Crime

  • ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; തിരുവനന്തപുരത്ത് അമ്മയുടെ സഹോദരന്‍ പിടിയില്‍

    തിരുവനന്തപുരം: വര്‍ക്കലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സഹോദരന്‍ പിടിയില്‍. കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42കാരനെ അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അയിരൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ തന്നെ കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. കുട്ടി സ്‌കൂളില്‍ നിന്നും തിരികെ വീട്ടിലെത്തുന്ന സമയം വീട്ടില്‍ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് അയിരൂര്‍ പൊലീസ് അറിയിച്ചു.  

    Read More »
  • പഞ്ചായത്തംഗത്തിന്റെ കടയില്‍ ഒളിപ്പിച്ച നിലയില്‍ 7 കിലോ കഞ്ചാവ്; പിടിച്ചെടുത്ത് കട്ടപ്പന പോലീസ്

    ഇടുക്കി: കട്ടപ്പന ഇരട്ടയാറില്‍ വന്‍ കഞ്ചാവുവേട്ട. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എസ്. രതീഷിന്റെ കടയില്‍ നിന്നാണ് കട്ടപ്പന പോലീസ് ഏഴു കിലോയോളം കഞ്ചാവ് പിടികൂടിയത്. കട്ടപ്പനയില്‍നിന്നും ഇരട്ടയാറിലേക്ക് പോകുന്ന വഴിയില്‍ ചമ്പക്കര ഫിഷറീസ് എന്ന കടയില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇരട്ടയാര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പഞ്ചായത്ത് അംഗമായ എസ്. രതീഷിന്റേതാണ് ഈ കട. ഇയാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണ്. രണ്ട് പാക്കറ്റുകളിലായാണ് കടയില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രദേശത്ത് ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഈ കട രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇന്ന് ഒഡീഷയില്‍നിന്ന് ലക്കി നായക് എന്നയാള്‍ കഞ്ചാവുമായി ഇവിടെ എത്തിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചു. പിന്നാലെയാണ് പോലീസ് കടയില്‍ മിന്നല്‍പരിശോധന നടത്തിയത്. സംഭവത്തില്‍ ഉപ്പുകണ്ടം ആലേപുരക്കല്‍ എസ്. രതീഷ്, ഒഡീഷ സ്വദേശികളായ സമീര്‍ ബെഹ്റ, ലക്കി മായക് എന്നിവരെ അറസ്റ്റ് ചെയ്തു. ഇരട്ടയാര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗമാണ്…

    Read More »
  • ‘കെട്ടിയിട്ടു മര്‍ദിച്ചു, ആകെ 15 പേര്‍’; ബിജെപി നേതാവ് കൃഷ്ണ കുമാറിനും ദിയയ്ക്കും എതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസ്; മര്‍ദനം നടന്നത് കൃഷ്ണകുമാറിന്റെ ഓഫീസിലെന്നും എഫ്‌ഐആര്‍; ‘അനുജത്തിമാരെ പോലെ വിശ്വസിച്ചു, ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും’ കണ്ണീരോടെ ദിയ

    തിരുവനന്തപുരം: ബിജെപി നേതാവും സിനിമാ നടനുമായ കൃഷ്ണകുമാറിനും രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണനുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ നടത്തുന്ന ആഭരണ കടയിലെ വനിതാ ജീവനക്കാരെയും ഭര്‍ത്താക്കന്മാരെയും തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് പണം വാങ്ങിയെന്നതാണ് കേസിന് ആസ്പദമായ കാരണം. കടയിലെ ജീവനക്കാര്‍ ക്യൂആര്‍ കോഡ് തട്ടിപ്പിലൂടെ 69 ലക്ഷം രൂപ കവര്‍ന്നെന്നാണ് ദിയയുടെ പരാതി. ഇതിനെതിരെ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് കൃഷ്ണകുമാറിനും ദിയയും അടക്കം കുടുംബത്തിലെ ആറു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൃഷ്ണകുമാറിന്റെ ഓഫീസില്‍ വച്ചു മര്‍ദ്ദനം നടന്നെന്നാണ് പരാതിയിലുള്ളത്. ഗര്‍ഭിണിയായതിനാല്‍ എന്‍എസ് റോഡിലെ ആഭരണ കടയിലേക്ക് ഈയിടെയായി ദിയ പോകാറില്ലായിരുന്നു. ഈ സമയത്ത് കടയിലെ ക്യൂആര്‍ കോഡ് തകരാറിലാണെന്ന് പറഞ്ഞ് ജീവനക്കാര്‍ അവരുടെ ക്യൂആര്‍ കോഡ് കാണിച്ച് അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചു എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. സുഹൃത്ത് കടയിലെത്തി സാധനം വാങ്ങിയപ്പോഴും ഇതേ രീതിയില്‍ ജീവനക്കാര്‍ പണം സ്വീകരിച്ചു. ഇതോടെയാണ് തട്ടിപ്പ് അറിഞ്ഞത്. ഇക്കാര്യം ജീവനക്കാരെ വിളിച്ചു ചോദിച്ചപ്പോള്‍ ജോലി…

    Read More »
  • ഇതാരാണ്? പോലീസ്, ‘‘ഞാൻ അടുത്ത മാസം കല്യാണം കഴിക്കാനിരുന്നയാളാണ്, പുള്ളിക്കൊന്നുമറിയില്ല, ആര്യനാട്ടെ ബന്ധുവീട്ടിൽ പോകുന്നു എന്നാണ് അവനോടു പറഞ്ഞത്’’ പഞ്ചായത്തം​ഗത്തെ കെ‌ട്ടാനെത്തിയത് പ്രതിശ്രുത വരനൊപ്പം, എല്ലാമറിഞ്ഞ് അന്തംവിട്ട് ആ യുവാവ്

    തിരുവനന്തപുരം: വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ പഞ്ചായത്ത് അംഗവുമായുളള വിവാഹത്തിനായി കോട്ടയത്തുനിന്ന് തിരുവനന്തപുരത്ത് എത്തിയത് രേഷ്മ അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവുമായി. ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതിയുടെ കേസിൽ പോലീസിന്റെ ചോദ്യത്തിനുള്ള രേഷ്മയുടെ മറുപടി കേട്ട് പോലീസും അമ്പരന്നു. വെള്ളിയാഴ്ചയാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മ പതിനൊന്നാമത്തെ വിവാഹതട്ടിപ്പിനു തൊട്ടുമുൻപ് പോലീസ് വലയിലായത്. രാവിലെ വിവാഹത്തിനായി ആര്യനാട്ടെ ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പോലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം വിവാഹത്തിന്റെ തലേന്ന് ആര്യനാട്ടേക്ക് പോകാൻ രേഷ്മയെ വെമ്പായത്ത് എത്തിച്ചത് ഒരു യുവാവായിരുന്നു. അയാൾ ആരാണെന്ന ചോദ്യത്തിനുള്ള രേഷ്മയുടെ മറുപടി പോലീസിനെ അമ്പരപ്പിച്ചു. ‘‘അടുത്ത മാസം ഞാൻ കല്യാണം കഴിക്കാനിരുന്നയാളാണ്. ആര്യനാട്ടെ ബന്ധുവീട്ടിൽ പോകുന്നു എന്നാണ് അവനോടു പറഞ്ഞത്’’.…

    Read More »
  • ക്യുആര്‍ കോഡില്‍ കൃത്രിമം കാട്ടി തട്ടിയത് 69 ലക്ഷം; കണ്ടുപിടിച്ചപ്പോള്‍ ഭീഷണിയും വ്യാജ പരാതിയും; പ്രതികരിച്ച് കൃഷ്ണകുമാര്‍

    തിരുവനന്തപുരം: തട്ടിക്കൊണ്ടു പോയി പണം തട്ടിയെന്ന കേസില്‍ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും. ക്യുആര്‍ കോഡില്‍ കൃത്രിമം കാട്ടി പണി തട്ടിയെന്ന ആരോപണം ഉന്നയിച്ച് ദിയ കൃഷ്ണ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇവര്‍ക്കെതിരെ ദിയ പൊലീസിലും പരാതി നല്‍കി. ഇതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയത്.പരാതി വ്യാജമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. കൃഷ്ണകുമാറിന്റെ വാക്കുകള്‍: എന്റെ രണ്ടാമത്തെ മകള്‍ ദിയയാണ് ഫാന്‍സി ആഭരണങ്ങളുടെ ബിസിനസ്സ് നടത്തുന്നത്. ‘ഓഹ് ബൈ ഓസി’ എന്ന പേരിലാണ് സ്ഥാപനം. നന്നായി പോകുന്ന സ്ഥാപനമാണ്. ദിയ ഗര്‍ഭിണി ആയതോടെ എന്നും അവിടെ പോയി ഇരിക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. ഭര്‍ത്താവ് ഐടിയില്‍ ആയതിനാല്‍ അദ്ദേഹത്തിനും കടയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. കടയില്‍ മൂന്നു കുട്ടികളുണ്ട്. വിശ്വസ്തരായി എന്നും കൂടെ നിന്നു വര്‍ക്ക് ചെയ്യുന്നവരാണ്. എന്നും വിളിക്കുന്നു, കാര്യങ്ങള്‍ ചോദിച്ചു ചെയ്യുന്നു… കണക്കുകള്‍ പറയുന്നു, അങ്ങനെ എല്ലാം ഉണ്ട്. എന്നാല്‍ അവിടെ സംഭവിച്ചത്…

    Read More »
  • ചാരായവും വാഷും വാറ്റ് ഉപകരണങ്ങളുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അ‌ടക്കം രണ്ടുപേർ എക്സൈസ് പിടിയിൽ

    പയ്യോളി: ചാരായവും വാഷും വാറ്റ് ഉപകരണങ്ങളുമായി യൂത്ത് കോൺഗ്രസ് നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് ഇരിങ്ങൽ മുനമ്പത്ത് താഴെ രഞ്ജിത്ത് ലാൽ, മുനമ്പത്ത് താഴ അഭിലാഷ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി 11.15 ഓടെ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഇവരിൽ നിന്ന് 3.5 ലിറ്റർ വാറ്റ് ചാരായം, 50 ലിറ്റർ വാഷ്, 30 ലിറ്റർ സ്‌പെന്റ് വാഷ്, വാറ്റ് ഉപകരണങ്ങൾ എന്നിവ സഹിതമാണ് പിടികൂടിയത്. രഞ്ജിത്ത് ലാലിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസർ പ്രവീൺ ഐസക്കിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് മൂന്നരലിറ്റർ ചാരായം, അൻപത് ലിറ്റർ വാഷ്, 30 ലിറ്റർ സ്‌പെന്റ് വാഷ് എന്നിവയാണ് പിടികൂടിയത്. ഇരിങ്ങലിലെ വീടിനു സമീപത്തെ ബന്ധുവീട്ടിൽ വെച്ചാണ് പ്രതികളെ…

    Read More »
  • ഉദ്യോഗസ്ഥവേഷത്തില്‍ മോഷണം; നോട്ടമിടുന്നത് അതിഥിത്തൊഴിലാളികളെ മാത്രം, ലക്ഷ്യം മൊബൈലും പണവും

    പാലക്കാട്: ആരോഗ്യവകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥനെന്ന വ്യാജേന അതിഥിത്തൊഴിലാളികളുടെ മുറികള്‍ നിരീക്ഷിച്ചശേഷം മോഷണം നടത്തിയയാള്‍ അറസ്റ്റില്‍. മലപ്പുറം കരുളായി അമരമ്പലം പനങ്ങാടന്‍ വീട്ടില്‍ അബ്ദുള്‍ റഷീദാ(43)ണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്. ഹോട്ടല്‍ ജീവനക്കാരായ അതിഥിത്തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന, പാലപ്പുറത്തെ മുറികളില്‍നിന്ന് അഞ്ച് മൊബൈല്‍ഫോണുകളും 3,500 രൂപയും മോഷണംപോയ കേസിലാണ് അറസ്റ്റ്. നാലുദിവസംമുന്‍പാണ് അബ്ദുള്‍ റഷീദ് പരിശോധന നടത്തിയത്. സ്ഥലവും സ്ഥിതിഗതികളും മനസിലാക്കിയശേഷം വ്യാഴാഴ്ച രാവിലെ ഒന്‍പതരയ്ക്കും പത്തിനുമിടയില്‍ മുറികളില്‍ കയറി മോഷണം നടത്തിയെന്നും പോലീസ് പറയുന്നു. ഒരു വിഭാഗം തൊഴിലാളികള്‍ ഹോട്ടലില്‍ ജോലിക്കുപോകുന്ന സമയവും മറ്റു തൊഴിലാളികള്‍ ഉറങ്ങുന്ന സമയവും കണക്കാക്കിയായിരുന്നു മോഷണമെന്നും പറഞ്ഞു. രാവിലെ ആറുമണിക്ക് മോഷണശ്രമം നടത്തിയെങ്കിലും തൊഴിലാളികള്‍ ഉണര്‍ന്നിരിക്കുന്നതുകണ്ട് തിരിച്ചുപോവുകയായിയുരുന്നുവെന്നും പറഞ്ഞു. തൊഴിലാളികളുടെ പരാതിയില്‍ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങളെല്ലം ലഭിച്ചിരുന്നു. തുടര്‍ന്ന്, കഴിഞ്ഞദിവസം അര്‍ധരാത്രിയിലാണ് അബ്ദുള്‍ റഷീദിനെ ഷൊര്‍ണൂരിലെ ലോഡ്ജില്‍നിന്ന് അറസ്റ്റ് ചെയ്തത്. ആറു മൊബൈല്‍ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ, കാളികാവ്, അരീക്കോട്, കാടാമ്പുഴ, കുറ്റിപ്പുറം,…

    Read More »
  • ഭാര്യയ്ക്ക് രഹസ്യബന്ധം, താൻ തിരിച്ചുവരുന്നതിനു മുൻപ് കാമുകനുമൊപ്പം പൊയ്ക്കൊള്ളണമെന്ന് അന്ത്യ ശാസനം, മകളെ കൂടെ വിടണമെന്നാവശ്യപ്പെട്ട യുവതിയു‌ടെ കഴുത്തറുത്ത് ഭർത്താവ്, കൊല്ലപ്പെട്ട യുവതിയുടെ തലയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ

    ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് അതുമായി യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ബെംഗളൂരു ആനേക്കാല്ലിൽ മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ഇയാൾ ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. 26കാരിയായ മാനസയെ ഭർത്താവ് ശങ്കർ വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ തല വെട്ടിയെടുത്ത ഇയാൾ കീഴടങ്ങാനായി പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എന്നാണ് നൽകിയിരിക്കുന്ന മൊഴി. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിൻറെ ക്വിക് റെസ്പോൺസ് ടീമാണ് രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുന്നതു കണ്ടത്. അതേസമയം സ്കൂട്ടറിൻറെ ഫുട്ബോർഡിൽ വെട്ടിയെടുത്ത നിലയിലായിരുന്നു മാനസയുടെ തല. ഇതാരാണെന്ന് തിരക്കിയ പോലീസിനോട് ഇത് തൻറെ ഭാര്യയാണെന്നും താൻ കൊലപ്പെടുത്തിയെന്നും യുവാവിൻറെ ഭാവഭേദമില്ലാതെയുള്ള മറുപടി നൽകി. ഇവർക്ക് മൂന്ന് വയസുള്ള ഒരു കു‍ഞ്ഞുണ്ട്. മാനസയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് താൻ കണ്ടെത്തിയെന്നും ഇവരോട് നേരത്തേ…

    Read More »
  • തട്ടിക്കൊണ്ടുപോയി പണം പണം വാങ്ങിയെന്ന് പരാതി; നടന്‍ കൃഷ്ണ കുമാറിനെതിരേ പോലീസ് കേസെടുത്തു; ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക ക്രമക്കേടില്‍ വിവാദം; തിരിച്ചു പരാതി നല്‍കി നടന്‍; ജീവനക്കാരിയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് ദിയ

    തിരുവനന്തപുരം: ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറിനെതിരെ കേസ്. മകളുടെ കടയിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് നടപടി. മക്കളും ഭാര്യയുമടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. തട്ടിക്കൊണ്ടുപോയി പണം വാങ്ങിയെന്നാണ് പരാതി. മകളുടെ കടയില്‍ നിന്ന് ജീവനക്കാര്‍ പണം തട്ടിയെടുത്തെന്ന് കൃഷ്ണകുമാറും പരാതി നല്‍കി. ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. 69 ലക്ഷം രൂപ ജീവനക്കാര്‍ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ പറയുന്നു. ക്യു.ആര്‍ കോഡ് പ്രവര്‍ത്തിക്കില്ലെന്ന് പറഞ്ഞായിരുന്ന തട്ടിപ്പ്’. ചോദിച്ചപ്പോള്‍ ഒമ്പത് ലക്ഷത്തോളം രൂപ തിരികെ തന്നു. ബാക്കി തുക ചോദിച്ചപ്പോള്‍ ജീവനക്കാരിയുടെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. ജീവനക്കാര്‍ കൗണ്ടര്‍ കേസാണ് കൊടുത്തതെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. ജീവനക്കാരുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് കൃഷ്ണകുമാറിന്റെ മകള്‍ ദിയയും പറഞ്ഞു.  

    Read More »
  • പിറന്നാളാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ അതിക്രമം, ഒരാളുടെ കൈവിരൽ കടിച്ചുമുറിച്ചു, അക്രമികൾക്കായി തിരച്ചിൽ

    റായ്പൂര്‍: പിറന്നാളാഘോഷം കഴിഞ്ഞുവരികയായിരുന്ന പെണ്‍കുട്ടികളെ ക്രൂരമായി ആക്രമിച്ച് യുവാക്കളുടെ സംഘം. റായ്പൂരിലാണ് യുവാക്കള്‍ പെണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തി ക്രൂരമായി ആക്രമിച്ചത്. ഒരു പെണ്‍കുട്ടിയുടെ കൈവിരല്‍ അക്രമി കടിച്ചുമുറിക്കുകയും ചെയ്തു. പെൺകുട്ടികൾ നിലവിളിച്ചതോടെ സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.ബിലാസ്പൂരിൽ നിന്നും കാർബയിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടികളുടെ സംഘം. പിറന്നാൾ ആഘോഷം കഴിഞ്ഞ മടങ്ങുന്നതിനിടെയാണ് യുവാക്കൾ ഇവർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത് . ആക്രമണത്തിന് പിന്നാലെ പെൺകുട്ടികൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

    Read More »
Back to top button
error: