Movie

  • 90 കോടിയുടെ രജനിപ്പടം പൊട്ടി പാളീസായി; മലയാളം വാരിയത് 150 കോടിയിലേറെ, ഞെട്ടി തമിഴ് സിനിമ.!

    ചെന്നൈ: കഴിഞ്ഞ വര്‍ഷം മികച്ച ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു തമിഴ് സിനിമ. എന്നാല്‍ 2024 തുടങ്ങി രണ്ട് മാസം കഴിയുമ്പോഴും വലിയൊരു ഹിറ്റ് ചിത്രം തമിഴകത്ത് നിന്നും ഇതുവരെ വന്നില്ല. തമിഴിലെ മികച്ച ഫെസ്റ്റിവല്‍ സീസണായ പൊങ്കലിന് ഇറങ്ങിയ ശിവകാര്‍ത്തികേയന്റെ ‘അയല’നും ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലറും’ വലിയ ഹിറ്റ് ആയില്ല. പിന്നീട് പ്രധാന അവധി വാരം വന്ന റിപ്പബ്ലിക് ദിനത്തില്‍ ആര്‍ജെ ബാലജിയുടെ സിംഗപ്പൂര്‍ സലൂണ്‍, പാ രഞ്ജിത്ത് നിര്‍മ്മിച്ച ബ്ലൂ സ്റ്റാര്‍ എന്നിവയാണ് എത്തിയത്. ഇതില്‍ ബ്ലൂസ്റ്റാര്‍ പോസറ്റീവ് ലഭിച്ചെങ്കിലും ബോക്‌സോഫീസില്‍ വലിയ നമ്പര്‍ ഉണ്ടാക്കിയില്ല. അതേസമയം സിംഗപ്പൂര്‍ സലൂണും വലിയ വിജയമൊന്നും നേടിയില്ല. പിന്നീട് ഫെബ്രുവരിയിലേക്ക് വന്നപ്പോള്‍ എത്തിയ പ്രധാന ചിത്രം രജനികാന്ത് അഭിനയിച്ച ‘ലാല്‍ സലാം’ ആയിരുന്നു. എന്നാല്‍ ചിത്രം ബോക്‌സോഫീസ് ദുരന്തമായി മാറുകയായിരുന്നു. 90 കോടിയോളം ചിലവാക്കിയ ചിത്രം മുടക്ക് മുതലിന്റെ 50 ശതമാനം പോലും നേടാതെയാണ് ബോക്‌സോഫീസ് വിട്ടത്. പിന്നാലെ തമിഴില്‍ നിന്നും സോളോ റിലീസായി…

    Read More »
  • ‘മഞ്ഞുമ്മൽ ബോയ്സ്’ മലയാള സിനിമയെ സുവർണ്ണകാലത്തേയ്ക്കു നയിക്കുന്നു

    മഞ്ഞുമ്മൽ ബോയ്സ് : 4/5 മലയാള സിനിമയ്ക്ക് വീണ്ടും ഇത് സുവർണ്ണകാലം… കാമ്പുള്ള, സാങ്കേതികത്തികവാർന്ന, പുതിയതും പഴയതുമായ തലമുറകളുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് മലയാള സിനിമയെ ഒരുപിടി പ്രതിഭാധനന്മാർ സമ്പന്നമാക്കുകയാണ്. പഴയകാലത്ത് പ്രശസ്ത സാഹിത്യകാരന്മാരുടെ കഥകളും നോവലുകളും സിനിമയാക്കിയതിലൂടെ ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിലും മലയാള സിനിമയ്ക്ക് ഒരു സുവർണ്ണകാലം ഉണ്ടായിരുന്നു. പിന്നീട് ’80കളിൽ ഭരതനും പത്മരാജനും തീർത്ത ജീവിതഗന്ധിയായ കഥ പറച്ചിലുകൾ മലയാള സിനിമ ചരിത്രത്തിന്റെ സുവർണ്ണ കാലത്തിന്റെ രണ്ടാംഘട്ടമായിരുന്നു. ലോഹിതദാസും രഞ്ജിത്തും ശ്രീനിവാസനും ഒക്കെ മലയാള സിനിമയുടെ മൂന്നാംഘട്ടത്തിലെ സുവർണ്ണ കാലം ഒരുക്കിയവർ ആയിരുന്നെങ്കിൽ, ദേ ഇന്ന് നമ്മുടെ പുതുതലമുറയിലെ മിടുക്കന്മാർ അവരുടെ പ്രതിഭ ഫിലിം മേകിംഗിലൂടെ തെളിയിച്ചുകൊണ്ട് ഇടക്കാലത്ത് പിറകോട്ട് നടന്ന മലയാള സിനിമയെ ഉന്നതനിലവാരത്തിലേക്ക് ഉയർത്തുന്ന നിലയിലുള്ള മികച്ച സിനിമകൾ സംഭാവന ചെയ്യുന്നു. ‘മഞ്ഞുമ്മൽ ബോയ്സ്’ അതിനൊരുദാഹരണം മാത്രം. ബോക്സ്ഓഫിസില്‍ അതിഗംഭീര പ്രതികരണവുമായി ഈ ചിത്രം മുന്നേറുന്നു. ചിത്രം ആദ്യദിനം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും…

    Read More »
  • ”മണിച്ചിത്രത്താഴ് ഇന്നാണ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ വിജയിക്കില്ല”

    ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച ക്ലാസിക് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രം. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം അത്രയേറെ പുരസ്‌കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. എന്നാല്‍ മണിച്ചിത്രത്താഴ് ഇപ്പോഴാണ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ വിജയിക്കില്ലെന്ന് പറയുകയാണ് നടന്‍ ജാഫര്‍ ഇടുക്കി. മണിച്ചിത്രത്താഴ് ഇന്നിറങ്ങിയാല്‍ ആദ്യ ദിനം തന്നെ ശോഭനയാണ് നാഗവല്ലിയെന്ന കാര്യം പുറത്തുവരുമെന്നും അതറിയാതെ ഇരിക്കണമെങ്കില്‍ വല്ല ഗുഹയില്‍ ചെന്നെങ്ങാനും പടം പിടിക്കേണ്ടി വരുമെന്നും ജാഫര്‍ ഇടുക്കി പറയുന്നു. എലോക്വന്‍സിനോട് സംസാരിക്കുകയായിരുന്നു താരം. മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ അത് വിജയിക്കില്ല. കാരണം സിനിമയുടെ സസ്‌പെന്‍സ് ആദ്യദിനം തന്നെ കുറേ പേര് ഫോണില്‍ പകര്‍ത്തും. ശോഭന നാഗവല്ലിയാണ് എല്ലാവരും കാണണം എന്നവര്‍ പറയും. ഒളിച്ചും പാത്തും വല്ല ഗുഹയില്‍ ചെന്ന് എടുക്കേണ്ടി വന്നേനെ. അങ്ങനെയൊക്കെ പ്രശ്‌നമുണ്ട്. സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി മാറിയിരിക്കുന്ന ഒന്നാണ് ആളുകളുടെ ഫോണ്‍ റെക്കോര്‍ഡിങ്. നമ്മള്‍ അനൗണ്‍സ് ചെയ്താലും അവര്‍ റെക്കോര്‍ഡ് ചെയ്യും. അങ്ങനെ…

    Read More »
  • അന്ന് ആള്‍കൂട്ടത്തിലൊരുവന്‍; ഇന്ന് മമ്മൂട്ടി ചിത്രത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന പ്രേമലു നായകന്‍!

    കൊച്ചി: പ്രേമലു റിലീസ് ചെയ്തിട്ട് പതിനൊന്ന് ദിവസം പിന്നിട്ടിരിക്കുകയാണ്. റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിന് കഴിഞ്ഞ വാരാന്ത്യം മികച്ചതായിരുന്നുആയിരുന്നുവെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം പ്രേമലു നേടിയത് മൂന്ന് കോടിയോളം ആണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ചിത്രം ആഗോളതലത്തില്‍ 50 കോടിയിലേക്ക് കുതിക്കുകയാണ്. അതായത് 2024 ലെ ആദ്യത്തെ 50 കോടി ക്ലബ് മലയാള ചിത്രം ആയിരിക്കും പ്രേമലു എന്നാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. യുവ തലമുറയുടെ പള്‍സ് മനസിലാക്കിയെടുത്ത റോം കോം ചിത്രമാണ് ഗിരീഷ് എഡി എന്ന സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ഒപ്പം നസ്ലിന്‍ മമിത തുടങ്ങിയ യുവാക്കളുടെ ഗംഭീര അഭിനയവും. ഗ്യാരണ്ടി പ്രൊഡക്ഷന്‍ ഹൗസായ ഭവന സ്റ്റുഡിയോ നിര്‍മ്മിച്ച ചിത്രം വിജയത്തിലേക്ക് കുതിക്കുകയാണ്. അതേസമയം, തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് നടന്‍ നസ്ലിന്റെ വളര്‍ച്ച. മുന്‍പ് മമ്മൂട്ടി ചിത്രമായ മധുര രാജയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരു വ്യക്തമാകാത്ത മുഖമായി നിന്ന…

    Read More »
  • പ്രായം കൂടുന്തോറും വീര്യം കൂടുന്ന അഭിനയ പ്രതിഭ, ‘ഭ്രമയുഗ’ത്തിലെ മമ്മൂട്ടിയുടെ  കൊടുമൺ പോറ്റി  ചലച്ചിത്രാഭിനയത്തിലെ സമാനതകളില്ലാത്ത പരകായ പ്രവേശം

    ശ്യാം ശങ്കർ   മനുഷ്യൻ കഥ പറഞ്ഞു തുടങ്ങിയ കാലം മുതലേ ഉണ്ട് ഒരു പ്രജാപതിയും ആ പ്രജാപതി അടിമയാക്കിയ കുട്ടിച്ചാത്തനും. പുരാതന നാടോടി കഥകളിലും ഐതീഹ്യങ്ങളിലും അറബിക്കഥകളിലും തുടങ്ങി സമകാലിക സാമൂഹ്യ ജീവിതത്തിൽ വരെ പേർത്തും പേർത്തും ആവർത്തിക്കപ്പെടുന്ന ഒരു കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലും, വില്യം ഷെയ്ക്‌സ്പിയറിന്റെ ടെംപെസ്റ്റിലും ഒക്കെ തുടങ്ങി സമകാലിക നൂറ്റാണ്ടുകളിലെ ജോർജ് ബുഷിലും, കൊറിയൻ കിം ഭരണാധികാരികളിലും, സദ്ദാം ഹുസ്സെയിനിലും, വ്ലദീമിർ പൂട്ചിനിലും, നരേന്ദ്ര മോദിയിലും വരെ എത്തി നിൽക്കുന്നു ഈ പ്രജാപതി – കുട്ടിച്ചാത്തൻ കഥ. ‘നിന്നെ രക്ഷിക്കാൻ ഞാൻ എന്ന അവതാരം മാത്രമേ ഒള്ളൂ’ എന്ന വൃത്താന്തത്തിൽ ഊന്നിയാണ് ആ കഥാഗതിയുടെ നിലനിൽപ്പ്. വില്യം ഷെയ്ക്‌സ്പിയറിന്റെ ടെംപെസ്റ്റിലെ ജാലവിദ്യക്കാരനായ പ്രോസ്പെറോ തന്റെ കുട്ടിച്ചാത്തനായ ഏരിയലിനെ നിലയ്ക്ക് നിർത്തിയിരുന്നതും ഈ കഥ പറച്ചിലിൽ ആണ്: ‘ഞാൻ മാത്രമേ ഉള്ളൂ നിന്റെ രക്ഷകനായിട്ട്’ എന്ന സാരാംശം ഉള്ള കഥ. രാഹുൽ സദാശിവൻ തിരക്കഥയും, പ്രശസ്ത…

    Read More »
  • ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ 23 ന് തീയേറ്ററില്‍

    പത്മരാജ് രതീഷ്, രേണു സൗന്ദര്‍, ഷിജു പനവൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ ഫെബ്രുവരി 23 ന് തീയേറ്ററുകളിലെത്തുന്നു. അമ്മുവിന്റെയും അഞ്ചുവയസ്സുകാരിയായ മകള്‍ മിന്നുവിന്റെയും ഹൈറേഞ്ചിലേക്കുള്ള ബസ് യാത്രയില്‍ മാധവനെന്ന അപരിചിതനെ അവര്‍ പരിചയപ്പെടുന്നു. ആ യാത്രയില്‍ അയാള്‍ പല തരത്തിലും അവരെ സഹായിക്കുന്നു. അയാളുടെ പ്രവര്‍ത്തികളില്‍ മുഴുവന്‍ ദുരൂഹതയാണ്. ഹൈറേഞ്ചില്‍ എത്തി ബസ്സില്‍ നിന്നിറങ്ങിയ അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തീര്‍ത്തും ദുരൂഹമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ തുടര്‍ മുഹൂര്‍ത്തങ്ങള്‍ സഞ്ചരിക്കുന്നത്. പൗളി വത്സന്‍, അരിസ്റ്റോ സുരേഷ്, കണ്ണന്‍ സാഗര്‍, ജീന്‍ വി ആന്റോ, ഷിബു ലബാന്‍, സജി വെഞ്ഞാറമൂട്, അമ്പൂരി ജയന്‍, ശിവമുരളി, നാന്‍സി തുടങ്ങി നിരവധി പേരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. https://youtu.be/2wvGi_uHByQ?si=n1t65DdBaxVqfcf8 ബാനര്‍ – മാതാ ഫിലിംസ്, രചന, സംവിധാനം- ഷിജു പനവൂര്‍, നിര്‍മ്മാണം – എ വിജയന്‍, ട്രിനിറ്റി ബാബു, ബല്‍രാജ് റെഡ്ഢി ആര്‍, ക്രിസ്റ്റിബായി .സി, ഛായാഗ്രഹണം – ജഗദീഷ് വി വിശ്വം,…

    Read More »
  • കാലം തെളിയിക്കാത്ത സത്യങ്ങളില്ല, കൊലയാളികളിലേക്കുള്ള അജ്ഞാത യാത്രയുമായി ആനന്ദ് നാരായണനും സംഘവും

    മലയാള ചലച്ചിത്രാസ്വാദകർക്ക് എപ്പോഴും പ്രിയപ്പെട്ട ജോണറാണ് ഇൻവസ്റ്റി​ഗേഷൻ ​ഗണത്തിൽപ്പെട്ട സിനിമകൾ. ഇത്തരം സിനിമകൾക്ക് എക്കാലവും ഇവിടെ വൻ സ്വീകാര്യതയാണ്. എന്നാൽ പതിവ് ഇൻവസ്റ്റി​ഗേഷൻ സിനിമകളിൽ നിന്ന് മാറി സഞ്ചരിക്കുകയാണ് ഡാർവിൻ കുര്യാക്കോസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും സിനിമ. രണ്ടു കൊലപാതക കേസുകളുടെ ചുരുളഴിക്കുന്നതിനൊപ്പം ഒരു പൊലീസുകാരന്റെ ജീവിതം കൂടി പറഞ്ഞുപോവുന്നു ഈ ചിത്രം. ടൊവിനോ അവതരിപ്പിച്ച എസ് ഐ ആനന്ദ് നാരായണന്റെ ജീവിതത്തെയും കരിയറിനെയുമെല്ലാം മാറ്റിമറിച്ചൊരു കേസിലേക്കാണ് സംവിധായകൻ പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നത്. തന്റെ അച്ഛന്റെ പാത പിന്തുടർന്ന് പൊലീസായ ആനന്ദ് ജോലിയിലേക്ക് പ്രവേശിക്കുന്നതും വലിയ മോഹങ്ങളോടെയാണ്. ജോലിയോട് അങ്ങേയറ്റം സത്യസന്ധത പുലർത്തുന്ന ഈ പൊലീസുകാരൻ കരിയറിൽ നേരിടേണ്ടി വന്നത് വലിയ വെല്ലുവിളികളായിരുന്നു. സത്യസന്ധമായി കേസന്വേഷണം നടത്തുന്ന പൊലീസുകാർക്കു മുന്നിൽ എങ്ങനെയാണ് സിസ്റ്റവും പവറും സമൂഹമവുമൊക്കെ മതിലുകൾ തീർക്കുന്നതെന്ന് ഈ സിനിമയിലൂടെ സംവിധായകൻ നമുക്ക് കാണിച്ച് തരുന്നുണ്ട്. ടൊവിനോ ഈ സിനിമയിൽ വളരെ നന്നായി അഭിനയിച്ചുട്ടുണ്ട്. കൽക്കി, എസ്ര, തരംഗം തുടങ്ങിയ ചിത്രങ്ങളിൽ…

    Read More »
  • ‘ഭ്രമിപ്പിക്കുന്ന’ തിയേറ്റർ ലിസ്റ്റുമായി മമ്മൂട്ടിയുടെ ‘ഭ്രമയുഗം’; ആസ്‌ട്രേലിയയിൽ മലയാളികൾ വസിക്കുന്ന ഇടങ്ങളിളെല്ലാം റിലീസ്

       മെൽബൺ: റിലീസ് തിയേറ്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുമായി മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ആസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ആദ്യ ദിനം തന്നെ പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ആസ്‌ട്രേലിയയിൽ മാത്രം 42 തിയേറ്ററുകൾ ഇതിനോടകം ചാർട്ട് ചെയ്തു കഴിഞ്ഞു. ഫെബ്രുവരി പതിനഞ്ചിന്റെ ആഗോള റിലീസ് സമയത്ത് ആസ്‌ട്രേലിയയിൽ 50ലധികം തീയേറ്ററുകളിലെങ്കിലും ചിത്രം പ്രദർശിപ്പിക്കുമെന്നാണ് വിതരണക്കാർ ഉറപ്പ് പറയുന്നത്. വമ്പൻ സിനിമകൾ പോലും പരമാവധി ആറോ എഴോ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ന്യൂസിലാണ്ടിൽ ഇതിനോടകം പതിനേഴു തിയേറ്ററുകളിൽ ചാർട്ട് ചെയ്ത് ന്യൂസീലന്ഡിലെ സിനിമ പ്രേക്ഷകരിലും ആവേശം നിറച്ചിട്ടുണ്ട്. ആദ്യ ദിനങ്ങളിൽ തന്നെ പ്രേക്ഷകർക്ക് ഈ ദൃശ്യവിസ്മയം പരമാവധി എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിനിമയുടെ വിതരണക്കാരായ സതേൺ സ്റ്റാർ ഇന്റർനാഷണൽ പറഞ്ഞു. അതേസമയം ആസ്‌ട്രേലിയയിലും ന്യൂസീലൻഡിലും മലയാളികളുള്ള സ്ഥലങ്ങളിൽ എല്ലാം ഭ്രമയുഗം പ്രദർശിപ്പിക്കുമെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്‌ട്രേലിയ പ്രസിഡന്റ് മദനൻ ചെല്ലപ്പനും ന്യൂസിലാൻഡ് പ്രസിഡന്റ് അരുൺ ബേബിയും പറഞ്ഞു. ആസ്‌ട്രേലയയിലെ നിരവധി പ്രമുഖ മലയാളി…

    Read More »
  • ഷറഫുദ്ധീനും ഐശ്വര്യാ ലക്ഷ്മിയും ഒരുമിക്കുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’: ചിത്രീകരണം തൃശൂർ മാളയിൽ പുരോഗമിക്കുന്നു

    ഷറഫുദ്ധീനും ഐശ്വര്യാ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഹലോ മമ്മി’യുടെ ചിത്രീകരണം തൃശൂർ മാളയിൽ പുരോഗമിക്കുന്നു. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ഈ ഫാന്റസി കോമഡി സിനിമ,നിരവധി പരസ്യചിത്രങ്ങളിലൂടെ പ്രശസ്തനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്നു. ‘ഫാലിമി’യുടെ രചന നിർവഹിച്ച സാൻജോ ജോസഫ് ആണ് ‘ഹലോ മമ്മി’യുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ് , ദി ഫാമിലി മാൻ, ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രേദ്ധേയനായ നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘ഹലോ മമ്മി.’ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ, ജോമോൻ ജ്യോതിർ എന്നിവർ ‘ഹലോ മമ്മി’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ.ഇ.എസ് എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡ്യൂസേഴ്‌സ്. സജിൻ അലി,…

    Read More »
  • ഭ്രമയുഗം’ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു: തമിഴ് സംവിധായകൻ ലിങ്കുസ്വാമി, മമ്മൂട്ടിയുടെ   കഥാപാത്രത്തിന്റെ പേര് ‘കുഞ്ചമൺ പോറ്റി’ എന്നതു  മാറ്റി ‘കൊടുമോണ്‍ പോറ്റി’ ‘ എന്നാക്കും: നിർമ്മാതാക്കൾ

       മമ്മൂട്ടിയുടെ ഭാവപ്പകർച്ചയുടെ വേറിട്ട മുഖം അനാവരണം ചെയ്യുന്ന ‘ഭ്രമയുഗം’ ചലച്ചിത്ര രംഗത്ത് വൻചർച്ചയായി മാറിയിരുന്നു. എന്നാൽ ഫെബ്രുവരി 15 ന് റിലീസ് ചെയ്യുന്ന ഈ സിനിമയുടെ  സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്  പുഞ്ചമൺ ഇല്ലക്കാര്‍ ഇതിനിടെ ഹൈക്കോടതിയെ സമീപിച്ചു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരും ആണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്‍കീർത്തിയെ ബാധിക്കും എന്നും കാണിച്ചായിരുന്നു ഹർജി. ഒടുവിൽ ‘ഭ്രമയുഗം’ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ‘കൊടുമോൺ പോറ്റി’ എന്നാക്കാൻ തയാറാണെന്നും ഇക്കാര്യത്തിൽ സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയിയെ അറിയിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഇക്കാര്യത്തിൽ നാളെ മറുപടി നൽകാൻ സെൻസർ ബോർഡിനോട് നിർദേശിച്ചു. ഇതിനിടെ  ‘ഭ്രമയുഗം’ ട്രെയിലർ കണ്ട ശേഷം തമിഴ് സംവിധായകൻ എൻ. ലിങ്കുസ്വാമി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ‘ആനന്ദം’ എന്ന മമ്മൂട്ടി…

    Read More »
Back to top button
error: