CrimeNEWS

പട്ടാപ്പകല്‍ നടുേറാഡില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; രക്ഷകനായി ബൈക്ക് യാത്രികന്‍; അങ്കമാലിയില്‍ ഒഡീഷ സ്വദേശി പിടിയില്‍

എറണാകുളം: അങ്കമാലി തുറവൂരില്‍ റോഡില്‍വച്ച് പട്ടാപ്പകല്‍ യുവതിക്ക് നേരേ പീഡനശ്രമം. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഒഡിഷ സ്വദേശി സന്തനൂര്‍ ബിസ്വാലയെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ദേശീയ പൊതുപണിമുടക്ക് ദിവസമായിരുന്നു സംഭവം.

പൊതുപണിമുടക്ക് ദിവസമായിരുന്നതിനാല്‍ റോഡില്‍ ആളുകള്‍ കുറവായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരേ അതിക്രമം കാട്ടിയത്.

Signature-ad

ഈ സമയത്ത് അതുവഴി പോയിരുന്ന ബൈക്ക് യാത്രക്കാരനാണ് യുവതിക്ക് രക്ഷകനായത്. ബൈക്ക് യാത്രികന്‍ പ്രതിയെ തടഞ്ഞു വയ്ക്കുകയും നാട്ടുകാരെ വിവരമറിയിക്കുകയുംചെയ്തു. തുടര്‍ന്ന് പ്രതിയെ നാട്ടുകാര്‍ പോലീസിന് കൈമാറുകയായിരുന്നു.

 

 

Back to top button
error: