി; പൊലീസിനോട് പറയരുതേ… ഏറ്റുപറഞ്ഞ് ജീവനക്കാരികള്‍; പാവം കളിക്കരുതെന്ന് അഹാന

    തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയ ജീവനക്കാരികള്‍ തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പരാതിക്കാരായ മൂന്നു ജീവനക്കാരുമായി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും മകളും നടിയുമായ അഹാനയും ദിയയും സംസാരിക്കുന്നതിന്റെ വീഡിയോ ആണ് സിന്ധു സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. തട്ടിപ്പ് നടത്തിയതില്‍ കുറ്റബോധം തോന്നിയെന്നും ഓഗസ്റ്റിലാണ് ആദ്യമായി പണം തട്ടിയതെന്നും അവര്‍ പറയുന്നത് വിഡിയോയില്‍ കാണാം. നിങ്ങള്‍ തട്ടിപ്പ് നടത്തി എത്ര കാശുണ്ടാക്കി എന്നറിയണമെന്ന് അഹാന ജീവനക്കാരോട് ചോദിക്കുന്നുണ്ട്. ഏഴു ലക്ഷത്തിലധികം രൂപയാണ് സ്‌ക്രീന്‍ഷോട്ടുകള്‍ നോക്കി ഞങ്ങള്‍ക്ക് മനസ്സിലായതെന്നാണ് ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ പറയുന്നത്. എന്നാല്‍ ചോദിക്കുന്നതിന് സത്യം പറഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങളും മാന്യമായി അവസാനിപ്പിക്കാമെന്നും അല്ലെങ്കില്‍ തനിക്ക് പകരം പൊലീസാവും നിങ്ങളെ ചോദ്യം ചെയ്യുകയെന്നും അഹാന പരാതിക്കാരോട് പറയുന്നുണ്ട്. പിന്നാലെയാണ് ഓഗസ്റ്റിലാണ് ആദ്യമായി പണം തട്ടിയെടുത്തതെന്നും ചെയ്തതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടെന്നും ജീവനക്കാരികള്‍ പറയുന്നത്. കയ്യിലുണ്ടായിരുന്ന സ്വര്‍ണമടക്കം വിറ്റാണ് 5 ലക്ഷം രൂപ ദിയയ്ക്ക് തിരികെ നല്‍കാനായി…

    Read More »
  • ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; തിരുവനന്തപുരത്ത് അമ്മയുടെ സഹോദരന്‍ പിടിയില്‍

    തിരുവനന്തപുരം: വര്‍ക്കലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സഹോദരന്‍ പിടിയില്‍. കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42കാരനെ അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അയിരൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ തന്നെ കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. കുട്ടി സ്‌കൂളില്‍ നിന്നും തിരികെ വീട്ടിലെത്തുന്ന സമയം വീട്ടില്‍ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് അയിരൂര്‍ പൊലീസ് അറിയിച്ചു.  

    Read More »
Back to top button
error: